അലർജി . തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ് എളുപ്പത്തിൽ സുഖപെടുത്താം | How to Cure Allergy, Cough, Asthma, Nose Block, Sneezing

 

അലർജി,അലർജി മാറാൻ,അലർജി തുമ്മൽ,അലർജി ചുമ,ഫുഡ് അലർജി,ഭക്ഷണ അലർജി,കണ്ണിലെ അലർജി,അലർജി ഒറ്റമൂലി,അലർജി ടെസ്റ്റ്,അലർജി ചൊറിച്ചിൽ,അലർജി ശ്വാസം മുട്ടൽ,അലർജി മുഴുവനായി മാറാൻ,അലര്ജി ഒറ്റമൂലി,ആസ്തമ ചുമ ശ്വാസംമുട്ടൽ അലർജി ഒറ്റമൂലി,അലര്ജി ചുമ മാറാന്,അലര്ജി ചൊറിച്ചില്,അലര്ജി തുമ്മല് ഒറ്റമൂലി,അലർജിയുടെ ചികിത്സ,allergy,allergy ottamooli,allergy malayalam,allergy ottamooli malayalam,allergy maran,ചുമ,ശ്വാസംമുട്ടൽ,ചൊറിച്ചിൽ,infertility,kaumudy

ഒരു മനുഷ്യൻറെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് അലർജി  വിട്ടുമാറാത്ത തുമ്മൽ.  മൂക്കടപ്പ്. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരിക. കണ്ണ് ചൊറിയുക. മൂക്ക് ചൊറിയുക. മൂക്കില് ദശ  വന്ന് അടയുക. ചെറിയ ഒരു കയറ്റം കയറുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുക  മണം കിട്ടാതെ വരിക . തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ അലർജി രോഗത്തിന്  പാരമ്പര്യ വൈദ്യത്തിൽ ധാരാളം  ചികിത്സകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

അലർജി രോഗികൾ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ തിരിച്ചറിഞ്ഞ് അവയിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിക്കണം

100 മില്ലി വെളിച്ചെണ്ണയിൽ 10 ഗ്രാം  ചിറ്റാടലോടകം  ഇട്ട് ചൂടാക്കുക  ഇല   കരിയാൻ തുടങ്ങുമ്പോൾ എണ്ണ ഇറക്കിവെച്ച്  തണുത്തതിനുശേഷം എണ്ണ തലയിൽ പുരട്ടുക  ഈ തൈലം സ്ഥിരമായി തലയിൽ തേച്ചു കുളിച്ചാൽ വിട്ടുമാറാത്ത ജലദോഷവും തുമ്മലും മാറും

പച്ചമഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ രാവിലെ ചൂടുവെള്ളത്തിൽ  പതിവായി കഴുകുക.  അതുപോലെതന്നെ പച്ചമഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു മാസം തുടർച്ചയായി രാവിലെ കഴിക്കുക

തുളസിനീരും വെളിച്ചെണ്ണയും ചേർത്തു എണ്ണകാച്ചി പതിവായി തലയിൽ  തേച്ചുകുളിച്ചാൽ അലർജിക്ക് ആശ്വാസം കിട്ടും

  കരിക്കിൻവെള്ളത്തിൽ ഒരു പിടി ചുവന്ന തുളസിയിലയുടെ നീര് ചേർത്ത്   ദിവസം ഒരു നേരം വീതം തുടർച്ചയായി 7 ദിവസം കഴിക്കുക

 ശുദ്ധമായ മഞ്ഞൾപൊടി അര ടീസ്പൂൺ വീതം സ്ഥിരമായി കഴിക്കുന്നത് അലർജി മാറാൻ  നല്ലൊരു മരുന്നാണ്

വാതംകൊല്ലിയുടെ വേര് അരച്ച് കിഴികെട്ടി മൂക്കിൽ വലിക്കുന്നത്  അലർജി ശമിക്കാൻ വളരെ നല്ലത്

കടുക്ക.  നെല്ലിക്ക.  താന്നിക്ക ഇവയുടെ ചൂർണ്ണം നെയ്യിൽ ചേർത്ത് കഴിക്കുന്നതും അലർജി ശമിക്കാൻ വളരെ നല്ലതാണ്

 നെല്ലിക്കാപൊടി 3 ഗ്രാം വീതം 10 ഗ്രാം നെയ്യിൽ തുടർച്ചയായി  കഴിക്കുന്നതും അലർജി ശ്രമിക്കാൻ വളരെ നല്ലതാണ്

തൊട്ടാവാടി സമൂലം അരച്ച് നീരെടുത്ത് പതിവായി കഴിക്കുന്നതും അലർജി ശമിക്കാൻ വളരെ നല്ലതാണ്

അയമോദകം പൊടിച്ച്  ശർക്കരയിൽ ചേർത്ത് പതിവായി കഴിക്കുന്നത് അലർജി ശമിക്കാൻ വളരെ  നല്ലതാണ്

മൂക്കിനകത്ത്  ദശയുണ്ടായി  അലർജി വന്നാൽ കടലാടി ഇല ചതച്ചു നീരെടുത്ത് ദശയിൽ  പുരട്ടിയാൽ മൂക്കിലെ ദശ മാറും 

  തൊലിപുറത്ത് വരുന്ന അലർജി ചൊറിച്ചിൽ  മാറാൻ ഒരു വീട്ടുവൈദ്യം

ഉപ്പും. മഞ്ഞളും .കറിവേപ്പിലയും കൂടിയിട്ട് വെള്ളം ചൂടാക്കി കുളിക്കുക 

10 ഗ്രാം നെയ്യിൽ മൂന്നു ഗ്രാം  നെല്ലിക്കാപ്പൊടി ചേർത്ത് ചാലിച്ചു കുറച്ചുദിവസം  തുടർച്ചയായി സേവിച്ചാൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജിക്ക് ശമനം കിട്ടും

  കോവലിന്റെ  ഇല ചതച്ച് നീരെടുത്ത് പുരട്ടുന്നതും തൊലിപ്പുറത്തുണ്ടാകുന്ന അലർജിക്ക് ശമനം കിട്ടും
Previous Post Next Post