കയ്യോന്നിയുടെ ഔഷധഗുണങ്ങൾ

കയ്യോന്നി,കയ്യോന്നി ഗുണങ്ങള്,# കയ്യോന്നി,കയ്യോന്നി ചെടി,കയ്യോന്നി ഉപയോഗം,കയ്യോന്ന്യം,കയ്യോന്നിയുടെ ഔഷധ ഗുണങ്ങൾ,മുടിവളരുന്നതിനു,# ലിവറിനെ ആരോഗ്യത്തിന്,# മുടിയുടെ ആരോഗ്യത്തിന്,കാച്ചിയ എണ്ണ ഉണ്ടാക്കുന്ന വിധം,കാച്ചിയ എണ്ണ തായാറാക്കുന്ന വിധം,മുത്തശ്ശി വൈദ്യം,bhringraj hair oil,kachiya anna,kachya enna,kachiya enna,thalayil thekkan,തലയിൽ തേക്കാൻ


മുടികൊഴിച്ചിൽ ,ത്വക്ക് രോഗങ്ങൾ ,കരൾരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി .ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യം കൂടിയാണ് കയ്യോന്നി .

കേരളത്തിൽ കരിയലാങ്കണ്ണി,കയ്യെണ്ണ,കയ്യന്ന്യം, കഞ്ഞുണ്യം ,ജലഭൃംഗ ,കുഞ്ഞുണ്ണി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫാൾസ് ഡെയ്‌സി എന്നും സംസ്‌കൃതത്തിൽ കേശരാജഃ , കുന്തളവർധന ,ഭൃംഗരാജഃ, ഭൃംഗഃ,അംഗാരകഃ,കേശരഞ്ജനഃ എന്നീ പേരുകളിലും അറിയപ്പെടുന്നു  .

  • Botanical name : Eclipta alba 
  • Family : Asteraceae (Sunflower family)
  • Synonyms : Eclipta erecta,Eclipta punctat,Eclipta prostrata
  • Common name : False Daisy, Trailing eclipta
  • Malayalam : Kayyonni, Kariyalaankanni, Kayyenna, Kayyannyam, Kanjunyam ,Jalabhrmga ,Kunjunni
  • Hindi : Bhringaraj, Kesharaj
  • Tamil : Karisilanganni,kaiyanthagarai
  • Telugu : Galagara
  • Kannada : Ajagara, Kaadige garige, Garuga
  • Oriya : Kesarda
  • Sanskrit : Bhring , Bhringam, Bhringaraj 

ആവാസമേഖല .

ഇന്ത്യയിലുടനീളം ഈർപ്പമുള്ള പ്രദേശങ്ങളിലും ,ചതുപ്പുപ്രദേശങ്ങളിലും നൈസർഗികമായി കയ്യോന്നി വളരുന്നു .വയൽവരമ്പുകളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത് .

സസ്യവിവരണം .

70 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യമാണ് കയ്യോന്നി .പൂക്കളുടെ നിറഭേതമനുസരിച്ച് മഞ്ഞ കയ്യോന്നി, നീല കയ്യോന്നി, വെള്ള കയ്യോന്നി എന്നീ മൂന്നിനങ്ങളിൽ ഇത് കാണപ്പെടുന്നു. ഇതിൽ വെള്ള കയ്യോന്നിയാണ് കേരളത്തിൽ കൂടുതലായി കാണപ്പെടുന്നത്.

ഇതിന്റെ തണ്ട് വളരെ മൃദുവും രോമങ്ങൾ നിറഞ്ഞതുമാണ്.തണ്ടിന് വയലറ്റ് നിറമാണ് ,ഈ ചെടിക്ക് രണ്ടോ മൂന്നോ ശാഖകൾ കാണാം .ഇവയുടെ കടും പച്ചനിറത്തിലുള്ള ഇലകൾ പരുപരുത്തതാണ് .

