ത്രിഫലാദി ചൂർണം ഗുണങ്ങളും ഉപയോഗങ്ങളും

ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധക്കൂട്ടാണ്‌ ത്രിഫലാദി ചൂർണം .കടുക്ക ,നെല്ലിക്ക ,താന്നിക്ക ,ഇരട്ടി മധുരം എന്നിവ ഉണക്കി പൊടിച്ചതിനെയാണ് ത്രിഫലാദി ചൂർണം എന്ന് അറിയപ്പെടുന്നത് .നേത്രരോഗങ്ങൾ ,കരൾ പ്ലീഹ രോഗങ്ങൾ ,പ്രമേഹം തുടങ്ങിയവയുടെ ചികിത്സയിൽ ത്രിഫലാദി ചൂർണം ഔഷധമായി ഉപയോഗിക്കുന്നു .

triphaladi churnam, triphaladi benefits, malayalam health tips, ayurveda benefits, herbal remedies malayalam, triphala uses, churnam benefits, malayalam wellness, natural health tips, ayurvedic medicine, triphaladi uses, malayalam herbs, health benefits triphala, traditional medicine, ayurvedic remedies, triphala powder, malayalam lifestyle, holistic health malayalam, natural wellness tips

ത്രിഫലാദി ചൂർണം ചേരുവകൾ .

1.കടുക്ക - Terminalia chebula .

2.താന്നിക്ക - Terminalia bellirica .

3.നെല്ലിക്ക -  Phyllanthus emblica .

4.ഇരട്ടിമധുരം  - Glycyrrhiza glabra .

 ത്രിഫലാദി ചൂർണം ഗുണങ്ങൾ .

കടുക്ക ,നെല്ലിക്ക ,താന്നിക്ക എന്നിവ മൂന്നും ചേരുന്നതാണ് ത്രിഫല എന്ന് അറിയപ്പെടുന്നത് .ഇവയുടെ ഉണങ്ങിയ ഫലങ്ങൾ കുരു കളഞ്ഞ് സമമായി പൊടിച്ചതിനെയാണ് ത്രിഫലാ ചൂർണം എന്ന് അറിയപ്പെടുന്നത് .ഇതിനോടൊപ്പം ഇരട്ടിമധുരം ചേർക്കുന്നതിനെ ത്രിഫലാദി ചൂർണം എന്ന് അറിയപ്പെടുന്നു .ഇവ  ഉള്ളിൽ കഴിക്കുന്നതിനും പുറമെ പുരട്ടുന്നതിനും ഉപയോഗിക്കുന്നു .

നേത്രരോഗങ്ങളുടെയും ഉണങ്ങാത്ത മുറിവുകളുടെയും ചികിത്സയിൽ  ത്രിഫലാദി ചൂർണം വ്യാപകമായി ഉപയോഗിക്കുന്നു .ഇത് കഷായ രുചിയുള്ള ഔഷധമാണ് .ഇതിന്റെ കഷായം ഉപയോഗിച്ച് മുറിവ് കഴുകുന്നത് മുറിവ് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് . ഇത് ഉള്ളിലേക്ക് കഴിക്കുന്നത് വാർദ്ധക്യത്തെ തടയുന്നു .കരൾ ,പ്ലീഹ എന്നിവയ്ക്കും നല്ലതാണ്, പ്രമേഹ രോഗശമനത്തിനും നല്ലതാണ് .മലമൂത്ര വിസർജനം സുഗമമാക്കാൻ സഹായിക്കുന്നു .ഗ്യാസ് ട്രബിളിനും നല്ലതാണ് .ഇത് പുറമെ ഉപയോഗിക്കുന്നത് കോശങ്ങളെ പുനരുജ്ജിവിപ്പിക്കുകയും ആൻറി ഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു .

ഒരു ഡോക്ടറുടെ നിർദേശപ്രകാരം ത്രിഫലാദി ചൂർണം  2 ഗ്രാം വീതം ചൂടുവെള്ളത്തിൽ ചേർത്ത് ദിവസം ഒന്നോ രണ്ടോ നേരം കഴിക്കുന്നത് വാർദ്ധക്യത്തെ തടയാൻ സഹായിക്കുന്നു .ഇത് കരൾ രോഗങ്ങൾക്കും കരളിന്റെ ആരോഗ്യത്തിനും നല്ലതാണ് .പ്രമേഹത്തിനും നല്ലതാണ് .മലബന്ധത്തിനും ഗ്യാസ് ട്രബിളിനും നല്ലതാണ് .

ALSO READ :  ത്രിഫല ചൂർണം ഗുണങ്ങളും ഉപയോഗങ്ങളും .

ഒരു സ്പൂൺ ത്രിഫലാദി ചൂർണം രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് അര കപ്പായി വറ്റിച്ച് നന്നായി അരിച്ച് തണുത്തതിനു ശേഷം ഈ കഷായം കൊണ്ട് കണ്ണു കഴുകുന്നത് കണ്ണിലെ അണുബാധ ,ചുവപ്പ് ,ചൊറിച്ചിൽ എന്നിവ മാറുന്നതിന് നല്ലതാണ് .ഈ കഷായം കൊണ്ട് മുറിവ് കഴുകുന്നത് മുറിവ് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .മുടികൊഴിച്ചിൽ ,താരൻ ,അകാലനര എന്നിവ ഇല്ലാതാക്കുന്നതിനും ഈ കഷായം കൊണ്ട് തല കഴുകുന്നത് നല്ലതാണ്.  .ത്രിഫലാദി ചൂർണം നെയ്യിൽ ചാലിച്ചു പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ് .

ത്രിഫലാദി ചൂർണം പാർശ്വഫലങ്ങൾ .

ത്രിഫലയ്ക്ക് പറയത്തക്ക പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല .എന്നിരുന്നാലും കുട്ടികളും ഉയർന്ന രക്തസമ്മർദം ഉള്ളവരും മുലയൂട്ടുന്ന അമ്മമാരും ഒരു  ഡോക്ടറുടെ നിർദേശമില്ലാതെ ത്രിഫല കഴിക്കരുത് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post