ഇടംപിരി വലംപിരി (East Indian screw tree)

east indian screw tree,indian screw tree,east india screw tree,nut-leaved screw tree,common name of indian screw tree,nut - leaved screw tree,screw,nativ tree of india,tree,indian,modi modika tree,trees,#indianscrewtree,nativ plants of india,trend central,flowers of india,trends,vibhandi avarttani,dr purna sreeramaneni,aishwarya sreeramaneni,animal rescue,mediaone news,east,landscape design,sloped landscape,mediaone news live,വലംപിരി ശംഖ്,ഇടംപിരി ശംഖ്,helicteres isora,indian screw tree,sterculiaceae,sterculiaceae family,plant,tree,flower,biology,botany,science,taxonomy,dhanya chandran-phytoiogy,idampirivalampiri,medicinalplant,herbalplant,ayurvedhicplant,indianplantlovers,worldplantlovers,indianplanthunter,worldplanthunter,herbalplants,reemz,reemzbasket,reemzgarden,idampirivalampirifruit,idampirivalampiriseeds,krishi,krishimalayalam,garden,ഇടംപിരി വലംപിരി,ഇടംപിരി വലംപിരി എന്ന ആയുർവേദ മരുന്ന് ചെടി,വലംപിരി,ഇടംപിരി,വലന്പിരി,തിരുകുപാലാ,മുത്തശ്ശി വൈദ്യം,east indian screw tree,idampiri,krishi,മലയാളം,പ്രേമേഹ മരുന്ന്,ആയുർവേദത്തിൽ,കൈവൻമരം


ഇന്ത്യയിലെ വനപ്രദേശങ്ങളിലും കേരളത്തിലെ നാട്ടിൻപുറങ്ങളിലെ കൃഷിചെയ്യാത്ത പാഴ്‌സ്‌ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി. കേരളത്തിൽ ഇതിനെ കയ്യോൻ , കൈവൻമരം , തിരുകുപാലാ ,കയ്യൂൺ ,കൈനാര് ,കൈവുള ,കവൂൾ ,കയ്യൂളനാര് ,കയ്പള ,ഈശ്വരമൂലി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടും .പത്തനംതിട്ട ജില്ലയിൽ കയ്യോൻ എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .

Botanical name : Helicteres isora
Family : Sterculiaceae (Cacao family)

Common name :  East Indian screw tree, Nut Leaved screw tree - Malayalam : Idampiri valampiri ,Eeswaramooli , Kayyon ,Kayyoolanaaru, Kaivula ,Kaivanmaram ,Thirukapaala ,Kayyoon ,Kainaaru,Kaypala - Tamil : Itampuri ,  Valampuri -Hindi : Marorphali - Telugu : Nulitada - Kannada : Bhutakarulu , Chuchulu, Edamuri gida , Kadakalnaru, Kavargi, Muradaarasingi - Bengali : Antamora - Gujarati : Aantedi, Mardashingi - Marathi : Ati, Dhamani, Kevan, Muradsheng - Punjabi : Maror phali - Rajasthani : Marorphali - Sanskrit : Ajasrngi, Avartani, Mrgasrngi

ആവാസകേന്ദ്രം .

ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,നേപ്പാൾ ,മലേഷ്യ ,തായ്‌ലന്റ് ,ചൈന ,പാകിസ്ഥാൻ ,കംബോഡിയ ,ആസ്‌ത്രേലിയ ,ജാവ ,ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഇടമ്പിരി വലമ്പിരി കാണപ്പെടുന്നു .ഇന്ത്യയിൽ കേരളം ,ബീഹാർ ,മധ്യപ്രദേശ്  എന്നീ സംസ്ഥാനങ്ങളിലെ  ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളിൽ ഇടമ്പിരി വലമ്പിരി സ്വാഭാവികമായി കാണപ്പെടുന്നു. കേരളത്തിലെ വനങ്ങളിൽ ധാരാളമായി ഈ സസ്യം കാണപ്പെടുന്നു .


രൂപവിവരണം .

6 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ മരമാണ് ഇടമ്പിരി വലമ്പിരി .എന്നാൽ  ചില സ്ഥലങ്ങളിൽ ചെറിയ കുറ്റിച്ചെടിയായും വളരുന്നു .ഇതിന്റെ ഇളം തണ്ടുകളും ഇലകളും രോമിലമാണ് . പല വലിപ്പത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ കാണും .ഇതിന്റെ തൊലിക്ക് ചാര നിറമാണ് . തൊലിയിൽ നല്ല ബലമുള്ള നാരുകൾ അടങ്ങിയിരിക്കുന്നു .

