ഇരട്ടിമധുരം ചെറുപ്പം നിലനിർത്തുന്നതിന്

ഒരു ഔഷധസസ്യമാണ് ഇരട്ടി മധുരം .ഇതിനെ അതിമധുരം എന്നും അറിയപ്പെടുന്നു .ആയുർവേദത്തിൽ ,ചർമ്മരോഗങ്ങൾ ,സ്വരശുദ്ധി ,വ്രണം ,ഛർദ്ദി ,ചുമ മുതലായവയുടെ ചികിത്സയിൽ ഇരട്ടി മധുരം ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ലികോറൈസ് എന്നും സംസ്‌കൃതത്തിൽ യഷ്‌ടിമധു എന്നും അറിയപ്പെടുന്നു .കൂടാതെ അതിരസ ,മധുസ്രവാ ,മുൽഹടി തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name: Glycyrrhiza glabra .  

Family: Fabaceae (Pea family).

ഇരട്ടിമധുരം, ഇരട്ടിമധുരം ഗുണങ്ങൾ, ഇരട്ടിമധുരം ഉപയോഗങ്ങൾ, ഇരട്ടിമധുരം ആരോഗ്യ ഗുണങ്ങൾ, ഇരട്ടിമധുരം നാചുറൽ, ഇരട്ടിമധുരം പാചകം, ഇരട്ടിമധുരം ആരോഗ്യത്തേക്ക്, ഇരട്ടിമധുരം പ്രയോജനം, ഇരട്ടിമധുരം എന്താണ്, ആരോഗ്യ ഗുണങ്ങൾ, നാചുറൽ മധുരം, ഭക്ഷ്യ ഗുണങ്ങൾ, മലയാളം പാചകക്കുറിപ്പുകൾ, ആരോഗ്യ ഭക്ഷണം, പാചക ശാസ്ത്രം, നാചുറൽ ഭക്ഷണം, ഗുണങ്ങൾ, ഇരട്ടിമധുരം റെസിപ്പി, മലയാളം ആരോഗ്യം


വിതരണം .

ഇന്ത്യയിൽ കാശ്‍മീർ ,പഞ്ചാബ് ,ഹിമാലയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇരട്ടിമധുരം വളരുന്നു .

സസ്യവിവരണം .

ഒന്നര മീറ്റർ ഉയരത്തിൽ പടർന്നു പന്തലിച്ചു  വളരുന്ന  ഒരു സസ്യമാണ് ഇരട്ടിമധുരം . ചിലപ്പോൾ ഒരു വള്ളിച്ചെടി പോലെയും വളരാറുണ്ട് .ഇതിൽ വയലറ്റ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു .ഇതിൽ നിരവധി വിത്തുകളും കാണപ്പെടുന്നു .ഇതിന്റെ വേരുകളുടെ ഉൾഭാഗത്തിന് മഞ്ഞ നിറമാണ് . വേരിന് നല്ല മധുരവുമുണ്ട് .ഇതിന്റെ വേരും ,തണ്ടും വെട്ടിയുണക്കിയാണ് വിപണിയിൽ ഇരട്ടിമധുരമായി വരുന്നത് .എല്ലാ മധുര വസ്തുക്കളെക്കാളും മധുരമുള്ളതാണ് ഇരട്ടിമധുരം .മറ്റുള്ള മധുരത്തിനേക്കാളും ഇതിന്റെ സ്വാത് നാവിൽ കൂടുതൽ നേരം തങ്ങിനിൽക്കും .അതുകൊണ്ടു തന്നെയാണ് ഇരട്ടിമധുരം എന്ന പേര് ഈ സസ്സ്യത്തിനു ലഭിച്ചത്.

ഇരട്ടിമധുരത്തിനൊപ്പം കുന്നിയുടെ വേരും ( Abrus precatorius ) മായം ചേർക്കാൻ ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു .ഇവ രണ്ടും കണ്ടാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയുമില്ല.

പ്രാദേശികനാമങ്ങൾ .

English name - Licorice , Liquorice .

Malayalam name - Irattimadhuram , Athimathuram .

Tamil name - Atimadhuram, Irattimadhuram .

Telugu name –  Yashtimadhukam .

Kannada name - Atimadhura, Jeshtamadhu .

Hindi name - Muleti, Jetimadhu .

Bengali name - Yashtimadhu.

Marathi name - Jeshtimadh.

