ചക്കരക്കൊല്ലി , പ്രമേഹത്തിന് കൈകൊണ്ട ഔഷധം

പ്രമേഹ രോഗശമനത്തിന് വളെര പേരുകേട്ട ഒരു ഔഷധസസ്യമാണ് ചക്കരക്കൊല്ലി .മധുനാശിനി എന്നും അറിയപ്പെടുന്നു .പ്രമേഹം ,മഞ്ഞപ്പിത്തം ,കിഡ്നി സ്റ്റോണ്‍ ,മുതലായവയുടെ ചികിത്സയിൽ ചക്കരക്കൊല്ലി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ അജസൃംഗി ,മേഷസൃംഗി ,മധുനാശിനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. 

Botanical name : Gymnema sylvestre  .

Family : Apocynaceae (Oleander family).

Synonyms : Asclepias geminata, Gymnema humile, Gymnema parvifolium.

chakkarakolli, uses of chakkarakolli, how to use chakkarakolli, chakkarakkolly, chakkara kolli, chakkara kolli plant


വിതരണം .

ഇന്ത്യയിലുടനീളം വനങ്ങളിൽ വളരുന്നു .

സസ്യവിവരണം .

വളരേ ഉയരത്തിൽ പടർന്നു വളരുന്ന ഒരു വലിയ വള്ളിച്ചെടി .ഇവയുടെ ഇളം കമ്പുകളും ഇലകളും രോമിലമാണ് .ഇലകളുടെ അഗ്രം കൂർത്തതാണ് .ഇലകൾക്ക് 3 -5 സെ.മീ നീളവും 1 -3 സെ.മീ വീതിയും കാണും .ഇലകൾ അടർത്തിയാൽ ഞെട്ടിൽ നിന്നും നിറമില്ലാത്ത അല്‌പം കറ ഊറി വരും .ഈ സസ്യത്തിൽ നിന്നും അനേകം വള്ളി വീശി സമീപത്തുള്ള മറ്റു സസ്യങ്ങളിൽ പടർന്നു വളരും .ഇലയിടുക്കുകളിൽ കുലകളായി പൂക്കളുണ്ടാകുന്നു .പൂക്കൾക്ക് ഇളം മഞ്ഞ കലർന്ന പച്ചനിറമാണ് .

ചക്കരക്കൊല്ലിയുടെ ഇല ചവച്ചശേഷം പഞ്ചസാരയോ മറ്റു മധുരമുള്ള എന്തു കഴിച്ചാലും കുറച്ചുസമയത്തേക്ക് മധുരം അനുഭവപ്പെടില്ല എന്നത് ഈ ചെടിയുടെ സവിശേഷതയാണ് .ഇതിന്റെ ഇലകൾക്ക് രക്തത്തിലെ പഞ്ചാരയുടെ അളവ് കുറയ്ക്കാൻ കഴിവുള്ളതായി കരുതുന്നു .ഇതിന്റെ ഇലകൾ ഉണക്കിപ്പൊടിച്ച് ചായ പോലെ ഇന്ന് മിക്ക രാജ്യങ്ങളിലും ഹെർബൽ ടീയായി ഉപയോഗിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name - Gymnema, Cowplant, Australian Cowplant.

Malayalam name -  Chakkarakolli.

Tamil name- Shirukurinjan.

Kannada name- Madhunashini.

Telugu name- Podapatri, Vodaparthi.

Hindi name- Gudmar, Gurmar.

Marathi name- Kavali, Bedakicha phala.

Bengali name- Medasinghi.

Gujarathi name- Kavali, Gudamar.

പ്രമേഹത്തിന് മരുന്ന്, പ്രമേഹത്തിന് ഒരു ശ്വാശ്വതപരിഹാരം, പ്രമേഹത്തിന് കഴിക്കാവുന്ന ആഹാരങ്ങൾ, പ്രമേഹത്തിന് ആയുര്‍വേദ ചികിത്സ | doctor live 21 mar 2017, പ്രമേഹം, പ്രമേഹരോഗം, പ്രമേഹസാധ്യത, പ്രമേഹം ഭക്ഷണക്രമം


ഔഷധയോഗ്യഭാഗങ്ങൾ .

ഇല ,വേര് .

രസാദിഗുണങ്ങൾ .

രസം :ത്ക്തം, കടു.

ഗുണം :ലഘു, രൂക്ഷം.

വീര്യം :ഉഷ്ണം.

വിപാകം :കടു.

ചക്കരക്കൊല്ലിയുടെ ഔഷധഗുണങ്ങൾ .

