ഉകമരം ഔഷധഗുണങ്ങൾവരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് ഉകമരം "പിലു "എന്ന സംസ്‌കൃത നാമത്തിലാണ് ഈ വൃക്ഷം പരക്കെ അറിയപ്പെടുന്നത് .

Botanical name : Salvadora persica 
Family : Salvadoraceae (Salvadora family)
Common name : Toothbrush Tree , Mustard tree , Salt brush 
Malayalam :  Ukamaram , Pilu
Tamil :  Peru vila, Ukay
Telugu : Gunnangi 
Kannada : Goni mara
Marathi : Khakan, Pirjoli, Pilu
Hindi : Jaal, Meswak, Pilu
Gujarati : Kharijal, Pilu, Piludi
Punjabi : Pilu, Chhotta van, Jaal, Kauri van
Bengali : Parsi meswak
Rajasthani : Khara jaal
Sanskrit : Dhanin, Dharin, Gudaphala, Pilu, Shakhin, Shitasaha, Sramsin, Vamapidana
Arabic : Arak

ആവാസമേഖല .

വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് ഉകമരം അഥവാ പിലു .ഇന്ത്യയിൽ ഗുജറാത്തിലാണ് ഈ മരം കൂടുതലായും കാണപ്പെടുന്നത് . അറബിനാട്ടിൽ ഈ മരം ധാരാളമായി കാണപ്പെടുന്നു .

സസ്യവിവരണം .

ഉകമരം രണ്ട് ഇനങ്ങളുണ്ട് Salvadora persica ,Salvadora oleoides. 5 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറു മരമാണ് ഉകമരം. ഇവയിൽ അനേകം ശാഖകളുണ്ടാവും .ഇതിൽ മിക്കവയും കീഴോട്ട് തൂങ്ങിക്കിടക്കും .ഇവയുടെ തൊലിക്ക് പച്ചയും വെള്ളയും കലർന്ന ചാരനിറമാണ് .തൊലിക്ക് നല്ല മിനുസമുണ്ടാകും .ഇതിൽ വെള്ള നിറം കലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളുണ്ടാകുന്നു .ഇതിന്റെ ഫലം ഉരുണ്ടതാണ്. പാകമാകുമ്പോൾ ഇവ ചുവപ്പു നിറത്തിലാകുന്നു.രണ്ടു തരത്തിലുള്ള  ഉകമരമുണ്ട് ചെറിയ കായുള്ളതും .വലിയ കായുള്ളതും രണ്ടിന്റെയും കായ്കൾ പഴുത്തുകഴിഞ്ഞാൽ ചുവന്ന നിറമാണ് . ഇവ ചട്ടിയിൽ നട്ടുവളർത്തിയാൽ ഒരു അലങ്കാര സസ്യം കൂടിയാണ് .


 ഉകമരം ഉപയോഗങ്ങൾ .

ഈ മരത്തിന്റെ തൊലികൊണ്ട് പല്ലുതേയ്ക്കാനുള്ള ബ്രഷ് ഉണ്ടാക്കുന്നു . വിശുദ്ധ ഖുറാനിൽ ഈ സസ്യത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട് . മുസ്ലിം മത വിശ്വാസികൾ വ്രതകാലത്ത് ഇതിന്റെ വേരുകൾ പല്ലുതേയ്ക്കുവാൻ ഉപയോഗിക്കുന്നു .വെള്ളിയാഴ്ച ദിവസങ്ങളിൽ പള്ളിക്ക് സമീപം ഇതിന്റെ വേരുകൾ വില്പനയ്ക്കുണ്ടാകും . അറബിയിൽ ഇതിനെ "അറാക്ക് "എന്ന പേരിലാണ് അറിയപ്പെടുന്നത് . പണ്ടുകാലം മുതലേ അറബികൾ പല്ല് തേയ്ക്കാൻ ഉപയോഗിച്ചിരുന്നത് അറാക്കിന്റെ വേരുകളാണ് .