Gujarati name - Jethimadh.

irattimadhuram benefits, health benefits, irattimadhuram uses, medicinal plants, herbal remedies, natural health, wellness tips, traditional medicine, diabetes management, blood sugar control, herbal benefits, ayurvedic herbs, healthy living, nutrition tips, superfoods, alternative medicine, plant-based health, holistic health, wellness remedies


ഔഷധയോഗ്യഭാഗം ,

വേരാണ് ഔഷധയോഗ്യഭാഗം .എങ്കിലും ഇതിന്റെ വള്ളിയും അങ്ങാടിക്കടകളിൽ വിറ്റുവരുന്നു .

രസാദിഗുണങ്ങൾ .

രസം -മധുരം .

ഗുണം -ഗുരു .

വീര്യം -ശീതം .

വിപാകം -മധുരം .

ഇരട്ടിമധുരത്തിന്റെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധക്കൂട്ടായ  ത്രിഫലാദി ചൂർണത്തിലെ ഒരു ചേരുവയാണ് ഇരട്ടിമധുരം .കടുക്ക ,നെല്ലിക്ക ,താന്നിക്ക ,ഇരട്ടി മധുരം എന്നിവ ഉണക്കി പൊടിച്ചതിനെയാണ് ത്രിഫലാദി ചൂർണം എന്ന് അറിയപ്പെടുന്നത് .

ALSO READ : ത്രിഫലാദി ചൂർണം ഗുണങ്ങളും ഉപയോഗങ്ങളും .

ദഹനസംബന്ധമായ അസുഖങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇരട്ടിമധുരം .ആമാശയ വ്രണം ,ചെറുകുടൽ പുണ്ണ് ,അൾസർ ,വയറെരിച്ചിൽ ,നെഞ്ചെരിച്ചിൽ ,ഗ്യാസ്ട്രബിൾ ,പുളിച്ചു തികട്ടൽ എന്നിവയ്‌ക്കെല്ലാം ഇരട്ടിമധുരം ഔഷധമാണ് .ചർമ്മത്തിന്റെ നിറം വർധിപ്പിക്കും ,ചർമ്മരോഗങ്ങൾ ,മുറിവുകൾ ,രക്തസ്രാവം ,ഒടിവ് എന്നിവയ്ക്കും നല്ലതാണ് .വാർദ്ധക്യം തടയും .പ്രധിരോധ ശേഷി വർധിപ്പിക്കും .കാമം വർധിപ്പിക്കും .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .നേത്ര രോഗങ്ങൾക്കും നല്ലതാണ് .കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കും .സ്വരം നന്നാക്കും .തൊണ്ട രോഗങ്ങൾക്കും നല്ലതാണ് .രക്തം ശുദ്ധീകരിക്കും .ചുമ ,ആസ്മ , അലർജി  ,വിഷബാധ എന്നിവയ്ക്കും നല്ലതാണ് .തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും .വിഷാദ രോഗത്തിനും നല്ലതാണ് .മുടിക്കും നല്ലതാണ് .മുടിവളർച്ചയെ സഹായിക്കും .ആർത്തവ ക്രമക്കേടുകൾ ,ആർത്തവവിരാമ കാലത്തേ  അസ്വസ്ഥതകള്‍ എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിത്സിക്കരുത് .ഇരട്ടിമധുരം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ് .

ഇരട്ടിമധുരം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

യഷ്‌ടീമധുകാദി കേര തൈലം - Yashtimadhukadi Kera Tailam .

ചൊറി ,ചൊറിച്ചിൽ ,കരപ്പൻ മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുന്നതിനുള്ള ഒരു തൈലമാണ് യഷ്‌ടീമധുകാദി കേര തൈലം .

കുങ്കുമാദി തൈലം - Kunkumadi Tailam .

മുഖത്തിന്റെ നിറം വർധിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തൈലമാണ് കുങ്കുമാദി തൈലം . മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ ,ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കി മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കുന്നു .കൂടാതെ ഈ തൈലം ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു .

വിശ്വാമൃതം - Viswamritam .

വയറിളക്കം ,ദഹനക്കുറവ് ,വിശപ്പില്ലായ്‌മ ,ഗ്രഹണി ,പനി മുതലായവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും  ഉപയോഗിക്കുന്ന  ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് വിശ്വാമൃതം .

നീലിഭൃംഗാദി കേരതൈലം - Nilibhringadi keratailam.

മുടിയുടെ സംരക്ഷണത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന എണ്ണയാണ് നീലിഭൃംഗാദി എണ്ണ .മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,താരൻ ,തലയിലെ ചൊറിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി നല്ല കറുപ്പോടെ മുടി സമൃദ്ധമായി വളരാൻ നീലിഭൃംഗാദി ഉപയോഗിക്കുന്നു . 