പൂക്കാലം .

ജൂൺ മുതൽ ഒക്ടോബർ വരെ ഇതിന്റെ പൂക്കാലം നീണ്ടുനിൽക്കും .ഇതിന്റെ ചുവന്ന നിറത്തിലുള്ള പൂക്കൾ ഒറ്റയ്ക്കും കൂട്ടമായും കാണപ്പെടുന്നു . ഇതിന്റെ ഫലങ്ങൾ ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞാണ് കാണപ്പെടുന്നത് .ആദ്യത്തേതിനെ ഇടമ്പിരിയെന്നും രണ്ടാമത്തേതിനെ വലമ്പിരിയെന്നും വിളിക്കുന്നു . അതിനാലാണ് ഈ സസ്യത്തിന് ഇടമ്പിരി വലമ്പിരി എന്ന് പേര് വരാൻ കാരണം. ഇവയുടെ കായകളുടെ അറ്റത്ത് കൂർത്ത ചുണ്ടുകളുണ്ടാകും . ഇളം കായകൾ പച്ചനിറത്തിലും മൂത്ത കായകൾ തവിട്ടുനിറത്തിലും കാണപ്പെടുന്നു .

രാസഘടകങ്ങൾ .

ഇടമ്പിരി വലമ്പിരിയുടെ വേരിലും തൊലിയിലും സാപ്പോണിൻ അടങ്ങിയിരിക്കുന്നു .ഇതിന്റെ ഫലത്തിൽ സ്നേഹദ്രവ്യവും ടാനിനും അടങ്ങിയിരിക്കുന്നു .


ഇടമ്പിരി വലമ്പിരി ഉപയോഗങ്ങൾ .

ഇടമ്പിരി വലമ്പിരിയുടെ പ്രധാന ഉപയോഗം ഔഷധമെന്ന നിലയിലാണ് , ഇതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൊണ്ടു കയറുകൾ നിർമ്മിക്കാറുണ്ട്  . 

ഇതിന്റെ തടി പേപ്പർ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട് . നാട്ടിൻപുറങ്ങളിലെ ആളുകൾ കാട്ടിൽ വിറകിനും മറ്റും പോകുമ്പോൾ ഇതിന്റെ തൊലിയെടുത്താണ് വിറകുകൾ കെട്ടിക്കൊണ്ടു വരുന്നത് . 

ഇതിന്റെ ഉണങ്ങിയ ഇലകൾ വീട്ടിൽ പുകച്ചാൽ പ്രേത പിശാശുക്കൾ ഒഴിഞ്ഞുപോകും എന്നൊരു വിശ്വാസം പഴമക്കാർക്കുണ്ടായിരുന്നു . കൂടാതെ നല്ലൊരു കാലിത്തീറ്റയും കൂടിയാണ് ഇടമ്പിരി വലമ്പിരി.

ഇടമ്പിരി വലമ്പിരി ഔഷധഗുണങ്ങൾ .

ഇടമ്പിരി വലമ്പിരിയുടെ വേരിന്മേൽ തൊലിക്ക് പ്രമേഹത്തിനെ  ശമിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ  വയറുവേദന ,ഉദരകൃമി ,അതിസാരം .പ്രവാഹിക ,പിത്തശൂല തുടങ്ങിയവയ്ക്കും ഇടമ്പിരി വലമ്പിരി ഔഷധമായി ഉപയോഗിക്കുന്നു .ച്യവനപ്രാശം  ഉണ്ടാക്കാനുള്ള ജീവകം ,ഇടവകം എന്നീ ഔഷധങ്ങൾ കിട്ടാതെ വരുമ്പോൾ അതിനു പകരമായി ഇടമ്പിരി വലമ്പിരിയുടെ ഫലങ്ങൾ ഉപയോഗിക്കുന്നു .

ഔഷധയോഗ്യ ഭാഗങ്ങൾ . വേര് ,തണ്ട് ,ഫലം .


രസാദിഗുണങ്ങൾ.

രസം : കഷായം, അമ്ലം, മധുരം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു

ചില ഔഷധപ്രയോഗങ്ങൾ .