ഇതിന്റെ വേരിലെ സത്ത് പല്ലുകൾക്കും മോണകൾക്കും വളരെ ഗുണകരമാണ് .അറബികൾ എപ്പോഴും  ഇതിന്റെ വേര് പോക്കറ്റിൽ സൂക്ഷിക്കുകയും . നമസ്‌കാരങ്ങൾക്ക് മുമ്പ് ഇതെടുത്ത് പല്ലുകളിലൂടെ ഒന്നോടിച്ചശേഷം വീട്ടും പോക്കറ്റിലിടുന്നു .നോമ്പ്  കാലത്ത് വായ ഉണങ്ങി പോകാതിരിക്കാനും വായിൽ നല്ല സുഗന്ധം നിലനിർത്താനും ഇത് സഹായിക്കുന്നു .

5 ഇഞ്ച് നീളത്തിലാണ് ഇതിന്റെ വേരുകൾ പല്ലുതേയ്ക്കാനായി മുറിച്ചെടുക്കുന്നത് . ഇതിന്റെ രണ്ടറ്റവും പല്ലുകൊണ്ട് കടിച്ച് മയപ്പെടുത്തി ബ്രഷ് പരുവത്തിലാക്കിയാണ് പല്ലുതേയ്ക്കാൻ ഉപയോഗിക്കുന്നത്‌ .ഇതിന്റെ ഉണങ്ങിയ വേരുകൾക്ക് അത്ര ഗുണമില്ല .പച്ച  വേരിനാണ് കൂടുതൽ ഗുണങ്ങളുള്ളത് .


ഇതിന്റെ വേരുകൾ ഗുണമുള്ളതും ഗുണമില്ലാത്തതുമുണ്ട് .ഇത് വാങ്ങുമ്പോൾ ആദ്യം ചെറിയ ഒരു കഷണം മുറിച്ചുവാങ്ങി കടിച്ചു നോക്കണം .നാവിൽ തട്ടുമ്പോൾ മുളക് കടിച്ചതുപോലെ ഒരു എരിവ് അനുഭവപ്പെടും .എരിവുണ്ടങ്കിൽ അത് ഗുണമുള്ള വേരാണന്ന് മനസിലാക്കാം . എരിവ് തീരെ കുറവാണെങ്കിൽ വേണ്ടത്ര ഗുണങ്ങൾ വായിക്ക് കിട്ടുകയില്ല . ഇതിന്റെ പഴങ്ങൾക്കും നിരവധി ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ ഉണങ്ങിയ പഴങ്ങൾ അറബിനാടുകളിൽ വാങ്ങാൻ കിട്ടും . ഇതിന്റെ പഴം ധാരാളം നാടൻ ഔഷധക്കൂട്ടുകൾക്ക് ഉപയോഗിക്കുന്നു .ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന തൈലം പീലുതൈലം എന്ന പേരിൽ അറിയപ്പെടുന്നു .

toothbrush,toothbrush tree,natural toothbrush,neem toothbrush,twig toothbrush,toothbrush plant,toothbrush stick,stick toothbrush,toothbrush made from tree,toothbrush sticks,bamboo toothbrush,miswak toothbrush,islamic toothbrush,survival toothbrush,use toothbrush stick,bamboo toothbrush uk,toothbrush painting,bamboo toothbrush review,primitive toothbrush,bushcraft toothbrush,toothbrush stick india,wilderness toothbrush,best bamboo toothbrushഅറാക്ക് വേരുകൊണ്ട് പല്ലുതേച്ചാലുള്ള ഗുണങ്ങൾ .

