കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് ആനകുറുന്തോട്ടി . കുറുന്തോട്ടിയേക്കാൾ അൽപം കൂടി വലിയ കുറ്റിച്ചെടിയാണ് . ഇതിന്റെ ഇലകൾക്കും കുറച്ചു വലിപ്പം കൂടുതലാണ് .
Botanical name : Sida rhombifolia .
Family : Malvaceae (Mallow family) .
ആയുർവേദത്തിൽ "ബല " എന്ന പേരിലാണ് കുറുന്തോട്ടിയെ അറിയപ്പെടുന്നത് . രാജ്യത്തിലുടനീളം 21 ഇനം കുറുന്തോട്ടികൾ കാണപ്പെടുന്നു . ഇതിൽ പെടുന്ന ഒരു ഇനമാണ് ആനകുറുന്തോട്ടി . ഇതിൽ 5 ഇനങ്ങൾ മാത്രമാണ് കുറുന്തോട്ടിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് . ഈ അഞ്ചിനത്തിൽ ഏത് കുറുന്തോട്ടിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് എന്ന് പലർക്കും പല അഭിപ്രായമാണ് . കേരളത്തിൽ മാത്രമാണ് ആനകുറുന്തോട്ടി ഔഷധമായി ഉപയോഗിക്കുന്നത് . ഇവയിൽ കുറുന്തോട്ടിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളവയുടെ പേരുകൾ ചുവടെ ചേർക്കുന്നു .
കുറുന്തോട്ടി : Sida retusa .
വള്ളികുറുന്തോട്ടി : Sida Veronicaefolia .
മഞ്ഞകുറുന്തോട്ടി : Sida acuta .
വെള്ളുരം : Sida cordifolia .
കാട്ടുവെന്തിയം : Sida spinosa .
കേരളത്തിൽ കൂടുതലായും കുറുന്തോട്ടിയായി ഉപയോഗിക്കുന്നത്
Sida retusa എന്ന ഇനമാണ് എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കുറുന്തോട്ടിയായി കൂടുതലും ഉപയോഗിക്കുന്നത് Sida cordifolia എന്ന ഇനമാണ് .
ഇതുപോലെ തന്നെയാണ് കരിംജീരകവും . ജീരകത്തിന്റെ കുടുബത്തിൽപ്പെട്ട ഒരു സസ്യമാണ് കരിംജീരകവും . ജീരകത്തിന്റെ ആകൃതിയും കറുത്തനിറവുമാണ് കരിംജീരകത്തിന് . ഇതിന് നല്ല സുഗന്ധവുമുണ്ടാകും . എന്നാൽ കരിംജീരകത്തിന്റെ ലഭ്യതക്കുറവ് കാരണം കരിംജീരകത്തിന്റെ സമാനഗുണങ്ങളുള്ള മറ്റ് സസ്യങ്ങളുടെ വിത്തുകളും കരിംജീരകമായി ഉപയോഗിച്ചുവരുന്നു . കേരളത്തിൽ ഉപയോഗിക്കുന്ന കരിംജീരകത്തിന് ജീരകത്തിന്റെ ആകൃതിയോ സുഗന്ധമോ ഇല്ല .
ALSO READ : ആവര അഥവാ ആവാരം പൂവ് ഔഷധഗുണങ്ങൾ .
ആനകുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ .
ആനകുറുന്തോട്ടിയുടെ വേരാണ് ഔഷധയോഗ്യഭാഗം . ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിനും ,ശരീരബലം വർദ്ധിപ്പിക്കുന്നതിനും , യൗവനം നിലനിർത്തുന്നതിനും വളരെ ഉത്തമമാണ് ആനകുറുന്തോട്ടി.
ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ : ആനകുറുന്തോട്ടിയുടെ വേരിലെ തൊലി പാലും ചേർത്ത് അരച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂൺ വീതം നെയ്യും ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗിക ശക്തി വർദ്ധിക്കുകയും നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചു കിട്ടുകയും ചെയ്യും .
കുറുന്തോട്ടി പാൽകഷായം : കുറുന്തോട്ടിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചതച്ചെടുക്കുക. ശേഷം ഒരു കോട്ടൺ തുണിയിൽ കിഴികെട്ടി എടുക്കുക. അഞ്ചു ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് പാലും ഒരു മൺപാത്രത്തിൽ എടുക്കുക. കിഴികെട്ടി വെച്ചിരിക്കുന്ന കുറുന്തോട്ടി ഇതിലിട്ട് വളരെ ചെറിയ ചൂടിൽ ഒരു ഗ്ലാസ് ആയി വറ്റിച്ചെടുക്കുക . ശേഷം 50 മില്ലി വെച്ച് ദിവസവും കഴിക്കാവുന്നതാണ് .ഇത് പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവിന് വളരെ നല്ലതാണ് . സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിനും കുറുന്തോട്ടി പാൽക്കഷായം കഴിക്കുന്നത് വളരെ നല്ലതാണ്.
Tags:
കുറ്റിച്ചെടി