ഇലവ് ഔഷധഗുണങ്ങൾ

ഇലവ്,ഇലവ് മരം,ഔഷധ ഗുണങ്ങള്‍,ഔഷധ സസ്യങ്ങൾ,പതിമുഖം ഗുണങ്ങള്,ഇനങ്ങൾ,ഔഷധം,കല്ലിലവ്,മുള്ളിലവ്,ചാത്തൻകിഴങ്ങ്,പോന്നാങ്ങണ്ണി,കലപ്പക്കിഴങ്ങ്,മലവാഴ,പൂവരശ് ഇല,നിലവേപ്പ്,ആവാരം പൂവ്,അന്നുണ്ണി,cotton tree,red cotton tree,how tree produces cotton,silk cotton,how to make cotton with trees,bombax ceiba,bombax ceiba tree uses,bombax ceiba in hindi,bombax ceiba root,bombax ceiba tree,herbal medicine,bombax ceiba in manipuri,#bombax ceiba plant,medicinal plant,bombax cieba,bombax malabaricum,bombax,bombax ceiba root or shimul mul herb information,medicinal,ayurvedic medicine,medicinal herb,medicinal plant database,medicinal weeds,medicinal properties,semul plant medicinal value,medicinal plants,ceiba pentandra


കേരളത്തിലെ നാട്ടിൻ പുറങ്ങളിലും വനങ്ങളിലും കാണുന്ന മുള്ളുകളോടു കൂടിയ ഒരു വൻ മരമാണ് ഇലവ് , ഇതിനെ മലയാളത്തിൽ പൂള, മുള്ളിലവ്, മുള്ളിലം ,പൂളമരം ,ഉന്നമുരിക്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടും .

Botanical name : Bombax ceiba 
Family : Malvaceae (Mallow family)
Synonyms : Salmalia malabarica

ആവാസകേന്ദ്രം .

ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,എന്നീ രാജ്യങ്ങളിൽ ഇലവ് കാണപ്പെടുന്നു .കേരളത്തിലെ നാട്ടിൻപുറങ്ങളിലും വനങ്ങളിലും  ഇലവ് ധാരാളമായി വളരുന്നു .സമുദ്ര നിരപ്പിൽ നിന്നും 1300 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ മരം ധാരാളമായി കാണാം .

രൂപവിവരണം .

40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് ഇലവ്. തായ്ത്തടി നീണ്ട് നിവർന്നാണ് വളരുന്നത് . 10 മീറ്ററിന് മുകളിൽ നിന്നു മാത്രമേ ശാഖകൾ ഉണ്ടാകാറുള്ളൂ . മരം വളരുന്നതിന് അനുസരിച്ച് ഈ ശാഖകൾ തനിയെ ഓടിഞ്ഞുപോകും .ഇതിന്റെ തടിയിൽ ധാരാളം തടിച്ചു  കുറുകിയ മുള്ളുകളുണ്ട്‌ .വേനൽ കാലത്ത് ഇതിന്റെ ഇലകൾ മുഴുവൻ പൊഴിഞ്ഞുപോകും .ഇലകൾ മുഴുവൻ പൊഴിഞ്ഞുപോയ നഗ്നശാഖകളിലാണ് പൂക്കളുണ്ടാകുന്നത് .

ഇവയുടെ കടുത്ത ചുവപ്പു നിറത്തിലുള്ള പൂക്കൾ കാണാൻ വളരെ മനോഹരമാണ് . ഇവ ഒറ്റയ്ക്കോ കൂട്ടമായോ കാണപ്പെടുന്നു . ഇവയുടെ പൂവിൽ തേനുണ്ട് .ഇലവ് പൂത്താൽ പക്ഷികൾക്ക് ഉത്സവമാണ് .ധാരാളം പക്ഷികൾ ദിവസവും തേൻ കുടിക്കാൻ വരും . ഇവയുടെ പൂക്കൾ മൃഗങ്ങളുടെ ഇഷ്ട്ട ഭക്ഷണമാണ് . പ്രത്യേകിച്ച്  കാട്ടിലെ കേഴമാനിന്റെ .

ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഇലവിന്റെ കായ്‌കൾ വിളയുന്നത് .ഇവയുടെ ഇളം കായകളുടെ നിറം പച്ചയാണ് .കായകൾ മൂക്കുമ്പോൾ ഇരുണ്ട  തവിട്ടുനിറത്തിലാകുന്നു .ഇവയ്ക്കുള്ളിൽ ധാരാളം പഞ്ഞിയിൽ പൊതിഞ്ഞ വിത്തുകളുണ്ടാകും .


ഇലവ് മരത്തിന്റെ ഉപയോഗം .

ഇലവിന്റെ വെള്ളത്തടിയാണ് .ഈടും ബലവും കട്ടിയും തീരെ കുറവാണ് . ഇതിന്റെ തടി തീപ്പട്ടി നിർമ്മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് . കൂടാതെ പ്ളൈവുഡ് നിർമ്മാണത്തിനും പായ്ക്കിങ് പെട്ടികളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു . ഇലവിന്റെ കായകൾക്കുള്ളിൽ പഞ്ഞിയുണ്ട് .ഈ പഞ്ഞി തലയണ ,മെത്ത തുടങ്ങിയവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു . ഒരു ഔഷധവൃക്ഷം കൂടിയാണ് ഇലവ് .ഇലവിന്റെ പൂവ് ,വേര് ,കറ ,കുരുന്നുഫലം എന്നിവ ഔഷധയോഗ്യങ്ങളാണ് . പണ്ടുകാലത്തെ സ്ത്രീകൾ ഇലവിന്റെ തളിരിലയുടെ താളി തലയിൽ ഉപയോഗിച്ചിരുന്നു .

ഇലവ്  വിവിധ ഭാഷകളിലെ പേരുകൾ .

Common name : Silk Cotton Tree , Kapok Tree
Malayalam : Elavu ,Mullilavu,Kandilavu,Poola, Pulamaram, Unnamurikku, Ilavu,  Mocha, Pichila, Poorani . 
Tamil : Sittan, Sanmali 
Hindi : Shalmali, Semal
Telugu : Booruga chettu , Pula, Salmali, Mundla buraga
Kannada :  Kempu booraga, Kempu booruga, Elava 
Sanskrit : Shaalmali, Sthiraayu


രാസഘടകങ്ങൾ .

ഇലവിന്റെ വേരിലും തടിയിലും ടാനിക് അമ്ലം , ഗാലിക്‌ അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .ഇലവിന്റെ പശയിൽ അറാബിനോസ് ,ഗാലക്റ്റോസ് ,ഗാലക്റോണിക്  അമ്ലം എന്നിവയും അടങ്ങിയിരിക്കുന്നു .

ഇലവിന്റെ ഔഷധഗുണങ്ങൾ .

ഇലവ് മരത്തിൽ നിന്നും എടുക്കുന്ന കറ ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധമാണ് . ഇതിനെ "മോചരസം" എന്ന പേരിൽ അറിയപ്പെടും . പുരുഷ വിരജനീയം ,ശോണിതസ്ഥാപനം എന്നീ ഔഷധഗണത്തിലാണ് ചരകൻ ഇലവുപശയെ ഉൾപ്പെടുത്തിയിരിക്കുന്നത് .കഫ പിത്തവികാരങ്ങൾ ശമിപ്പിക്കുന്നു .രക്തവികാരം ,ശ്വേതപ്രദരം ,രക്തപ്രദരം , എന്നിവ കുറച്ച് ശരീരകാന്തി വർദ്ധിപ്പിക്കാനും ഇലവിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണത്തിന് കഴിയും .

രസാദിഗുണങ്ങൾ.

രസം : മധുരം , കഷായം
ഗുണം  :ഗുരു , സ്നിഗ്ധം , പിശ്ചിലം
വീര്യം : ശീതം
വിപാകം : മധുരം 

ഔഷധയോഗ്യ ഭാഗം.

വേര് , പുഷ്പം , കുരുന്നു ഫലം , കറ


ചില ഔഷധപ്രയോഗങ്ങൾ .

