ഉപ്പനിച്ചം

hibiscus,aculeatus,hibiscus aculeatus,hibiscis acapulcensis,hibiscus aculeatus - comfortroot,hibiscus pink,hibiscus flower,hibiscus flowers,hibiscus acicularis,hibiscus lobatus,hibiscus hirtus,ruscus aculeatus root extract factory,ruscus aculeatus root extract supplier,ruscus aculeatus root extract manufacturer,hibiscus altissimus,hibiscus angolensis,red hibiscus,wild hibiscus,hibiscus variegata,hardy hibiscus,hibiscus plant,yellow hibiscus


കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്നതും ചെമ്പരത്തിയുടെ കുടുംബത്തിൽ പെട്ടതുമായ ഒരു കുറ്റിച്ചെടിയാണ് ഉപ്പനിച്ചം .കേരളത്തിൽ ഇതിനെ ഉപ്പനച്ചകം,അനിച്ചം,അനിച്ചകം ,പനിച്ചകം,പനിച്ചം, പനച്ചോൽ,പനിച്ചോത്തി,പഞ്ചവം,പച്ചപ്പുളി,പഞ്ചവൻ,മത്തിപ്പുളി,നരണമ്പുളി,ഞാറൻ‌പുളി,വൈശ്യപ്പുള്ളി,മലൈപുളിക്കായ,കാളപ്പൂ,കാർത്തിക പൂ,കാളിപ്പൂ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .

  • Binomial name : Hibiscus aculeatus
  • Family : Malvaceae
  • Common name : Wild Hibiscus , Hill Hemp Bendy , Comfortroot , Pineland hibiscus
  • Malayalam Name : Anicham , Kalapoo ,Pachapuli , Uppanachakam , Naranambuli , Panachol,  Panichakam ,Matthippuli , Mupparacham
  • Tamil name : Panachiyam
ആവാസകേന്ദ്രം .

നാട്ടിൻപുറങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു കുറ്റിച്ചെടി .ഈ സസ്യം അമേരിക്കൻ സ്വദേശിയാണെങ്കിലും ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .

രൂപവിവരണം .

മരത്തിലോ ,വേലിയിലോ  ,മതിലിലോ പടർന്നു പിടിച്ചാണ് ഇവയെ പൊതുവെ കാണപ്പെടുന്നത് .ഈ സസ്യത്തിന്റെ തണ്ടിലും ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും ധാരാളം പരുപരുത്ത മുള്ളുകൾ കാണപ്പെടുന്നു .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു . ഇലഞെട്ട് വളരെ നീണ്ടതാണ് ,ഇലകൾക്ക് കൈപ്പത്തിയോട് സാദൃശ്യമുണ്ട് .ഇവയിലുണ്ടാകുന്ന പൂക്കൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു .ഇവയ്ക്ക് 5 ദളങ്ങളുണ്ട് .പൂക്കളുടെ മധ്യഭാഗം തവിട്ടുകലർന്ന ചുവപ്പുനിറത്തിൽ കാണപ്പെടുന്നു .കേവലം അർദ്ധ പകൽ  മാത്രമാണ് പൂവിന്റെ ആയുസ്സ്  .


ഉപയോഗം .

ഇതിന്റെ ഇലകൾ ഭക്ഷ്യയോഗ്യമാണ് . കുട്ടികൾ ഇതിന്റെ ഇലയും ,കായും ഭക്ഷിക്കാറുണ്ട് . നാട്ടിൻപുറങ്ങളിൽ പണ്ടുകാലത്ത് പുളിക്ക് പകരമായി ഇതിന്റെ ഇലകൾ കറികളിൽ ഉപയോഗിച്ചിരുന്നു .കാട്ടുചേമ്പ് അഥവാ താള് (Colocasia esculenta) കറിവെക്കുമ്പോൾ ചൊറിച്ചിലില്ലാതാക്കാൻ അനിച്ചകത്തിന്റെ ഇല ചേർക്കാറുണ്ട് .പിച്ചള പാത്രങ്ങളിലെയും ഓട്ടുപാത്രങ്ങളിലെയും ക്ലാവ് കളയാൻ  ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട് . 

പണ്ടുകാലങ്ങളിൽ ഉപ്പനിച്ചത്തിന്റെ ഇലയരച്ച് മറ്റു മസാലകളും ചേർത്ത് മീനിൽ പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന ഒരു പാചകരീതി ഉണ്ടായിരുന്നു .ചില സ്ഥലങ്ങളിൽ ഉപ്പനിച്ചത്തിന്റെ ഇലയും കാന്താരിമുളകും ചുവന്നുള്ളിയും ഉപ്പും ചേർത്ത് ചമ്മന്തിയുണ്ടാക്കി കഴിക്കാറുണ്ട് .ആടിന്റെ ഇഷ്ട്ട ഭക്ഷണം കൂടിയാണ് ഇതിന്റെ ഇലകൾ ,

കേരളത്തിൽ ചില സ്ഥലങ്ങളിൽ .വൃശ്ചികമാസം 1 മുതൽ 41 ദിവസം വരെ ഉപ്പനിച്ചത്തിന്റെ പൂ കൊണ്ട് പൂക്കളം ഇടുന്ന പതിവുണ്ടായിരുന്നു .വൃത ശുദ്ധിയോടെ മുറ്റം വൃത്തിയാക്കി ചാണകം മെഴുകിയ തറയിൽ ഗണപതിയെ സങ്കൽപ്പിച്ച് ഉപ്പനിച്ചത്തിന്റെ പൂ കുത്തി വയ്ക്കുന്ന പതിവുണ്ടായിരുന്നു .തെക്കൻ കേരളത്തിൽ ഹൈന്ദവ വീടുകളിലാണ് ഈ ആചാരം നിലനിന്നിരുന്നത് . കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് ഈ സസ്യത്തിന് .പാരമ്പര്യ വൈദ്യത്തിൽ മഞ്ഞപ്പിത്തം ,പ്രമേഹം , നീര് ,എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപ്പനിച്ചം ഉപയോഗിച്ചിരുന്നു  .

Previous Post Next Post