കസ്തൂരിവേലം , അരിവേലം



ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ  സാധാരണ കണ്ടുവരുന്ന ഒരു   ചെറിയ മരമാണ്  കസ്തൂരിവേലം .തൊട്ടാവാടിയുടെ കുടുബത്തിൽപ്പെട്ടതാണ് ഈ സസ്യം .ഏകദേശം 8 മീറ്റർ ഉയരത്തിൽ വരെ ഇതിന് വളരാൻ കഴിയും  .രാജസ്ഥാൻ ,മഹാരാഷ്ട്ര ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൂടുതലായി ഈ മരം കണ്ടുവരുന്നു .ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ ഫാർനേസിയാന (Acacia farnesiana) എന്നാണ് .ഇതിനെ അരിവേലം ,വേലകം ,വേലം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും മൂർച്ചയുള്ള മുള്ളുകളുണ്ട്‌ .ഇതിൽ പഞ്ഞിപോലെയുള്ള മഞ്ഞ പൂക്കൾ എല്ലായ്‌പ്പോഴുമുണ്ട് .ചിലർ ഇതിനെ അലങ്കാരച്ചെടിയായി നട്ടുവളർത്താറുണ്ട് .ഇതിന്റെ പൂക്കൾക്ക് നല്ല സുഗന്ധമുള്ളതാണ് .ഇതിന്റെ പൂക്കൾ പെർഫ്യൂം നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ഇതിന്റെ കായകൾ പക്ഷി മൃഗാദികളുടെ ഇഷ്ട ഭക്ഷണമാണ്. ഇതിന്റെ കായകൾക്ക് കറുപ്പു നിറമാണ് .ഇതിന്റെ വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് .

ഔഷധഗുണമുള്ള ഒരു ചെടിയാണ് .ഇതിന്റെ തൊലിയും ,തണ്ടും ,കായും ,വിത്തിൽ നിന്നുമെടുക്കുന്ന എണ്ണയും ഔഷധങ്ങള്ക്കായി ഉപയോഗിക്കുന്നു .ഇതിന്റെ തൊലിയുടെ കഷായം . മോണവീക്കം ,മോണ പഴുപ്പ് തുടങ്ങിയ വായിലുണ്ടാകുന്ന രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ചുമയ്‌ക്കും ഉപയോഗിക്കുന്നു .ഇതിന്റെ പുറംതൊലിയുടേ കഷായം വയറിളക്കത്തിന് ഉപയോഗിക്കുന്നു .ഇതിന്റെ തണ്ടും ,തൊലിയും അരച്ച പേസ്റ്റ് ശരീരത്തിലുണ്ടാകുന്ന വീക്കം ,നീര് ,വേദന ,പ്രാണികൾ കടിച്ചത് മൂലമുണ്ടാകുന്ന വേദന തുടങ്ങിയവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .ഇതിന്റെ ഇല അൾസറിന്   ഔഷധമായി ഉപയോഗിക്കുന്നു .ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ പലവിധ ത്വക്ക് രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .

അരിവേലംകസ്തൂരിവേലം
otanical nameAcacia farnesiana
SynonymsAcacia acicularis, Vachellia farnesiana
Mimosa farnesiana
FamilyMimosaceae (Touch-me-not family)
Common nameMimosa bush, Needle bush
Cassie flower, Fragrant acacia
Ironwood, Sweet acacia
Malayalamkasthoorivelam, Arivelam
HindiDurgandh khair, Gandh babul
Gandhi babul, Guh babul
TamilKasturi, Pink-karuvel
TeluguArinmaedamu, Kampu tumma
Kasthoori tumma, Muriki tumma
KannadaKarikasturi, Kasturi gobli
MarathiDevbabhal, Kinkara
GujaratiTalbaval, Jheribaval
BengaliBilati babala
SanskritAhimara,Arimeda, Girimeda


Previous Post Next Post