പലകപ്പയ്യാനി,വെള്ളപാതിരി,പയ്യാഴാന്ത

പലകപ്പയ്യാനി,വെള്ളപാതിരി,പയ്യാഴാന്ത ഔഷധഗുണങ്ങൾ. 

ഔഷധസസ്യങ്ങൾ,പ്രധാനപ്പെട്ട ഔഷധസസ്യങ്ങൾ,home remedies ഔഷധസസ്യങ്ങൾ ഔഷധം ഔഷധ സസ്യ ഔഷദ സസ്യങ്ങൽ,ഔഷധ സസ്യങ്ങൾ,#ഔഷധസസ്യങ്ങള്‍,ഔഷധ സസ്യങ്ങൾ ഗുണങ്ങൾ,ആയുർവേദസസ്യങ്ങൾ,ഔഷധ സസ്യം ശാസ്ത്രിയ നാമം,ഗുണങ്ങൾ,നൂറിൽപരം ഔഷധ സസ്യങ്ങളുടെ പേരും ചിത്രങ്ങളും അവയുടെ,മുരിങ്ങ,ഔഷധച്ചെടികൾ,ആരോഗ്യം,ഔഷധചെടികൾ ചിത്രവും പേരുകളും,ayuvadha sasyngal,herbs,a to z,a to z study tips,gk latestinformation,മരുന്നു ചെടികൾ,important medicinal plants,gk latest


കേരളത്തിലെ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്ന ഒരു ഇലപൊഴിക്കും  വൃക്ഷമാണ് പലകപ്പയ്യാനി.ഇതിന്റെ ശാസ്ത്രീയനാമം ഓറോക്സൈലം ഇൻഡിക്കം (Oroxylum indicum) എന്നാണ് .കേരളത്തിൽ ഇതിനെ പയ്യാഴാന്ത,പഴയന്ത ,അരൽ ,വെള്ളപാതിരി , കാക്കണംകൊടി , തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .പ്രസിദ്ധമായ ദശമൂലത്തിൽപ്പെട്ട ഒരു ഔഷധവൃക്ഷമാണ് പലകപ്പയ്യാനി.ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്ന  ഒരു വൃക്ഷം കൂടിയാണ് പലകപ്പയ്യാനി.

ഇന്ത്യ ,മലേഷ്യ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ  ഈ വൃക്ഷം കാണപ്പെടുന്നു .ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .ഈ മരത്തിന് ഇല പൊഴിക്കുന്ന സ്വഭാവമുണ്ടങ്കിലും ഒന്നിച്ച് പൊഴിക്കാറില്ല .ഇല പൊഴിഞ്ഞുപോയ പാടുകൾ  മരത്തിൽ കാണാൻ പറ്റും .ഇതിന്റെ തൊലിക്ക് നല്ല കട്ടിയുണ്ട് ,പുറംതൊലിക്ക് പച്ചകലർന്ന തവിട്ടുനിറമാണ് .ഉൾഭാഗത്ത് റോസ് നിറവും . ഇതിന്റെ പൂവിനും ,കായ്ക്കും ഒരു വൃത്തികെട്ട മണമാണ് .ഇതിന്റെ കായകൾ  വാളുപോലെയാണ് ഇരിക്കുന്നത് .ഇതിന്റെ വിത്ത് പൊട്ടിവീണും ,ചുവട്ടിലെ വേരിൽ നിന്നും പുതിയ തൈകൾ മുളച്ചുവരാറുണ്ട് .വളരെ കട്ടികുറഞ്ഞ തടിയാണ് ഇതിന് .ഈടും ബലവും തീരെയില്ല.തടികൊണ്ട് മറ്റ് പ്രയോചനങ്ങൾ ഒന്നും തന്നെയില്ല  .ഇതിന്റെ പ്രധാന ഉപയോഗം ഔഷധമെന്ന നിലയിലാണ് . ഇതിന്റെ തൊലിയും,വേരും , വേരിന്മേൽ തൊലിയും കായകളും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .

ഔഷധഗുണങ്ങൾ .

ദശമൂലം ചേരുന്ന എല്ലാ ഔഷധത്തിലും പലകപ്പയ്യാനിയുടെ വേരിന്മേൽ തൊലിയും ചേരാറുണ്ട് .വയറിളക്കം ,ചർദ്ദി ,വാതരോഗങ്ങൾ  ,വയറ്റിലെ നീര് , ,കുഷ്ടം ,മറ്റ് ത്വക്ക് രോഗങ്ങൾ ,നെഞ്ചുവേദന ,മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ ,  ദഹനക്കേട് ,വിരശല്ല്യം ,മൂലക്കുരു  ,രുചിയില്ലായ്മ   തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി പലകപ്പയ്യാനിയുടെ  തൊലിയും ,കായും,വേരും  ആയുർവേദത്തിൽ ഉപയോഗിക്കുന്നു .ദശമൂലാരിഷ്ടം ,ധന്വന്തര കഷായം ,ധന്വന്തരം കുഴമ്പ് ,ച്യവന പ്രാശം തുടങ്ങിയവയിൽ പലകപ്പയ്യാനി ഒരു ചേരുവയാണ് .

രാസഘടകങ്ങൾ .

ഈ മരത്തിന്റെ തൊലിയിലും ,വേരിന്മേൽ തൊലിയിലും ,ഓറോക്സൈലിൻ എന്ന കയ്പ്പ് രസമുള്ള പദാർത്ഥം അടങ്ങിയിരിക്കുന്നു .

പലകപ്പയ്യാനിവെള്ളപാതിരി
Botanical nameOroxylum indicum
SynonymsBignonia indica
Calosanthes indica
FamilyBignoniaceae
(Jacaranda family)
Common nameBroken Bones Tree
Indian Trumpet Flower
Tree of Damocles
HindiBhut-vriksha
Dirghavrinta
Kutannat
MalayalamPalaqapayyani
Payyazhantha
TamilCori-konnai
Palai-y-utaicci
TeluguManduka-Parnamu
Sonepatta
Patagani
KannadaTigade, Tattuna
MarathiTayitu, Tetu
രസാദിഗുണങ്ങൾ
രസംതിക്തം, കഷായം, മധുരം
ഗുണംലഘു. രൂക്ഷം
വീര്യംഉഷ്ണം
വിപാകം കടു 

ചില ഔഷധപ്രയോഗങ്ങൾ .

വാതരോഗങ്ങൾ ,ദഹനക്കേട് ,നീര് ,വയറ്റിലെ നീര് ,നെഞ്ചുവേദന തുടങ്ങിയവയ്ക്ക് .

പലകപ്പയ്യാനിയുടെ വേരും ,വേരിന്മേൽ തൊലിയും 25 ഗ്രാം എടുത്ത് 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം രണ്ടുനേരം വീതം കഴിച്ചാൽ. വാതരോഗങ്ങൾ ,ദഹനക്കേട് ,നീര് ,വയറ്റിലെ നീര് നെഞ്ചുവേദന തുടങ്ങിയവ മാറിക്കിട്ടും .

നീരും ,വേദനയുമുള്ള ഉണങ്ങാത്ത വ്രണത്തിന് .

പലകപ്പയ്യാനിയുടെ വേരിട്ടു തിളപ്പിച്ച വെള്ളത്തിൽ വ്രണങ്ങൾ കഴുകുകയും .വേര് കഷായം വച്ച് കഴിക്കുകയും ചെയ്താൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

Previous Post Next Post