ഇരുവേലി ; വയറിളക്കത്തിനും വയറുകടിക്കും ഔഷധം

പനി ,വയറിളക്കം ,ഛർദ്ദി ,എരിച്ചിൽ ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ഇരുവേലി .കേരളത്തിൽ ചില സ്ഥലങ്ങളിൽ ചുമ കൂർക്ക എന്നും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ സജല,ഹൃബേരം, വാളക എന്നീ പേരുകളിൽ അറിയപ്പെടുന്നു .

Binomial name : Plectranthus vettiveroides.

Synonyms : Coleus zeylanicus ,Plectranthus hadiensis, .

Family: Lamiaceae (Mint family).

iruveli medicinal uses, medicinal benefits of iruveli, medicinal plants and their uses, iruveli plant uses, medicinal plants and its uses, iruveli plant uses in malayalam, plectranthus hadiensis medicinal uses, medicinal, medicinal tree, medicinal plant, medicinal herbs, medicinal plants, iruveli, medicinal plants names, iruveli, wild medicinal plants, ayurvedic medicinal plants, medicinal herbs to grow, kerala medicinal plants, medicinal plants at home, medicinal plants kerala, thumba medicinal plants, iruveli plant


വിതരണം .

ഇന്ത്യയിലെ ഉഷ്‌ണമേഖല പ്രദേശങ്ങളിലും ,വനങ്ങളിലും  ,പാറക്കൂട്ടങ്ങളുടെ ഇടയിലും വേലിപ്പടർപ്പുകളിലും ധാരാളമായി ഇരുവേലി കാണപ്പെടുന്നു .കേരളത്തിലുടനീളം ഈ സസ്യം കാണപ്പെടുന്നു .

സസ്യവിവരണം .

പനിക്കൂർക്കയുമായി വളരെ സാമ്യമുള്ള സസ്യമാണ് ഇരുവേലി .ഒറ്റ നോട്ടത്തിൽ ഇവ രണ്ടും തിരിച്ചറിയാൻ പ്രയാസമാണ് .ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇവയുടേത് .ചെടിയിലാകമാനം രോമങ്ങൾ കാണപ്പെടുന്നു .പച്ചനിറത്തിലുള്ള പരുക്കൻ ഇലകളാണ് ഇവയുടേത് .ഇലകൾക്ക് നല്ല സുഗന്ധമുണ്ട് .ഇരുവേലിയുടെ ഇലകൾക്ക് അത്ര കട്ടി കാണില്ല .ഇലയിൽ ജലാംശവും കുറവായിരിക്കും .പനിക്കൂർക്കയെക്കാൾ അല്‌പം ഇരുണ്ട നിറമാണ് ഇരുവേലിക്ക് .പച്ചനിറത്തിലുള്ള തണ്ടുകൾ ഉള്ളതും ,വയലറ്റ് നിറത്തിലുള്ള തണ്ടുകൾ ഉള്ളതുമായ രണ്ടുതരത്തിലുള്ള ഇരുവേലി  കാണപ്പെടുന്നു

ഹൈന്ദവപൂജകളില്‍ ഉപയോഗിക്കുന്ന അഷ്ടഗന്ധത്തിലെ പ്രധാന ദ്രവ്യമാണ് ഇരുവേലി. ഗന്ധം ഉദ്പാദിപ്പിക്കുന്ന എട്ട് വസ്തുക്കൾ മൺചട്ടിയിലിട്ട് പുകച്ച് ഉണ്ടാക്കുന്ന മംഗളധൂപമാണ് അഷ്ടഗന്ധം. കുന്തിരിക്കം ,മാഞ്ചി, ഗുൽഗ്ഗുലു ,ചന്ദനം ,രാമച്ചം ,കൊട്ടം എന്നിവയാണ് മറ്റു ദ്രവ്യങ്ങൾ .

പ്രാദേശികനാമങ്ങൾ .

English : Coleus Root

Malayalam : Iruveli , Chuma koorka

Tamil : Kuruver , Iruveli

Telugu : Vattivellu , Kuriveru

Kannada : Baladaaver , Lavanchi 

Hindi : Sugandhowala , Valak

Bengali : Valya , Gandhaiwala 

Gujarathi : Valom , Kalovala

Marati : Vala 

ഇരുവേലി, ഇരുവേലി ചെടി, ഇരുവേലി ഔഷധ ഗുണങ്ങൾ, ഇരിവേലി, ഇരുവേലി  ഔഷധി ഔഷധസസ്യങ്ങൾ, ഇരുവേലി യുടെ ആയുർവേദ ഗുണങ്ങൾ


ഔഷധയോഗ്യഭാഗം .

