ചുവന്നുള്ളി ഔഷധഗുണങ്ങൾ

shallot,shallots,how to grow shallots,dbl shallot,growing shallots,grow shallots,how to chop shallot,db legends shallot,what are shallots,slicing shallots,shallots vs onions,how to plant shallots,shalot,caramelized shallots,ssb shallot,shallot tip,dragon ball legends shallot,shallot tips,shallot sets,ssj3 shallot,shallot edit,shallot onion,shallot seeds,shallot pasta,who is shallot,shallot gravy,shallot sauce,dice a shallot


ഇന്ത്യയിലുടനീളം വരണ്ട  പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന മുഖ്യമായ ഒരു മലക്കറി വിളയാണ് ചുവന്നുള്ളി .മലയാളത്തിൽ ഇതിനെ ചെറിയ ഉള്ളി എന്ന പേരിലും അറിയപ്പെടും .തമിഴിൽ ഇതിനെ ചിന്ന വെങ്കായം എന്ന പേരിലാണ് അറിയപ്പെടുക.

  • Binomial name - Allium ascalonicum
  • Family-Amaryllidaceae
  • Common name-shallot
  • Mlayalam - Chunnaulli , Cheriya ulli
  • Tamil - Cinna venkayam
  • Hindi- Piyaj 
  • Bengali - Pyaj ,Pianj
  • Telugu - Neerulli
  • Sanskrit - Palandu
ആവാസമേഖല .

ലോകമെമ്പാടുമുള്ള വരണ്ട ചൂടുള്ള പ്രദേശങ്ങളിലാണ് ചുവന്നുള്ളി കൃഷി ചെയ്യുന്നത് .ഇന്ത്യ ,ചൈന , ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്യുന്നു . ഇന്ത്യയിൽ ,തമിഴ്‌നാട് ,ഉത്തർപ്രദേശ് ,ഗുജറാത്ത് ,മധ്യപ്രദേശ് ,രാജസ്ഥാൻ ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചുവന്നുള്ളി കൃഷി ചെയ്യുന്നു .കേരളത്തിലും ചെറിയ രീതിയിൽ ചുവന്നുള്ളി കൃഷി ചെയ്യുന്നുണ്ട് .ചുവന്നുള്ളിയായാലും,സവാളയായാലും കൃഷി ചെയ്യാൻ ചൂടുള്ള വരണ്ട കാലാവസ്ഥ ആവിശ്യമാണ് .മഴ ഇവയ്ക്ക് താങ്ങാൻ കഴിയില്ല . 3 -4 ദിവസം തുടർച്ചായി മഴപെയ്താൽ ഇവയെല്ലാ നശിച്ചുപോകും. എങ്കിലും ഇവയ്ക്ക് നനവ് ആവിശ്യമാണ്  . അമിതമായി നനയ്‌ക്കാനും പാടില്ല .


സസ്യവിവരണം .

ഒരു ഏകവർഷി സസ്യമാണ് ചുവന്നുള്ളി . 30 -90 സെ.മി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് . ചെറിയ കാണ്ഡത്തിന്റെ അടിയിൽനിന്നും വേരുകൾ ഉണ്ടാകുന്നു .കാണ്ഡത്തിന്റെ മുകൾ ഭാഗത്തുനിന്നും  നീണ്ടുരുണ്ട കനം കുറഞ്ഞ ഇലകളുണ്ടാകുന്നു .ഇലകളുടെ ഉൾവശം പൊള്ളയാണ് . ഇലകളുടെ അടിയിലുള്ള കാണ്ഡം വളർന്നാണ് ചുവന്നുള്ളിയായി രൂപ പ്രാപിക്കുന്നത് .

