ആനച്ചുവടി എത്ര പഴകിയ മൂലക്കുരുവും പമ്പകടക്കും

ആനച്ചുവടി എത്ര പഴകിയ മൂലക്കുരുവും പമ്പകടക്കും

നാട്ടുവൈദ്യത്തിൽ താരൻ ,മുടികൊഴിച്ചിൽ ,വയറിളക്കം ,വയറുകടി ,മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി .മലയാളത്തിൽ ഇതിനെ ആനയടിയൻ, ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ ഗോജിഹ്വാ,ഖരപർണ്ണിനി ,ഗോഭി ,എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ആനച്ചുവടി,ആനചുവടി,ആനച്ചുവടി അറിയേണ്ടത്,എന്താണ് ആനച്ചുവടി,ആനച്ചുണ്ട,ആനച്ചുവടിയുടെ ഉപയോഗങ്ങൾ,ആനചവുട്ടി,ആനയടി,ആനയടിയൻ,ശരീരവളർച്ച കുറക്കാൻ,ഔഷധ ചെടികൾ,തടി കുറക്കാൻ,നാട്ടുവൈദ്യം,anachuvadi plant,elephantopus scaber,importance of anachuvadi plant,ayurveda doctor near me,xavieryoga


ആനച്ചുവടി കാണപ്പെടുന്ന സ്ഥലങ്ങൾ .

തണലുള്ള ചതുപ്പുപ്രദേശങ്ങളിൽ ആനച്ചുവടി വളരുന്നു .നാട്ടിൻപുറങ്ങളിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു .ഇന്ത്യ കൂടാതെ ആഫ്രിക്ക, കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .

Botanical name : Elephantopus scaber 

 Family: Asteraceae (Sunflower family)

സസ്യവിവരണം .

നിലംപറ്റി വളരുന്ന ഒരു ചെറുസസ്യം. ഇലകൾ നാനാ ഭാഗത്തേക്കും വിന്യസിച്ചിരിക്കുന്നു .പശുവിന്റെ നാക്കുപോലെയുള്ള ഇലകൾക്ക് 5 -10 സെ.മി നീളവും 3 -7 സെ.മി വീതിയുമുണ്ട് .ഇവയുടെ നീളമുള്ള വേരുകൾ ചുവട്ടിൽ നിന്നും നാനാഭാഗത്തേക്കും പടരുന്നു .

ഇവയുടെ പുഷ്‌പഅക്ഷം  ചെടിയുടെ മധ്യത്തിൽ നിന്നും 5 -12 സെ.മി ഉയരത്തിൽ പൊങ്ങി രണ്ടോ നാലോ ശാഖകളായി പിരിയുന്നു .ഈ ശാഖകളിൽ നീലലോഹിത വർണ്ണത്തിലുള്ള ചെറിയ പൂക്കൾ കാണാം .പൂക്കൾക്ക് രണ്ടുനിരകളിലായി 8 ബാഹ്യദളപുടങ്ങളുണ്ട് .ഇവയിൽ ചെറിയ ഫലങ്ങളും കാണപ്പെടുന്നു.

ഡിസംബർ -ജനുവരി മാസത്തിലാണ്‌ ആനച്ചുവടി പുഷ്പ്പിക്കുന്നത് .ഇതിന്റെ വിത്ത് മണ്ണിൽ വീണുകിടന്ന് അടുത്ത മഴക്കാലത്തോടെ വീണ്ടും കിളിർത്തുവരുന്നു .ഇവ മഴക്കാലത്തുണ്ടായി വേനലിൽ കരിഞ്ഞുപോകുന്നു .

രാസഘടകങ്ങൾ .

ഈ സസ്യത്തിൽ സോഡിയം ,പൊട്ടാസ്യം ,കാൽസ്യം ,ഇരുമ്പ് എന്നിവയും വഴുവഴുപ്പുള്ള ഒരു പദാർത്ഥവും അടങ്ങിയിരിക്കുന്നു .ഇവ കൂടാതെ ലൂപ്പിയോൾ ,സ്‌റ്റിഗ്മാസ്‌റ്റേറോൾ എന്നീ രണ്ടു ഘടകങ്ങളും അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ .

  • രസം : മധുരം, തിക്തം
  • ഗുണം : ലഘു, സ്നിഗ്ധം 
  • വീര്യം : ശീതം
  • വിപാകം : മധുരം

ആനച്ചുവടി ഔഷധഗുണങ്ങൾ .