ദ്രാക്ഷാദി ലേഹം - Drakshadi Leham .

മഞ്ഞപ്പിത്തം ,മറ്റു കരൾ തകരാറുകൾ ,വിളർച്ച എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദ്രാക്ഷാദി ലേഹം .

ബ്രാഹ്മരസായനം -Brahma Rasayanam.

ബുദ്ധിശക്തി , ഓർമ്മശക്തി , മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.  .

നീലീദളാദി കേര തൈലം - Nilidaladi Kera Tailam .

ചിലന്തി പോലെയുള്ള വിഷജന്തുക്കളുടെ കടിമൂലമുള്ള വിഷബാധയും അതുമൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾക്കും നീലീദളാദി കേര തൈലം ഉപയോഗിച്ചു വരുന്നു .പുറമെ ഉള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .

ബലാധാത്ര്യാദി തൈലം - Baladhathryadi Tailam .

തലവേദന ,ശരീരം പുകച്ചിൽ ,തലപുകച്ചിൽ ,കണ്ണ് പുകച്ചിൽ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ബലാധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .

ഭൃംഗാമലകാദി തൈലം -  Bhringamalakadi Tailam .

മുടികൊഴിച്ചിൽ ,അകാലനര ,തലവേദന ,ഉറക്കക്കുറവ് ,വിഷാദം മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ഭൃംഗാമലകാദി തൈലം .കൂടാതെ പല്ലുകളുടെ ബലം വർധിപ്പിക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം - Dasamularishtam .

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വിളർച്ച ,ശരീരവേദന ,സന്ധിവേദന ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

ദ്രാക്ഷാദി കഷായം -Drakshadi Kashayam.

പനി ,മഞ്ഞപ്പിത്തം ,തലകറക്കം ,ശരീരം പുകച്ചിൽ ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ ,ഉറക്കമില്ലായ്‌മ ,ശരീരക്ഷീണം ,മൂക്കിലൂടെയുള്ള രക്തസ്രാവം ,രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ദ്രാക്ഷാദി കഷായം ഉപയോഗിക്കുന്നു .കൂടാതെ മദ്യം അമിതമായി കഴിച്ചതിനു ശേഷമുള്ള ഹാം​ഗ് ഓവർ മാറ്റാനും ഈ ഔഷധം ഉപയോഗിക്കുന്നു.

ബാലാമൃതം (Balamritam).

കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ദ്രാവകരൂപത്തിലുള്ള മരുന്നാണ് ബാലാമൃതം .കുട്ടികളുടെ ശരീരപുഷ്ടിയും ,ആരോഗ്യവും ,രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ ബാലാമൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഇടവിട്ടുണ്ടാകുന്ന പനി,ജലദോഷം ,ചുമ എന്നിവയെ തടയുന്നു .കുട്ടികൾക്കുണ്ടാകുന്ന ശരീരക്ഷീണം ,രക്തക്കുറവ് ,എപ്പോഴും രോഗാവസ്ഥ ,വിശപ്പില്ലായ്‌മ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഒരു മരുന്നായി ബാലാമൃതം  ഉപയോഗിച്ചു വരുന്നു .ഇത് കുട്ടികളുടെ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് വർധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും  ചെയ്യുന്നു .

ഗന്ധതൈലം -Gandha Thailam .

അസ്ഥികളുടെ ഒടിവുകൾ സുഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ഗന്ധതൈലം . അസ്ഥികളുടെ ഒടിവ് , അസ്ഥികളുടെ ബലക്കുറവ് ,അസ്ഥികളുടെ തേയ്‌മാനം ,പല്ലുകളുടെ ബലക്കുറവ് ,ഉളുക്ക് ,സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയിൽ ഗന്ധതൈലം ഉപയോഗിക്കുന്നു .ദുർബലമായ അസ്ഥികളെയും സന്ധികളെയും ബലപ്പെടുത്താൻ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ഈ ഔഷധം ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .

മാനസമിത്ര വടകം -Manasamitra Vatakam .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം  . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ മാനസമിത്ര വടകം ഉപയോഗിക്കുന്നു .

ഗോരോചനാദി ഗുളിക -Gorochanadi Gulika.