വളർച്ചയുടെ അവസാനം ഇവയിൽ പൂക്കളുണ്ടാകുന്നു .ഇവയുടെ പൂക്കൾ പച്ചകലർന്ന വെള്ള നിറത്തിൽ കാണപ്പെടുന്നു .പൂക്കൾ കുലകളായി ഉണ്ടാകുന്നു . ഇവയിൽ ധാരാളം കറുത്ത നിറത്തിലുള്ള ചെറിയ വിത്തുകൾ കാണപ്പെടുന്നു . ചുവന്നുള്ളി വിത്തുകൾ പാകിയോ  ബൾബുകൾ നട്ടുപിടിപ്പിച്ചോ പ്രജനനം നടത്താം .ഇതിന്റെ വിത്തുകൾ പാകിയാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് . ഇതിന്റെ വിത്തുകൾ വാങ്ങാൻ കീട്ടും . 1 കിലോയ്ക്ക് 2000 രൂപ അടുത്ത് വിലയുണ്ട് . ഒരു കിലോ വിത്തുണ്ടങ്കിൽ ഒരു ഏക്കറിൽ കൃഷിയിറക്കാൻ പറ്റും . ചുവന്നുള്ളി രണ്ടു തരമുണ്ട് . അല്ലികളായി കാണ്ഡമുള്ളതും .അല്ലികളില്ലാതെ സവാളയുടെ ആകൃതിയിൽ ഒറ്റ കാണ്ഡമുള്ളതും (Allium cepa) . കേരളത്തിലും തമിഴ്‌നാട്ടിലും അല്ലികളായി കാണ്ഡമുള്ള ചുവന്നുള്ളിയാണ് പ്രചാരത്തിലുള്ളത് .




ചുവന്നുള്ളിയുടെ ഉപയോഗങ്ങൾ .

ചുവന്നുള്ളി ലോകമെമ്പാടുമുള്ള വിവിധ കറികളിൽ ഒരു ചേരുവയാണ് .ഇതിന്റെ ഇലയും പൂവുമൊക്കെ കറികളിൽ ഉപയോഗിക്കാറുണ്ട് . ചുവന്നുള്ളികൊണ്ടുള്ള അച്ചാർ തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ട വിഭവമാണ് .ഇന്ത്യയിൽ ബംഗാൾ ,കേരളം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്  ചുവന്നുള്ളി കൂടുതലായും കറികളിൽ ഉപയോഗിക്കുന്നത് .മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടങ്കിലും സവാളയാണ് കൂടുതലും ഉപയോഗിക്കുന്നത് . കേരളീയർക്ക് സാമ്പാറിലും ,ഇറച്ചിക്കറികളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചുവന്നുള്ളി .അതുപോലെ തമിഴ്‌നാട്ടിലും സാമ്പാറിന് ചുവന്നുള്ളിയാണ് ഉപയോഗിക്കുന്നത് .കൂടാതെ ചുവന്നുള്ളിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .


രാസഘടകങ്ങൾ .

ഉള്ളിയിൽ എരിവും രൂക്ഷഗന്ധവുമുള്ള ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലവും  ,സൾഫർ ,പഞ്ചസാര സില്ലാപക്രിൻ ,സില്ലിനൈൻ  എന്നീ കർമ്മകാരി പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു .കൂടാതെ വിറ്റാമിൻ A,B,C, സ്റ്റാർച്ച് ,ധാതുലവണങ്ങൾ ,പ്രോട്ടീൻ ,കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു .

ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ .

ദഹനശക്തി വർദ്ധിപ്പിക്കും , മൂത്രം വർദ്ധിപ്പിക്കും , ഹൃദയത്തിന്റെ സങ്കോച വികാസക്ഷമത വർദ്ധിപ്പിക്കുന്നു .ആർത്തവ തകരാറുകൾ ക്രമപ്പെടുത്തുന്നു . ചർമ്മരോഗങ്ങൾ ശമിപ്പിക്കുന്നു .വേദന കുറയ്ക്കുന്നു .ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോൾ ഇല്ലാതാക്കുന്നു .മലവിസർജനം സുഗമമാക്കുന്നു . ഉദ്ധാരണം വർദ്ധിപ്പിക്കുന്നു .മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നു . പനി ,ചുമ ,കഫക്കെട്ട് ,തലവേദന എന്നിവ ശമിപ്പിക്കുന്നു .

രസാദിഗുണങ്ങൾ .

രസം -കടു ,മധുരം 
ഗുണം  -ഗുരു ,തീക്ഷ്ണം ,സ്‌നിഗ്ധം
വീര്യം - ഉഷ്‌ണം 
വിപാകം -മധുരം  

ഔഷധയോഗ്യഭാഗം - ബൾബ് 

ചില ഔഷധപ്രയോഗങ്ങൾ .

ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ .

ചുവന്നുള്ളി നീര് ,തേൻ ,ഗ്ലിസറിൻ എന്നിവ തുല്യ അളവിൽ കലർത്തി രാത്രിയിൽ കിടക്കാൻ നേരം ചുണ്ടിൽ പുരട്ടി രാവിലെ കഴുകിക്കളയാം .കുറച്ചുനാൾ പതിവായി ചെയ്താൽ എത്ര കറുത്ത ചുണ്ടുകൾക്കും നിറം വെയ്ക്കും .

മൂലക്കുരു മാറാൻ .

ചുവന്നുള്ളി നെയ്യിൽ മൂപ്പിച്ച് പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .

മുഖക്കുരു ഇല്ലാതാക്കാൻ .

ചുവന്നുള്ളി നീര് ,തേൻ എന്നിവ തുല്യ അളവിൽ കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം .പതിവായി കുറച്ചുനാൾ ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

പനി ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ മാറാൻ .

ചുവന്നുള്ളി നീര് ,ഇഞ്ചിനീര് ,തേൻ എന്നിവ തുല്യ അളവിൽ കലർത്തി ദിവസം 3 നേരം വീതം 3 -4 ദിവസം കഴിച്ചാൽ പനി ,ചുമ ,കഫക്കെട്ട് ,ശ്വാസംമുട്ടൽ എന്നിവ ശമിക്കും .


ചെവിവേദന മാറാൻ .

ചുവന്നുള്ളിയിട്ട് മൂപ്പിച്ച എണ്ണ 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും .കൂടാതെ ചൊറി ,വ്രണം , വിഷജന്തുക്കളുടെ കടി തുടങ്ങിയവയ്ക്ക്കും പുറമെ പുരട്ടാൻ നന്ന് .

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ .

ചുവന്നുള്ളി നീര് 15 മില്ലി വീതം ദിവസവും കഴിച്ചാൽ കാഴ്ച്ചശക്തി വർദ്ധിക്കും .
 
ആസ്മ ,ചുമ .

ചുവന്നുള്ളി നെയ്യിൽ വറുത്ത് പതിവായി  കഴിച്ചാൽ ആസ്മ ,ചുമ എന്നിവ ക്ഷമിക്കും .

സന്ധിവേദന മാറാൻ .

ചുവന്നുള്ളി നീര്  ചെറുതായി ചൂടാക്കി പുറമെ പുരട്ടിയാൽ സന്ധിവേദന മാറും .

മൂക്കിലൂടെയുള്ള രക്തസ്രാവം .

ചുവന്നുള്ളി നീര്  നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തസ്രാവം നിൽക്കും .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .

ചുവന്നുള്ളി നെയ്യിൽ ബ്രൗൺ നിറത്തിൽ വറുത്ത് പതിവായി കഴിച്ചാൽ പുരുഷന്മാരുടെ ഉദ്ധാരണശക്തിയും ,ലൈംഗീകശക്തിയും വർദ്ധിക്കും .

ദഹനക്കേട് ,വിശപ്പില്ലായ്മ .

ചുവന്നുള്ളി 15 മില്ലി നീരിൽ ഒരു നുള്ള് കല്ലുപ്പും ചേർത്ത് കഴിച്ചാൽ ദഹനക്കേട് ,വിശപ്പില്ലായ്മ എന്നിവ മാറിക്കിട്ടും .

ശുക്ലം വർദ്ധിപ്പിക്കാൻ .

ഉള്ളിയുടെ വിത്ത് പൊടിച്ച് 5 ഗ്രാം വീതം മാതളനാരങ്ങാ നീരിൽ ചേർത്ത് പതിവായി കഴിച്ചാൽ ശുക്ലം വർദ്ധിക്കും .

മോണവീക്കം മാറാൻ .

ചുവന്നുള്ളി അരച്ച് മോണകളിൽ പുരട്ടിയാൽ മോണവീക്കം മാറും .

മുടി വട്ടത്തിൽ കൊഴിയുന്നതിന്‌ .

ചുവന്നുള്ളി,കുരുമുളക് ,കല്ലുപ്പ്  എന്നിവ കൂട്ടിയരച്ച് പുറമെ പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറും .

വെള്ളപ്പാണ്ട്‌ മാറാൻ .

