ഓസ്ട്രേലിയൻ ചെസ്സ് നട്ട്

Castanospermum australe flower 1

ഒരു പൂമരമാണ്  ഓസ്ട്രേലിയൻ ചെസ്സ് നട്ട് .പേര് സൂചിപ്പിക്കുന്നപോലെ ഓസ്ട്രേലിയാണ് ഈ മരത്തിന്റെ ജന്മദേശം .

  • Botanical name : Castanospermum australe
  • Family : Fabaceae (Pea family)
  • Common name : Australian Chestnut, Moreton Bay Chestnut
ആവാസമേഖല  .

ഓസ്ട്രേലിയയിൽ ജന്മമെടുത്ത ഒരു നിത്യഹരിത വൃക്ഷം .ഓസ്ട്രേലിയ,ന്യൂസൗത്ത് വെയിൽസ് ,പസഫിക്ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .ഇന്ത്യയിലും ഈ മരം കാണപ്പെടുന്നു .വിദേശത്തുനിന്നാണ് ഈ മരം ഇന്ത്യയിൽ എത്തിയത് .കേരളത്തിലും പലയിടങ്ങളിലായി ഈ വൃക്ഷം കാണപ്പെടുന്നു . പാർക്കുകളിലും മറ്റും തണൽ മരമായിയാണ് ഈ വൃക്ഷം നട്ടുവളർത്തുന്നത് .

സസ്യവിവരണം .

40 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്  ഓസ്ട്രേലിയൻ ചെസ്സ് നട്ട് .ഇവയുടെ കടും പച്ചനിറത്തിലുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു  .ഇടതൂർന്ന് വളരുന്ന ശാഖകളും ഇലകളും കൊണ്ട് ഒരു ഹരിതമേലാപ്പ് സൃഷ്ടിക്കാറുണ്ട് ഈ മരം .ഇലകൾക്ക് 15 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .

വർഷത്തിൽ എല്ലായ്പ്പോഴും ഈ മരത്തിൽ പൂക്കളുണ്ടാകുമെങ്കിലും വസന്തകാലത്താണ് ഈ മരം സമൃദ്ധമായി പൂക്കുന്നത് .ഇവയുടെ ചുവപ്പും കടും മഞ്ഞ നിറമുള്ളതുമായ പൂക്കൾ  കുലകളായി ഉണ്ടാകുന്നു . വൃക്ഷത്തിന്റെ വലിയ ശാഖകളിലാണ് പൂക്കളുണ്ടാകുന്നത് .ശലഭങ്ങളും പക്ഷികളുമാണ് ഇവയുടെ പരാഗണം നടത്തുന്നത് .

ഇവയുടെ ഫലം ഇരുണ്ട തവിട്ടുനിറത്തിലുള്ള പോഡാണ് .ഇവയുടെ ഫലകഞ്ചുകം നല്ല കടുപ്പമുള്ളതാണ് .ഫലത്തിനുള്ളിൽ സ്പോഞ്ചുപോലെയുള്ള ഒരു വസ്തുവുണ്ട് .ഫലത്തിനുള്ളിൽ 3 -5 അറകൾ കാണും .ഓരോ അറയിലും പയറുമണി പോലെയുള്ള വലിയ വിത്തുകൾ കാണും .വിത്തുകൾക്ക് കട്ടിയുള്ള പുറംതോട് ഉണ്ടായിരിക്കും .വിത്തുകൾക്ക് ഇളം തവിട്ടുനിറമാണ് .


 ഓസ്ട്രേലിയൻ ചെസ്സ് നട്ട്  ഉപയോഗങ്ങൾ .

ഇ വൃക്ഷത്തിന്റെ ഇലകളിലും വിത്തുകളിലും വിഷാംശം അടങ്ങിയിട്ടുണ്ട് . എന്നാൽ ഇവയുടെ വിത്തുകൾ ശുദ്ധികരിച്ചെടുത്താൽ ഭക്ഷ്യയോഗ്യമാണ് . വിത്തുകൾ നുറുക്കി തുണിയിൽ കെട്ടി ദിവസങ്ങളോളം ഒഴുക്കുവെള്ളത്തിൽ ഇടണം .ശേഷം കഴുകി ഉണക്കി വറുത്താണ് ഉപയോഗിക്കുന്നത് .
വിത്തുകൾ ശുദ്ധികരിക്കാതെ കഴിച്ചാൽ കടുത്ത ഛർദ്ദിലിനും ,വയറിളക്കത്തിനും കാരണമാകും .വിത്തുകളിൽ വിഷാംശമുള്ള സാപ്പോണിനുകൾ അടങ്ങിയിരിക്കുന്നു .

ആദിവാസികൾ ഈ വിത്ത് ഭക്ഷണമായി ഉപയോഗിക്കാറുണ്ട് .മരത്തിന്റെ തൊലിയിൽ ബലമുള്ള നാരുകളുണ്ട് .ഈ നാര് ഉപയോഗിച്ച് മൽസ്യബന്ധനത്തിനുള്ള വലകൾ ആദിവാസികൾ നിർമ്മിക്കാറുണ്ട് ,കൂടാതെ കയർ ,കുട്ടകൾ തുടങ്ങിയ പല വസ്തുക്കളുടെ നിർമ്മാണത്തിനും ആദിവാസികൾ ഇതിന്റെ നാര് പ്രയോജനപ്പെടുത്തുന്നു .


ഈ വിത്തുകൾക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .ക്യാൻസറിനും ,
ഏയ്‌ഡ്സിനും എതിരെ പ്രവർത്തിക്കുന്ന ആൽക്കലോയിഡുകൾ ഈ വിത്തിൽ അടങ്ങിയിട്ടുള്ളതായി ശാത്രലോകം കണ്ടെത്തിയിട്ടുണ്ട് .

ഇതിന്റെ തടിക്ക് നല്ല ബലമുണ്ട് .എങ്കിലും ഈട് വളരെ കുറവാണ്. അതിനാൽ വിറകിനല്ലാതെ തടികൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .

Castanospermum australe, habitus, GroenkloofPrevious Post Next Post