മധുരതിക്ത രസങ്ങളുള്ള ആനച്ചുവടി ശീതവീര്യവും ലഘുസ്നിഗ്ധ ഗുണങ്ങളോടു കൂടിയതുമാണ് .ആനച്ചുവടി ശരീരതാപത്തെ നിയന്ത്രിക്കുന്നതും ചുമ ,ഹൃദ്രോഗം എന്നിവയ്ക്ക് പരിഹാരവുമാണ് .ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങൾ തടയുകയും ചെയുന്നു .

ഇത് ദഹനപ്രക്രിയ സുഗമമാക്കുകയും അസിഡിറ്റി ,ഗ്യാസ് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു .പലതരം ആമാശയരോഗങ്ങളെ ശമിപ്പിക്കാനും ആനച്ചുവടിക്ക് കഴിയും .ആനച്ചുവടിക്ക് ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനുള്ള കഴിവുണ്ട് .ആനച്ചുവടിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും സഹായിക്കുന്നു.

പ്രമേഹം ,കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കാനും മൂത്രാശയരോഗങ്ങളെ ഇല്ലാതാക്കാനും ഇതിലെ ഔഷധമൂല്യങ്ങൾക്ക് കഴിയും .ആർത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക മാനസീക മുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ആനച്ചുവടിക്ക് കഴിയും .

ഇവ കൂടാതെ താരൻ ,മുടികൊഴിച്ചിൽ ,പനി, വയറിളക്കം, ബ്രോങ്കൈറ്റിസ് ,വയറുകടി ,അർശ്ശസ് ,നടുവേദന ,ഉളുക്ക് ,മുട്ടുവേദന ,മന്ത് ,ആണിരോഗം ,മഞ്ഞപ്പിത്തം ,കുഴിനഖം തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രതിവിധി .

ആനച്ചുവടിക്ക് പകരമായി ഉപയോഗിക്കുന്ന സസ്യം .

ആനച്ചുവടിയുടെ "ഗോജിഹ്വാ"എന്ന സംസ്‌കൃത പേര് പശുവിന്റെ നാക്കുപോലെ എന്ന അർത്ഥത്തിലാണ് . ഇതേ അർത്ഥത്തിൽ ഗോജിഹ്വാ,ഖരപർണ്ണിനി എന്ന പേരുകളുള്ളതും ഇലകൾ പരുപരുത്തതുമായ  മറ്റൊരു ചെടിയാണ് ആനച്ചുവടിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നത് .ഇതിന്റെ ശാസ്ത്രനാമം Onosma bracteatum എന്നാണ് .ഇതിന്റെ ഉണങ്ങിയ ചെടി ഓൺലൈനിൽ വാങ്ങാൻ കിട്ടും .



ഈ സസ്യം മഞ്ഞപിത്തം ,മലബന്ധം ,ഹൃദയപേശികളുടെ ബലഹീനത , വായ്പ്പുണ്ണ് , അലർജി , തുമ്മൽ , ചുമ , ആസ്മ , പ്രമേഹം , അരുചി , രക്തശ്രാവം , മുറിവ് , മാനസികരോഗങ്ങൾ ,അപസ്‌മാരം തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്നു .ഈ സസ്യവും സമൂലം ഔഷധയോഗ്യമാണ് .

ഈ സസ്യത്തിലും കാൽസ്യം ,പൊട്ടാസ്യം ,സോഡിയം ,ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .ഹിമാലയം മലനിരകൾ ,കശ്‍മീർ ,അഫ്‍ഗാനിസ്ഥാൻ ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .
  1. Gojihwadi kashayam 
  2. Manasamitra vatakam
  3. Himalaya Abana Tablet
  4. Divya Mukta vati -തുടങ്ങിയ ഔഷധങ്ങളിൽ ഈ സസ്യം ഒരു പ്രധാന ചേരുവയാണ് .
Gojihwadi kashayam - ചുമ ,പനി ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Manasamitra vatakam - വിഷാദം ,മനോവിഭ്രാന്തി ,അപസ്‌മാരം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു.

Himalaya Abana Tablet - കൊളസ്ട്രോളിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്നു .

Divya Mukta vati - കൊളസ്‌ട്രോൾ ,ഹൃദ്രോഗങ്ങൾ ,വൃക്കരോഗങ്ങൾ ,രക്തസമ്മർദം തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു.

ആനച്ചുവടിയുടെ നാടൻ പ്രയോഗങ്ങൾ.

