പ്ലാവില നിരവധി രോഗങ്ങൾക്ക് ഔഷധം

വയറിളക്കം ,ത്വക്ക് രോഗങ്ങൾ ,വിഷബാധ ,മുറിവുകൾ ,ബീജങ്ങളുടെ എണ്ണക്കുറവ് ,ശരീരബലം ,ബെൽസ് പാൾസി രോഗം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ വൃക്ഷമാണ് പ്ലാവ് .കേരളത്തിൽ പിലാവ് എന്നും പറയാറുണ്ട് . സംസ്‌കൃതത്തിൽ  പനസഃ എന്ന പേരിൽ അറിയപ്പെടുന്നു .

Botanical name : Artocarpus heterophyllus    

Family: Moraceae (Mulberry family)

Synonyms: Artocarpus integrifolia, Artocarpus jaca , Artocarpus integer.

പ്ലാവിനെ കുറിച്ച് കുറിപ്പ്,ചക്കയുടെ ഔഷധ ഗുണങ്ങൾ,പ്ലാവിലയുടെ ആരോഗ്യ ഗുണങ്ങള്‍,ആരോഗ്യത്തിന് പ്ലാവില നല്‍കുന്ന ഗുണങ്ങള്‍,വിയറ്റ്നാം ഏർലി ഗുണങ്ങൾ,ചക്കയുടെ ഗുണങ്ങൾ,പ്ലാവ് ബഡിങ്,ഔഷധ സസ്യങ്ങൾ,ചക്ക ആരോഗ്യ ഗുണങ്ങൾ,പ്ലാവ് വിവരണം,പ്ലാവ്,കടച്ചക്കയുടെ ഗുണങ്ങൾ,ആരോഗ്യ സംരക്ഷണത്തിന് പ്ലാവില,പഴംപ്ലാവ്,പ്ലാവ് നടുന്ന രീതി,പ്ലാവ് കൃഷി,പ്ലാവിലെ രോഗകീട നിയന്ത്രണം,ബഡ് പ്ലാവ് നടുന്ന രീതി,വിയറ്റ്നാം ഏർലി ദോഷങ്ങൾ,പ്ലാവ് കുറിപ്പ്,പ്ലാവ് നടീൽ രീതി,പ്ലാവ് കൃഷിരീതി

കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയാണ് പ്ലാവിന്റെ ജന്മദേശം എന്ന് കരുതപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക, മ്യാൻമാർ, പാക്കിസ്ഥാൻ, ബ്രസീൽ എന്നിവിടങ്ങളിലും പ്ലാവ് വളരുന്നുണ്ട്. കാടുകളിലും നാടുകളിലും പ്ലാവ് സാധാരണയായി വളരുന്നു .വളരെ കുറഞ്ഞൊരു ശതമാനം മാത്രമാണ് കാട്ടിൽ വളരുന്നത്. 

സസ്യവിവരണം .

മലയാളിക്ക് സുപരിചിതമായ ഒരു വൃക്ഷമാണ് പ്ലാവ് .ഇന്ത്യയിൽ  6000 വർഷം മുൻപു മുതൽക്കേ പ്ലാവ് വളർത്തിയിരുന്നതായി പുരാതന രേഖകളിൽ പറയുന്നു.ഏറ്റവും വലിയ കായ്‌  ഫലം തരുന്ന ഒരുനിത്യഹരിത വൃക്ഷമാണ് പ്ലാവ് .

നമ്മുടെ നാട്ടിൽ രണ്ടു തരം പ്ലാവുകളുണ്ട്. വരിക്കയും കൂഴയും. ഇവ കാഴ്ചയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എങ്കിലും വരിക്കപ്ലാവിന് പൊതുവെ ചെറിയ ഇലകളായിരിക്കും .വരിക്ക ചക്ക പഴമായാൽ മധുരവും രുചിയും മണവും കൂടുതലായിരിക്കും. ചുളയ്ക്ക് കട്ടിയും ഉറപ്പും  കൂടുതലായിരിക്കും.എന്നാൽ വലിപ്പം കൂടുതൽ കൂഴച്ചക്കയ്ക്കാണ് .മൃദുവായ ചുളയുള്ള ഇവയിൽ ധാരാളം ചാറുണ്ടായിരിക്കും.ഏറ്റവും കൂടുതൽ കാണുന്നത് കൂഴച്ചക്കയാണ്.

