നറുനീണ്ടിയുടെ ഔഷധ ഗുണങ്ങൾ

നമ്മുടെ നാടുകളിൽ പറമ്പുകളിലും വനപ്രദേശങ്ങളിലും. തരിശുഭൂമികളിലും ധാരാളമായി കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് നറുനീണ്ടി. നന്നാറി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടതും ഇവയുടെ നടുവിലായി വെള്ള നിറത്തിലുള്ള വരകളും കാണാം. ഏകദേശം രണ്ടു വർഷത്തോളം വളർച്ചയായാൽ ഇതിന് കിഴങ്ങ് രൂപപ്പെടും. ഇതിന്റെ കിഴങ്ങന്  നല്ല സുഗന്ധമാണ്. നറുനീണ്ടി ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്. ആയുർവേദത്തിൽ പല മരുന്നുകൾക്കും പ്രധാന ചേരുവയാണ് നറുനീണ്ടി.  കറുത്ത നറുനീണ്ടി, വെളുത്ത നറുനീണ്ടി എന്നിങ്ങനെ രണ്ടുതരത്തിൽ കാണപ്പെടുന്നു. കറുത്ത  നറുനീണ്ടി ഹിമാലയ, ആസാം, ബംഗാൾ, നേപ്പാൾ, തുടങ്ങിയ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. വെളുത്ത നറുനീണ്ടി നമ്മുടെ നാടുകളിൽ ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ തണ്ടിൽ വെളുത്ത കറയുണ്ട്. നറുനീണ്ടി ഉപയോഗിച്ച് നറുനീണ്ടി സർബത്ത് തയ്യാറാക്കാറുണ്ട്. ത്വക്ക് രോഗങ്ങൾ, , കരൾ, വൃക്ക, ഗർഭപാത്രം,തലച്ചോറ് എന്നീ അവയവങ്ങൾക്കുണ്ടാകുന്ന പല രോഗങ്ങൾക്കും നറുനീണ്ടി ഔഷധമായി ഉപയോഗിച്ചു വരുന്നു. മാത്രമല്ല ത്വക്ക് രോഗങ്ങൾ, സിഫിലിസ് മൂലമുണ്ടാകുന്ന വ്രണങ്ങൾക്കും, രക്തവാദം വെള്ളപോക്ക് മുതലായവയ്ക്കും നറുനീണ്ടി സാധാരണയായി ഉപയോഗിച്ചുവരുന്നു.നറുനീണ്ടിയുടെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 അസ്ഥിസ്രാവത്തിന് 
 നറുനീണ്ടിക്കിഴങ്ങ്, ജീരകം, കൊത്തമല്ലി ഇവ സമമെടുത്ത്. ശർക്കരയും ചേർത്ത് ഇടിച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെയും വൈകിട്ടും പതിവായി കുറച്ചുനാൾ കഴിച്ചാൽ അസ്ഥിസ്രാവം മാറുന്നതാണ്

 പൊങ്ങൻ പനിക്ക്
 നറുനീണ്ടി വേര് , നാൽപാമരമോട്ട്. ചന്ദനം, കറുക, ഇരട്ടിമധുരം, താമരവളയം, രാമച്ചം, ഇരുവേലി, എന്നിവ പാലിൽ  നന്നായി അരച്ച് നെയ്യും ചേർത്ത് ദേഹത്ത് പുരട്ടുന്നത് പൊങ്ങൻ പനിക്ക് വളരെ ഫലപ്രദമാണ്

 എല്ലാവിധ ചർമ രോഗങ്ങൾക്കും
 നറുനീണ്ടി വേര് ചതച്ച് വെള്ളം തിളപ്പിച്ച് പാലും പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നത് എല്ലാവിധ ചർമ രോഗങ്ങൾക്കും വളരെ നല്ലതാണ്

 മൂത്ര സംബന്ധമായ രോഗങ്ങൾക്ക്
 നന്നാറി കിഴങ്ങ് കദളി വാഴയുടെ ഇലയിൽ പൊതിഞ്ഞ് കനലിൽ ചുട്ടെടുത്ത് ജീരകവും പഞ്ചസാരയും പശുവിൻ നെയ്യും ചേർത്ത് രാവിലെയും വൈകിട്ടും പതിവായി കുറച്ചുനാൾ കഴിക്കുന്നത് മൂത്രതടസ്സത്തിനും പുരുഷഗ്രന്ഥി വീക്കം മൂലമുള്ള മൂത്രം പോകാത്ത അവസ്ഥ യ്ക്കും  വളരെ നല്ലൊരു മരുന്നാണ്

  വ്രണങ്ങൾക്കും നീരിനും
 നന്നാറി കിഴങ്ങ് അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ വേഗം സുഖപ്പെടും ഇത് നീര് മാറുന്നതിനും വളരെ നല്ലതാണ്‌ 

 അയഞ്ഞ യോനിക്ക്
 നന്നാറി, രക്തചന്ദനം, ചന്ദനം, അകിൽ, കർപ്പൂരം, മുത്തങ്ങ, ഇവ സമം ഉണക്കിപ്പൊടിച്ച് യോനിയിൽ വിതറിയാൽ എത്ര അയഞ്ഞ യോനിയും മുറുക്കമുള്ളതാകും മാത്രമല്ല യോനി ദുർഗന്ധത്തിനും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്