ഈ സസ്യം ഭക്ഷ്യയോഗ്യമാണ്. നാട്ടിൻപുറങ്ങളിൽ ആനച്ചുവടി ഉപയോഗിച്ച് അട ,ഓംലെറ്റ് ,അരിയുണ്ട തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട് .മരുന്നു കഞ്ഞിയിലും ഒരു ഘടകമായി ആനച്ചുവടി ഉപയോഗിക്കാറുണ്ട് .

കേരളത്തിൽ മൂലക്കുരുവിനുള്ള മരുന്നായിട്ടാണ് ആനച്ചുവടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് .മൂലക്കുരുവും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദന ,ദഹനസംബന്ധമായ പ്രശ്നങ്ങൾ  എന്നിവ ഇല്ലാതാക്കാൻ ആനച്ചുവടിക്ക് സാധിക്കും .

ആനച്ചുവടി സമൂലം ഇടിച്ചു പിഴിഞ്ഞ നീരും താറാവിൻ മുട്ടയുംചേർത്ത് എള്ളണ്ണയിൽ തയാറാക്കുന്ന ഓംലെറ്റ് മൂലക്കുരുവിന് വിശേഷപ്പെട്ട ഔഷധമായി നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്നു .

ആനച്ചുവടിയും ,അരിയും ,കരിപ്പട്ടിയും ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ രക്താർശസ്സിന്‌ ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നു .

കൊടിഞ്ഞി തലവേദനയ്ക്കും (മൈഗ്രയിൻ ) ഫലപ്രദമായ മരുന്നായി ആനച്ചുവടി നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്നു .കൊടിഞ്ഞി തലവേദന ഉണ്ടാകുമ്പോൾ ഒരു ആനച്ചുവടി വേരോടെ പിഴുതെടുത്ത് ചതച്ച് കാലിന്റെ പെരുവിരലിൽ കെട്ടിവയ്ക്കുകയാണ് പതിവ് .

വലത്തേ ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടത്തെ കാലിന്റെ പെരുവിരലിലും ഇടത്തെ ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്ങിൽ വലത്തേ കാലിന്റെ പെരുവിരലിലുമാണ് കെട്ടേണ്ടത് .അന്ന് കുളിക്കുവാനോ വെയിൽ കൊള്ളാനോ പാടില്ല .പിറ്റേദിവസം ഉദയത്തിന് അഴിച്ചുകളയാം .പിന്നീട് ഈ രോഗം ഉണ്ടാവുകയുമില്ല .

കൊടിഞ്ഞി തലവേദനയ്ക്ക് ആനച്ചുവടിയുടെ വേരുകൊണ്ട് ഒരു പ്രയോഗമുണ്ട് .കൊടിഞ്ഞിയുണ്ടാകുമ്പോൾ ആനച്ചുവടിയുടെ നടുവേര് ചെവിയിൽ ലൂസായി കെട്ടിയിടണം .കുറച്ചുസമയം കഴിയുമ്പോൾ ഈ വേര് ചുരുങ്ങി ചെവിയിൽ മുറുകും .ഈ സമയം വേദന ശമിക്കുകയും വേര് മുറിച്ചുകളയുകയും ചെയ്യാം .മുകളിൽ പറഞ്ഞപോലെ വലത്തേ ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇടത്തെ ചെവിയിലാണ് കെട്ടേണ്ടത് .

മനുഷ്യർക്കെന്നപോലെ വളർത്തുമൃഗങ്ങളിലും ആനച്ചുവടി ഉപയോഗിക്കാം .ഇവയ്ക്കുണ്ടാകുന്ന ദഹനക്കേടിനും അകിടുവീക്കത്തിനും ആനച്ചുവടി കാടിയിൽ അരച്ചു കൊടുക്കാറുണ്ട്‌ .കൂടാതെ മൃഗങ്ങളുടെ ശരീരം പുഴുക്കുന്നതിനും ആനച്ചുവടി അരച്ചു പുരട്ടാറുണ്ട് .

