ചൂടുകുരു മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി

ചൂടുകുരു മാറാൻ ഫലപ്രദമായ നാച്ചുറൽ റെമഡി

ചൂടുകുരു,ചൂടുകുരു മാറാന്‍,ചൂടുകുരു അകറ്റാം,ചൂടുകുരു ഒറ്റമൂലി,ചൂടുക്കുരു മാറാൻ,ചൂടുകുരു വരാതിരിക്കാനും വന്നാൽ പോകാനും,ചൂട് കുരു,കുരുക്കൾ,ചൂട് കുരു മാറാൻ,ചൂട് കുരു മാറാന്,ചൂട് കുരു മാറ്റാം,ചോരക്കുരു,കുരുക്കൾ മാറാൻ ഒറ്റമൂലി,ചൂട് പൌഡർ,ചൂട്കാലം,ശരീരത്തിൽ കുരുക്കൾ മാറാൻ,തൊലിപ്പുറത്തെ കുരു,ശരീരത്തിൽ കുരുക്കൾ ഒറ്റമൂലി,വാതപ്പരു,വാതപരു ചികിത്സാ,prickly heat,natural remedy for prickly heat,choodukuru,choodu kuru maran,choodukuru maran,choodu kuru maran malayalam,#chora kuru maran,choodukuru,#choodukuru,choodukuru home remedy,chood kuru maran,chorichil maran,choodu maran,mugathe choodu kuru maran,thalayile choodu kuru maran,choodu kuru maran ottamooli,choodu kuru mattan,kuru maran,choodu kuru chorichil maran,muga kuru maran,kundi kuru maran,chora kuru maran malayalam,choodukuru english,kuru maran malayalam,kannile kuru maaran


ചൂടുകാലത്ത് ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു രോഗമാണ് ചൂടുകുരു .അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് അനുസരിച്ച് ശരീരത്തിൽ വിയർപ്പ് കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു വിയർപ്പിലുള്ള ലവണാംശം മൂലം ത്വക്കിലുള്ള സുഷിരങ്ങൾ അടഞ്ഞുപോകുന്നതാണ്  ചൂടുകുരു വരാൻ കാരണം .ശരീരത്തിൽ ആകെ ചുവന്ന കുരുക്കൾ വരികയും ശക്തമായ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാം .ചൂടുകുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില  പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം 

 ചൂടുകുരു ഉള്ളവർ  കരിക്കിൻ വെള്ളവും പഴം ചാറുകളും ധാരാളമായി കുടിക്കുക ,ഇറുകിയ വസ്ത്രങ്ങൾ  പരമാവധി ഒഴിവാക്കണം,അയഞ്ഞ വസ്ത്രങ്ങളും കോട്ടൻ വസ്ത്രങ്ങളും ഉപയോഗിക്കുക 

പനിക്കൂർക്കയില അരച്ച് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്താൽ മതി ചൂടുകുരു  പൂർണ്ണമായും മാറും 

തൈര് ശരീരമാസകലം പുരട്ടി അര മണിക്കൂറിന് ശേഷം കുളിക്കുക ചൂടുകുരു പരിപൂർണ്ണമായും മാറും 

നറുനീണ്ടിയുടെ കിഴങ്ങ് പാലും ചേർത്തരച്ച് ശരീരമാസകലം പുരട്ടി 15 മിനിറ്റിന് ശേഷം കുളിക്കുക ചൂടുകുരു പരിപൂർണ്ണമായും മാറും 

കരിക്കിൻ വെള്ളത്തിൽ കുരുമുളക് പൊടി ചേർത്ത് കുറച്ചുദിവസം പതിവായി വെറുംവയറ്റിൽ കഴിച്ചാൽ ചൂടുകുരു മാറും 

വേപ്പിലയോ ,രാമച്ചമോ ,പൂവരശിന്റെ ഇലയോ  ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ചുദിവസം പതിവായി കുളിച്ചാൽ ചൂടുകുരു മാറും   സോപ്പിന് പകരം  ത്രിഫലചൂർണ്ണം ശരീരത്തിൽ പുരട്ടി കുളിക്കുക

ഇഞ്ചിയും ചെറുള്ളിയും അരച്ച് പത്ത് ഗ്രാം വീതം രാത്രിയിൽ കിടക്കാൻ നേരം കുറച്ചുദിവസം പതിവായി  കഴിക്കുക ചൂടുകുരു പൂർണ്ണമായും മാറും 

Previous Post Next Post