അറാക്ക് ഫലപ്രദമായ ആന്റി ബാക്റ്റീരിയൽ ,ആന്റി മൈക്രോബിയിൽ ഗുണങ്ങളുണ്ട് .വായിലെ  ക്യാൻസർ സാധ്യത തടയാൻ ഇതിന്റെ വേരിലെ സത്തിന് കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് .കൂടാതെ വായ്‌നാറ്റത്തെ തടയുകയും, പല്ലുകളെ ബലപ്പെടുത്തുകയും , പല്ലുകളിൽ പ്ലക്ക് രൂപപ്പെടുന്നത് തടയുകയും ചെയ്യും . പല്ലുകൾ കേട് വരുന്നതും ,മോണയിൽ നിന്നുമുള്ള രക്തസ്രാവം തടയുകയും ,പല്ലുകളുടെ നിറം വർദ്ധിപ്പിക്കുകയും , തൊണ്ടയും ,വായും നല്ല മൃദുവാക്കുകയും സ്വരം നന്നാക്കുകയും ചെയ്യും .വേരിന്റെ സത്ത് ചേർത്ത ധാരാളം ടൂത്ത്പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ് .കെ.പി നമ്പൂതിരി ടൂത്ത് പേസ്റ്റിൽ ഇതിന്റ വേരിലെ സത്ത് ചേർത്തുണ്ടാക്കുന്നവയാണ് .

രാസഘടകങ്ങൾ .

ട്രൈമിഥൈൽ അമൈൻ എന്ന ആൽക്കലോയിഡ്  ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അടങ്ങിയിരിക്കുന്നു .

 ഉകമരം ഔഷധഗുണങ്ങൾ .

 ഉകമരകത്തിന്റെ പഴം വാജീകരണവും വിഷത്തിനെതിരെ പ്രധിരോധശക്തി സൃഷ്ട്ടിക്കുന്നതുമാണ് .പിത്തത്തേയും വാതത്തെയും ശമിപ്പിക്കും .ഇല ചൊറി ,ചിരങ്ങ് ,വെള്ളപ്പാണ്ട് ,അർശസ് ,സ്കർവി എന്നിവയെ ശമിപ്പിക്കും , തൊലി ആർത്തവ രോഗങ്ങൾ ഇല്ലാതാക്കും .


ഔഷധയോഗ്യഭാഗങ്ങൾ - ഇല ,തൊലി ,വിത്ത് ,പൂവ് ,വേര് 

രസാദിഗുണങ്ങൾ .

രസം - ക്ഷാരം ,തുവരം ,ലവണം 
ഗുണം -തീക്ഷ്ണം 
വീര്യം -ഉക്ഷ്ണം 
വിപാകം -കടു 

ചില ഔഷധപ്രയോഗങ്ങൾ .

ഉകമരത്തിന്റെ ഇലയുടെ നീര് 10 മില്ലി വീതം ദിവസം രണ്ടുനേരം വീതം കഴിച്ചാൽ സ്കർവി എന്ന രോഗം ശമിക്കും . വിറ്റാമിൻ "ഇ" യുടെ കുറവുമൂലം മോണകളിൽ നിന്നും രക്തസ്രാവം ഉണ്ടാകുകയും ഇത് മൂലം വിളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് സ്കർവി .

ഉകമരത്തിന്റെ പഴം വേവിച്ചു കഴിച്ചാൽ മൂലക്കുരു ,മുതുക് വേദന ,ശരീരവേദന,സന്ധിവേദന  എന്നിവ ശമിക്കും . ഉകമരത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മലബന്ധം മാറും . ഇതിന്റെ പഴം പതിവായി കഴിച്ചാൽ വാർദ്ധക്യത്തിലും ലൈംഗീകശേഷി ഉണ്ടാകും . ഇതിന്റെ തൊലിയോ ,പഴമോ കഷായം വച്ച് തേൻ ചേർത്ത് കഴിച്ചാൽ ശരീരം തടിക്കും . ഇതിന്റെ തൊലിയുടെ കഷായം ആർത്തവരോഗങ്ങളെ ശമിപ്പിക്കും .ഉകമരത്തിന്റെ ഇലയുടെ നീരിൽ കുറച്ച് ശർക്കരയും ചേർത്ത് കഴിച്ചാൽ ചുമ ,വരട്ടുചുമ ,കഫക്കെട്ട് എന്നിവ മാറും .


Previous Post Next Post