കറയുള്ളൊരു മരമാണ് പ്ലാവ്. ഇതിന്റെ എല്ലാ ഭാഗങ്ങളിലും ഒട്ടുന്ന സ്വഭാവമുള്ള വെളുത്ത കറകാണാവുന്നതാണ്.ഇതിന് അരക്ക് എന്ന് പേരു പറയാറുണ്ട് ,കടുത്ത ചൂടും അതിശൈത്യവും പ്ലാവിന് ദോഷകരമാണ്.അതിനാൽ തന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഈ മരം വളരെ കുറവാണ്.

കേരളത്തിലാണ് പ്ലാവുകൾ സമൃദ്ധമായി വളരുന്നത് .പക്ഷെ പട്ടണങ്ങളിൽ നിന്ന് ഇപ്പോൾ പ്ലാവ് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ഏറെ പ്ലാവുകളുണ്ടായിരുന്ന നാട്ടിൻപുറങ്ങളിലും ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. 

സാധാരണയായി പ്ലാവ് ആറോ ഏഴോ വയസ്സുള്ളപ്പോൾ പൂത്തു തുടങ്ങും. ഡിസംബർ-ജനുവരിയിലാണ് പൂക്കാലം ആരംഭിക്കുന്നത്. തായ്ത്തടിയിലും മൂത്ത ശിഖരങ്ങളിലുമാണ് പൂങ്കുല ഉണ്ടാകുന്നത് .ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഉണ്ടാകുന്നു .

പെൺ പൂങ്കുല വളർന്നാണ് ചക്കയായി മാറുന്നത്.അപൂര്‍വം ചില പ്ലാവുകളില്‍ മണ്ണിനടിയിലേക്കുപോയ വേരുകളിലും ചക്ക പിടിക്കാറുണ്ട്.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന ഒരു പഴഞ്ചോല്ലുണ്ട് .ഫലകഞ്ചുകം മുള്ളുകളോട് കൂടിയതായിരിക്കും.കായ്ക്ക് പച്ചയോ പച്ചകലർന്ന മഞ്ഞയോ നിറം.ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും ചേർന്ന് ഒരൊറ്റ ഫലമായിത്തീരുന്നതിനാൽ ചക്ക ഒരു സംയുക്ത ഫലമാണ്.

രാത്രിയില്‍ ഉറങ്ങാത്ത വൃക്ഷം കൂടിയാണ് പ്ലാവ്.ഏറ്റവും ശ്രേഷ്ഠമായ തടികളിൽ ഒന്നാണ് പ്ലാവിന്റെ തടി.ഹിന്ദുക്കൾ ഹോമത്തിനും മറ്റും പ്ലാവിന്റെ വിറക് ഉപയോഗിക്കുന്നു .നക്ഷത്ര വൃക്ഷങ്ങളിൽ പെട്ട ഒരു മരമാണ് പ്ലാവ് . ഉത്രാടം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷമാണ് . മനോഹരമായ മഞ്ഞ നിറവും ഉറപ്പും ബലവും ഈടും പ്ലാവിൻ തടിയുടെ സവിശേഷതയാണ്.

ഇതിന്റെ കാതൽ ചിതൽ എടുക്കുകയില്ല .അതുകൊണ്ടു തന്നെ കേരളത്തിൽ മുന്തിയ തരം ഫർണിച്ചറിന് ഇത് ഉപയോഗിക്കുന്നു .കൂടാതെ വിഗ്രഹങ്ങള്‍, പീഠങ്ങള്‍, സംഗീതോപകരണങ്ങള്‍ ഇവയും പ്ലാവിന്റെ വേരില്‍ പണിയാറുണ്ട് .വിപണിയിൽ വിലക്കൂടുതലുള്ള ഒരു തടിയാണ് പ്ലാവിന്റേത്.

നിരവധി പോഷകങ്ങളിൽ സമൃദ്ധമായ ചക്കച്ചുള പച്ചയ്ക്കും പഴമായിട്ടും ഉപയോഗിക്കാവുന്നതാണ്. ചുളയിൽ പ്രോട്ടീൻ, കാൽസിയം, കൊഴുപ്പ്,കാർബോഹൈഡ്രേറ്റുകൾ, ഫോസ്ഫറസ്, ജലം, ഇരുമ്പ് എന്നിവയും . വിറ്റാമിൻ A , C  എന്നിവയും അടങ്ങിയിട്ടുണ്ട്. ചക്കയ്ക്കുള്ളിലെ ചകിണിയും ഇലയുമൊക്കെ കന്നുകാലികൾക്ക് പ്രിയപ്പെട്ടവയാണ്. 

