പർപ്പടകപ്പുല്ല് , പനിക്കും മഞ്ഞപ്പിത്തത്തിനും ഔഷധം

ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല് .ഇതിനെ പർപ്പടപ്പുല്ല് എന്നും പറയാറുണ്ട് .ആയുർവേദത്തിൽ പനി ,മഞ്ഞപ്പിത്തം ,ദഹനക്കേട് ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ  പർപ്പടകപ്പുല്ല് ഔഷധമായി ഉപയോഗിക്കുന്നു .ഇതിനെ സംസ്‌കൃതത്തിൽ പർപ്പട എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ സൂക്ഷ്മ പത്ര, ശീതവല്ലഭ , ക്ഷേത്ര പർപ്പട , സൂതിക്തക ,പിത്തപപദ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name :  Oldenlandia corymbosa .   

Family: Rubiaceae (Coffee family).

Synonyms : Hedyotis corymbosa.

parppatakappullu, പര്‍പ്പടകം parppatakam, பர்ப்படாகம் parppatakam ,oldenlandia corymbosa, oldenlandia corymbosa medical plant, oldenlandia, oldenlandia umbellata, oldenlandia extract, oldenlandia diffusa, hot sales oldenlandia extract, corymbosa, polycarpaea corymbosa, oldenlandia extract powder sales, oldenlandia vasudevanii, oldenlandia plant flowers, where to buy oldenlandia extract, oldenlandia diffusa flowers plant, oldenlandia extract manufacturer, hedyotis corymbosa, இம்பூறல் oldenlandia umbellata rubiaceae impural


വിതരണം .

ഇന്ത്യയിലുടനീളം ഒരു കള സസ്യമായി വളരുന്നു .ഇന്ത്യ കൂടാതെ പാകിസ്ഥാനിലും കാണപ്പെടുന്നു .

സസ്യവിവരണം .

ശരാശരി 20 സെ.മീ ഉയരത്തിൽ വരെ വളരുന്ന ഒരു വാർഷിക ചെടി .ധാരാളം ശാഖകളും ഉപ ശാഖകളുമുണ്ട് .ഇലകൾ നേർത്തതും അറ്റം കൂർത്തതുമാണ് .പൂക്കൾ തണ്ടുകളുടെ മുട്ടിൽ നിന്നും ഉണ്ടാകുന്നു .പൂക്കൾക്ക് വെള്ള നിറമാണ് .ഇവയുടെ ഫലങ്ങളിൽ ധാരാളം ചെറിയ വിത്തുകൾ കാണപ്പെടുന്നു .വിത്തുവഴിയാണ് സ്വാഭാവിക വംശവർദ്ധനവ് നടത്തുന്നത് . 

കേരളത്തിൽ ഇതിനെ കുമ്മാട്ടിപ്പുല്ല് എന്നും അറിയപ്പെടുന്നു . കുമ്മാട്ടി കളിയിൽ ഈ പുല്ല് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് .കേരളത്തിലെ ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി .തൃശ്ശൂർ, വയനാട്, പാലക്കാട്  എന്നീ ജില്ലകളിലാണ് കുമ്മാട്ടികളി പ്രചാരത്തിലുള്ളത് .ഓണത്തോട് അനുബന്ധിച്ചാണ്  കുമ്മാട്ടിക്കളി ആഘോഷിക്കാറ് .കുമ്മാട്ടി വേഷം കെട്ടുന്നത് പർപ്പടക പുല്ലു കൊണ്ടാണ്. അതിനാലാണ്  കുമ്മാട്ടിപ്പുല്ല് എന്ന് അറിയപ്പെടുന്നത് .ഈ പുല്ല് ശരീരത്തിൽ ചേർന്നു കിടക്കുമ്പോൾ  മണിക്കൂറുകളോളം ക്ഷീണിക്കാതെ കുമ്മാട്ടി കളിക്കാൻ കഴിയും എന്നാണ് വിശ്വാസം .വിളവെടുപ്പിനോട് അനുബന്ധിച്ചും ദേവപ്രീതിക്കായും ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടിക്കളി ആഘോഷിക്കുന്നു .ഐതിഹ്യമനുസരിച്ച് ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ് കുമ്മാട്ടിക്കളി.