$ads={2}

 കുട്ടികൾക്കുണ്ടാകുന്ന വയറുകടിക്ക്
 നന്നാറി കിഴങ്ങ് കഷായംവെച്ച് പഞ്ചസാരയും തേനും ചേർത്ത് സിറപ്പ് രൂപത്തിലാക്കി കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറുകടി മാറും മാത്രമല്ല കുട്ടികൾക്കുണ്ടാകുന്ന ചുമയ്ക്കും ഇത് വളരെ ഫലപ്രദമാണ്

 പ്രതിരോധ ശേഷിക്ക്
നറുനീണ്ടിക്കിഴങ്ങ് കഷായം വച്ച് അതിൽ നറുനീണ്ടി കൽക്കവും എരുമ നെയ്യും ചേർത്തു കാച്ചി ദിവസവും 15 ഗ്രാം വീതം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും മാത്രമല്ല എയ്ഡ് രോഗികളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഇങ്ങനെ കഴിക്കുന്നത് വളരെ നല്ലതാണ്

 നറുനീണ്ടി 125 ഗ്രാം, മുന്തിരിങ്ങ 250 ഗ്രാം, നായ്കരുണയുടെ വേര് 125 ഗ്രാം, നാലു കുപ്പി വെള്ളത്തിൽ തിളപ്പിച്ച് ഒരു കുപ്പിയാക്കി വറ്റിച്ച് 300 ഗ്രാം പഞ്ചസാര വറുത്തു പൊടിച്ചതും 5 ഗ്രാം കന്മദവും ചേർത്ത് ഒരു മൺപാത്രത്തിൽ ഒരുമാസം അടച്ച് സൂക്ഷിക്കുക ഒരു മാസത്തിനുശേഷം അരിച്ചെടുത്ത് 15 മില്ലി വീതം 50 മില്ലി വെള്ളത്തിൽ ചേർത്ത് ദിവസേന രണ്ടുനേരം കഴിച്ചാൽ. അനീമിയ്ക്ക് വളരെ നല്ലതാണ് മാത്രമല്ല രക്തശുദ്ധീകരണത്തിനും 
 രക്തം ഛർദ്ദിക്കൽ, തുടങ്ങിയവയ്ക്കും ഇങ്ങനെ കഴിക്കുന്നത് വളരെ നല്ലതാണ് 

നറുനീണ്ടി ഗുണങ്ങള്, നറുനീണ്ടി, നറുനീണ്ടി സര്ബത്ത്, നറുനീണ്ടി, നറുനീണ്ടി കിഴങ്ങ്, നറുനീണ്ടി ശാസ്ത്രീയ നാമം, നറുനീണ്ടി പാല് സര്ബത്ത് ഉണ്ടാക്കുന്ന വിധം, നറുനീണ്ടി സര്ബത്ത് ഉണ്ടാക്കുന്ന വിധം, നറുനീണ്ടി സിറപ്പ് recipe, നറുനീണ്ടി സര്ബത്ത്, നറുനീണ്ടി സിറപ്പ്, നറുനീണ്ടി english name, നറുനീണ്ടി ഉപയോഗം, നറുനീണ്ടി കിഴങ്ങ്, നറുനീണ്ടി കഷായം, നറുനീണ്ടി syrup, നറുനീണ്ടി ഗുണങ്ങള് Masterpiece youtube channel, Nannari sarbhath making, How to make nannaari sarbath, Instant lime juice recipe, Nannari sarbath recipe, Nannari root recipe, Nannari soda, Milk sarbath, Sarbath malayalam, Sarbath recipe, Malayalam, Purification, Pregnant women, Ayurveda, Ayurvedam, Taran, Dandruff, നന്നാറി കിഴങ്ങ്, നന്നാറി സര്ബത്ത് ഗുണങ്ങള്, Hemidesmus, Paper craft ideas, Mulappal, Sexual health, Mootrasaya rogangal, Blood purification, Naruneendi, Sarsaparilla, Oushadha chedikal malayalam, How to make nannari sarath, Nannari recipe,How to make nannaari sarbath naturally.,സര്‍പറില്ല,നന്നാറി,നറുനീണ്ടി / നന്നാറി സിറപ്പ്,Health adds beauty,കേരളത്തിലെ ഔഷധ സസ്യങ്ങൾ,നന്നാറി ചെടിയും ഔഷധങ്ങളും,ഔഷധ സസ്യങ്ങൾ,നറുനീണ്ടി സർബത്ത്,നന്നാറി word in english,നന്നാറി സര്ബത്,നറുനീണ്ടി,നന്നാറി കൃഷി,നന്നാറി സിറപ്പ്,നന്നാറി സര്ബത്ത് എങ്ങനെ ഉണ്ടാക്കാം,നന്നാറി സര്ബത്ത് ഉണ്ടാക്കുന്ന വിധം,നന്നാറി സര്ബത്ത്,നന്നാറി ചെടി,നന്നാറി ഗുണങ്ങള്


Previous Post Next Post