പനി ,ചുമ ,ജലദോഷം ,ആസ്മ ,ന്യൂമോണിയ ,ടോൺസിലൈറ്റിസ് എന്നിവയ്ക്കും ദഹനക്കേട് ,ഗ്യാസ്ട്രബിൾ ,നെഞ്ചെരിച്ചിൽ മുതലായവയുടെ ചികിത്സയിലും ഗോരോചനാദി ഗുളിക ഉപയോഗിക്കുന്നു .ഇത് കുട്ടികളുടെ ചികിത്സയിലും ഉപയോഗിക്കുന്നു .

പൈലോസിഡ് ജെൽ -Pilocid Gel.

മൂലക്കുരുവിന്റെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ജെൽ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പൈലോസിഡ് ജെൽ.ഇത് പുറമെ പുരട്ടുവാനാണ് ഉപയോഗിക്കുന്നത് .

വായുഗുളിക -Vayugulika.

ഉദര സംബന്ധമായ രോഗങ്ങളുടെയും ശ്വസന സംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് വായുഗുളിക .ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ  എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു.

ബ്രഹ്മീ തൈലം - Brahmee Tailam .

തലവേദന ,ഉത്ക്കണ്ഠ ,മുടികൊഴിച്ചിൽ ,ഉറക്കക്കുറവ് ,എന്നിവയുടെ ചികിത്സയിൽ തലയിൽ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ബ്രഹ്മീ തൈലം .

സുഖപ്രസവദ ഘൃതം - Sukhaprasavada Ghritam .

പേരുപോലെ പ്രസവം സുഗമമാക്കുന്നതിന് ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് സുഖപ്രസവദ ഘൃതം .

ഇളനീർ കുഴമ്പ് -Elaneer Kuzhampu.

നേത്രരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ഇളനീർ കുഴമ്പ് .തിമിരം ,കണ്ണിലെ അണുബാധ തുടങ്ങിയ വിവിധ നേത്രരോഗങ്ങളുടെ ചികിത്സയിൽ ഇത് കണ്ണിലൊഴിക്കാൻ ഉപയോഗിക്കുന്നു .

ധുർധൂരപത്രാദി കേരതൈലം - Dhurdhurapatradi Kera Tailam .

താരൻ ,മുടികൊഴിച്ചിൽ ,തലയിലെ ചൊറിച്ചിൽ ,കുട്ടികളിലെ കരപ്പൻ ,സോറിയാസിസ് മുതലായവയുടെ ചികിൽത്സയിൽ ധുർധൂരപത്രാദി കേരതൈലം ഉപയോഗിക്കുന്നു .

നാരായണഗുളം ലേഹം  - Narayanagulam leham .

ചുമ ,ആസ്മ ,ജലദോഷം ,ദഹനക്കേട് ,ഗ്യാസ്ട്രബിൾ ,വിശപ്പില്ലായ്മ ,രുചിയില്ലായ്‌മ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് നാരായണഗുളം ലേഹം .

ശതാവരീഗുളം -Satavarigulam.

സ്ത്രീ രോഗങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്നാണ് ശതാവരീഗുളം .വെള്ളപോക്ക് ,ആർത്തവ കാലത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,മൂത്രമൊഴിക്കോമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവയ്ക്കും ശരീരപുഷ്ടിക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

മുസ്താദി മർമ്മ കഷായം  -  Mustadi Marma Kashayam .

ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന, മുതലായവയുടെ ചികിൽത്സയിൽ മുസ്താദി മർമ്മ കഷായം ഉപയോഗിച്ചു വരുന്നു .ഗുളിക രൂപത്തിലും (മുസ്താദി മർമ്മക്വാഥം.) ഈ ഔഷധം ലഭ്യമാണ് 

അണുതൈലം - Anu Tailam .

കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് അണുതൈലം. മൈഗ്രേൻ, സൈനസൈറ്റിസ്, തലവേദന ,മുടികൊഴിച്ചിൽ തുടങ്ങിയവയുടെ ചികിത്സയിലും .ഓർമശക്തിക്കും കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും , തലയ്ക്ക് ഭാരം അനുഭവപ്പെടുന്നതിനും , തലയിൽ കെട്ടികിടക്കുന്ന കഫം ഇളക്കി കളയുന്നതിനും. അകാലനരയ്ക്കും നല്ല ഉറക്കം കിട്ടുന്നതിനും, അണു തൈലം  ഉപയോഗിച്ചു വരുന്നു .

ഇരട്ടിമധുരത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .

