മനസ്സിനും ലൈംഗിക ശേഷിക്കും ബലം! വെണ്ണയുടെ അത്ഭുത ഔഷധ രഹസ്യങ്ങൾ

നമ്മുടെ അടുക്കളയിലെ ഒരു സാധാരണ ചേരുവയാണ് വെണ്ണ (Butter). പാചകത്തിന് രുചി നൽകാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണകരമായ ഒരു 'സൂപ്പർഫുഡ്' കൂടിയാണ് വെണ്ണ  .കൊഴുപ്പുകളുടെ രാജ്ഞിഎന്നാണ് വെണ്ണ അറിയപ്പെടുന്നത് .ഇതിനു കാരണം ശുദ്ധമായ കൊഴുപ്പ് വെണ്ണയിൽ ഉയർന്ന അളവിൽ  അടങ്ങിയിരിക്കുന്നു .ഭക്ഷണങ്ങൾക്ക് അതുല്യമായ രുചിയും മണവും നൽകാൻ ഇതിന് കഴിവുണ്ട്.

മനസിന്റെയും ശരീരത്തിന്റെയും ശരിയായ പ്രവർത്തനത്തിന് ആവിശ്യമായ വിറ്റാമിനുകൾ വെണ്ണയിൽ അടങ്ങിയിരിക്കുന്നു .വിറ്റാമിൻ എ ,വിറ്റാമിൻ ഡി ,വിറ്റാമിൻ ഇ ,വിറ്റാമിൻ കെ എന്നിവ വെണ്ണയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു . ഇവ കാഴ്ചശക്തി, എല്ലുകളുടെ ആരോഗ്യം, രോഗപ്രതിരോധശേഷി എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു .ഇവ കൂടാതെ മാംഗനീസ് ,സിങ്ക് ,ക്രോമിയം ,സെലിനിയം ,,അയോഡിൻ തുടങ്ങിയ ഘടകങ്ങളും വെണ്ണയിൽ അടങ്ങിയിരിക്കുന്നു .

മൂലക്കുരു ചികിത്സ, വരണ്ട ചർമ്മം, ചുണ്ടുകൾ വെടിക്കുന്നത്, തലവേദന പരിഹാരം, വിട്ടുമാറാത്ത ചുമ,പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, ലൈംഗിക ശേഷി, ശരീരബലം, Skin moisturizer, നാട്ടുചികിത്സ, വെണ്ണയുടെ ഔഷധ ഉപയോഗങ്ങൾ,ലൈംഗിക ശേഷിക്ക് വെണ്ണയും പഞ്ചസാരയും ,വരണ്ട ചർമ്മത്തിന് വെണ്ണ


🍎 വിറ്റാമിൻ എയുടെ പ്രധാന ഗുണങ്ങൾ :നല്ല കാഴ്ചശക്തിക്ക് അത്യാവശ്യമാണ്, പ്രത്യേകിച്ച് മങ്ങിയ വെളിച്ചത്തിൽ കാണുന്നതിന് സഹായിക്കുന്നു.പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും അണുബാധകളെ തടയാനും സഹായിക്കുന്നു.എല്ലുകൾ, മറ്റ് കോശങ്ങൾ എന്നിവയുടെ വളർച്ചക്കും ആരോഗ്യത്തിനും നിർണായകമാണ്.ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും മുറിവുകൾ ഉണങ്ങാനും സഹായിക്കുന്നു.പ്രത്യുൽപാദനപരമായ ആരോഗ്യത്തിനും ഗർഭസ്ഥശിശുവിന്റെ വികാസത്തിനും പ്രധാന പങ്ക് വഹിക്കുന്നു.

☀️ വിറ്റാമിൻ ഡി യുടെ പ്രധാന ഗുണങ്ങൾ : കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.പേശികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.മാനസിക നില മെച്ചപ്പെടുത്താനും വിഷാദം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായകമാകും.

⭐ വിറ്റാമിൻ ഇയുടെ പ്രധാന ഗുണങ്ങൾ : വിറ്റാമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് കോശങ്ങളെ ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ ഇ സഹായിക്കുന്നു.പ്രായവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവ് പോലുള്ള രോഗങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിൽ പങ്ക് വഹിക്കുന്നു.

