ആനമുള്ള് , ജടവള്ളി

dalbergia horrida,edrick,america,#botanicalbeauty,ingenieria,puerto rico,medicinal benefits of apta,fiber,salt spring island,caribe,africa,african blackwood,australian blackwood,tropical,artificial regeneration of forest,victoria asensi amorós,evergreen,forging copper damascus,california,west africa,agriculture,forging cumai,arizona desert,natural and artificial regeneration of forests,acacia nilotica,health benefits


വനങ്ങളിൽ കാണപ്പെടുന്ന നിറയെ മുള്ളുകളുള്ള  ഒരു വലിയ കുറ്റിച്ചെടിയാണ് ആനമുള്ള് . ഇതിനെ ജടവള്ളി എന്ന പേരിലും അറിയപ്പെടുന്നു .

Botanical name : Dalbergia horrida .

Synonyms : Amerimnon horridum, Dalbergia sympathetica .

Family : Fabaceae (Pea family) .

ആവാസകേന്ദ്രം :  അർദ്ധനിത്യഹരിത വനങ്ങളിലും ഈർപ്പമുള്ള ഇലപൊഴിക്കും വനങ്ങളിലും കാണപ്പെടുന്ന ഒരു വലിയ കുറ്റിച്ചെടിയാണ് ആനമുള്ള് . പീച്ചി, ഷോളയാർ , കട്ടളപ്പാറ, ധോണി , വാളയാർ , കല്ലട , നിലമ്പൂർ , റോസ്മല ,തളിപ്പറമ്പ് ,വണ്ടാനം ,കാഞ്ഞിരക്കടവ് ,നെടുങ്കയം,ബോണക്കോർഡ് എന്നീ സ്ഥലങ്ങളിൽ ആനമുള്ള് കാണപ്പെടുന്നു .

ഈ സസ്യത്തിൽ നിറയെ കഠിനമായ മൂർച്ചയുള്ള മുള്ളുകൾ കാണപ്പെടുന്നു . അതിനാൽ തന്നെ വേലിച്ചെടിയായി ഇതിനെ നട്ടുവളർത്താറുണ്ട് .കഠിനമായ വരൾച്ചയെ നേരിടാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് .  വരൾച്ചയുള്ള കാലത്ത് കാട്ടിൽ മൃഗങ്ങളുടെയും നാട്ടിൽ കന്നുകാലികളുടെയും പ്രധാന തീറ്റയാണ് ഇവയുടെ ഇലകൾ .

ALSO READആണ്ടവാഴ ഉപയോഗങ്ങൾ

പണ്ടുകാലത്ത് കളരികളിൽ  മുള്ള്  ഗദ ഉണ്ടാക്കിയിരുന്നത് ആനമുള്ള് കൊണ്ടാണ് . ശത്രുക്കളെ നേരിടാൻ  ഇതിന്റെ കമ്പ് വെട്ടി പിടിഭാഗം നന്നായി മിനുസപ്പെടുത്തി എടുക്കുന്നു . കൂടാതെ ആനമുള്ളിന്റെ തൊലിക്കും ,ഇലയ്ക്കും ഔഷധഗുണങ്ങളുണ്ട് . ചർമ്മരോഗങ്ങൾ , ബ്രോങ്കൈറ്റിസ് ,ഗൊണോറിയ , തൊണ്ടവേദന , നീര് , സിഫിലിസ് , ഹെർണിയ , ചുമ ,വയറിളക്കം തുടങ്ങിയവയുടെ ചികിത്സയ്ക്കായി ആനമുള്ള് ഔഷധമായി ഉപയോഗിക്കുന്നു 

Common name : Prickly Dalbergia . Malayalam name : Ana-mullu, Jadavalli

Previous Post Next Post