ചക്കക്കുരുവും പോഷക പ്രധാനമാണ്.കുരുവിൽ പ്രോട്ടീൻ ,കൊഴുപ്പ്,കാർബോ ഹൈഡ്രേറ്റുകൾ,കാൽസിയം , ഫോസ്ഫറസ് എന്നിവ ചക്കച്ചുളയിൽ ഉള്ളതിനേക്കാൾ അധികമായി അടങ്ങിയിരിക്കുന്നു .ചക്കക്കുരുവിന്റെ തൊലിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട് .പണ്ട് നാട്ടിൻ പുറങ്ങളിൽ ചക്കക്കുരുവിന്റെ പുറത്തെ തൊലി അടയ്ക്കയോടൊപ്പം വെറ്റില മുറുക്കാൻ ഉപയോഗിച്ചിരുന്നു .

കേരളത്തിൽ പണ്ട് പ്ലാവില കുമ്പിൾ കുത്തി കഞ്ഞി കുടിക്കാൻ ഉപയോഗിച്ചിരുന്നു .പച്ചച്ചക്ക അരിഞ്ഞ് വെയിലത്തുണക്കി സൂക്ഷിക്കാവുന്നതാണ് . വറുത്ത് ഉപ്പേരിയാക്കി ഉപയോഗിക്കാം. ചക്കക്കുരു തോരനും മെഴുക്കുപുരട്ടിയും വയ്ക്കാം  . ഉണക്കിപ്പൊടിച്ച് ഗോതമ്പുമാവിനും മൈദയ്ക്കുമൊപ്പം ഉപയോഗിക്കാം .ചക്കപ്പഴം വരട്ടി സൂക്ഷിക്കാം .കൂടാതെ ജാം, സ്ക്വാഷ് എന്നിവയുണ്ടാക്കി കേടുകൂടാതെ സൂക്ഷിക്കാം . ചക്കപ്പഴം കൊണ്ട് നല്ല ഹൽവയും ,ഐസ്ക്രീമും ഉണ്ടാക്കാം .തടിയിൽ നിന്നും കിട്ടുന്ന മഞ്ഞ ചായം തുണികൾക്ക് നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട് .

പ്ലാവില തോരൻ,പ്ലാവില,പ്ലാവില ആമ,#പ്ലാവില,പ്ലാവില പായസം,പ്ലാവില ബജ്ജി,പ്ലാവില malayalam short film,ആരോഗ്യ സംരക്ഷണത്തിന് പ്ലാവില,ആരോഗ്യത്തിന് പ്ലാവില നല്‍കുന്ന ഗുണങ്ങള്‍,പ്ലാവിലപ്പശു,പ്ലാവിലതൊപ്പി,#പ്ലാവിലഉപ്പേരി,#പ്ലാവിലയുടെ ഗുണങ്ങൾ,പ്ലാവിലയുടെ ആരോഗ്യ ഗുണങ്ങള്‍,പ്ലാവില്ലതൊപ്പിയും കൂട്ടുകാരും,health benefits of jackfruit leaves

പ്ലാവിന്റെ ഔഷധഗുണങ്ങൾ .

പ്ലാവിന്റെ വേരിലെ തൊലി, ചക്ക ,വിത്ത്, ഇല ,കറ എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. പ്രമേഹം, ത്വക് രോഗങ്ങള്‍, പനി, വ്രണം, പരുക്കള്‍ എന്നിവയ്ക്ക്  ഔഷധമായി പ്ലാവിന്റെ  ഇലകള്‍ ഉപയോഗിക്കുന്നു .കഫ-പിത്തരോഗങ്ങളെ ശമിപ്പിക്കാനും മുണ്ടിനീരിനെ നിയന്ത്രിക്കാനും ഇതിനു കഴിയും. ക്ഷുദ്ര ജീവികളുടെ കടിയേറ്റുണ്ടാകുന്ന വിഷത്തെ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട് .ആസ്ത്മയുടെ ചികിത്സക്കാണ് പ്ലാവിന്റെ  വേരുകള്‍ കൂടുതലും ഉപയോഗിക്കുന്നത് . വേരിൻമേൽ തൊലിക്ക് വയറിളക്കത്തെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .

പ്ലാവിന്റെ കറ ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുപ്പിച്ച് പൊട്ടിക്കുവാൻ വേണ്ടി ഉപയോഗിക്കാം .കൂടാതെ കാഴ്ച്ചക്കുറവിനും നേത്രരോഗങ്ങൾക്കും നല്ലതാണ് .

അധികം വിളയാത്ത ചക്ക വളരെ പോഷകഗുണങ്ങളുള്ളതും വായുകോപം ശമിപ്പിക്കുന്നതുമാണ് .ഇത് ദഹനശക്തി വർധിപ്പിക്കുകയും ശരീരശക്തി വർധിപ്പിക്കുകയും ചെയ്യും .ഇത് കഫം ,വെള്ളദാഹം ,ശരീരക്ഷീണം എന്നിവ മാറ്റും .നേത്രരോഗങ്ങൾക്കും ,കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ് .

