അരിപ്പൂച്ചെടി , കിങ്ങിണിപ്പൂവ് ,കൊങ്കിണി

 അരിപ്പൂച്ചെടി, കിങ്ങിണിപ്പൂവ് ഔഷധഗുണങ്ങൾ 

കിങ്ങിണി പൂവ്, അരിപ്പൂവ്,#കൊങ്ങിണിചെടി തൈ പിടിപ്പിക്കൽ,#lantana plant flowering tips,#chedikal malayalam,#konginichedi / aripoove care malayalam,#how to prune lantana plant to get maximum flowers,#lantana plant fertilizer malayalam,#lantana camara benifits malayalam,#kongini plant malayalam,#aripoove propagation malayalam,


നമ്മുടെ നാട്ടിൽ വഴിയോരങ്ങളിലും ,പറമ്പുകളിലും ,വേലിപടർപ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് "അരിപ്പൂച്ചെടി" ഇതിന്റെ ശാസ്ത്രീയനാമം ലന്താന ക്യാമറ (Lantana camara) എന്നാണ് . ഇതിനെ കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മൽപ്പൂവ്,തേവിടിച്ചിപ്പൂവ് , ഇടമിക്കി , ഇടാമിയ, കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി, വേലിപ്പരുത്തി, അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി , ലാത്തിങ്ങ എന്നിങ്ങനെ നിരവധി പേരുകളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു . ഇവയുടെ ഇലയിലും തണ്ടിലും ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ഇവയുടെ ഇലയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട് .പഴമക്കാർ ഇതിന്റെ ഇലയുടെ നീര് കീടനാശിനിയായി ഉപയോഗിച്ചിരുന്നു .

ഇതിന്റെ സ്വദേശം അമേരിക്കയാണ് .ഇന്ന് അറുപതോളം ഉഷ്ണ മേഘലാ രാജ്യങ്ങളിൽ ഈ സസ്യം സ്വാഭാവികമായി വളരുന്നു .ഏകദേശം 2 മീറ്റർ ഉയരത്തിൽ വളർന്ന ഒരു ബഹുവർഷ സസ്യമാണിത് .ഈ ജനുസ്സിൽ പെടുന്ന ഏകദേശം 150 ഓളം ഇനങ്ങളുണ്ട് .ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു .നാലിതലുള്ള അനേകം ചെറിയ പൂക്കൾ ഒരുമിച്ചാണ് ഇവയിലുണ്ടാകുന്നത് .ചുവപ്പ്, മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന സസ്യങ്ങളുണ്ട് . പരാഗണത്തിന് ശേഷം പൂക്കളുടെ നിറം മാറുന്നു .പലരും ഇതിനെ പൂച്ചെടിയായി വീട്ടിൽ നട്ടുവളർത്താറുണ്ട് .ഇതിന്റെ ഫലങ്ങൾ  കുരുമുളകുമണി പോലെ ആദ്യം പച്ച നിറത്തിലും .പഴുത്തു പാകമായി കഴിയുമ്പോൾ കടും പർപ്പിൾ നിറത്തിലുമാകുന്നു .ഇത് കുട്ടികൾ പറിച്ച് കഴിക്കാറുണ്ട് .

ഔഷധഗുണങ്ങൾ .

ഈ ചെടിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് .ഈ സസ്യം സമൂലം ഔഷധയോഗ്യമാണ് .പനി ,ജലദോഷം , ചുമ ,തലവേദന ,നീര് , വേദന തുടങ്ങിയവയ്ക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു .

അരിപ്പൂവ്കൊങ്ങിണിപ്പൂവ്
Botanical nameLantana camara
FamilyVerbenaceae (Verbena family
HindiRaimuniya
Malayalam Arippoo,Konkini ,Poochedi
Tamil Arisimater , Unnicheti 
TeluguPulikampa
KannadaLantaana ,Chaduranga
Sanskrit Chaturang ,Cathurengi
Common nameLantana . Wildsage ,

ചില ഔഷധപ്രയോഗങ്ങൾ .

1 ,ദഹനക്കേടിന് .

ഇതിന്റെ വേര് ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ദഹനക്കേട് മാറും .

2, സന്ധിവേദന .

ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും .

3 , പനി ,ചുമ ,തലവേദന .

ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനി ,തലവേദന ,ജലദോഷം ,ചുമ എന്നിവയെല്ലാം കുറയ്ക്കാൻ സഹായിക്കും 


Previous Post Next Post