ആറ്റുമയില

vitex pinnata,bonsai vitex pinnata,vitex,beach vitex,vitex negundo,vitex negundo uses,vitex rotundifolia,laban (vitex pubescens) - lamiaceae,bonsai pohon laban juara (vitex pubescens vahl),inspirasi terbaik,alternative medizin,nature,medicinal plant database,cara tanam laban,cannabis,habitat pohon laban,pohon laban tahan api,pohon laban atau leben,definition,bonsai tropis,bonsai terbaik,medicinal plant,bonsai terlaris,bonsai inspirasi


നനവാർന്ന അർദ്ധഹരിത വനങ്ങളിലും ഈർപ്പ വനങ്ങളിലും കാണപ്പെടുന്ന ഒരു വൻ മരമാണ് ആറ്റുമയില .മലയാളത്തിൽ ഇതിനെ കാട്ടുമൈല എന്ന പേരിലും അറിയപ്പെടും .

  • Binomial name : Vitex pinnata
  • Family : Lamiaceae
  • Synonyms : vitex pubescens , Vitex arborea
  • Common name : Leban, Malayan Teak, Halban, Leban Buas, Leban Papa, Leban Tandok
  • Malayalam name : Aattumayila , Kattumayila
  • Tamil : Myladi
  • Telugu : Nemali adugu , Rachangi

ആവാസകേന്ദ്രം .

നനവാർന്ന അർദ്ധഹരിത വനങ്ങളിലും ഈർപ്പ വനങ്ങളിലും കാണപ്പെടുന്ന ഒരു വൻ മരമാണ് ആറ്റുമയില.1000 മീറ്റർ വരെ ഉയരമുള്ള വനമേഖലയിലാണ് ആറ്റുമയില കാണപ്പെടുന്നത് .കേരളത്തിലെ വനങ്ങളിൽ ആറ്റുമയില കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മലേഷ്യ ,ബംഗ്ലാദേശ് ,തായ്‌ലാന്റ് ,മ്യാന്മാർ ,കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലും ആറ്റുമയില കാണപ്പെടുന്നു .

രൂപവിവരണം .

15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് ആറ്റുമയില .ഇതിന്റെ ഇലകളുടെ അടിവശവും ഇളം തണ്ടുകളും രോമിലമാണ് .ഇതിന്റെ തണ്ടുകൾക്ക് ചതുരാകൃതിയാണ് . ജനുവരി -മെയ് മാസങ്ങളിലാണ് ആറ്റുമയില പൂക്കുന്നത് .മാവിന്റെ പൂക്കൾ പോലെ കുലകളായി ഉണ്ടാകുന്നു  .ചെറിയ പൂക്കൾക്ക് ഇളം വയലറ്റ് നിറമാണ്  . ഇവയുടെ കായകൾ ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോൾ കറുത്ത നിറത്തിലും കാണപ്പെടുന്നു .

ആറ്റുമയിലയുടെ  ഉപയോഗം .

വളരെ കട്ടികൂടിയ തടിയാണ്  ആറ്റുമയിലയുടേത് . വെള്ളത്തിൽ വളരെക്കാലം കേടുകൂടാതെ കിടക്കും .ഫർണിച്ചർ നിർമ്മാണത്തിന് ധാരാളമായി ആറ്റുമയിലയുടെ തടി ഉപയോഗിക്കുന്നു .കൂടാതെ ആറ്റുമയിലയുടെ ഇലയ്ക്കും ,പുറംതൊലിക്കും ഔഷധഗുണങ്ങളുണ്ട് .വയറുവേദന,തലവേദന , പനി, മലേറിയ ,ചർമ്മരോഗങ്ങൾ ,ഉദരകൃമി , മുറിവ്  തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .

വയറിളക്കത്തിന് ആറ്റുമയിലയുടെ പുറംതൊലിയുടെ കഷായം ഉപയോഗിക്കുന്നു .

തലവേദനയ്ക്ക് ആറ്റുമയിലയുടെ തൊലി അരച്ച് നെറ്റിയിൽ പുരട്ടാൻ ഉപയോഗിക്കുന്നു .

ഉദരകൃമികളെ നശിപ്പിക്കാൻ ആറ്റുമയിലയുടെ തൊലിയുടെയും ,ഇലയുടെയും കഷായം ഉപയോഗിക്കുന്നു .

മുറിവുകൾക്ക് ആറ്റുമയിലയുടെ പുറംതൊലിയും ,ഇലയും ഔഷധമായി ഉപയോഗിക്കുന്നു .

വ്രണങ്ങൾ കഴുകാൻ ആറ്റുമയിലയുടെ പുറംതൊലിയുടെ കഷായം ഉപയോഗിക്കുന്നു .

വയർവേദനയ്‌ക്ക്‌ ആറ്റുമയിലയുടെ തൊലിയുടെയും ,ഇലയുടെയും കഷായം ഉപയോഗിക്കുന്നു .

Previous Post Next Post