വിളഞ്ഞ ചക്ക ശീതമാണ് .പോഷകകരമാണ് .മലം ഇളക്കും .വാതം ,പിത്തം ,വ്രണം എന്നിവ ശമിപ്പിക്കും .കാമം വർധിപ്പിക്കും .പഴുത്ത ചക്ക വാതവും പിത്തവും ശമിപ്പിക്കും .കാമം വർധിപ്പിക്കും .ആന്തരിക വ്രണങ്ങൾക്കും നല്ലതാണ് .

ചക്കക്കുരു (ചക്കയുടെ വിത്ത് ) മൂത്രവും കാമവും വർധിപ്പിക്കും .അധിക അളവിൽ കഴിച്ചാൽ മലബന്ധവും വായുകോപവും  ഉണ്ടാക്കും .പ്ലാവിന്റെ തടിയിൽ ഞരമ്പുകളെ ഉത്തേജിപ്പിക്കാനുള്ള ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു .

പഴുത്ത പ്ലാവില കുമ്പിൾ കുത്തി പതിവായി കഞ്ഞി കുടിച്ചാൽ വാതരോഗങ്ങൾ ഉണ്ടാകുകയില്ല .കൂടാതെ വായുകോപം ,ഏമ്പക്കം ,വയറുവേദന ,വയറുവീർപ്പ് തുടങ്ങിയവയെ ചെറുക്കാനും പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് സാധിക്കുമെന്ന് ആയുർവേദം പറയുന്നു .

ബെൽസ് പാൾസി(Bell's Palsy) എന്ന മുഖം താൽക്കാലികമായി കോടുന്ന രോഗത്തിന് പ്ലാവിലയിൽ എള്ളെണ്ണ പുരട്ടി തീയിൽ ചെറുതായി ചൂടാക്കി മുഖത്ത് തടവിയാൽ രോഗത്തിന് ശമനമുണ്ടാക്കും .

ചക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ . 

കൊളസ്‌ട്രോൾ രഹിതമായ ഒരു ഭക്ഷണമാണ് ചക്ക .ഇതിൽ കൊഴുപ്പില്ലാത്തതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചക്ക ഉത്തമമാണ് .ചക്കയിൽ കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്നു .ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും  മലബന്ധം ,വയറിളക്കം എന്നിവ ഒഴിവാക്കുകയും ചെയ്യും .

പച്ച ചക്ക ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്നു .അതിനാൽ പ്രമേഹ രോഗികൾക്കും പച്ച ചക്കയും ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും കഴിക്കാവുന്നതാണ് .ചക്കക്കുരുവിലും പ്രോട്ടീനും സൂക്ഷമ പോഷണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു .ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന നിസിത്തിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു .കൂടാതെ ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

പ്രാദേശിക നാമങ്ങൾ .

English name - Jackfruit

Malayalam name - pilavu , Chakka, Pilavoo

Tamil name - Chakka, Palamaram, Pilapalam,M urasabalam

Hindi name - Katahal

Marathi name - Kathhal, Phanas

Telugu name - Panasa chettu

Kannada name - Halasu, Halasina mara, Halasina Hannu

Bengali name - Kantal, Kathal,Kanthal

Oriya name - Panash

Guajarati name - Panas,Katahal, Phanas

ചക്കക്കുരു,ചക്കക്കുരു കറി,ചക്കക്കുരു ഫ്രൈ,ചക്കക്കുരു തോരൻ,ചക്കകുരു,ചക്കക്കുരു ഷേക്ക്,ചക്കക്കുരു കേക്ക്,ചക്കക്കുരു വിഭവങ്ങൾ,ചക്കക്കുരു വറുത്തത്,ചക്കക്കുരു ഉലർത്തിയത്,ചക്കക്കുരു ചെമ്മീൻ കറി,ചക്കക്കുരു മസാല റോസ്റ്റ്,ചക്കക്കുരു ചിപ്സ് മലയാളം,ചക്കക്കുരു വെറുതെ കളയല്ലേ,ചക്കക്കുരു വറുത്തത് മലയാളം,ചക്കക്കുരു മെഴുക്ക് പെരട്ടി,ചക്കക്കുരു മെഴുക്കുപുരട്ടി,നാടൻ ചക്കക്കുരു മെഴുക്കുപുരട്ടി,ചക്കക്കുരു കൊണ്ടോരു കിടിലൻ സ്‌നാക്‌സ്

ചില ഔഷധപ്രയോഗങ്ങൾ .