പ്രമേഹത്തിന് ഫലപ്രദമായ ഔഷധമാണ് .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .മുലപ്പാൽ വർധിപ്പിക്കും .വിരശല്യം ഇല്ലാതാക്കും .പാമ്പിൻ വിഷത്തെ ശമിപ്പിക്കും .രോഗപ്രതിരോധ ശേഷി വർധിപ്പിക്കും .പനി ,ചുമ ,ആസ്മ ,മഞ്ഞപ്പിത്തം എന്നിവയ്ക്കും നല്ലതാണ് .വീക്കം ,വേദന ,ക്ഷതം എന്നിവയ്ക്കും നല്ലതാണ് .വിശപ്പ് വർധിപ്പിക്കും .വാതരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ്ട് ,ഹൃദ്രോഗം ,നേത്രരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ആർത്തവ ക്രമക്കേടുകൾക്കും നല്ലതാണ് .കരള്‍ വീക്കത്തിനും , പ്ലീഹ വീക്കത്തിനും നല്ലതാണ് .ശരീരഭാരം കുറയ്ക്കാനും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

ചക്കരക്കൊല്ലി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

Himalaya meshashringi tablet.

പ്രമേഹത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു .

Inlife Gymnema Sylvestre Capsule.

പ്രമേഹത്തിനുള്ള മരുന്നായിഉപയോഗിക്കുന്നു .

Debix tablet .

പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്നു .

Glukostat Capsule.

ടൈപ്പ് 2 പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്നു .

Diabegon Capsule .

പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്നു .

Limit Capsules .

പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്നു 

വരണാദി ഘൃതം - Varanadi Ghritam (Kottakkal Arya Vaidya Sala).

സന്ധിവാതം ,തലവേദന ,വായുകോപം മുതലായവയുടെ ചികിത്സയിലും പഞ്ചകർമ്മ ചികിത്സയിലും വരണാദി ഘൃതം ഉപയോഗിക്കുന്നു .

മൃതസഞ്ജീവനി അരിഷ്ടം (Kottakkal Arya Vaidya Sala Mritasanjeevani Arishtam ).

വിട്ടുമാറാത്ത ക്ഷീണം ,ലൈംഗീക ശേഷിക്കുറവ് ,പ്രധിരോധ ശേഷിക്കുറവ്  മുതലായവയുടെ ചികിത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .

ചക്കരക്കൊല്ലിയുടെ ചില ഔഷധപ്രയോഗങ്ങൾ .

ചക്കരക്കൊല്ലിയുടെ മൂന്നോ നാലോ ഇലകൾ രാവിലെ വെറും വയറ്റിൽ തുടർച്ചായി ചവച്ചിറക്കിയാൽ പ്രമേഹം ശമിക്കും .ഇലകൾ ഉണക്കിപ്പൊടിച്ചു 2 മുതൽ 4  ഗ്രാം വരെ  വെള്ളത്തിൽ കലക്കി ദിവസേന കഴിച്ചാലും ഇതേ ഫലം ലഭിക്കും .ഇതു കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്നു കുറയാനുള്ള ദൂഷ്യ ഫലവും ഉള്ളതിനാൽ ഇലകൾ ശ്രെദ്ധയോടെ കഴിക്കണം.ഇത് ഇൻസുലിന്റെ ഉല്പാദനം വർധിപ്പിക്കുന്നു .ഇതിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷം ചെയ്യും .അതിനാൽ ഒരു വൈദ്യ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവു .

ALSO READ : കോവൽ , ഷുഗറിനും  മഞ്ഞപ്പിത്തത്തിനും പരിഹാരം 

ചക്കരക്കൊല്ലിയുടെ വേര് അരച്ച് പാമ്പുകടിയേറ്റ ഭാഗത്ത് പുരട്ടുകയും വേരിന്റെ നീര് ഉള്ളിൽ കഴിക്കുകയും ചെയ്താൽ പാമ്പിൻ വിഷം ശമിക്കുമെന്ന് പറയപ്പെടുന്നു .ചക്കരക്കൊല്ലിയുടെ ഇലയുടെ കഷായം മൂത്രത്തിൽ കല്ല് ,മൂത്ര തടസം ,ആർത്തവവേദന ,പനി എന്നിവ മാറാൻ നല്ലതാണ് .ഇതിന്റെ വിത്ത് പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുന്നത് ചുമ ,ശ്വാസതടസം എന്നിവ മാറാൻ നല്ലതാണ് .ഇലയുടെ നീര് കഴിച്ചാൽ വിശപ്പ് വർധിപ്പിക്കും .ചക്കരക്കൊല്ലിയുടെ ഇല അരച്ച് എണ്ണകാച്ചി പുറമെ പുരട്ടുന്നത് ചൊറിച്ചിൽ ,വ്രണം ,മുറിവ് ,പൊള്ളൽ എന്നിവയ്ക്ക് നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post