അയ്യപ്പന , നാഗവെറ്റില ,ശിവമൂലി | Ayyappana

 വിഷപ്പച്ചഅയ്യപ്പാനഅയ്യപ്പനചുവന്ന കൈയ്യോന്നി, മൃതസഞ്ജീവനി , നാഗവെറ്റില ,ശിവമൂലി ഔഷധഗുണങ്ങൾ .

അയ്യപ്പന,അയ്യപ്പാന,അയ്യമ്പന,#അയ്യപ്പന,അയ്യമ്പാന,അയ്യപ്പൻ,#അയ്യപ്പാന,അയപാന,അയ്യനല്ലാതെയാര്,വിഷപ്പച്ച,ചുവന്ന കയ്യോന്നി,വൈദ്യം,ഗൃഹവൈദ്യം,വിശല്യകരണി,അമ്മ വൈദ്യം,ഔഷധസസ്യങ്ങൾ,ഔഷധ സസ്യങ്ങൾ,നാട്ടുവൈദ്യം,വീട്ടു വൈദ്യം,നാട്ടു വൈദ്യം,മുത്തശ്ശി വൈദ്യം,ayyappana,ayapana,piles,piles treatment,ottamooli,nadan ottamooli,piles malayalam,mulakuru,mulakuru maran malayalam,mulakuru malayalam,mulakuru ottamooli,mukakuru maran,mulakuru marunnu,


ഉഷ്‌ണമേഖല പ്രദേശങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് അയ്യപ്പന. വളരെ അധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത് . ഇതിന്റെ ജന്മദേശം ബ്രസീലാണ് .കേരളത്തിൽ വയനാട്‌ ,തൃശ്ശൂർ ,മലപ്പുറം എന്നീ ജില്ലകളിൽ ഈ സസ്യം കൂടുതലായും കണ്ടുവരുന്നു .ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത് .ഇവയുടെ ഇലകൾ വീതി കുറഞ്ഞതും തണ്ടുകൾ ഇളം ചുവപ്പു നിറത്തിലും കാണപ്പെടുന്നു.ഇതിന്റെ ശാസ്ത്രനാമം  അയപന ട്രിപ്പ്ലൈനർവിസ് (Ayapana triplinervis) എന്നാണ് .പിങ്ക് നിറത്തിലുള്ള പൂക്കളുണ്ടാകുന്നതും .ചുവന്ന പൂക്കളോടു കൂടിയതുമായ രണ്ടുതരത്തിലുള്ള സസ്യങ്ങൾ കാണപ്പെടുന്നു . രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ് . ഇലയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .ചെറിയ രീതിയിൽ എരിവും ,കയ്പ്പും ചേർന്നതാണ് ഇലയുടെ രുചി .

അയ്യപ്പനയുടെ വിവിധ പേരുകൾ. 

വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയ്യോന്നി, മൃതസഞ്ജീവനി , നാഗവെറ്റില ,ശിവമൂലി,അകത്തെ മുറികൂട്ടി   തുടങ്ങിയ പല പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു . സംസ്‌കൃതത്തിൽ വിശല്യകരണി,അജപർ‌ണ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഐതിഹ്യങ്ങൾ.

ഹൈന്ദവ പുരാണങ്ങളിൽ ഈ സസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്‌ .ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റു് അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ  ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ അയ്യപ്പന ഉണ്ടന്ന് പറയുന്നു .ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടു വന്നപ്പോൾ അടർന്നു വീണ മലകളിൽ ഒന്നാണ് ഏഴിമല. അതിനാലാണ് കണ്ണൂർ ,വയനാട് ജില്ലകളിൽ ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .എന്നൊരു ഐതിഹ്യവുമുണ്ട് .കണ്ണൂർ ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഏഴിമല.

ഔഷധഗുണങ്ങൾ .