മെയ് മുതൽ സെപ്റ്റംബർ വരെയാണ് കൈയ്യോന്നിയുടെ പൂക്കാലം .വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ കൂട്ടമായി തണ്ടിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്നു .പൂക്കൾ വിളഞ്ഞ് കായ്‌കളായി മാറുന്നു .ഈ കായ വഴിയാണ് കയ്യോന്നി സ്വാഭാവിക വംശവർദ്ധനവ് നടത്തുന്നത് .

രാസഘടന.

കയ്യോന്നിയുടെ ഇലയിൽ സ്റ്റിഗ്മാസ്റ്റിറോൾ ,  ആൽഫടെർതൈനൽ മെത്തനോൾ വെഡേലോലാക്റ്റോൺ, ഡൈ മീതൈൽ വെഡേലോലാക്റ്റോൺ എന്നിവ അടങ്ങിയിട്ടുണ്ട്.  കൂടാതെ ചെടിയുടെ എല്ലാ ഭാഗങ്ങളിലും എക്ലിപ്റ്റാൽ , എക്ലാലാബാസാപ്പോണിൻ എന്നിവയും അടങ്ങിയിട്ടുണ്ട് .

കയ്യോന്നിയുടെ  ഔഷധഗുണങ്ങൾ.

കേശവർധനയ്ക്ക് ഫലപ്രദമായ ഒരു ഔഷധസസ്യമാണ് കയ്യോന്നി .മുടികൊഴിച്ചിൽ ,അകാലനര ,തല വേദന ,ശരീരവേദന, വയറുവേദന,മലബന്ധം ,കരൾരോഗങ്ങൾ ,മഞ്ഞപ്പിത്തം ,ആസ്മ ,ഉദര കൃമി ,ജലദോഷം ,പഴുതാര വിഷം ,വ്രണങ്ങൾ ,കാഴ്ച്ചക്കുറവ് ,ഒച്ചയടപ്പ് ,തുടങ്ങിയ അനേകം രോഗങ്ങൾക്കുള്ള ,ഒരു പ്രതിവിധികൂടിയാണ് ഈ സസ്യം .

നീലഭൃംഗാദിതൈലം.നരസിംഹരസായനം, കുഞ്ഞുണ്യാദിതൈലം, ഭൃംഗരാജാസവം,Liv-52 തുടങ്ങിയ ഔഷധങ്ങളിലെ ഒരു  പ്രധാന ചേരുവയാണ് കയ്യോന്നി .

രസാദിഗുണങ്ങൾ.

  • രസം-കടു, തിക്തം
  • ഗുണം-രൂക്ഷം, ലഘു, തീക്ഷ്ണം
  • വീര്യം-ഉഷ്ണം
  • വിപാകം-കടു

ഔഷധയോഗ്യഭാഗങ്ങൾ -സമൂലം 

ചില ഔഷധപ്രയോഗങ്ങൾ .

മുടികൊഴിച്ചിൽ ,കാഴ്ചക്കുറവ് .

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ കയ്യോന്നി നല്ലതുപോലെ കുഴമ്പുപരുവത്തിൽ അരച്ച് ചേർത്ത് ആട്ടിയെടുത്ത വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരുകയും കാഴ്ച്ചശക്തി വർദ്ധിക്കുകയും ചെയ്യും .കൂടാതെ മുടി വട്ടത്തിൽ കൊഴിയുന്ന രോഗത്തിനും വളരെ ഉത്തമമാണ് ഈ എണ്ണ .

ജലദോഷം മാറാൻ .

കയ്യോന്നിയുടെ നീര് ദിവസം മൂന്ന് നേരം മൂക്കിൽ ഇറ്റിച്ചാൽ ജലദോഷം ശമിക്കും .

മഞ്ഞപ്പിത്തം ,നിശാന്ധത .

