ഇലപ്പൊങ്ങ്

#തണൽ മരങ്ങൾ,മാങ്ങ,വീട്ടിലെ,മാങ്ങാ കൃഷി,#പെട്ടെന് വളരുന്ന തണൽ മരങ്ങൾ,ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ,മാവ് നിറയെ മാങ്ങ,മിയാവാക്കി വനവത്കരണം,വാസ്തു,ഇടുക്കി,മാവു പൂക്കാൻ,ചെടികൾ പൂക്കാൻ,ചെടികൾക്കുള്ള വളം,മാവു പെട്ടന്ന് പൂക്കാൻ,കൃഷ്ണന്‍ നമ്പൂതിരിപ്പാട്,കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്,divi-divi,shade tree,malayalam news,malayalam news live,live news malayalam,mathrubhumi,kerala headlines,latest news,mathrubhumi live,mathrubhumi news


ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇലപ്പൊങ്ങ്. കേരളത്തിൽ ഇതിനെ പുഴപ്പൊങ്ങ് എന്ന പേരിലും അറിയപ്പെടുന്നു .കടുത്ത വംശനാശഭീക്ഷണി നേരിടുന്ന ഒരു വൃക്ഷം കൂടിയാണ് ഇലപ്പൊങ്ങ്.

  • Binomial name : Hopea glabra
  • Family : Dipterocarpaceae
  • Common name : Hopea
  • Malayalam : Ilapongu , Puzhupongu
  • Kannada : Malehegge
  • Tamil : Kongu
ആവാസകേന്ദ്രം .

ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇലപ്പൊങ്ങ്.നല്ല ഈർപ്പമുള്ള ഉയരം കുറഞ്ഞ മലകളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത് .വരൾച്ച ഈ വൃക്ഷത്തിന് സഹിക്കാൻ കഴിയില്ല .

രൂപവിവരണം .

ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .ഇവയുടെ തൊലിക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു  .ഇലകൾക്ക് ഏകദേശം 9 സെ.മി നീളവും 3 സെ.മി വീതിയുമുണ്ടാകും .ജനുവരി മാസത്തിലാണ് ഈ വൃക്ഷം പൂക്കുന്നത് .നരച്ച ചന്ദന നിറത്തിലാണ് ഇവയുടെ പുഷ്പ്പങ്ങളുടെ നിറം .ജൂൺ -ജൂലായ് മാസത്തിൽ ഇവയുടെ കായകൾ വിളയും .ഇവയുടെ ഫലത്തിൽ ഒരു വിത്ത് കാണപ്പെടുന്നു .വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .അതിനാൽ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ് .
ഇലപ്പൊങ്ങ് ഉപയോഗങ്ങൾ .

ഇലപ്പൊങ്ങിന്റെ തടിക്ക് നല്ല ഈടും ബലവുമുണ്ട് .കാതലും വെള്ളയുമുണ്ട് .ഫർണീച്ചർ നിർമ്മാണത്തിനും വീട്ടാവശ്യങ്ങൾക്കും ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട് .പലകയ്ക്ക് കൊള്ളില്ല . കാരണം പൊട്ടൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് . കട്ടി ഉരുപ്പടികൾ ഉണ്ടാക്കാനാണ് ഇലപ്പൊങ്ങിന്റെ തടി കൂടുതലും ഉപയോഗിക്കുന്നത് .

Previous Post Next Post