പഴുത്ത പ്ലാവിലയുടെ ഞെട്ടും ജീരകവും കൂടി വെള്ളം തിളപ്പിച്ച് കുറച്ചുദിവസം പതിവായി കുടിച്ചാൽ മഞ്ഞപിത്തം ശമിക്കും .പഴുത്ത പ്ലാവില ഇടിച്ചു പിഴിഞ്ഞ നീരിൽ അയമോദകം ,നെയ്യ് എന്നിവ ചേർത്ത് കാച്ചി കഴിച്ചാൽ വായുകോപം മാറിക്കിട്ടും .

പ്ലാവിന്റെ വേരിന്മേൽ തൊലി കഷായമുണ്ടാക്കി കഴിച്ചാൽ വയറിളക്കം മാറും .കൂടാതെ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ഈ കഷായം ഫലപ്രദമാണ് .

പ്ലാവിന്റെ പുറംതൊലി ,നിലവേപ്പ് അഥവാ കിരിയാത്ത്,ജീരകം എന്നിവ ചേർത്ത് ഉണ്ടാക്കുന്ന കഷായം ധന്വന്തരം ഗുളികയോടൊപ്പം ആസ്മ ,ചുമ ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ  ആയുർവേദത്തിൽ ഉപയോഗിക്കുന്നു .പ്ലാവിന്റെ വേരും ,ഇലയും ചേർത്തുണ്ടാക്കുന്ന കഷായം പ്രാണി വിഷം ശമിപ്പിക്കുന്നതിന് ഉത്തമമാണ് .

പ്ലാവില നുള്ളിയെടുക്കുമ്പോൾ ഊറി വരുന്ന കറ വായ്പുണ്ണിന് നല്ലതാണ് .ഇത് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടിയാൽ രോഗം പെട്ടന്ന് ഭേതമാവും .മരത്തൊലിയിലെ കറ വിനാഗിരിയിൽ കലർത്തി പുറമെ പുരട്ടുന്നത് ശരീരത്തിലുണ്ടാകുന്ന വീക്കത്തിന് ഫലപ്രദമാണ് .പ്ലാവിന്റെ തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ ഊറി വരുന്ന കറ പരുവിന്റെ മുകളിൽ പുരട്ടിയാൽ അവ  വേഗന്ന് പഴുത്തുപൊട്ടി പോകും .

പഴുത്ത ചക്ക മിതമായ അളവിൽ ദിവസവും കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും .

പഴുത്ത പ്ലാവില തുളസിയില നീരിൽ അരച്ച് പഴുതാര കടിച്ച ഭാഗത്ത് പുരട്ടിയാൽ പഴുതാര വിഷം മാറിക്കിട്ടും ,പ്ളാവിന്റെ തളിര് അഥവാ നാമ്പ് തുമ്പയില നീരിലോ നല്ലെണ്ണയിലോ അരച്ച് പുരട്ടുന്നതും പഴുതാര വിഷത്തിന് ഉത്തമമാണ് .പ്ലാവിന്റെ തളിരില അരച്ച് എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും പുറമെ പുരട്ടാവുന്നതാണ് .

പഴുത്ത പ്ലാവില ചതച്ചു കാൽ മുട്ടിൽ വച്ചുകെട്ടിയാൽ  കാൽമുട്ടിലെ  നീരും വേദനയും മാറും .പഴുത്ത പ്ലാവില ചതച്ചു പിഴിഞ്ഞ നീരിൽ തിപ്പലിയും, കൽകണ്ടവും ചേർത്ത്  കഴിച്ചാൽ ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം ഇളകിപോകും .

പഴുത്ത പ്ലാവിലയിൽ എള്ളെണ്ണ പുരട്ടി തീയിൽ ചൂടാക്കി മുഖത്ത് തടവുന്നത് ബെൽസ് പാൾസി(Bell's Palsy) എന്ന രോഗത്തിന് ശമനം കിട്ടും .പഴുത്ത പ്ലാവിലയിട്ട് വെള്ളം തിളപ്പിച്ച് ശരീരത്തിൽ ആവി കൊള്ളിക്കുന്നത് തളർവാതത്തിനു ഉത്തമമാണ് .

ചക്കച്ചുള കഷായം വച്ചതിനു ശേഷം അടപതിയന്‍ കിഴങ്ങും അമുക്കുരവും, പാല്‍മുതക്കിന്‍ കിഴങ്ങും ചേര്‍ത്ത് നെയ്യ് കാച്ചി കഴിച്ചാൽ  മെലിഞ്ഞവർ തടിക്കും.

ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
Previous Post Next Post