🩸 വിറ്റാമിൻ കെ യുടെ പ്രധാന ഗുണങ്ങൾ : രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.മുറിവുകൾ ഉണ്ടാകുമ്പോൾ അമിതമായി രക്തം നഷ്ടപ്പെടാതെ തടയാൻ ഇത് സഹായിക്കുന്നു.ആരോഗ്യകരമായ എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും ഇത് ആവശ്യമാണ്.രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നതിലൂടെ ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.

വെണ്ണയുടെ ആയുർവേദ ഗുണങ്ങൾ .

വെണ്ണയെ കൊഴുപ്പ് മാത്രമായി കാണുന്നത് തെറ്റാണ്. ഗുണകരമായ ധാരാളം  പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വെണ്ണയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരഭാരം വർധിപ്പിക്കുകയും ,രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിപ്പിക്കുകയും ചെയ്യും എന്ന് ആളുകൾ ഭയപ്പെടുന്നു .എന്നാൽ മിതമായ അളവിൽ പ്രതിദിനം ഒരു സ്‌പൂൺ വെണ്ണ വീതം കഴിക്കാമെന്ന് ആയുർവേദം പറയുന്നു .

നെയ്യ് ഉണ്ടാക്കുന്നതിൻ്റെ ആദ്യ രൂപമാണ് വെണ്ണ. സംസ്കൃതത്തിൽ നവനീതം എന്ന് അറിയപ്പെടുന്നു . നെയ്യെ അപേക്ഷിച്ച് വെണ്ണ വേഗത്തിൽ ദഹിക്കുന്നതും എന്നാൽ ഗുണങ്ങൾ ഒട്ടും കുറയാത്തതുമാണ് .ഇത് ശരീരത്തിലെ ചൂടിനെയും പിത്ത ദോഷത്തെയും ശമിപ്പിക്കുന്നു .പുളിച്ചു തികട്ടൽ, അമിതമായ ദാഹം, പിത്തം മൂലമുള്ള ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് ഇത് ആശ്വാസം നൽകുന്നു .ഇതിലെ സ്നിഗ്ദ്ധ ഗുണം  വാതത്തെ ശമിപ്പിച്ച്, സന്ധികൾക്കും പേശികൾക്കും മൃദുത്വം നൽകുന്നു.പക്ഷാഘാതം ,മുഖ പക്ഷാഘാതം എന്നിവയ്ക്കും നല്ലതാണ് .

ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നു .ഇത് എളുപ്പത്തിൽ ദഹിക്കുന്നതും ശരീരത്തിന് പോഷണം നൽകുന്നതുമാണ്.വെണ്ണയുടെ സ്നിഗ്ദ്ധ ഗുണം കാരണം,വരണ്ട ചർമ്മത്തിന് വളരെ ഉത്തമമാണ്. ചർമ്മത്തിൽ പുരട്ടുന്നത് മൃദുത്വം നൽകാനും വരൾച്ച കുറയ്ക്കാനും സഹായിക്കുന്നു . കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും  കണ്ണിന് തണുപ്പ് നൽകാനും വെണ്ണ സഹായിക്കുന്നു .

ആയുർവേദത്തിൽ വെണ്ണ, തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന  ഒരു ഔഷധമായി കണക്കാക്കുന്നു. ഇത് ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .ശരീരത്തിന് ബലം നൽകാനും ലൈംഗീക ശേഷി വർധിപ്പിക്കാനും വെണ്ണ സഹായിക്കുന്നു .പ്രതിരോധ ശേഷി വർധിപ്പിക്കുന്നു .തലവേദന ,പുകച്ചിൽ എന്നിവ ശമിപ്പിക്കുന്നു .വയറിളക്കം ,ഗ്രഹണി ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .ആർത്തവ ക്രമക്കേടുകൾ ,അമിത ആർത്തവ രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .വിട്ടുമാറാത്ത ചുമയ്‌ക്കും ഉപയോഗപ്രദമാണ് .

ഇത് ഉള്ളിലേക്ക് കഴിക്കാൻ മാത്രമല്ല ,ചമ്മരോഗങ്ങൾ ,പാടുകൾ ,പുകച്ചിൽ ,പൊള്ളൽ ,പൊള്ളലേറ്റ പാടുകൾ ,ഹെർപ്പസ് ,കുരുക്കൾ ,ചിക്കൻ പോക്‌സ് വന്ന പാടുകൾ തുടങ്ങിയവയ്ക്ക് വെണ്ണ പുറമെ പുരട്ടുവാനും ഉപയോഗിക്കുന്നു. ആയുർവേദ ലീച്ച് തെറാപ്പിയിൽ (അട്ടയെ കടിപ്പിക്കുന്ന ചികിത്സാ രീതി), ഇതിന്റെ പുകച്ചിലും രക്തസ്രാവവും നിയന്ത്രിക്കാൻ നെയ്യ് പുരട്ടാറുണ്ട് .

