ആനവായ , മൊന്തൻപുളി

marathinte upayogangal,primary tutorial,names of trees in english,hello world hello english,trees names,മരങ്ങളുടെ പേരുകൾ,മലയാളത്തിൽ മരങ്ങളുടെ പേരുകൾ,samagra,kite victors,victors,kite,std 1,std 2,std 3,std 4,std 5,std 6,std 7,uses of treee,tree,tree uses,std 1 first bell acyivities


മംഗോസ്റ്റീനുമായി വളരെയധികം രൂപ സാദൃശ്യമുള്ള ഒരു വൃക്ഷമാണ് ആനവായ .മലയാളത്തിൽ ഇതിനെ വൈരപ്പുളി ,മൊന്തൻപുളി ,പിണമ്പുളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Garcinia xanthochymus .

Family : Clusiaceae (Garcinia family) 

Synonyms : Garcinia pictoria , Garcinia tinctoria

ആവാസകേന്ദ്രം .

ഇന്ത്യ , ശ്രീലങ്ക ,ചൈന ,ബംഗ്ലാദേശ് ,മലേഷ്യ ,തായ്‌ലൻന്റ് തുടങ്ങിയ രാജ്യങ്ങളിൽ ആനവായ കാണപ്പെടുന്നു .

രൂപവിവരണം .

വളരെ സാവധാനം വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആനവായ.ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .  .ഇതിന്റെ ഇലകൾക്ക് നല്ല വലിപ്പമുണ്ട് .16 -22 സെ.മി നീളവും 10 സെ.മി വീതിയുമുണ്ടാകും .ഇലകളുടെ ഉപരിതലം തിളക്കമുള്ള കടും പച്ചനിറമാണ് .അടിഭാഗം നരച്ച പച്ച നിറത്തിലാണ് കാണപ്പെടുന്നത് . ആനവായയുടെ ഇലയിലും, ഫലത്തിലും മഞ്ഞ നിറത്തിലുള്ള കറയുണ്ടാകും .

ALSO READ : സീതപ്പഴം | Sugar Apple ഔഷധഗുണങ്ങൾ 

ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് ഈ വൃക്ഷത്തിന്റെ പൂക്കാലം . ആൺ -പെൺ പൂക്കൾ ഒരേ മരത്തിൽ തന്നെയുണ്ടാകുന്നു . ഇവയുടെ ഫലം രണ്ടു വിത്തുകളുള്ള ബെറിയാണ് . ഇതിന്റെ കായകൾ ആദ്യം പച്ചനിറത്തിലും വിളയുമ്പോൾ ഇരുണ്ട മഞ്ഞ നിറത്തിലുമാകുന്നു .ഫലത്തിന്റെ ഉള്ളിലെ മാംസള ഭാഗത്തിന് നല്ല രുചിയുണ്ട് .

ആനവായ വിവിധ ഭാഷകളിലെ പേരുകൾ .

Common name : Himalayan Garcinia , Mysore Gamboge , Sour mangosteen , False Mangosteen - Malayalam : Anavaya , Andoor mavu , Bhaviyam , Monthanpuli , Pinar , Thamalam , Vayirapuli -  Tamil :  Paccilai , Pachilai , Pacchilai - Telugu : Cikatimranu , Ivarumamidi , Memaditamalamu , Sikatimramu - Kannada : Jaarige ,  Devajarige , Devagarike - Bengali : Chalata - Hindi : Jharambi, Tamal , Tumul - Sanskrit : Bhavishya , Kalakhanda , Kusumodar .


ഉപയോഗം .

ആനവായയുടെ ഫലങ്ങൾ  ഭക്ഷ്യയോഗ്യമാണ്‌ . ഇതിൽ വിറ്റാമിൻ "സി " ധാരാളമായി അടങ്ങിയിരിക്കുന്നു . പലരും വാളൻപുളിക്ക് പകരമായി പാചകത്തിന് ഉപയോഗിക്കുന്നു .കൂടാതെ ജാമുകൾ ,വിനിഗർ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ടോണിക് നിർമ്മാണത്തിനും ഇവയുടെ ഫലങ്ങൾ ഉപയോഗിക്കുന്നു . ഈ മരത്തിന് നിരവധി ഔഷധഗുണങ്ങളുമുണ്ട് .ഇതിന്റെ ഫലം ,വേരിന്മേൽ തൊലി എന്നിവ പൊണ്ണത്തടി ,കൊളസ്‌ട്രോൾ തുടങ്ങിയ പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .

Previous Post Next Post