സമൂലം 

ഇരുവേലിയുടെ ഔഷധഗുണങ്ങൾ .

വാതരോഗങ്ങൾ ശമിപ്പിക്കും .പനിയെ ചെറുക്കും. ദഹനക്കേട് ,ഓക്കാനം ,ഛർദ്ദി ,രുചിയില്ലായ്മ എന്നിവയ്ക്കും നല്ലതാണ് .വയറിളക്കം ,വയറുകടി എന്നിവയ്‌ക്കും നല്ലതാണ് .മൂത്രാശയ സംബദ്ധമായ രോഗങ്ങൾക്കും നല്ലതാണ് .മൂത്രത്തിൽ കല്ലിനെ അലിയിച്ചുകളയും .മൂത്രക്കടച്ചിൽ ഇല്ലാതാക്കും .മുലപ്പാൽ വർധിപ്പിക്കും .ലൈംഗീകശക്തി വർധിപ്പിക്കും .മുറിവുകൾ സുഖപ്പെടുത്തും .ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ്ട് എന്നിവയ്ക്കും നല്ലതാണ് .ശരീരം പുകച്ചിൽ ഇല്ലാതാക്കും . തലമുടി വളരാൻ സഹായിക്കും .ആർത്തവ സമയത്തെ അമിത രക്തസ്രാവം ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം ,രക്തം ചുമച്ചു തുപ്പുക ,മറ്റു രക്തസ്രാവ വൈകല്യങ്ങൾ എന്നിവയ്ക്കും  നല്ലതാണ് .ഹൃദ്രോഗത്തിനും നല്ലതാണ് .(Buy Live Plants Online)

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

ഇരുവേലി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

വായുഗുളിക (Vayugulika).

ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ  എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു.

ജീവന്ത്യാദി കഷായം (Jivantyadi kashayam)

ചർമ്മരോഗങ്ങളുടെയും പനിയുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ജീവന്ത്യാദി കഷായം.

ഉശീരാസവം (Usirasavam).

ചർമ്മരോഗങ്ങൾ ,മുഖക്കുരു ,വിളർച്ച ,അമിത ആർത്തവം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ്  ഉശീരാസവം .

ദശമൂലാരിഷ്ടം (Dasamularishtam).

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .

ചന്ദനാസവം ( Chandanasavam).

ദഹനപ്രശ്‌നങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം സാധാരണയായി ഉപയോഗിക്കുന്നു .മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ, വെള്ളപോക്ക് ,മൂത്രത്തിൽ കല്ല് തുടങ്ങിയ അവസ്ഥകളിലും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും .ദഹനക്കേട് ,ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കും ചന്ദനാസവം ഉപയോഗിക്കുന്നു .അമിത വിയർപ്പ് ,ശരീരം ചുട്ടുനീറ്റൽ തുടങ്ങിയ ഉഷ്ണരോഗങ്ങളുടെ ചികിൽത്സയിലും  ഈ ഔഷധം ഉപയോഗിക്കുന്നു.ഇത് പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്തുന്നു .ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ചന്ദനാസവം ഒരു ജനറൽ ടോണിക്കായും ഉപയോഗിക്കുന്നു .

ശാരിബാദ്യാസവം (Saribadyasavam )

വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശാരിബാദ്യാസവം.കരപ്പൻ ,സോറിയാസിസ്,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ,മുഖക്കുരു ,പരു ,ഉപ്പൂറ്റി വിള്ളൽ ,പുകച്ചിൽ, രക്തശുദ്ധി എന്നിവയുടെ ചികിൽത്സയിലും .പ്രമേഹം ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിലും ശാരിബാദ്യാസവം ഉപയോഗിച്ചുവരുന്നു .

വസന്തകുസുമകരരസം (Vasantakusumakararasam),

പ്രമേഹം ,മൂത്രാശയരോഗങ്ങൾ,ഓർമ്മക്കുറവ് ,ലൈംഗീകശേഷിക്കുറവ് ,അകാലനര മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് വസന്തകുസുമകരരസം.

കുന്തളകാന്തി തൈലം ( Kuntalakantitailam).

മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ,മുടിക്ക് നല്ല ഉള്ള് വെയ്ക്കാനും ,മുടിക്ക് നല്ല കറുപ്പു നിറം കിട്ടാനും കുന്തളകാന്തി തൈലം ഉപയോഗിക്കുന്നു .

അണു തൈലം  ( Anuthailam ).

കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് അണുതൈലം. തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, മുടികൊഴിച്ചിൽ, വട്ടത്തിൽ മുടി കൊഴിയുന്നതിനും അണുതൈലം ഉപയോഗിക്കുന്നു .കൂടാതെ ഓർമശക്തിക്കും, കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും, തലയ്ക്ക് ഭാരം അനുഭവപ്പെടുന്നതിനും, തലയിൽ കെട്ടികിടക്കുന്ന കഫം ഇളക്കി  കളയുന്നതിനും. അകാലനരയ്ക്കും, നല്ല ഉറക്കം കിട്ടുന്നതിനും അണു തൈലം  ഉപയോഗിച്ചു വരുന്നു .

മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.

വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ  മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .

ഏലാദി കേര തൈലം (Eladi Kera Tailam ).

ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ഏലാദി കേര തൈലം.പുഴുക്കടി ,ചർമ്മ അലർജി ,സ്കാബീസ് ,ചൊറി തുടങ്ങിയ മറ്റു ത്വക്ക് രോഗങ്ങളുടെ  ചിൽത്സയിലും ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്നതിനും ഏലാദി കേര തൈലം ഉപയോഗിക്കുന്നു .കൂടാതെ മോണരോഗങ്ങൾ ,ദന്തരോഗങ്ങൾ ,ചെവിവേദന തുടങ്ങിയവയ്ക്കും ഡോക്ടർമാർ ഈ ഔഷധം നിർദ്ദേശിക്കുന്നു .വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ ഏലാദി കേര തൈലം എന്നും എള്ളെണ്ണയിൽ തയാറാക്കുന്നതിനെ ഏലാദി തൈലം എന്നും അറിയപ്പെടുന്നു .

സുദർശനാസവം (Sudarsanasavam).

എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ സുദർശനാസവം ഉപയോഗിച്ചുവരുന്നു .

ദ്രാക്ഷാദി കഷായം (Drakshadi Kashayam)

മദ്യം അമിതമായി കഴിച്ചതിനു ശേഷമുള്ള ഹാം​ഗ് ഓവർ മാറാൻ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ പനി ,മഞ്ഞപ്പിത്തം ,തലകറക്കം ,ശരീരം പുകച്ചിൽ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,ഉറക്കമില്ലായ്‌മ ,ശരീരക്ഷീണം ,മൂക്കിലൂടെയുള്ള രക്തശ്രാവം ,രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണക്കുറവ് മുതലായവയുടെ ചികിൽത്സയിലും ദ്രാക്ഷാദി കഷായം ഉപയോഗിക്കുന്നു .

പാചനാമൃദം കഷായം (Pachanamritam Kashayam).

ദഹനസംബന്ധമായ പ്രശ്നങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പാചനാമൃദം കഷായം .

വലിയ അരിമേദാസ് തൈലം (Valiya Arimedas Tailam).

ദന്തരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരിമേദാസ് തൈലം .മോണകളിലുണ്ടാകുന്ന നീര്,വേദന,പല്ലിന്റെ ബലക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു.

ഇരുവേലിയുടെ ചില ഔഷധപ്രയോഗങ്ങൾ .

ഇരുവേലിയുടെ രണ്ടോ മൂന്നോ ഇലകൾ വെള്ളം തിളപ്പിച്ച് ദാഹശമനിയായി പതിവായി ഉപയോഗിച്ചാൽ മൂത്രത്തിൽ കല്ല്, മൂത്രച്ചുടിച്ചിൽ എന്നിവ മാറും . ഇരുവേലി കഷായം വച്ച് കൽക്കണ്ടവും പൊടിച്ചു ചേർത്ത് കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറിക്കിട്ടും .ശരീരത്തിൽ മുറിവുകളുണ്ടായതു മൂലമുള്ള രക്തസ്രാവം നിൽക്കാൻ ഇരുവേലിയുടെ ഇല അരച്ച് പുരട്ടിയാൽ മതിയാകും .കൂടാതെ മുറിവ് പെട്ടന്ന് കരിയുകയും ചെയ്യും .ഇരുവേലിയുടെ ഇല താളിയാക്കി പതിവായി തലയിൽ തേച്ചുകുളിച്ചാൽ താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .

ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന നീരുകള്‍ക്കും രക്തം പോകുന്ന അര്‍ശസ്സിനും ഇരുവേലി കഷായം തേന്‍ ചേർത്ത് കഴിച്ചാൽ മതിയാകും .ഇരുവേലിയുടെ നീര് ഇഞ്ചിനീര് ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .ഇരുവേലിയുടെ ഇലയും ഉപ്പും ചേർത്ത് അരച്ചു പുരട്ടിയാൽ നീര് മാറിക്കിട്ടും .ഇരുവേലിയും ചുക്കുമിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ വാതരോഗങ്ങൾ ശമിക്കും .ഇരുവേലി സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ വയറിളക്കം വയറുകടി എന്നിവ ശമിക്കും .ശരീരത്തിലുണ്ടാവുന്ന ചുട്ടുനീറ്റൽ പനി എന്നിവയ്ക്കും ഇരുവേലി കഷായമുണ്ടാക്കി കഴിച്ചാൽ മതിയാകും .

ALSO READ ഇലവിൻ പശ നിരവധി വ്യാധികൾക്ക് ഔഷധം .

ഇരുവേലി ഇലയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു ദാഹശമിനിയാണ്..ഇത്  പതിവായി കുടിക്കുന്നത് ഹൃദ്രോഗം മാറാൻ നല്ലതാണ് .ഇരുവേലിയുടെ വേര് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.ഇരുവേലിയുടെ വേര് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 10 ഗ്രാം സമം ബാർലിപ്പൊടിയും ,പാലിൽ ചേർത്ത് നെയ്യും ,പഞ്ചസാരയും ചേർത്ത് കുറുക്കി തണുപ്പിച്ച് തേനും ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും . 

ഇരുവേലി ,പർപ്പടകപ്പുല്ല് ,കടുകപ്പാലയരി,ദേവതാരം, കടുകുരോഹിണി, ചിറ്റമൃത്മുത്തങ്ങക്കിഴങ്ങ് എന്നിവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേൻ ചേർത്ത് രാവിലെ വെറുംവയറ്റിലും ,രാത്രിയിൽ ഭക്ഷണത്തിനു ശേഷവും 3 ദിവസം തുടർച്ചയായി കഴിച്ചാൽ ഒരുവിധപ്പെട്ട എല്ലാ പനികളും മാറിക്കിട്ടും .

ഇരുവേലി ,തിപ്പലി ,കുറുന്തോട്ടി വേര് ,മുത്തങ്ങാക്കിഴങ്ങ് ,ചുക്ക് ,കുരുമുളക് എന്നിവ ഓരോന്നും 5 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കൽക്കണ്ടവും ചേർത്ത്  രാവിലെ വെറുംവയറ്റിലും ,രാത്രിയിൽ ഭക്ഷണത്തിനു ശേഷവും തുടർച്ചയായി മൂന്ന് ദിവസം കഴിച്ചാൽ .ചുമയും നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫക്കെട്ടും മാറിക്കിട്ടും

ഇരുവേലി ചെടിയുടെ  ഇല ഞെരുടി കിട്ടുന്ന നീര് കടിയേറ്റ ഭാഗത്ത് പുറമെ പുരട്ടിയാൽ പഴുതാര ,തേൾ ,കടന്നൽ ,തേനീച്ച മുതലായവ കടിച്ചത് മൂലമുള്ള നീരും ,വേദനയും ,വിഷവും മാറിക്കിട്ടും .ഇരുവേലിയുടെ ഇലയും കൂവളക്കായുടെ ഉള്ളിലെ ഫലമജ്ജയും  ഒരേ അളവിൽ അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ ഛർദ്ദി മാറും .

ഇരുവേലിയും ചന്ദനവും ഒരേ അളവിൽ അരിക്കാടിയിൽ അരച്ച് കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ ആർത്തവകാലത്തേ  അമിത രക്തസ്രാവം മാറിക്കിട്ടും .ഇരുവേലിയുടെ വേര് അരച്ച് നെയ്യിൽ ചാലിച്ച് പുരട്ടുന്നത് എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post