പശുവിൻ നെയ്യും എരുമ നെയ്യും ഉപയോഗിക്കാറുണ്ട് .എന്നാൽ മറ്റു നെയ്യുമായി താരതമ്യം ചെയ്യുമ്പോൾ പശുവിൻ നെയ്യാണ് ശ്രേഷ്‍ടം എന്ന് ആയുർവേദം പറയുന്നു .പശുവിൻ നെയ്യ് കിട്ടാത്ത സാഹചര്യത്തിൽ എരുമനെയ്യും ഉപയോഗിക്കാറുണ്ട് .പശുവിൻ പാലുമായി താരതമ്യ പെടുത്തുമ്പോൾ എരുമപ്പാൽ ദഹനത്തിന് കൂടുതൽ സമയമെടുക്കുന്നു .അതെ പോലെയാണ് എരുമ നെയ്യും അത് കൂടുതൽ സമയം എടുത്തു മാത്രമേ ദഹിക്കുകയൊള്ളു . 

അമിതവണ്ണമുള്ളവരും കഫദോഷം കൂടുതലുള്ളവരും വെണ്ണ മിതമായി മാത്രം ഉപയോഗിക്കുക. വെണ്ണയുടെ അമിത ഉപയോഗം കഫ ദോഷത്തെ വർദ്ധിപ്പിക്കാൻ കാരണമാകും .

🧈 വെണ്ണ കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ.

നല്ല ലൈംഗീക ശേഷിക്ക് വെണ്ണ : ഒരു സ്പൂൺ വെണ്ണയും ,ഒരു സ്പൂൺ പഞ്ചസാരയും കൂട്ടി കലർത്തി ദിവസം ഒന്നോ രണ്ടോ കഴിക്കുന്നത് ലൈംഗീക ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു .ഇത് ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു .ലൈംഗീക ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമാണ്.വെണ്ണ ഇത് നൽകാൻ സഹായിക്കുന്നു.

 വെണ്ണയുടെ സ്നിഗ്ദ്ധ ഗുണം വാതത്തെ ശമിപ്പിച്ച്, ലൈംഗിക അവയവങ്ങളിലേക്കുള്ള  രക്തയോട്ടം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.നല്ല മാനസികാവസ്ഥ ലൈംഗിക ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പിത്തത്തെയും വാതത്തെയും ശമിപ്പിക്കാനുള്ള വെണ്ണയുടെ കഴിവ് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. 

പഞ്ചസാര (പ്രത്യേകിച്ച് ശുദ്ധീകരിച്ച നാടൻ പഞ്ചസാര/കൽക്കണ്ടം ആയുർവേദ പ്രകാരം ശരീരത്തിന് ബലം നൽകുന്നതാണ് .ഇത് ക്ഷീണം കുറച്ച്, തൽക്ഷണ ഊർജ്ജം നൽകുന്നു. ശുക്ല ധാതുവിനെ പോഷിപ്പിക്കാൻ സഹായിക്കുന്ന രസങ്ങളിൽ മധുരത്തിന് പ്രധാന സ്ഥാനമുണ്ട്.

വിട്ടുമാറാത്ത ചുമയ്ക്ക് തേനും വെണ്ണയും : 3 ഗ്രാം വെണ്ണയും അതെ അളവിൽ തേനും കലർത്തി കഴിക്കുന്നത് വിട്ടുമാറാത്ത ചുമ ,ഒച്ചയടപ്പ് എന്നിവ മാറാൻ സഹായിക്കുന്നു .പക്ഷാഘാതം വന്നതിനു ശേഷമുള്ള വിട്ടുമാറാത്ത ചുമയിലും ഉപയോഗപ്രദമാണ് .

തേനും വെണ്ണയും ചേർത്തുള്ള പ്രയോഗം ആയുർവേദത്തിലും നാട്ടുചികിത്സകളിലും വളരെക്കാലമായി ഉപയോഗിക്കുന്ന ഫലപ്രദമായ ഒരു കൂട്ടാണ്. തേനും വെണ്ണയും ഒരുമിച്ച് ചേർക്കുമ്പോൾ, അവയുടെ ഗുണങ്ങൾ പരസ്പരം വർദ്ധിപ്പിച്ച് ശ്വാസനാളത്തിൽ ഒരു സംരക്ഷണ പാളി സൃഷ്ടിക്കുകയും ചുമ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു.