ആനച്ചുവടി ഇരുമ്പു തൊടാതെ പറിച്ചെടുത്ത് നന്നായി ചതച്ച് ഒരു തുണിയിൽ കിഴികെട്ടി ശരീരം പുഴുത്ത മൃഗങ്ങളുടെ കഴുത്തിൽ കെട്ടിയിടുന്ന പതിവ് നാട്ടിൻപുറങ്ങളിലുണ്ട് .ഇപ്രകാരം ചെയ്‌താൽ പുഴുത്ത ഭാഗത്തുനിന്നും പുഴുക്കൾ തനിയെ പുറത്തു ചാടിപോകും .ഇപ്രകാരമുള്ള ഔഷധശക്തിയേ പ്രഭാവ ഗുണം എന്ന് പറയുന്നു .രസം ,ഗുണം എന്നിവകൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഔഷധസസ്യത്തിന്റെ ഫല പ്രാപ്‌തിയാണ് പ്രഭാവം .

anachuvadi,anachuvadi malayalam,anachuvadi plant,aanachuvadi,anachuvadi uses,what is aanachuvadi,anachuvadi plant uses,anachuvadi plant in malayalam,anachuvadi plant uses in malayalam,#anachuvadi plant malayalam,anachuvadi for piles,anachuvadi benefits,#anachuvadi uses in malayalam,aanachuvadi malayalam,aanachuvadi medicinal plant malayalam,anachuvadi uses in malayalam,anachuvadi plant scientific name,anachuvadi 2021,anachuvadi latest


പ്രാദേശിക നാമങ്ങൾ .

English name - elephant's foot, prickly leaved elephant's foot
Hindi name -Gobhi
Malayalam name -Anachuvadi,Anayatiyan 
Tamil name- Anashovadi 
Telugu name - Enugabira 
Kannada name - Hakkarike, Nela mucchilu 
Marathi name - Hastipata 
Sanskrit name- Gojivha 

ആനച്ചുവടി ഉപയോഗിച്ചുള്ള ചില വീട്ടുവൈദ്യങ്ങൾ.

1.അർശസ്സ് മാറാൻ .

തവിടുകളയാത്ത അരിയും ,ആനച്ചുവടിയുടെ വേരും ,കരിപ്പട്ടിയും എന്നിവയെല്ലാം കൂടി ഇടിച്ചു ചേർത്ത് കഴിക്കുന്നത് അർശസ്സിനും ,രക്താർശസ്സിനും ഫലപ്രദമായ ഔഷധമാണ് .ഇത് കഴിച്ചാൽ അതിസാരവും ശമിക്കും .

ആനച്ചുവടിയുടെ ഒരു മൂട് വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി എള്ളെണ്ണയും ചേർത്ത് ഇടിച്ചു പിഴിഞ്ഞു കിട്ടുന്ന നീര് രണ്ട് ആഴ്ച്ച പതിവായി കഴിച്ചാൽ അർശ്ശസ് ശമിക്കും .

ആനച്ചുവടി സമൂലം ഒരു മൂട് കഴുകി വൃത്തിയാക്കി 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് ദിവസം രണ്ടുനേരമായി കഴിക്കുക .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ രക്താർശ്ശസ് ശമിക്കും .

ഒരു താറാവിൻ മുട്ടയും അതിന്റെ തോടിന്റെ പകുതി ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരും അത്ര തന്നെ നല്ലെണ്ണയും ചേർത്ത് ഓംലറ്റ് ഉണ്ടാക്കി രണ്ടാഴ്ച്ച പതിവായി കഴിച്ചാൽ അർശ്ശസും ,രക്താർശ്ശസും ശമിക്കും .

ഒരു താറാവിൻ മുട്ടയും അതിന്റെ തോടിന്റെ പകുതി നിലപ്പനക്കിഴങ്ങ് പൊടിച്ചതും അത്രതന്നെ ആനച്ചുവടി സമൂലം ഇടിച്ചു പിഴിഞ്ഞ നീരും അത്രതന്നെ നെയ്യും നെയ്യുടെ പകുതി നല്ലെണ്ണയും ചേർത്ത് ഓംലെറ്റ് ഉണ്ടാക്കി ഒരാഴ്ച്ച പതിവായി കഴിച്ചാൽ അർശ്ശസും ,രക്താർശ്ശസും ശമിക്കും .

2.ഹൃദ്രോഗം ശമിക്കാൻ .

ആനച്ചുവടി സമൂലംനിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടിയിട്ട് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ കഴിക്കുന്നത് ഹൃദ്രോഗ ശമനത്തിന് നല്ലതാണ് .ഹൃദ്രോഗങ്ങളിൽ ഇലയുടെ നീര് കഴിക്കുന്നതും നല്ലതാണ് . ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തെ പ്രധിരോധിക്കുകയും ചെയ്യും .