ചുവന്നുള്ളിയും സമം ഉപ്പും ചേത്തരച്ച് വെള്ളപ്പാണ്ടുള്ള  ഭാഗത്ത് പുരട്ടി രാവിലെ അര മണിക്കൂർ ഇളം വെയിൽ കൊള്ളുക.പതിവായി ആവർത്തിച്ചാൽ വെള്ളപ്പാണ്ട്‌ ശമിക്കും .

ചൊറി മാറാൻ .

100 മില്ലി വെളിച്ചെണ്ണയിൽ 125 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ടു മൂപ്പിച്ച എണ്ണ ചൊറിയുള്ള ഭാഗങ്ങളിൽ പുരട്ടുക .ചൊറി മാറും .

ചൂടുകുരു മാറാൻ .

ചുവന്നുള്ളിയും  ,ഇഞ്ചിയും  ഇവ രണ്ടുംകൂടി  അരച്ച് 10 ഗ്രാം രാത്രിയിൽ കിടക്കാൻ  നേരം കഴിക്കുക .ഇങ്ങനെ മൂന്നോ നാലോ ദിവസം കഴിക്കുക .ചൂടുകുരു മാറുകയും പിന്നീട് ഉണ്ടാവുകയുമില്ല .

ചെങ്കണ്ണ് മാറാൻ .

ചുവന്നുള്ളിയുടെ നീര് കണ്ണിന്റെ പോളകളിൽ ദിവസം പല പ്രാവിശ്യം  പുരടട്ടിയാൽ  ചെങ്കണ്ണ് മാറും .

തലവേദന മാറാൻ .

ചുവന്നുള്ളിയും, കല്ലുപ്പും ചേർത്ത് അരച്ച് നെറ്റിയിൽ കട്ടിക്ക് പുരട്ടിയാൽ തലവേദന ശമിക്കും .
  
ചർമ്മത്തിലെ ചൊറിച്ചിൽ മാറാൻ .

100 ഗ്രാം ചുവന്നുള്ളി അരിഞ്ഞു 100 മില്ലി വെളിച്ചെണ്ണയിൽ ഉള്ളി കരിയുന്നത് വരെ കാച്ചി അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കാം. ഈ എണ്ണ ശരീരത്തിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക  .കുറച്ചുദിവസം പതിവായി ആവർത്തിക്കുക .ചർമ്മത്തിലെ ചൊറിച്ചിൽ മാറും .

കുഴിനഖം മാറാൻ .

ചുവന്നുള്ളിയും കല്ലുപ്പും ചേർത്ത് അരച്ച് കുഴിനഖമുള്ള വിരലിൽ വച്ചുകെട്ടുക . കുഴിനഖം മാറും .

കൊളസ്‌ട്രോൾ കുറയ്ക്കാൻ .

ഒരു പിടി ചുവന്നുള്ളി അരിഞ്ഞ് ചെറുനാരങ്ങാ നീരും ചേർത്ത്  ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ കൊളസ്‌ട്രോൾ കുറയും .

ചുവന്നുള്ളി,ചുവന്നുള്ളി ഗുണങ്ങൾ,ചുവന്നുള്ളി ഉപയോഗിച്ച് കൊളസ്‌ട്രോൾ എങ്ങനെ നിയന്ത്രിക്കാം,ഉള്ളി ഗുണങ്ങൾ,ചെറിയുള്ളി ഗുണങ്ങൾ,ചവന്നുള്ളിയുടെ ഉപയോഗങ്ങൾ,ഉള്ളിയുടെ ഗുണങ്ങൾ,ഉള്ളി ഗുണങ്ങള്,ഉള്ളിയുടെ ഗുണങ്ങള്,ചെറിയുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ,ചെറിയ ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ,സവാള ഗുണങ്ങള്,ചെറിയുള്ളിയുടെ ഉപയോഗങ്ങൾ,ഔഷധ സസ്യങ്ങൾ,ഈരുള്ളി,ചുവന്ന ഉള്ളി കൊളസ്‌ട്രോൾ നിയന്ത്രിക്കുമോ,ചെറിയുള്ളി,ഉള്ളി,ഉള്ളി എങ്ങനെ ഉപയോഗിക്കാം,ചെറിയ ഉള്ളി,തിളക്കമുള്ള മുഖത്തിന്,ഉള്ളിലേഹ്യം







Previous Post Next Post