വെണ്ണയുടെ പ്രധാന ഗുണം അതിൻ്റെ എണ്ണമയമാണ്. ഇത് തൊണ്ടയിലും ശ്വാസനാളത്തിലും ഉണ്ടാകുന്ന വരൾച്ച  ,നിരന്തരമായ ചുമ കാരണം തൊണ്ടയിൽ ഉണ്ടാകുന്ന പരുപരുപ്പ്, പോറൽ, ചൊറിച്ചിൽ എന്നിവയ്ക്ക് വെണ്ണയുടെ മൃദുത്വം ശമനം നൽകുന്നു..ഇത് വിട്ടുമാറാത്ത വരണ്ട ചുമയ്ക്ക് ആശ്വാസം നൽകുന്നു .

തേൻ, പ്രത്യേകിച്ച് പഴയ തേൻ ആയുർവേദത്തിൽ കഫ ശമനത്തിന് ഉത്തമമാണ്. ഇത് കട്ടിയായി അടിഞ്ഞുകൂടിയ കഫത്തെ നേർപ്പിക്കാനും പുറത്തേക്ക് കളയാനും സഹായിക്കുന്നു.തേനിന് സ്വാഭാവികമായി അണുക്കളെ ചെറുക്കാനുള്ള കഴിവുണ്ട്. ഇത് ചുമയ്ക്ക് കാരണമായേക്കാവുന്ന ചെറിയ അണുബാധകളെ നേരിടാൻ സഹായിക്കുന്നു.

🥣 മൂലക്കുരുവിന് വെണ്ണയും ശർക്കരയും : ഒരു ടീസ്‌പൂൺ വെണ്ണ ഒരു ടീസ്പൂൺ ശർക്കരയുമായി ചേർത്ത് കഴിക്കുന്നത് മൂലക്കുരു ശമിക്കാൻ സഹായിക്കുന്നു .പ്രത്യേകിച്ചു രക്തം പോകുന്ന പൈൽസിന് ഇത് നല്ലതാണ് .മൂലക്കുരുവിൻ്റെ പ്രധാന ലക്ഷണങ്ങളായ മലബന്ധം, മലദ്വാരത്തിലെ വരൾച്ച എന്നിവയെ ശമിപ്പിക്കാൻ ഈ കൂട്ട് സഹായിക്കുന്നു.വെണ്ണയുടെ എണ്ണമയമുള്ള സ്വഭാവം  മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.മലദ്വാരത്തിലെ വരൾച്ചയും മുറിവുകളും കാരണം മലം പുറത്തേക്ക് പോകുമ്പോൾ ഉണ്ടാകുന്ന വേദനയും പുകച്ചിലും വെണ്ണയുടെ മൃദുത്വം കാരണം കുറയുന്നു. വെണ്ണ മലം മൃദുവായി പുറത്തേക്ക് പോകാൻ സഹായിക്കുന്നു.വെണ്ണ ചെറിയ രീതിയിൽ വ്രണങ്ങൾ ഉണക്കാനുള്ള ഗുണങ്ങൾ നൽകുന്നു.

ശർക്കരയിൽ നാരുകൾ  അടങ്ങിയിട്ടുണ്ട്,  ഇത് ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.ശർക്കരയിൽ ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തം വർധിപ്പിക്കാൻ  സഹായിക്കുന്നു. മൂലക്കുരു കാരണം രക്തം പോകുന്നവർക്ക് ഇത് ക്ഷീണം കുറയ്ക്കാൻ ഉപകാരപ്രദമാണ്.

ചർമ്മ സൗന്ദര്യത്തിന് വെണ്ണയും കുങ്കുമപ്പൂവും : അര ടീസ്പൂൺ വെണ്ണയിൽ ഒരു നുള്ള് കുങ്കുമപ്പൂവ് ചേർത്ത് ദിവസവും കഴിക്കുന്നത് ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രത്യേകിച്ച് ഗർഭിണികൾ ഇത് മൂന്നാം മാസം മുതൽ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പിണ്ഡത്തിന്റെ ഭാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു .

ആയുർവേദത്തിൽ വെണ്ണ ത്വക്കിൻ്റെ ആരോഗ്യത്തിന് ഉത്തമമാണണ് കണക്കാക്കുന്നു .വെണ്ണയുടെ എണ്ണമയമുള്ള സ്വഭാവം, ചർമ്മത്തിലെ വരൾച്ച പൂർണ്ണമായും ഇല്ലാതാക്കുന്നു. ചർമ്മത്തിന് ആഴത്തിലുള്ള ഈർപ്പം നൽകുന്നു.ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും വാർദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

കുങ്കുമപ്പൂവ് ആയുർവേദത്തിൽ വർണ്യ ( നിറം വർദ്ധിപ്പിക്കുന്നത്) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു.കുങ്കുമപ്പൂവ് ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിലെ കോശങ്ങളുടെ നാശം തടയുകയും ചെയ്യുന്നു.വെണ്ണയുടെ എണ്ണമയമുള്ള സ്വഭാവം കുങ്കുമത്തിലെ സജീവ ഘടകങ്ങളെ ചർമ്മത്തിൻ്റെ ആഴത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

💆 തലവേദനയ്ക്കും തലപുകച്ചിലിനും വെണ്ണ : വെണ്ണ തലയുടെ മധ്യഭാഗത്തായി പുരട്ടുന്നത് ശക്തമായ തലവേദന ,തല ,കണ്ണ് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പുകച്ചിൽ എന്നിവ മാറാൻ സഹായിക്കുന്നു .ആയുർവേദത്തിൽ, തലവേദനയും തലപുകച്ചിലും പലപ്പോഴും പിത്ത ദോഷം വർദ്ധിക്കുന്നത്, അല്ലെങ്കിൽ ശരീരത്തിലെ ചൂട് വർദ്ധിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെണ്ണയുടെ പ്രധാന ഗുണം ശീതളതയും സ്നിഗ്ദ്ധതയും ആണ്. ഇത് ഈ അവസ്ഥകൾക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു.

🧈വരണ്ട ചർമ്മത്തിനും ചുണ്ടുകൾ വെടിക്കുന്നതിനും വെണ്ണ : വരണ്ട ചർമ്മത്തിനും ,ചുണ്ടുകൾ വെടിക്കുന്നതിനും വെണ്ണ പുരട്ടുന്നത് നല്ലതാണ് .കൂടാതെ വായിലെ അൾസർ ,ചർമ്മത്തിലെ ചൊറിച്ചിൽ ,പുകച്ചിൽ എന്നിവയ്ക്കും വെണ്ണ പുരട്ടിയാൽ ആശ്വാസം കിട്ടും .വരണ്ട ചർമ്മത്തിന് ഉണ്ടാകുന്ന പരുപരുപ്പ്, ചൊറിച്ചിൽ, ചെറിയ വിള്ളലുകൾ എന്നിവ കുറച്ച് ചർമ്മത്തിന് നല്ല മൃദുത്വം നൽകാൻ വെണ്ണ സഹായിക്കുന്നു.വെണ്ണയുടെ മൃദുത്വവും പോഷണവും വെടിച്ച ചുണ്ടുകളിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാനും, വേദന കുറയ്ക്കാനും സഹായിക്കുന്നു.

ALSO READ : നിങ്ങളുടെ അടുക്കളയിലെ സൂപ്പർ ഹീറോ: കറിവേപ്പില നൽകും സൗന്ദര്യവും ആരോഗ്യവും.

🌿 ചുമയ്ക്കും ശ്വാസകോശ അണുബാധയ്ക്കും ആയുർവേദ കൂട്ടുകൾ : 25 ഗ്രാം പുത്തരിച്ചുണ്ട ,25 ഗ്രാം ചിറ്റമൃത് എന്നിവ ചതച്ച് 400 മില്ലി വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിക്കുന്നു  ,50 ഗ്രാം നെയ്യ് ഒരു പാത്രത്തിൽ എടുത്ത് അതിൽ ഈ കഷായവും ചേർത്ത് ചെറിയ തീയിൽ ജലാംശം മുഴുവൻ വറ്റുന്നത് വരെ ചൂടാക്കി ,അതിൽ നിന്നും നെയ്യ് അരിച്ചെടുക്കുക .ഈ നെയ്യ് വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം .ഇതിൽ നിന്നും അര ടീസ്പൂൺ നെയ്യ് ദിവസം ഒന്നോ രണ്ടോ തവണ കഴിക്കാം .ഇത് വിട്ടുമാറാത്ത ചുമയ്‌ക്കും ,വരണ്ട ചുമയ്‌ക്കും ,ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും വളരെ നല്ലതാണ് .ഇത് പ്രധിരോധ ശേഷി വർധിപ്പിക്കുന്നതിനും ഉത്തമമാണ് .

