അഗത്തിച്ചീരയുടെ ഔഷധഗുണങ്ങൾ Agathicheera

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് അകത്തി.ആയുർവേദത്തിലെ ഋഷിവര്യനായ അഗസ്ത്യമുനി നട്ടുവളർത്തിയ ചെടിയാണ് അഗത്തിച്ചീര. അതുകൊണ്ടുതന്നെ അഗത്തിച്ചീരയക്ക് അഗസ്തി, മുനിദ്രുമം, മുനിതരൂ, അഗസ്തിദ്രുമം എന്നിങ്ങനെ പേര് ലഭിച്ചു. അഗത്തിച്ചീര സാധാരണയായി  രണ്ടു തരത്തിലാണ് കാണപ്പെടുന്നത്. വെള്ള പൂവോട് കൂടിയ വെള്ള അഗത്തി, ചുമന്ന പൂവോട് കൂടിയ ചുവന്ന അഗത്തിയും .. അരിവാളിന്റെ ആകൃതിയിലാണ് ഇതിന്റെ പൂമൊട്ടുകൾ കാണപ്പെടുന്നത്. 6  തൊട്ട് 9 മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുമെങ്കിലും ചീരയുടെ ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുരിങ്ങക്കായ പോലെതന്നെ നീളത്തിലാണ് ഇതിന്റെ കായ്കൾ കാണപ്പെടുന്നത്. ഇതിൽ 10 തൊട്ട് 20 വിത്തുകൾ വരെ കാണപ്പെടാം. ഇതിന്റെ ഇലയും പൂവും  ഇളം കായ്കളും ഭക്ഷ്യയോഗ്യമാണ്‌. വിത്തിൽ അന്നജം, കൊഴുപ്പ്. ഒലിയാനോലിക്  ആസിഡും. ഇലയിൽ  മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം കാൽസ്യം എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. വൃക്ഷത്തിന്റെ തൊലിയിൽ രക്ത വർണ്ണമായ് പശയിൽ  ടാനിൻ മുതലായവ അടങ്ങിയിരിക്കുന്നു. ഇതിന്റെ പൂക്കളിൽ വിറ്റാമിൻ A യും C യും അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ അഗത്തിച്ചീര ഭക്ഷണത്തിലുൾപ്പെടുത്തിയാൽ പല രോഗങ്ങളെയും ചെറുക്കാൻ സാധിക്കും. അഗത്തിച്ചീരയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 നേത്രരോഗങ്ങൾക്ക്
 വിറ്റാമിൻ A യുടെ അഭാവം മൂലം ഉണ്ടാകുന്ന നേത്രരോഗങ്ങൾക്ക് അഗത്തിച്ചീര ഭക്ഷണത്തിലുൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും

 രക്തക്കുറവിന്
 അഗത്തിയിൽ  അയൺ ധാരാളമായി അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ അഗത്തിച്ചീരയുടെ  ഇലയും പൂവും, ഇളം കായ്കളും തോരൻ വച്ചു കഴിക്കുന്നത് രക്തകുറവ് പരിഹരിക്കാൻ വളരെ നല്ല ഒരു ഔഷധമാണ്

 ശരീര വിളർച്ചയ്ക്ക് 
 അഗത്തിച്ചീരയിൽ  ധാരാളം ആന്റി ആന്റിഓക്‌സിഡന്റ്കൾ   അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പല രോഗങ്ങളെയും നിയന്ത്രിക്കാനും അസുഖങ്ങൾ മൂലം ഉണ്ടാകുന്ന വിളർച്ച മാറ്റാനും ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം പുറന്തതള്ളാനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലുണ്ടാകുന്ന ചതവ്കൾക്കും ഞരമ്പുകൾക്ക് ബലം കിട്ടാനും അഗത്തിച്ചീര വളരെ ഗുണം ചെയ്യും


ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ
 അഗത്തിച്ചീരയുടെ  ഇലയും പൂവും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയാൽ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ വളരെ ഫലപ്രദമാണ്

 പല്ലുകളുടെയും എല്ലുകളുടെയും ബലത്തിന്
 അഗത്തിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ പല്ലുകൾക്കും എല്ലുകൾക്കും ബലം കിട്ടാൻ വളരെ ഉത്തമമാണ്

 വ്രണം കരിയാൻ
 അഗത്തിചീരയുടെ കുരു പാലിൽ അരച്ച് പുരട്ടിയാൽ വ്രണങ്ങൾ പെട്ടെന്ന് കരിയാൻ വളരെ ഫലപ്രദമാണ്

$ads={2}

 വെള്ളപോക്കിന്
 അഗത്തിചീരയുടെ പൂവ് ഇടിച്ച് പിഴിഞ്ഞു  കിട്ടുന്ന നീരിൽ  സമം പാലും ചേർത്തു കഴിച്ചാൽ വെള്ളപോക്ക് മാറും

