ഓറക്കേറിയ

 

araucaria columnaris,araucaria,araucaria columnaris care,araucaria columnaris seeds,araucaria columnaris leaves,araucaria columnaris propagation,columnar araucaria,columnaris,or columnar araucaria,cook araucaria,araucaria plant,araucaria heterophylla,araucaria (organism classification),araucaria chile,araucaria arbol,araucarias,#araucaria,araucaria tree,araucaria araucana,araucaria forst,araucaria tipos,araucaria fruto,araucaria piñon

ഒരു അലങ്കാര വൃക്ഷമാണ് ഓറക്കേറിയ .മലയാളത്തിൽ ഇതിനെ അരക്കെറിയ എന്ന പേരിലും അറിയപ്പെടും .

  • Botanical name : Araucaria columnaris 
  • Family : Araucariaceae (Monkey-puzzle family)
  • Common name : Cook-pine,Christmas Tree, New Caledonia pine
കേരളത്തിലുടനീളം ഉദ്യാനങ്ങളിൽ കാണപ്പെടുന്ന ഒരു അലങ്കാര വൃക്ഷം .തെക്കേ അമേരിക്കയിൽ നിന്നാണ് ഈ വൃക്ഷം ഇന്ത്യയിലെത്തിയത് .ദിനോസറുകളുടെ കാലം മുതൽ ഈ വൃക്ഷം ഭൂമിയിലുള്ളതായി ശാസ്ത്രലോകം കരുതപ്പെടുന്നു .അതിനാൽ തന്നെ ഇവയെ ജീവിക്കുന്ന ഫോസിലുകൾ എന്ന് വിളിക്കും .


സസ്യവിവരണം .

45 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു വൻ മരമാണ് ഓറക്കേറിയ. ഈ വൃക്ഷത്തിന്റെ തായ്ത്തടിയിൽ ധാരാളം മുഴകൾ കാണാൻ പറ്റും .തായ്ത്തടി മിക്കവാറും ഒറ്റത്തടിയായി കുത്തനെ മുകളിലോട്ട് വളരുന്നു .വശങ്ങളിലേക്ക് ധാരാളം ചെറു ശാഖകളുണ്ടാകും .

ഇവയുടെ ശാഖകൾക്കും തായ്ത്തടിക്കും തവിട്ടുകലർന്ന കറുപ്പുനിറമാണ് .കരിം പച്ച നിറത്തിലുള്ള ഇവയുടെ ഇലകക്ക് വീതി വളരെ കുറവും സൂചിപോലെ അഗ്രം കൂർത്തതുമാണ്‌ .

ഇതൊരു ഡയീഷ്യസ് വൃക്ഷമാണ് .ആൺ പെൺ മരങ്ങൾ വെവ്വേറെ കാണപ്പെടുന്നു .പെൺ മരത്തിനെ അപേക്ഷിച്ച്‌ ആൺ മരം താരതമ്യേന ചെറുതാണ് .

പെൺ മരത്തിൽ വിത്തുകൾ ഉണ്ടാകും .കോണുകളാണ് പ്രത്യുല്പാദനാവയവങ്ങൾ .പൊതുവെ ഒരു അലങ്കാര വൃക്ഷം എന്നതിലുപരി ഈ വൃക്ഷം കൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .
Previous Post Next Post