ഈഴക്കരിമ്പ്

പൊങ്കൽ എന്താണ്,തൈ പൊങ്കൽ,പൊങ്കാല,പൊങ്കൽ,പൊങ്കാല സമർപ്പണം,പൊങ്കാല ഇടുന്നത് എങ്ങനെ,ആറ്റുകാൽ പൊങ്കാല,ആറ്റുകാല് പൊങ്കാല ഐതീഹ്യം,പൊങ്കാലയെ കുറിച്ച് അറിയേണ്ടതെല്ലാം,പൊങ്കല്‍ ആഘോഷത്തെ കുറിച്ച്അറിയേണ്ടതെല്ലാം,വാര്‍ത്തകള്‍,pongal,mattu pongal,sweet pongal,pongal recipe,ven pongal,ven pongal recipe,pongal recipe in malayalam,pongala recipe malayalam,pongala malayalam,pongal malayalam recipe,pongal malayalam


ഇന്ത്യയിൽ കാണപ്പെടുന്ന ഒരിനം കരിമ്പാണ്‌ ഈഴക്കരിമ്പ് ഇതിനെ ചെങ്കരിമ്പ് ,കാന്താരക്കരിമ്പ് തുടങ്ങിയ പേരുകളിലും അറിയപ്പെടും .തമിഴ്‌നാട്ടിലാണ് ഈ കരിമ്പ് കൃഷി ചെയ്യുന്നത് .6 മീറ്ററോളം ഉയരത്തിൽ ഈ സസ്യം വളരാറുണ്ട് .സാധാരണ കരിമ്പുപോലെ ഈഴക്കരിമ്പിന് പഞ്ചസാരയുടെ അംശം കുറവാണ് .അതിനാൽ തന്നെ ഇതിന്റെ കൃഷിയും കുറവാണ് .

Botanical name - Saccharun ourindicum

Family - Gramineae

കേരളത്തിൽ ഓണം ആഘോഷിക്കുന്നതുപോലെ തമിഴ്‌നാടിന്റെ  ദേശീയ ഉത്സവമാണ് പൊങ്കൽ .കേരളത്തിൽ ഓണത്തിന് അത്തപ്പൂക്കളം ഇടുന്നതുപോലെ പൊങ്കലിന് തമിഴ്‌നാട്ടിൽ ചെങ്കരിമ്പുകൊണ്ട് കോലം ഇടുന്നതും അലങ്കരിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ് .

പൊങ്കൽ മാത്രം ലക്ഷ്യമിട്ടാണ് ചെങ്കരിമ്പ് കൃഷി ചെയ്യുന്നത് .പൊങ്കൽ സമ്മാനമായി  നൽകുന്നതും ചെങ്കരിമ്പാണ് .പൊങ്കൽ ഉത്സവത്തോട് സംബന്ധിച്ച് തമിഴ്നാട് സർക്കാർ നൽകുന്ന പൊങ്കൽ കിറ്റിൽ 6 അടി നീളമുള്ള ഒരു ചെങ്കരിമ്പും ഉണ്ടാകും .

എന്താണ് പൊങ്കൽ  .

വിളയെറക്കാനും ,വിളവെടുക്കാനും അനുകൂല കാലാവസ്ഥ ഉണ്ടാക്കിത്തന്ന സൂര്യഭഗവാന് നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ് പൊങ്കൽ .വീടും ,പരിസരവും ,വ്യാപാരസ്ഥാപനങ്ങളും എല്ലാം വൃത്തിയാക്കി . പഴയതും വേണ്ടാത്തതുമായ സാധനങ്ങൾ മുഴുവൻ അഗ്നിക്ക് സമര്പ്പിക്കുകയും  . ചെങ്കരിമ്പ്,ചെറൂള പൂക്കൾ ,മാവില ,വാഴ എന്നിവകൊണ്ട് വീടും ,വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും .ഒപ്പം നഷ്ടങ്ങളും ദുഖങ്ങളുമെല്ലാം മനസ്സിൽനിന്നും ഉപേക്ഷിക്കുകയും  ചെയ്യുന്ന ഒരു ചടങ്ങാണ് പൊങ്കൽ   . ജനുവരി 14  ന് ആണ് പൊങ്കൽ ആഘോഷിക്കുന്നത് . 

മനപ്പൊങ്കൽ ,തൈപ്പൊങ്കൽ.

ജനുവരി 15 നാണ് മനപ്പൊങ്കൽ അഥവാ തൈപ്പൊങ്കൽ ആഘോഷിക്കുന്നത് . ബന്ധുമിത്രാതികളെല്ലാം വീട്ടിൽ ഒന്നിച്ചു കൂടുന്ന ഒരു ചടങ്ങാണിത് .വീട്ടുമുറ്റത്ത് ചാണകം മെഴുകി പലവർണ്ണങ്ങളിലുള്ള കോലം വരയ്ക്കുകയും .വീടിന് പുറത്ത് പാലിൽ അരി വേവിക്കുകയും ചെയ്യുന്നു  . അരി വെന്തതിന് ശേഷം  ചെങ്കരിമ്പ് ,പഴം ,നാളികേരം തുടങ്ങിയ സാധനങ്ങൾ സൂര്യദേവന് സമർപ്പിക്കുകയും . കുടുംബസമേതം സൂര്യഭഗവാനെ പ്രാർഥിക്കുകയും ചെയ്യുന്ന ചടങ്ങാണ് മനപ്പൊങ്കൽ അഥവാ തൈപ്പൊങ്കൽ.

മാട്ടുപ്പൊങ്കൽ.

ജനുവരി 16 ന് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നു .തൊഴുത്ത് അലങ്കരിച്ച് കന്നുകാലികൾക്ക് മധുര പലഹാരങ്ങൾ കൊടുത്ത് അവയെ പൂജിക്കുന്നതാണ് പ്രധാന ചടങ്ങ് .

കാണിപ്പൊങ്കൽ (കാണും പൊങ്കൽ).

ജനുവരി 17  ന് കാണിപ്പൊങ്കൽ അഥവാ കാണും പൊങ്കൽ ആഘോഷിക്കുന്നു . ബന്ധുക്കൾ എല്ലാവരും ഒന്നിച്ചുകൂടുന്ന ദിവസമാണ് .അന്ന് ഇവർ പരസ്പരം വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറും .കൂടാതെ അവരുടെ തൊഴിലാളികൾക്കും വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും നൽകുന്നു .

Previous Post Next Post