 കഫക്കെട്ട് മാറാൻ
 അഗത്തിചീരയുടെ ഇല പിഴിഞ്ഞെടുത്ത നീര് അരിച്ചെടുത്ത്  നസ്യം ചെയ്യുന്നത് കഫക്കെട്ട് മാറാൻ വളരെ ഫലപ്രദമാണ്. മാത്രമല്ല തലവേദന, ചുമ, എന്നിവയ്ക്കും വളരെ നല്ലതാണ്

 ചർമ്മകാന്തി വർദ്ധിപ്പിക്കാൻ 
 അഗത്തിചീരയുടെ ഇലയും കുറച്ച് ഉലുവയും നല്ലതുപോലെ അരച്ച് എള്ളെണ്ണയിൽ കാച്ചി അരിച്ചെടുത്ത് ശരീരത്തിൽ പുരട്ടി നല്ലപോലെ മസാജ് ചെയ്തു അരമണിക്കൂറിനുശേഷം കുളിക്കുക ഇങ്ങനെ പതിവായി ചെയ്താൽ ചർമ്മത്തിന് നല്ല തിളക്കവും കാന്തിയും വർദ്ധിക്കുന്നതാണ്

 പൈൽസ് മാറാൻ
 അഗത്തിചീരയുടെ ഇലയുടെ ചാറും കടുക്കയും ചേർത്തരച്ച് പൈൽസ് ഉള്ള ഭാഗത്ത് പുരട്ടുന്നത് പയൽസ് കുറയാൻ  വളരെ ഫലപ്രദമാണ് 

 ശരീരത്തിലെ തടിപ്പിനും ചൊറിച്ചിലും
 അഗത്തിചീരയുടെ ഇലയും തേങ്ങാപ്പീരയും സമമെടുത്ത് അരച്ച് പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിനും തടിപ്പിനും വളരെ ഫലപ്രദമാണ്

 മുലപ്പാൽ വർദ്ധനയ്ക്ക്
 അഗത്തി ചീരയുടെ ഇല പതിവായി കറിവെച്ച് കഴിക്കുന്നത് മുലപ്പാൽ വർധിക്കാൻ വളരെ ഫലപ്രദമാണ്

 ഉപ്പൂറ്റി വീണ്ടുകീറുന്നതിന്
 അഗത്തി ചീരയുടെ ഇലയും, മഞ്ഞളും, മൈലാഞ്ചിയും, സമം അരച്ച് പുരട്ടുന്നത് ഉപ്പൂറ്റി വീണ്ടു കീറുന്നതിന്  വളരെ ഫലപ്രദമാണ് 

 തൈറോയ്ഡ് മാറാൻ
 അഗത്തി ചീരയുടെ രണ്ടു തണ്ട് ഇല അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി ഒരു മാസം തുടർച്ചയായി കഴിച്ചാൽ തൈറോയ്ഡ് മാറാൻ വളരെ ഫലപ്രദമാണ്

Health care, Krishi, White, Agasthi cheera, Farm, Health tips in malayalam, Health malayalam, Health tips, Ayurveda, Arogyam, New, Kerala, Organic farmer, Agathicheera, Agathi keerai, Agathi keerai sambar in tamil, Agasthi poov thoran, Kerala traditional thoran, Kerala style thoran, Agathi keerai poriyal, How to use agathi cheera for health, Arogyam malayalam, പൂവും, Organic, Malayalam, വിത്തും, ഗോപു കൊടുങ്ങല്ലൂർ, അഗസ്തിചീര, Agathi cheera, Dubai, Health tips video, Home remedy, Agathi keerai recipe, Agathi keerai health benefits, Health tips malayalam,Agathi keerai side effects,Cheera,Agathi keerai sambar,Thoran,Agathi keerai seivathu eppadi,Agathi keerai soup in tamil,Indian thoran,അഗത്തി ചീര,Agathi keerai recipes in tamil,Agathi keerai benefits in tamil,Agathi keerai soup,Agathi poov thoran,അഗസ്തി പൂ തോരൻ,വീട്ടിലെ അഗസ്തി പൂ തോരൻ,അഗസ്തി ചീര തോരൻഅഗസ്തി ചീര#agasthi,നമുക്ക് എങ്ങനെ അഗത്തിച്ചീര നടാം,Health benefits of agathi cheera,അഗത്തി,അഗത്തിചീര ആരോഗ്യത്തിന്,അഗത്തിചീരയുടെ ഗുണങ്ങള്‍,ആരോഗ്യ സംരക്ഷണത്തിന് അഗത്തി ചീര,അഗത്തിചീരയുടെ ഗുണങ്ങള്‍ എന്തെല്ലാം,അഗസ്ത്യമുനി,കായും,ഇലയും,ഇലകൾ,ഇലക്കറികൾ,ഇല ഭക്ഷണം,ആയുർവേദിക്,Ayurvedic,Medicine,More eneregey,അഗത്തിച്ചീര
Previous Post Next Post