ആനച്ചുവടിയുടെ നീരും അത്രതന്നെ മാതളനാരങ്ങയുടെ നീരും ചേർത്ത് രണ്ടോ മൂന്നോ ആഴ്ച്ച പതിവായി കഴിച്ചാൽ ഹാർട്ട് ബ്ലോക്കുകൾ അലിഞ്ഞു പോകുകയും രക്ത കുഴലിലുള്ള  തടസങ്ങൾ നീങ്ങി രക്ത ചംക്രമണം ക്രമമാകുകയും ചെയ്യും . (ഈ പറഞ്ഞ കാര്യങ്ങൾ ഒരു വൈദ്യനിർദേശപ്രകാരം മാത്രം ഉപയോഗിക്കുക .)

3.ആര്‍ത്തവവിരാമ കാലത്തെ അസ്വസ്ഥതകള്‍ മാറാൻ .

ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരും ജീരകവും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ ആർത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക മാനസീക മുദ്ധിമുട്ടുകൾ മാറിക്കിട്ടും.

4.ഭക്ഷ്യവിഷബാധയ്ക്ക്.

ആനച്ചുവടിക്ക് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനുള്ള കഴിവുണ്ട് .ഭക്ഷ്യവിഷബാധയേറ്റാൽ ഉടൻ തന്നെ ആനച്ചുവടിയുടെ നീര് കഴിച്ചാൽ ശമനമുണ്ടാകും .

5.വിളർച്ച മാറാൻ .

ആനച്ചുവടിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ   ആനച്ചുവടിയുടെ നീര് പതിവായി കഴിക്കുന്നത് വിളർച്ച മാറിക്കിട്ടാൻ സഹായിക്കും .

6.പ്രമേഹം മാറാൻ .

ആനച്ചുവടി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടിയിട്ട് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ കഴിക്കുന്നത് പ്രമേഹ രോഗശമനത്തിന് നല്ലതാണ് .ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാലും മതിയാകും .

7.വയറിളക്കവും ,വയറുകടിയും മാറാൻ .

ആനച്ചുവടി  സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അതെ അളവിൽ തേനും ചേർത്ത് കഴിച്ചാൽ വയറിളക്കവും ,വയറുകടിയും മാറും .ആനച്ചുവടി  സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിച്ചാൽ ഒരുവിധപ്പെട്ട എല്ലാ ഉദരരോഗങ്ങളും ശമിക്കും .

8.വയറുവേദന മാറാൻ .

ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ വയറുവേദന ശമിക്കും .ആനച്ചുവടി സമൂലം ജീരകവും ചേർത്തരച്ച് തൈരിൽ ചേർത്ത് കഴിച്ചാൽ വയറുവേദനയും വയറിളക്കവും മാറും .

9.മുട്ടുവേദന ,നടുവേദന എന്നിവ മാറാൻ .

ആനച്ചുവടി സമൂലം ചതച്ച് വച്ചുകെട്ടിയാൽ മുട്ടുവേദന ,നടുവേദന എന്നിവ ശമിക്കും .ഡിസ്ക് തകരാറുമൂലമുള്ള നടുവേദനയ്ക്ക് ആനച്ചുവടി ഇരുമ്പ് തൊടാതെ പിഴുതെടുത്ത് അമ്മിയിൽ വെണ്ണപോലെ അരച്ച് വേദനയുള്ള ഭാഗത്ത് കനത്തിൽ പുരട്ടണം .ശേഷം മലർന്നോ കമിഴ്ന്നോ കിടക്കുക .ഇപ്രകാരം ഒരാഴ്ച്ച ആവർത്തിച്ചാൽ ഡിസ്ക് പ്രോബ്ളം പൂർണമായി മാറും .ഒരാഴ്ച്ച പൂർണ്ണ വിശ്രമം വേണം .

10.വിഷജന്തുക്കൾ കടിച്ചതുമൂലമുള്ള വിഷം ശമിക്കാൻ .

ആനച്ചുവടി സമൂലം അരച്ച് വിഷജന്തുക്കൾ കടിച്ചഭാഗത്ത് പുറമെ പുരട്ടിയാൽ വിഷജന്തുക്കൾ കടിച്ചതുമൂലമുള്ള വിഷവികാരങ്ങൾ ശമിക്കും .ആനച്ചുവടി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ ചിലന്തി വിഷം ശമിക്കും .ആനച്ചുവടി എരുക്കിൻ പാലിൽ അരച്ച് പുറമെ പുരട്ടിയാലും വിഷജന്തുക്കൾ കടിച്ചതുമൂലമുള്ള വിഷവികാരങ്ങൾ ശമിക്കും .

11.മഞ്ഞപിത്തം മാറാൻ .