ഇരട്ടിമധുരം പൊടിച്ചത് അര ടീസ്പൂൺ വീതം 25 മില്ലി പാലിൽ ചേർത്ത് 100 മില്ലി വെള്ളവും ചേർത്ത് ചെറിയ ചൂടിൽ തിളപ്പിച്ച് പാലിന്റെ അളവിൽ വറ്റിച്ച് (25 മില്ലിയാക്കി ) തയാറാക്കുന്ന പാൽക്കഷായം രണ്ടായി പകുത്തു ദിവസം രണ്ടു നേരമായി കഴിക്കുന്നത് ഗ്യാസ്ട്രൈറ്റിസ് ,പെപ്റ്റിക് അൾസർ  ,മറ്റു ഉദരരോഗങ്ങൾ ,ദഹനക്കേട് ,കരൾ തകരാറുകൾ ,കൊളസ്ട്രോൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇത് സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു .ഇരട്ടിമധുരവും പാലും രസായന ഗുണമുള്ള ഔഷധങ്ങളാണ് .രസായനം എന്നാൽ മനസിനും ശരീരത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ് .ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളതും വാർധക്യ രോഗങ്ങളെ തടയുന്നതും ലൈംഗീകശക്തി വർധിപ്പിക്കുന്നതുമാണ് .ഇത് എത്രനാൾ കഴിക്കണമെന്ന് ഒരു ഡോക്ടറാണ് തീരുമാനിക്കേണ്ടത് .ഒരു ഡോക്ടറുടെ നിർദേശമില്ലാതെ അധികകാലം തുടർച്ചായി കഴിക്കുന്നതും നല്ലതല്ല .

ഇരട്ടിമധുരം പൊടിച്ചത് കാൽ ടീസ്‌പൂൺ വീതം ഒരു നുള്ളു മഞ്ഞൾപ്പൊടിയും അര ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് വയറ്റിലെ എരിച്ചിൽ ,പുകച്ചിൽ ,വയറ്റിലെ അൾസർ ,വീക്കം എന്നിവയ്ക്ക് ശമനമുണ്ടാകും .ഇരട്ടിമധുരം പൊടിച്ചത് കാൽ ടീസ്‌പൂൺ വീതം തേനിൽ ചാലിച്ചു കഴിക്കുന്നത് മനംപുരട്ടൽ ,ഛർദ്ദി എന്നിവ ഇല്ലാതാക്കാൻ നല്ലതാണ് .ഇരട്ടിമധുരം പൊടിച്ചത് കാൽ ടീസ്‌പൂൺ വീതം വെള്ളം തിളപ്പിച്ച് ചായപോലെ ദിവസവും കഴിക്കുന്നത് സ്ത്രീകളിലെ ആർത്തവവിരാമ കാലത്തെ അസ്വസ്ഥതകള്‍ ,ശരീരം പുകച്ചിൽ എന്നിവയ്ക്ക് നല്ലതാണ് .

ഇരട്ടിമധുരം പൊടിച്ചത് 5 ഗ്രാം വീതം ഒരു ഔൺസ് അരിക്കാടിയിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും .ഇരട്ടിമധുരം ചവച്ചിറക്കിയാൽ തൊണ്ടവേദന, തൊണ്ടയടപ്പ് എന്നിവ മാറിക്കിട്ടുകയും  സ്വരം നന്നാക്കുകയും ചെയ്യും .ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊണ്ടാൽ വായ്പുണ്ണിന് ശമനമുണ്ടാകും .

ഇരട്ടിമധുരം ,വേപ്പില ,മരമഞ്ഞൾ എന്നിവ അരച്ച് തേനും നെയ്യും ചേർത്ത് വ്രണങ്ങളിൽ വച്ചു കെട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .ഇരട്ടിമധുരം നെയ്യിൽ വറുത്ത് അരച്ചു പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞുപോകും .ഇരട്ടിമധുരം തേനിൽ ചാലിച്ചു കഴിച്ചാൽ എക്കിൾ ശമിക്കും .

ഇരട്ടിമധുരം ,രക്തചന്ദനം എന്നിവ സമമായി പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം ,വയറുകടി ,ഛർദ്ദി എന്നിവയ്ക്ക് ശമനമുണ്ടാകും .ഇരട്ടിമധുരം 3 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ബുദ്ധിശക്തി വർധിക്കും .ഇതിൽ പഞ്ചസാര ചേർത്ത് പ്രസവാനന്തരം സ്ത്രീകൾ കഴിച്ചാൽ മുലപ്പാൽ വർധിക്കും .