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 5 മില്ലി വീതം രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും  ദിവസം മൂന്ന് നേരം കഴിച്ചാൽ മഞ്ഞപ്പിത്തം ,നിശാന്ധത എന്നീ രോഗങ്ങൾ ശമിക്കും .(മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത് )

കയ്യോന്നിയും ,കീഴാർനെല്ലിയും സമൂലമെടുത്ത് ആവണക്കിന്റെ തളിരിലയും ,ജീരകവും ചേർത്ത് നന്നായി അരച്ച് പശുവിൻ പാലിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം മാറിക്കിട്ടും .

കയ്യോന്നി പശുവിൻ പാലിലൊ ,തേങ്ങ പാലിലോ അരച്ച് ദിവസം രണ്ടു നേരംവീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം മാറും .മാത്രമല്ല രക്തക്കുറവ് പരിഹരിക്കുന്നതിനും ഇങ്ങനെ കഴിച്ചാൽ മതിയാകും .

വിട്ടുമാറാത്ത തലവേദന ,മുടികൊഴിച്ചിൽ ,അകാലനര ,താരൻ .

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ കയ്യോന്നി നല്ലതുപോലെ കുഴമ്പുപരുവത്തിൽ അരച്ച് ചേർത്ത് എള്ളെണ്ണയിൽ മണൽ പരുവത്തിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ,വിട്ടുമാറാത്ത തലവേദന,അകാലനര ,മുടിയുടെ അറ്റം പിളരൽ ,താരൻ എന്നിവ മാറും.(100മില്ലി എള്ളെണ്ണയിൽ400 മില്ലി കയ്യോന്നി എന്ന കണക്കിലാണ് എണ്ണ കാച്ചേണ്ടത്. 200 മില്ലി കയ്യോന്നി ഇടിച്ചുപിഴിഞ്ഞ  നീരും 200 മില്ലി കയ്യോന്നി അരച്ച കുഴമ്പും )

ഉദരകൃമി ഇല്ലാതാക്കാൻ .

1 ഔൺസ് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ നീരിൽ 1 ഔൺസ് ആവണക്കെണ്ണയിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ഉദരകൃമി നശിക്കും (ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്ന് നാല് ദിവസം കഴിക്കണം )

കരൾരോഗങ്ങൾ .

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 5 മില്ലി വീതം ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ കരൾരോഗങ്ങൾ ശമിക്കും .

ഒച്ചയടപ്പ് മാറാൻ .

കയ്യോന്നി നീരും ,കുരുമുളകുപൊടിയും ,തേനും യോജിപ്പിച്ച് ദിവസം പലപ്രാവിശ്യമായി കഴിച്ചാൽ ഒച്ചയടപ്പ് മാറിക്കിട്ടും .കയ്യോന്നി അരച്ച് മോരിൽ കലക്കി കഴിച്ചാൽ ഒച്ചയടപ്പും ,തൊണ്ടകാറലും മാറിക്കിട്ടും .

വലിവ് മാറാൻ .

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ കടുക്കത്തോട് അരച്ച് ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ വലിവ് മാറിക്കിട്ടും .

വെള്ളപ്പാണ്ട് മാറാൻ .

കയ്യോന്നി ,കീഴാർനെല്ലി, കശുമാവില ,തുമ്പയില ,പപ്പായയില എന്നിവ നന്നായി അരച്ച ശരീരത്തിൽ പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ വെള്ളപ്പാണ്ട് മാറിക്കിട്ടും .

തൊണ്ടയടപ്പ് ,ജലദോഷം ,ചുമ ,ആസ്മ .

കയ്യോന്നി സമൂലം ഉണക്കിപ്പൊടിച്ച് കുപ്പിയിൽ സൂക്ഷിക്കുക .ഇതിൽ നിന്നും 2 ഗ്രാം പൊടി തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ തൊണ്ടയടപ്പ് ,വിട്ടുമാറാത്ത ജലദോഷം ,ചുമ ,ആസ്മ എന്നിവ ശമിക്കും .

പുരുഷന്മാരിലെ ലൈംഗീകശേഷി വർധിക്കാൻ .

