ഈഴച്ചെമ്പകം

ഈഴച്ചെമ്പകം,ചെമ്പകം,ഗുളികൻ ചെമ്പകം,അമ്പകം,അമ്പലപാല,അമ്മ,അമ്മൂമ്മ,ശാസ്തപ്പൻ,മുത്തപ്പൻ,അലറിപ്പാല,കള്ളിപ്പാല,അമ്മ വൈദ്യം,പാല,കുങ്കുമം,ഗുളികൻ,പടവീരൻ,അലറി,കുങ്കുമ കള്ളി,frangipani,plumeria,plumeria rubra,story,malayalam,inspirational,story malayalam,tales,കഥ,സന്ദേശം,peter koikara,p k media,kerala,pk media,മുത്തശ്ശി,social,cultural,life lessons,events,മോട്ടിവേഷൻ,മലയാളം,സ്റ്റോറി,ഐതിഹ്യകഥ,stories in malayalam,plumeria rubra,plumeria,plumeria rubra (organism classification),rubra,pluméria rubra,ode insone plumeria rubra,plumeria rubra como cuidar,como podar la plumeria rubra,como regar la plumeria rubra,cultivo de la plumeria rubra,como abonar la plumeria rubra,como cuidar la plumeria rubra,cuidados de la plumeria rubra,sustrato para plumeria rubra,plumeria cuttings,como cultivar la plumeria rubra,ubicacion para la plumeria rubra


കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ്  ഈഴച്ചെമ്പകം . കേരളത്തിൽ ഇതിനെ ചെമ്പകം ,അമ്പകം, അരളി, വെള്ളച്ചെമ്പകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

 • Botanical name : Plumeria rubra 
 • Family : Apocynaceae (Oleander family)
 • Synonyms : Plumeria acutifolia, Plumeria rubra
 • Common name : Calachuchi, Frangipani, Temple tree , Pagoda tree
 • Malayalam Name : Alari, Ezhachampakam, Velachampakam , Chempakam
 • Hindi name : Champa, Golenchi,Golachin
 • Tamil name : Nela Sampangi , Perumallari , Perungali
 • Kannada name : Kempu Devarkanigale
 • Telugu name :  Deva ganneru, Deva kanchan, Vaada ganneru
 • Marathi name : Chafa
 • Gujarati name : Aholo Champo
 • Sanskrit name : Champeya

ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക ,ബർമ്മ ,മെക്‌സിക്കോ ,ഗ്വാട്ടിമാല എന്നീ ര്യാജ്യങ്ങളിൽ ചെമ്പകം കാണപ്പെടുന്നു .മെക്‌സിക്കോയാണ്  .ഈഴച്ചെമ്പകത്തിന്റെ ജന്മദേശം .കേരളത്തിൽ ക്ഷേത്രങ്ങളിലും ഉദ്യാനങ്ങളിലും  ഈ സസ്യം ധാരാളമായി കാണപ്പെടുന്നു . 
ശ്രീലങ്കയിൽ നിന്നാണ് ഈ സസ്യം ഇന്ത്യയിൽ എത്തിയത് . ഈഴം എന്ന വാക്കിന് സീഴം അഥവാ സിംഹളം എന്നാണ് അർഥം. ഇതിനാലാണ് ഈ സസ്യത്തിന് ഇങ്ങനെയുള്ള പേര് ലഭിച്ചത് .

രൂപവിവരണം .

ഏകദേശം 8 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇലകൊഴിക്കും വൃക്ഷമാണ് ഈഴച്ചെമ്പകം.തിളങ്ങുന്ന ചാരനിറമുള്ള ഇവയുടെ പട്ടയ്ക്ക് നല്ല കട്ടിയുണ്ടാകും . ഇവയുടെ തൊലി അടർന്നുപോകാറുണ്ട് .ഈ സസ്യത്തിന്റെ മുഴുവൻ ഭാഗത്തും വെളുത്ത പാലുപോലെയുള്ള കറ അടങ്ങിയിരിക്കുന്നു . ഇതിന്റെ തായ്ത്തടി വളഞ്ഞുപുളഞ്ഞാണ് വളരുന്നത് .

ഇവയുടെ ഇലകൾക്ക് നല്ല കട്ടിയുണ്ട് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇവ ശാഖാഗ്രത്ത് കൂട്ടമായി കാണപ്പെടുന്നു .ശാഖാഗ്രത്ത് പൂക്കൾ കൂട്ടമായി ഉണ്ടാക്കുന്നു . വെള്ള ,വിളറിയ മഞ്ഞ ,ചുവപ്പ്  തുടങ്ങിയ പലനിരത്തിൽ പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട് .വർഷത്തിൽ മിക്കപ്പോഴും പുഷ്പ്പിക്കുന്ന ഇവയുടെ പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .ഇവയിൽ വിത്തുകൾ കാണപ്പെടുന്നു .വിത്തുകൾക്ക് ചിറകുകളുണ്ട് .കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് .ഇതിന്റെ കമ്പുകൾ മുറിച്ചുനട്ടോ വിത്തുകൾ പാകിയോ പുതിയ തൈകൾ ഉത്പാദിപ്പിക്കാം .ഇപ്പോൾ ചട്ടികളിൽ വളർത്താൻ പറ്റിയ പലനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഹൈബ്രീഡ് ഇനങ്ങൾ ലഭ്യമാണ് -Buy Now 


ഈഴച്ചെമ്പകത്തിന്റെ ഉപയോഗങ്ങൾ .

ഇതിന്റെ പൂക്കൾ ദേവാലയങ്ങളിൽ പൂജകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്‌ .ചില കാവുകളിൽ ഈ സസ്യത്തിന്റെ ചുവട്ടിലാണ് വിളക്ക് കത്തിക്കുന്നത് .ഇതിന്റെ പൂവിൽ നിന്നും ഒരു തൈലം വാറ്റിയെടുക്കുന്നുണ്ട് (ചെമ്പകത്തൈലം ). കൂടാതെ ഈ സസ്യത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഔഷധനിർമാണത്തിന് ഈഴച്ചെമ്പകത്തിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട് .ശരീരത്തിലുണ്ടാകുന്ന നീരിന് ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടാറുണ്ട്‌ .ഹൃദ്രോഗം ,പനി ,വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ മരപ്പട്ട ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ഗുഹ്യരോഗങ്ങൾക്കും ഇതിന്റെ മരപ്പട്ട ഔഷധമായി ഉപയോഗിക്കുന്നു . 
Previous Post Next Post