അർശസ്സ്‌ .

ഇലവിന്റെ പൂവ് അരച്ച് പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ അർശസ്സ്‌ ശമിക്കും . ഇലവിന്റെ ഉണങ്ങിയ പൂവും ,വിത്തും ആട്ടിൻ പാലിൽ കാച്ചി കഴിച്ചാൽ രക്താർശസ്സ് ശമിക്കും .

അതിസാരം .

ഇലവിന്റെ പൂവ് കഷായം വച്ച്  ഇരട്ടിമധുരവും ,തേനും ചേർത്ത് കഴിച്ചാൽ അതിസാരം ശമിക്കും .

വ്രണങ്ങൾ .

ഇലവിന്റെ തൊലി അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

രക്തപിത്തം .

ഇലവിന്റെ  പൂവിന്റെ നീര് കഴിച്ചാൽ രക്തപിത്തം ശമിക്കും .

മലത്തിൽ കൂടി രക്തം പോകുന്നതിന്

രക്തം മലത്തിൽ കൂടിയും കഫത്തിൽ കൂടിയും പോകുന്നതിന്  മോചരസം ഉത്തമ ഔഷധമാണ് .

വെള്ളപോക്ക് .

ഇലവിന്റെ പശ (മോചരസം) പശുവിൻ പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും . കൂടാതെ മൂത്രച്ചുടിച്ചിൽ മാറുന്നതിനും നന്ന് . ഇലവിന്റെ വേര് കഷായം വച്ച് കഴിച്ചാലും വെള്ളപോക്ക് ശമിക്കും.

സൂരാമേഹം .

ഇലവിന്റെ തൊലി കഷായം വച്ച് തേൻ മേമ്പൊടി ചേർത്ത് കഴിച്ചാൽ മൂത്രം മേൽഭാഗം തെളിഞ്ഞും അടിഭാഗം ഊറളോടുകൂടിയും കാണപ്പെടുന്ന മൂത്ര സംബന്ധമായ രോഗം ക്ഷമിക്കും .

മുഖക്കുരു , മുഖത്തെ കറുത്ത പാടുകൾ .

ഇലവിന്റെ മുള്ള് പാലിൽ കുഴമ്പ്‌ പരുവത്തിൽ അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും  .

പരു .

ഇലവിന്റെ തൊലി അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു വേഗം പഴുത്ത് പൊട്ടി സുഖപ്പെടും . മുഖക്കുരുവിനും നല്ലതാണ് .

കൺകുരു .

ഇലവിന്റെ ഇലയുടെ നീര്  ചൂടാക്കി വെള്ളം വറ്റിച്ച് കൺകുരുവിന്റെ മുകളിൽ  പുരട്ടിയാൽ  കൺകുരു  മാറും.


രക്തസമ്മർദ്ദം. 

ഇലവിന്റെ തൊലി കഷായം വച്ച് തൈരിൽ ചേർത്ത് കഴിച്ചാൽ രക്തസമ്മർദ്ദം കുറയും .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .

ഇലവിന്റെ തൊലി അരച്ച് പാലിൽ കലക്കി കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും . ഇലവിന്റെ പൂവ് ഉണക്കി പൊടിച്ച് ഒരു ടീസ്പൂൺ വീതം നെയ് ചേർത്ത് കഴിച്ചാലും   ലൈംഗീകശേഷി വർദ്ധിക്കും . 

ഉള്ളംകാൽ പുകച്ചിൽ .

ഇലവിന്റെ തൊലി അരച്ച് കാൽ വെള്ളയിൽ പുരട്ടിയാൽ ഉള്ളംകാൽ പുകച്ചിൽ മാറിക്കിട്ടും .

മുടി വളര്‍ച്ച ഇരട്ടിയാക്കാന്‍ . 

തലയിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല താളിയാണ് ഇലവിന്റെ തളിരിലകൾ കൊണ്ട് തയാറാക്കുന്ന  താളി . ഇത് തലയിൽ പതിവായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് നീക്കം ചെയ്യുകയും മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യും .

Previous Post Next Post