ആനച്ചുവടി സമൂലവും ,ജീരകവും ചേർത്തരച്ച് രാവിലെ വെറുംവയറ്റിൽ പതിവായി കുറച്ചുനാൾ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .

12.വയറിളക്കം, പനി, ബ്രോങ്കൈറ്റിസ് എന്നിവ മാറാൻ .

ആനച്ചുവടി സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് വയറിളക്കം, പനി, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ഫലപ്രദമാണ് .കൂടാതെ വേദനയോടുകൂടി മൂത്രം പോകുന്നതിനും ഈ പ്രയോഗം നല്ലതാണ് .

13.സന്ധിവേദന മാറാൻ .

ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് സന്ധിവേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദന ശമിക്കും .

14.ഉളുക്ക് മാറാൻ .

ആനച്ചുവടിയും ,മുയൽച്ചെവിയനും ,പൂവാംകുറുന്തലും ചേർത്ത് അരച്ചുപുരട്ടിയാൽ ഉളുക്ക് മാറും .

15.ഉപ്പൂറ്റി വേദന മാറാൻ .

ആനച്ചുവടിയുടെ വേരും മർമ്മ ഗുളികയും മുട്ടയുടെ വെള്ളയും ചേർത്തരച്ച് രാത്രിയിൽ കിടക്കാൻ നേരം ഉപ്പൂറ്റിയുടെ അടിയിൽ വച്ചുകെട്ടണം .ഇപ്രകാരം ഒരാഴ്ച്ച പതിവായി ചെയ്‌താൽ ഉപ്പൂറ്റി വേദന പൂർണ്ണമായും മാറും .

16.വിഷാദരോഗത്തിന് .

ആനച്ചുവടി സമൂലം അരച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ വിഷാദരോഗത്തിന് ശമനമുണ്ടാകും .

17.കുഴിനഖം മാറാൻ .

ആനച്ചുവടി സമൂലം അരച്ച് കുഴിനഖമുള്ള വിരലിൽ വച്ചുകെട്ടിയാൽ കുഴിനഖം മാറിക്കിട്ടും .

18.ചുണങ്ങ് മാറാൻ .

ആനച്ചുവടിയുടെ നീരും പച്ചമഞ്ഞൾ അരച്ചതും ചേർത്ത് പന്നി നെയ്യിൽ കാച്ചി ചെറുനാരങ്ങാ നീരും ചേർത്ത് പുറമെ പുരട്ടിയാൽ ചുണങ്ങ് മാറിക്കിട്ടും .

19.കണ്ണിലെ മുറിവിന് .

ആനച്ചുവടി സമൂലം ചതച്ച് തുണിയിൽ കിഴികെട്ടി മുലപ്പാലിൽ മുക്കി കണ്ണിൽ പിഴിഞ്ഞാൽ കണ്ണിലുണ്ടാകുന്ന മുറിവുകൾ പെട്ടന്ന് സുഖപ്പെടും .

20.വസൂരിരോഗത്തിന് .

ആനച്ചുവടി സമൂലം അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ വസൂരിരോഗത്തിന് ശമനമുണ്ടാകും .ഭക്ഷ്യവിഷബാധയിലും ഇങ്ങനെ കഴിക്കാം .

21.മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ ,വേദന എന്നിവ മാറാൻ .

ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ അതിന്റെ പകുതി കൊത്തമല്ലി അരച്ചതും ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ ,വേദന എന്നിവ മാറിക്കിട്ടും .കൂടാതെ വയറുകടി ,അതിസാരം എന്നിവയ്ക്കും ഫലപ്രദം .

ഒരു മൂട്  ആനച്ചുവടി സമൂലം അരച്ച് തിളപ്പിച്ചാറിയ പാലിൽ ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക .ഇപ്രകാരം 7 ദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിലെ പഴുപ്പും മൂത്രച്ചുടിച്ചിലും മാറിക്കിട്ടും.ആനച്ചുവടി സമൂലം വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവിശ്യമായി കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

22.താരനും മുടികൊഴിച്ചിലും മാറാൻ .

ആനച്ചുവടിയുടെ ഇല അരച്ച് താളിയാക്കി തലയിൽ തേച്ചുകുളിച്ചാൽ  മുടികൊഴിച്ചിലും ,താരനും മാറിക്കിട്ടും .

23.കൊളസ്ട്രോൾ കുറയ്ക്കുന്നതിന്‌ .

ആനച്ചുവടി സമൂലം കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്

Previous Post Next Post