കുമ്മാട്ടിപ്പുല്ല്, കുമ്മാട്ടി പുല്ല് ഗുണങ്ങൾ, കുമ്മാട്ടി, കുമ്മാട്ടി കളി, ദേശക്കുമ്മാട്ടി


ഇനങ്ങൾ .

ഒന്നിലധികം സസ്യങ്ങളെ  പർപ്പട അഥവാ  പർപ്പടകപ്പുല്ലായി  ഉപയോഗിക്കുന്നു .കെരളത്തിൽ  Oldenlandia corymbosa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെ  പർപ്പടകപ്പുല്ലായി ഉപയോഗിക്കുന്നു .Mollugo cerviana, Mollugo oppositifolia എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും  പർപ്പടകപ്പുല്ലായി ഉപയോഗിക്കുന്നു .Rungia repens, Rungia parviflora ,Fumaria officinalis , Fumaria indica ,Fumaria parviflora എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും വിവിധ സംസ്ഥാനങ്ങളിൽ  പർപ്പടകപ്പുല്ലായി ഉപയോഗിക്കുന്നു .

രാസഘടന .

പർപ്പടപ്പുല്ലിൽ ഫ്യുമാറിക് അമ്ലം ,ഒലിയാനോളിക് അമ്ലം ,അർസോളിക് അമ്ലം ,ഹെൻഡ്രിയ കോൺടേൻ എന്നീ രാസവസ്തുക്കളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത് .

പ്രാദേശികനാമങ്ങൾ .

English name – Corymbose hedyotis Corymb Diamond Flower,flat-top mille graines, old world diamond-flower, wild chayroot.

Malayalam name - Parppatakappullu .

Tamil name- Kattucayaver,Pappan puntu, Parppatakam.

Hindi name- Pitta Papada, Dham Gajara, Pitpapra, Pitpapda .

Telugu name- Parpatakamu, Chatarasi .

Punjabi name – Shahtara .

ഔഷധയോഗ്യഭാഗം .

സമൂലം .

രസാദിഗുണങ്ങൾ .

രസം -തിക്തം .

ഗുണം -ലഘു .

വീര്യം -ശീതം .

വിപാകം -കടു .

പർപ്പടകപ്പുല്ലിന്റെ ഔഷധഗുണങ്ങൾ .

കഫ പിത്ത ദോഷങ്ങളെ സന്തുലിതമാക്കുന്നു .രക്തം ശുദ്ധീകരിക്കും .പനി ,,കഫദോഷം ,ചുട്ടു നീട്ടൽ ,ദാഹം ,തലചുറ്റൽ എന്നിവ ശമിപ്പിക്കും .മഞ്ഞപ്പിത്തം ,വയറിളക്കം ,ഛർദ്ദി ,കുടൽപ്പുണ്ണ്  എന്നിവയ്ക്കും നല്ലതാണ് .വിശപ്പില്ലായ്‌മ ,ഭക്ഷണത്തോട് താത്പര്യമില്ലായ്മ എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ഹൃദയാരോഗ്യത്തിനും നല്ലതാണ് .ശരീരക്ഷീണം ഇല്ലാതാക്കും, രക്തസ്രാവം ,മൂക്കിൽ നിന്നുള്ള രക്തസ്രാവം ,അമിത ആർത്തവ രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .സന്ധിവാതം ,രക്തവാതം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,ചൊറി ,ചിരങ്ങ് ,കരപ്പൻ  മുതലായവയെ ശമിപ്പിക്കും .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . പർപ്പടകപ്പുല്ല് ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

പർപ്പടകപ്പുല്ല് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

പർപ്പടകാരിഷ്ടം - Parpadakarishtam .

മഞ്ഞപ്പിത്തം ,വിളർച്ച ,പനി തുടങ്ങിയവയുടെ ചികിത്സയിൽ പർപ്പടകാരിഷ്ടം ഉപയോഗിച്ചു വരുന്നു .

നാല്‍പാമരാദി തൈലം (Nalpamaradi Tailam).

ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നാല്‍പാമരാദി തൈലം.നാല്പാമരാദി തൈലവുമുണ്ട് നാല്പാമരാദി കേര തൈലവുമുണ്ട് .എള്ളണ്ണയിൽ തയാറാക്കുന്നതിനെ നാല്‍പാമരാദി തൈലമെന്നും വെളിച്ചെണ്ണയിൽ തയാറാക്കുന്നതിനെ നാല്പാമരാദി കേര തൈലമെന്നും അറിയപ്പെടുന്നു .ചൊറി ,ചിരങ്ങ് ,കരപ്പൻ ,കുഷ്ടം എന്നിവയുൾപ്പടെ എല്ലാ ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കാം .കൂടാതെ ചർമ്മസൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാം .മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ ,കരുവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറം വർധിപ്പിക്കാനും നാല്‍പാമരാദി തൈലം ഉപയോഗിക്കാം .

ജാത്യാദി തൈലം - Jathyadi Thailam  .

ഉണങ്ങാത്ത മുറിവുകൾ ,വ്രണങ്ങൾ ,കുരു ,പൊള്ളൽ ,എക്സിമ ,കൈകാൽ വീണ്ടു കീറൽ എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ജാത്യാദി തൈലം .കൂടാതെ പൈൽസ് ,ഫിസ്റ്റുല ,ഫിഷർ എന്നിവയുടെ ചികിത്സയിലും ജാത്യാദി തൈലം ഉപയോഗിക്കുന്നു .

പാചനാമൃതം കഷായം - Pachanamrutham kashayam .

ദഹനസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് പാചനാമൃതം കഷായം .ദഹനക്കേട് ,വിശപ്പില്ലായ്‌മ എന്നിവയുടെ ചികിത്സയിലും പനിയുടെ ചികിത്സയിലും പാചനാമൃതം കഷായം ഉപയോഗിക്കുന്നു .

മഹാതിക്തക ഘൃതം -Mahatiktakaghritam.

എല്ലാത്തരം ത്വക്ക് രോഗങ്ങളുടെയും  ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാതിക്തക ഘൃതം .കൂടാതെ ഗ്യാസ്ട്രൈറ്റിസ്, സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് തുടങ്ങിയവയുടെ ചികിത്സയിലും മഹാതിക്തക ഘൃതം ഉപയോഗിക്കുന്നു .

ഷഡംഗം കഷായം - Shadangam Kashayam .

പനിയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഷഡംഗം കഷായം .കൂടാതെ ദഹനക്കേട് ,ഛർദ്ദി ,വയറിളക്കം ,അമിതമായ ദാഹം ,എരിച്ചിൽ തുടങ്ങിയവയുടെ ചികിത്സയിലും ഷഡംഗം കഷായം ഉപയോഗിക്കുന്നു .

പടോലാദി ഘൃതം - Patoladi Ghritam .

ചർമ്മരോഗങ്ങൾ ,ചെവി ,മൂക്ക് ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ ,നേത്രരോഗങ്ങൾ ,പനി തുടങ്ങിയവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് പടോലാദി ഘൃതം.

അമൃതാരിഷ്‍ടം - Amritarishtam .

എല്ലാത്തരം പനികളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  അമൃതാരിഷ്‍ടം .

തിക്തകം കഷായം -Tiktakam Kashayam .

ത്വക്ക് രോഗങ്ങൾ ,വെള്ളപ്പാണ്ട് ,അനീമിയ ,ഉണങ്ങാത്ത വ്രണങ്ങൾ , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി,കരൾ രോഗങ്ങൾ, ഉത്കണ്ട ,മാനസിക സമ്മർദം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഔഷധമാണ് തിക്തകം കഷായം .ഇത് ഗുളിക രൂപത്തിലും (തിക്തകം ക്വാഥം) ലഭ്യമാണ് .

മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.

വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ  മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .

ആരണ്യതുലസ്യദി കേര തൈലം - Aranyatulasyadi Kera Tailam .