മരുന്നിന് വേണ്ടിയും നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടിയും വീട്ടിൽ നട്ടുവളർത്താൻ പറ്റിയ ഒരു ചെടിയാണ് അയ്യപ്പന.ഈ ചെടി നിൽക്കുന്നതിന് സമീപം പാമ്പ് വരില്ല  . ആദിവാസികൾ എന്ത് രോഗം വന്നാലും അതിനു മരുന്നായി ഉപയോഗിക്കുന്നത് ഈ ചെടിയാണ് .മൂലക്കുരുവിന് ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം . കൂടാതെ മുറിവുകൾ .പ്രമേഹ രോഗികളുടെ ഉണങ്ങാൻ താമസിക്കുന്ന മുറിവുകൾ ,വായ്പുണ്ണ് ,രക്തശ്രാവം ,തേനീച്ച ,കടന്നൽ ,പഴുതാര ,ചിലന്തി തുടങ്ങിയവയുടെ വിഷം ഇല്ലാതാക്കുന്നതിനും .ബോധക്ഷയം , തുടങ്ങിയവയ്‌ക്കൊക്കെ ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു . ആയുർവേദ ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ അയ്യപ്പന ഉപയോഗിച്ച് ഔഷധങ്ങൾ നിർമ്മിക്കുന്നതായി പറയുന്നില്ല . എങ്കിലും ഒട്ടുമിക്ക രോഗങ്ങൾക്കും ഒരു ഒറ്റമൂലിയായി കേരളീയർ ഈ സസ്യത്തെ ഉപയോഗിച്ചു വരുന്നു .

അയ്യപ്പന  നാഗവെറ്റില
Botanical nameAyapana triplinervis
SynonymsEupatorium triplinerve
FamilyAsteraceae
Common NamesAyapana, Aiapana
Aiapaina, Aipana
Cagueña, Curia
Daun Panahan, Daun Perasman
Diapalma Iapana, Diarana-Guaco
Japana, Japana-Branca
Sekrepatoe Wiwir, Pool Root
Vishalyakarni, white Snakeroot
MalayalamAyapana , Vishapacha
Ayyappana, Mruthasanjeevani
Vishalyakarni , Naga Vettila
HindiAyapal
TamilArkana , Ayyappana 
TeluguAyapanamu
Bengali Ayapana
SanskritVishalyakarani , Ajaparna


ചില ഔഷധപ്രയോഗങ്ങൾ .

1 , മൂലക്കുരുവിന് .

മൂലക്കുരുവന്റെ ആരംഭഘട്ടത്തിൽ   അയ്യപ്പനയുടെ 7  ഇലകൾ വീതം ദിവസവും രാവിലെ വെറുംവയറ്റിൽ  ഒരാഴച്ച കഴിക്കുക.  ശമനമുണ്ടാകും ,ഇല്ലങ്കിൽ 7 ഇലകളും ,3 ചുവന്നുള്ളിയും ,ഒരു ചെറിയ കഷണം പച്ചമഞ്ഞളും ചേർത്ത് അരച്ച് 21 ദിവസം തുടർച്ചയായി കഴിക്കുക .മൂലം പുറത്തേയ്ക്ക് തള്ളിനിൽക്കുന്നുണ്ടങ്കിൽ മൂന്നോ നാലോ ഇലകൾ ചതച്ച് കിഴികെട്ടി മലദ്വാരത്തിന്റെ ഉള്ളിൽ തള്ളി വയ്ക്കുക .ഈ ദിവസങ്ങളിൽ ഇലക്കറികൾ മാത്രം കഴിക്കുക .ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ കഴിക്കരുത് .

മറ്റൊരു രീതിയിലും കഴിക്കാവുന്നതാണ് . അയ്യപ്പനയുടെ തളിരിലകൾ 42  ദിവസം കഴിക്കുക .ഒന്നാം ദിവസം ഒരില ,രണ്ടാം ദിവസം രണ്ടില അങ്ങനെ ഇരുപത്തിയൊന്നാം ദിവസം 21 ഇലകൾ, രാവിലെ വെറുംവയറ്റിൽ കഴിക്കണം . 21 ദിവസത്തിന് ശേഷം ഒന്നാം ദിവസം 20 ഇല , രണ്ടാം ദിവസം 19 ഇല ഇങ്ങനെ എണ്ണം കുറച്ച് ഒരു ഇലയിൽ എത്തുമ്പോൾ നിർത്താവുന്നതാണ് .അപ്പോഴേക്കും രോഗം ശമിച്ചിരിക്കും .

2, വായ്പ്പുണ്ണിന് .

അയ്യപ്പനയുടെ  2 ഇലകൾ വീതം 7 ദിവസം തുടർച്ചയായി ചവച്ചരച്ച്‌ കഴിക്കുക. വായ്പ്പുണ്ണ് ശമിക്കും .

3, ചിലന്തി ,പഴുതാര ,തേൾ ,കടന്നൽ ,തേനീച്ച മുതലായവയുടെ വിഷത്തിന് .