നെയ്യ് ഒരു ഔഷധ വാഹകം ആയി പ്രവർത്തിക്കുകയും മറ്റ് ഔഷധങ്ങളുടെ ഗുണങ്ങളെ ശ്വാസകോശ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ചിറ്റമൃത് ആയുർവേദത്തിലെ ഏറ്റവും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണ്.ഇതിന് പനി മാറ്റാനുള്ള കഴിവുണ്ട് .ശ്വാസകോശ അണുബാധകൾ മൂലമുണ്ടാകുന്ന പനിയും ശരീരവേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

പുത്തരിച്ചുണ്ട (കണ്ടകാരി) ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആയുർവേദത്തിൽ  പ്രത്യേകമായി നിർദ്ദേശിക്കപ്പെടുന്ന ഒരു ഔഷധമാണ്.ഇതിൻ്റെ തീക്ഷ്ണ ഗുണം കട്ടിയായ കഫത്തെ നേർപ്പിക്കാനും ശ്വാസകോശത്തിൽ നിന്ന് പുറത്തേക്ക് കളയാനും സഹായിക്കുന്നു. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ അവസ്ഥകൾക്ക് ആശ്വാസം നൽകുന്നു.കണ്ടകാരി അവലേഹം പോലുള്ള പല ചുമ മരുന്നുകളിലെയും പ്രധാന ചേരുവ പുത്തരിച്ചുണ്ടയാണ്.

📈 ശരീരഭാരം വർദ്ധിപ്പിക്കാൻ നെയ്യ് : 2 സ്‌പൂൺ നെയ്യും ഒരു ഗ്ലാസ് പാലും ദിവസവും കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കും .ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പശുവിൻ നെയ്യെക്കാട്ടിൽ നല്ലത് എരുമ നെയ്യാണ് .എങ്കിലും പൊതുവെ ഉള്ള ആരോഗ്യം നിലനിർത്തണമെങ്കിൽ പശുവിൻ നെയ്യ് ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത് .

🧈 ചർമ്മരോഗങ്ങൾക്ക് നെയ്യ് : വരണ്ട ചർമ്മം  ,എക്സിമ ,ചൊറിച്ചിൽ, ചുട്ടുനീറ്റൽ തുടങ്ങിയവയ്ക്ക് നെയ്യ് പുറമെ പുരട്ടുന്നത് നല്ലതാണ് .ഉണങ്ങാത്ത മുറിവുകളിലും വ്രണങ്ങളിലും ശുദ്ധമായ നെയ്യ് പുരട്ടുന്നത് മുറിവ് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .പൊള്ളലേറ്റ ഭാഗത്ത് ഉടൻ വെണ്ണയോ നെയ്യോ പുരട്ടുന്നത് ചൂടിനെ കുറയ്ക്കാനും വേദന ശമിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ വെണ്ണയിൽ കുങ്കുമപ്പൂവ് ചേർത്ത് പുരട്ടുന്നത് നല്ലതാണ് .ചർമ്മത്തിന് തിളക്കം  നൽകാനും ചർമ്മത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും  സഹായിക്കുന്നു.

💪 പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെണ്ണ : ആയുർവേദമനുസരിച്ച്, ശരീരത്തിലെ ഏഴ് ധാതുക്കളുടെ (സപ്ത ധാതുക്കൾ) അവസാന രൂപമാണ് ഓജസ്സ്. ഇത് പ്രതിരോധശേഷി, ജീവശക്തി, ആരോഗ്യം എന്നിവയ്ക്ക് അടിസ്ഥാനമാണ്.വെണ്ണയ്ക്ക് മധുരവും സ്നിഗ്ദ്ധവും  ആയ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ഓജസ്സിനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പതിവായി ശുദ്ധമായ വെണ്ണ മിതമായ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ശരീരബലവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു .വെണ്ണ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ (A, D, E, K) എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളാണ് .

ശ്രദ്ധിക്കുക : കഫക്കെട്ട്, അമിതവണ്ണം എന്നിവ ഉള്ളവർ വെണ്ണയുടെ ഉപയോഗം ഒഴിവാക്കുന്നതായിരിക്കും ഉചിതം. ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാകാൻ സഹായിക്കും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post