ഫംഗസ് മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾ  ,കരപ്പൻ ,ചൊറി മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ആരണ്യതുലസ്യദി കേര തൈലം .

ആരഗ്വധമഹാതിക്തകം ഘൃതം - Aragwadamahathikthakam ghrutham.

സോറിയാസിസ് ,എക്സിമ ,വെള്ളപ്പാണ്ട്  തുടങ്ങിയ എല്ലാ ത്വക്ക് രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ആരഗ്വധമഹാതിക്തകം ഘൃതം.

പർപ്പടകപ്പുല്ലിന്റെ ചില ഔഷധപ്രയോഗങ്ങൾ .

പർപ്പടകപ്പുല്ല് സമൂലം 30 ഗ്രാം എടുത്ത് 300 മില്ലി വെള്ളത്തിൽ തിളപ്പിച്ച് പാതിയായി വറ്റിച്ച് 60 മില്ലി വീതം ദിവസം 3 നേരം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .കൂടാതെ പനി ,ഇടവിട്ടുണ്ടാകുന്ന പനി ,ജലദോഷം ചിക്കൻഗുനിയ ,ഡെങ്കിപ്പനി എന്നിവയ്ക്കും ഈ കഷായം നല്ലതാണ് .

പർപ്പടകപ്പുല്ലും മല്ലിയിലയും സമമായി എടുത്ത് കഷായമുണ്ടാക്കി ദിവസത്തിൽ രണ്ടുനേരം വീതം കഴിക്കുന്നതും പനി മാറാൻ നല്ലതാണ് .

പർപ്പടകപ്പുല്ല് സമൂലം കഷായമുണ്ടാക്കിയതിൽ ഒരു നുള്ള് ചുക്കുപൊടിയും ഒരു നുള്ള് പെരുംജീരകപ്പൊടിയും ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .

പർപ്പടകപ്പുല്ല് ,പച്ചമഞ്ഞൾ എന്നിവ സമമായി എടുത്ത് അരച്ച് എണ്ണ കാച്ചി പുരട്ടിയാൽ ചൊറി ,ചിരങ്ങ് ,വട്ടച്ചൊറി ,കരപ്പൻ മുതലായവ മാറിക്കിട്ടും .പർപ്പടകപ്പുല്ലും വേപ്പിലയും പച്ചമഞ്ഞളും സമമായി എടുത്ത് അരച്ചു പുരട്ടിയാൽ ഒരുവിധ എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .

പർപ്പടകപ്പുല്ല് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ തലവേദന ,നീർവീഴ്ച്ച എന്നിവ മാറാൻ നല്ലതാണ് . പർപ്പടകപ്പുല്ല് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് മോരിൽ ചേർത്ത് കഴിക്കുന്നത് പിത്തദോഷം മൂലമുള്ള തലവേദന മാറാൻ നല്ലതാണ് .

ALSO READ : കാഞ്ചനാരം അഥവാ മന്ദാരം ഔഷധഗുണങ്ങൾ.

പർപ്പടകപ്പുല്ല് സമൂലം ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .പർപ്പടകപ്പുല്ല് ഉണക്കിപ്പൊടിച്ച ചൂർണം ഒരു ടീസ്പൂൺ വീതം  ഒരു കപ്പ് വെള്ളത്തിൽ കുറച്ചു സമയം തിളപ്പിച്ച് അരിച്ചെടുത്ത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ഛർദ്ദി ,വയറിളക്കം എന്നിവ മാറാൻ നല്ലതാണ് .

പർപ്പടകപ്പുല്ല് ,നന്നാറി എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മുഖക്കുരു ,പരു ,അലർജി മൂലമുള്ള ചൊറിച്ചിൽ മുതലായവ മാറിക്കിട്ടും .

പർപ്പടകപ്പുല്ല് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാത്രയിൽ കിടക്കാൻ നേരം കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾ മാറാൻ നല്ലതാണ് .

പർപ്പടകപ്പുല്ല് ,ഉണക്ക മുന്തിരി എന്നിവ സമമായി കഷായമുണ്ടാക്കി കഴിക്കുന്നത് മൂലക്കുരുവിനും മലബന്ധത്തിനും നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post