ചിലന്തി ,പഴുതാര ,തേൾ ,കടന്നൽ ,തേനീച്ച മുതലായവ കടിച്ചുണ്ടാകുന്ന വിഷം ശമിക്കാൻ അയ്യപ്പനയുടെ ഇലയുടെ നീര് പുറമെ പുരട്ടുകയും . 2 ഇലകൾ വീതം ഉള്ളിൽ കഴിക്കുകയും ചെയ്താൽ ആശ്വാസം കിട്ടും .

4, ബോധംവീണ്ടെടുക്കുന്നതിന് .

ബോധം പോകുന്ന അവസ്ഥയിൽ അയ്യപ്പനയുടെ ഇലകൾ ഞെരുടി മണപ്പിച്ചാൽ അബോധാവസ്ഥയിൽ നിന്നും ഉണരും .

5, തലവേദന മാറാൻ .

അയ്യപ്പനയുടെ ഇലയരച്ച് നെറ്റിയിൽ കട്ടിക്കു പുരട്ടിയാൽ തലവേദന മാറും .

6, താരൻ മുടികൊഴിച്ചിൽ .

അയ്യപ്പനയുടെ ഇലയും തണ്ടും കൂടി അരച്ച് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ താരനും ,മുടികൊഴിച്ചിലും മാറും .

7, ചൊറി ,ചിരങ്ങ് ,കരപ്പൻ ,വട്ടച്ചൊറി .

അയ്യപ്പനയുടെ ഇലയും തണ്ടും കൂടി അരച്ച് എണ്ണകാച്ചി പുറമെ പുരട്ടിയാൽ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ചൊറി ,ചിരങ്ങ് ,കരപ്പൻ ,വട്ടച്ചൊറി മുതലായവ മാറിക്കിട്ടും .

8, മുറിവിന് .

ശരീരത്തിൽ ആയുധം കൊണ്ട്  മുറിവുണ്ടായാൽ അയ്യപ്പനയുടെ ഇല അരച്ച് മുറിവിൽ വച്ച് തുണികൊണ്ട് കെട്ടിയാൽ മുറിവ് പെട്ടന്ന് ഉണങ്ങും .

9, ഉണങ്ങാത്ത വ്രണത്തിന് .

അയ്യപ്പനയുടെ ഇലയുടെ നീര് പതിവായി വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .

10, വയറിളക്കം മാറാൻ .

അയ്യപ്പനയുടെ രണ്ടോ ,മൂന്നോ ഇലകൾ ചവച്ചരച്ച് കഴിച്ചാൽ വയറിളക്കം മാറും 

11,മെലിഞ്ഞവർ തടിക്കാൻ .

അയ്യപ്പനയുടെ രണ്ടോ ,മൂന്നോ ഇലകൾ ദിവസവും കുറച്ചുനാൾ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

12,അമിത ആർത്തവത്തിന് .

അയ്യപ്പനയുടെ ഇല അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കഴിച്ചാൽ അമിത ആർത്തവത്തിന്  ശമനമുണ്ടാകും .

13, ശരീരക്ഷീണം മാറാൻ .

അയ്യപ്പനയുടെ ഇലയുടെ നീര് ഒരു സ്പൂൺ വീതം കഴിച്ചാൽ ശരീരക്ഷീണം മാറിക്കിട്ടും .

14, കന്നുകാലികളിലെ അകിടുവീക്കം മാറാൻ .

കന്നുകാലികളിലെ അകിടുവീക്കം മാറാൻ അയ്യപ്പനയുടെ ഇലയരച്ച് കട്ടിക്ക് അകിടിൽ പുരട്ടിയാൽ മതിയാകും .

15,മോണവീക്കം മാറാൻ .

മോണയിലുണ്ടാകുന്ന നീരും വേദനയും മാറാൻ അയ്യപ്പനയുടെ ഇല അരച്ച് വെള്ളത്തിൽ കലക്കി ദിവസം പലപ്രാവശ്യം കവിൾകൊണ്ടാൽ മതിയാകും .

15,രക്താതിസാരത്തിന് .

അയ്യപ്പനയുടെ ഇലയുടെ നീര് ഒരു സ്പൂൺ വീതം ദിവസം രണ്ടോ മൂന്നോ നേരാം കഴിക്കുക രക്താതിസാരം ശമിക്കും .

Previous Post Next Post