ഇരട്ടിമധുരം ,കടുകുരോഹിണി എന്നിവ സമമായി പൊടിച്ചത് 1 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് പനി കുറയ്ക്കാൻ നല്ലതാണ് .കൂടാതെ അമിത ആർത്തവ രക്തസ്രാവത്തിനും നല്ലതാണ് .ഇതിന് രക്തത്തിലെ കൊഴുപ്പിനെ കളയാനുള്ള കഴിവുണ്ട് .വീക്കവും വേദനയും കുറയ്ക്കും .

ഇരട്ടിമധുരം അരച്ചു കലക്കി എണ്ണകാച്ചി തേച്ചുകുളിച്ചാൽ നേത്രരോഗങ്ങൾ ,നീരിറക്കം ,തലവേദന എന്നിവയ്ക്ക് ശമനമുണ്ടാകും .ഇരട്ടിമധുരം പൊടിച്ചത് 5 ഗ്രാം വീതം വെണ്ണ ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ രക്തം പോകുന്ന പൈൽസ് ശമിക്കും .

കടുക്ക ,നെല്ലിക്ക ,താന്നിക്ക ,ഇരട്ടി മധുരം എന്നിവ ഉണക്കി പൊടിച്ചതിനെയാണ് ത്രിഫലാദി ചൂർണം എന്ന് അറിയപ്പെടുന്നത് .ഈ ചൂർണം നെയ്യും തേനും വ്യത്യസ്‍ത അളവിൽ ചേർത്ത് പതിവായി കഴിച്ചാൽ നേത്ര രോഗങ്ങൾ ശമിക്കും .ഇതു കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കും .ആമാശയവ്രണം ,നെഞ്ചെരിച്ചിൽ ,പുളിച്ചുതികട്ടൽ എന്നിവയ്ക്കും നല്ലതാണ് .

ALSO READ : മരമഞ്ഞൾ,ചർമ്മകാന്തിക്കും പ്രമേഹത്തിനും ഔഷധം .

ഇരട്ടിമധുരം എരുമപ്പാലിൽ അരച്ച് കുറച്ചുദിവസം പതിവായി പുരട്ടിയാൽ തലയിൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറിക്കിട്ടും .ഇരട്ടിമധുരം പൊടിച്ചത് അര ടീസ്പൂൺ വീതം വെള്ളം തിളപ്പിച്ച് കവിൾ കൊണ്ടാൽ വായ്‌നാറ്റം ,മോണയിൽ നിന്നുള്ള രക്തസ്രാവം ,തൊണ്ടവേദന എന്നിവ മാറിക്കിട്ടും .കൂടാതെ പല്ലിലെ കറ കളയുന്നതിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് .

മുഖ സൗന്ദര്യം വർധിപ്പിക്കാൻ ഇരട്ടിമധുരം .

ഇരട്ടിമധുരം പൊടിച്ചത് വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം .ഇരട്ടിമധുരവും തുല്യ അളവിൽ രക്തചന്ദനപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടിയാൽ കൂടുതൽ ഫലം കിട്ടും .ഇപ്രകാരം ആഴ്ചയിൽ മൂന്നോ നാലോ തവണ ആവർത്തിച്ചാൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറി മുഖത്തിനു നല്ല നിറം വയ്ക്കും .

ഇരട്ടിമധുരം പൊടിച്ചത് അര ടീസ്പൂൺ .ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി ,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ റോസ് വാട്ടറിൽ കുഴമ്പു പരുവത്തിൽ ചാലിച്ചു മുഖത്തു പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം .ആഴ്ചയിൽ മൂന്നോ നാലോ പ്രാവിശ്യം ആവർത്തിച്ചാൽ ചർമ്മത്തിന്റെ നിറം വർധിക്കും .

സ്തനസൗന്ദര്യം നിലനിർത്താൻ ഇരട്ടിമധുരം .

ഇരട്ടിമധുരം പാലിൽ അരച്ച് ഉണക്കി പൊടിച്ച് വീണ്ടും പാലിൽ ചാലിച്ച് സ്തനങ്ങളിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളയണം .ഇപ്രകാരം കുറച്ചുനാൾ പതിവായി ആവർത്തിച്ചാൽ എത്ര ചുരുങ്ങിയ സ്തനവും പുഷ്ടിപ്പെടും .ഇതോടൊപ്പം പഞ്ചജീരകഗുഡം എന്ന ഔഷധവും കഴിച്ചാൽ ഫലം അതിശയകരമായിരിക്കും എന്ന് ആചാര്യന്മാർ പറയുന്നു .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post