കയ്യോന്നി പൂക്കുമ്പോൾ ഇതിന്റെ വിത്തുകൾ ശേഖരിച്ച് സൂക്ഷിക്കുക .ഈ വിത്തിൽ നിന്നും 2 നുള്ള് അര ഗ്ലാസ് വെള്ളത്തിൽ  കുതിർത്ത് സ്വല്പം പഞ്ചസാരയും ചേർത്ത്  രാവിലെയും ,വൈകിട്ടും ദിവസം രണ്ടുനേരം പതിവായി  കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശേഷി വർധിക്കും .കൂടാതെ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാനും സഹായിക്കുന്നു. 

കുഞ്ഞുങ്ങളുടെ ആരോഗ്യം വർധിക്കാൻ.

കയ്യോന്നി നീരും ,പനിക്കൂർക്ക നീരും പച്ചമഞ്ഞളും ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിച്ചാൽ  കുഞ്ഞുങ്ങളുടെ അഴകും ,ആരോഗ്യവും ,ശരീരബലവും വർദ്ധിക്കും.

രോഗപ്രതിരോധശേഷി വർധിക്കാൻ .

കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം ദിവസവും കഴിച്ചാൽ രോഗപ്രതിരോധശേഷിയും, ആരോഗ്യവും വർദ്ധിക്കും.

പഴുതാര വിഷം ,തേൾവിഷം .

പഴുതാരയൊ ,തേളോ കടിച്ചാൽ കയ്യോന്നി അരച്ച് മുറിപ്പാടിൽ പുരട്ടുകയും നെറുകയിൽ പുരട്ടുകയും ചെയ്താൽ പഴുതാരവിഷം ശമിക്കും.

നീർവീഴ്‍ച്ച ,കണ്ണുവേദന ,ചെവിവേദന ,ദന്തരോഗങ്ങൾ.

കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 100  മില്ലിയും 8 ഗ്രാം ഇരട്ടി മധുരം പൊടിച്ചതും 10 കുരുമുളക് ചതച്ചതും 200 മില്ലി വെളിച്ചണ്ണയിൽ കാച്ചി ദിവസവും തലയിൽ തേച്ചുകുളിച്ചാൽ  നീർവീഴ്‍ച്ച ,കണ്ണു വേദന ,ചെവിവേദന ,ദന്തരോഗങ്ങൾ തുടങ്ങിയവ മാറും.

കാഴ്ചക്കുറവ് ,തലവേദന ,മുടികൊഴിച്ചിൽ എന്നിവയ്ക്ക് ഭൃംഗരാജ  തൈലം പതിവായി ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും

വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ .

കയ്യോന്നി സമൂലം ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം .ഇതിൽ നിന്നും ഒരു സ്പൂൺ പൊടി 2 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് അരിച്ചെടുത്ത് ദിവസവും കഴിച്ചാൽ സോറിയാസിസ് ഉൾപ്പടെയുള്ള വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ ശമിക്കും .

മുറിവ് .

കയ്യോന്നി വെള്ളം തൊടാതെ അരച്ച് മുറിവുകളിൽ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയാൻ സഹായിക്കുന്നു .

ചെവിവേദന .

ചെവിവേദന കയ്യോന്നി ഇടിച്ചുപിഴിഞ്ഞ നീര് ചെവിയിലൊഴിച്ചാൽ അണുബാധ മൂലമുണ്ടാകുന്ന ചെവിവേദന ശമിക്കും .

തലവേദന .

കയ്യോന്നി ഇടിച്ചുപിഴിഞ്ഞ നീരും  അതെ അളവിൽ ആട്ടും പാലും യോജിപ്പിച്ച്  മൂക്കിൽ നസ്യം ചെയ്താൽ തലവേദന ശമിക്കും .

ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .

കയ്യോന്നി ഇടിച്ചുപിഴിഞ്ഞ 30 മില്ലി നീരിൽ കുരുമുളകുപൊടിയും പഞ്ചസാരയും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ 15 ദിവസം പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറും .

Previous Post Next Post