വയറുവേദന , വയറിളക്കം .
ഇടമ്പിരി വലമ്പിരിയുടെ  കായ  ഉണക്കിപ്പൊടിച്ച് തേനും ചേർത്ത് കഴിച്ചാൽ  വയറിളക്കം ,വയറുവേദന എന്നിവ ശമിക്കും .

വയറുവേദന ,ഉദരകൃമി.
ഇടംപിരി വലംപിരിയുടെ  വേര് കഷായം വച്ച് കഴിച്ചാൽ വയറുവേദന ,ഉദരകൃമി എന്നിവ ശമിക്കും.

ചെവിവേദന ,ചെവിപഴുപ്പ് .
ഇടമ്പിരി വലമ്പിരിയുടെ കായ  എണ്ണയിൽ കാച്ചി ചെവിയിൽ ഒഴിച്ചാൽ  ചെവി വേദനയും ,ചെവിപഴുപ്പും മാറിക്കിട്ടും .

പല്ലിൻറെ ബലക്കുറവിന് .
ഇടമ്പിരി വലമ്പിരിയുടെ തൊലി വായിലിട്ടു ചവയ്ക്കുന്നത് പല്ലിന്റെ ബലത്തിന് വളരെ നല്ലതാണ്.  (ഇളകിയ പല്ലുകൾ ഉറയ്ക്കും )

പ്രമേഹം കുറയ്ക്കാൻ .
ഇതിന്റെ വേരിലെ തൊലി കഷായംവെച്ച് കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും. 50 ഗ്രാം തൊലി ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് ദിവസം രണ്ടുനേരം കഴിക്കണം.

കുഞ്ഞുങ്ങളുടെ വിരകടി. വയറുകടി .
ഇടമ്പിരി വലമ്പിരിയുടെ ഒരു കായ  നൂലിൽ കെട്ടി കുഞ്ഞുങ്ങളുടെ അരയിൽ ബന്ധിപ്പിച്ചാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകടി. വയറുകടി തുടങ്ങിയവയ്ക്ക് വളരെ നല്ലതാണ്.

ഉദര വ്രണങ്ങൾ.
ഇടംപിരി വലംപിരിയുടെ വേരിലെ  തൊലി  അരച്ച് ആനച്ചുവടിയുടെ  നീരിൽ ചേർത്തിളക്കി വെയിലിൽ വറ്റിച്ച് ഉണക്കി പൊടിച്ചത് കുറച്ചു  തേനിലോ, നെയ്യിലോ ചേർത്ത് കഴിക്കുന്നത്  ഉദര വ്രണങ്ങൾ ശമിക്കും .

ഉപ്പൂറ്റി വേദന മാറാൻ .
ഇടംപിരി വലംപിരിയുടെ ഒരു കായും  ആനച്ചുവടിയുടെ  വേരും , മുട്ടയുടെ  വെള്ളയും  ചേർത്ത്  അരച്ച് ഉപ്പൂറ്റിയിൽ  വച്ചുകെട്ടിയാൽ ഉപ്പൂറ്റി  വേദന മാറും .

വളംകടി മാറാൻ .
ഇടംപിരി വലംപിരിയുടെ  പച്ച കായും  പച്ച മഞ്ഞളും  ചേർത്ത്  അരച്ച് പുരട്ടിയാൽ വളംകടി മാറും .വ്രണം പെട്ടന്ന് സുഖപ്പെടാനും നന്ന് .

 അതിസാരം ,പ്രവാഹിക ,പിത്തശൂല.
ഇടംപിരി വലംപിരിയുടെ ഇലയോ, തണ്ടോ ,വേരോ കഷായം വച്ച് കഴിച്ചാൽ അതിസാരം ,പ്രവാഹിക ,പിത്തശൂല എന്നിവ ശമിക്കും. 

ശരീരക്ഷതം മാറാൻ .
ഇടംപിരി വലംപിരിയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ അടി , ഇടി ,വീഴ്ച്ച മുതലായവകൊണ്ട് ശരീരത്തിനുണ്ടായ ക്ഷതങ്ങൾ മാറിക്കിട്ടും  (ആദിവാസി ഒറ്റമൂലി )

ഇടംപിരി വലംപിരിയുടെ ഇല ഉണക്കി വീടുകളിൽ പുകച്ചാൽ  പ്രേത പിശാശുക്കൾ ഒഴിഞ്ഞു പോകും എന്നൊരു വിശ്വാസമുണ്ട് .
Previous Post Next Post