ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ എന്നീ രാജ്യങ്ങളിൽ വരണ്ട പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അമ്പൂരിപ്പച്ചില .ഏകദേശം 4 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് . കേരളത്തിൽ ഗ്രാമപ്രദേശങ്ങളിലും കുന്നിൻ മുകളിലുമൊക്കെ ഈ സസ്യം കാണപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Flueggea leucopyrus എന്നാണ് . ഇംഗ്ലീഷിൽ Bushweed, cool pot, Indian snow berry, thermacole plant, white honey shrub തുടങ്ങിയ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു .
നെല്ലിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ സസ്യം . കൂരാമ്പ് ,അമ്പൂരിപ്പച്ചില ,കൂരാമ്പരൽ ,പെരുംക്ലാവ്, മുൾപ്പുല്ലാഞ്ഞി,ചെരിംക്ലാവ്, വെള്ളമുള്ളാരം തുടങ്ങിയ പേരുകളിലെല്ലാം ഈ സസ്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .നാട്ടിൻപുറങ്ങളിൽ ആടിന് തീറ്റയായി ഈ സസ്യത്തെ കൊടുക്കാറുണ്ട് .ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഈ സസ്യം പൂക്കുന്നത് .ഇതിന്റെ കായ്‌കൾ നെല്ലിക്ക പോലെ ഉരുണ്ട് വെള്ള നിറത്തിലാണ് .ഇത് പഴുത്തു കഴിയുമ്പോൾ ഭക്ഷ്യയോഗ്യമാണ് .
ഔഷധഗുണങ്ങൾ .
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിവിധ രോഗങ്ങളുടെ ചികിത്സയിൽ അമ്പൂരിപ്പച്ചില ഉപയോഗിക്കുന്നു .ഈ സസ്യം സമൂലം ഔഷധയോഗ്യമാണെങ്കിലും വേരാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . വിരശല്ല്യം ,ശരീര വേദന ,നേത്രരോഗങ്ങൾ ,ശരീരം ചുട്ടുനീറ്റൽ ,രക്തദൂഷ്യം ,തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ മഞ്ഞപ്പിത്തം , ഉറക്കമില്ലായ്മ ,കരൾ രോഗങ്ങൾ ,വൃക്കരോഗങ്ങൾ , മൂത്രത്തിൽ കല്ല് ,വാതരോഗങ്ങൾ ,ലൈംഗീകശേഷിക്കുറവ് , വന്ധ്യത തുടങ്ങിയവയ്ക്ക് മറ്റു സസ്യങ്ങളോടൊപ്പം അമ്പൂരിപ്പച്ചില ഔഷധമായി ഉപയോഗിക്കുന്നു.
അമ്പൂരിപ്പച്ചില | |
---|---|
Botanical name | Flueggea leucopyrus |
Synonyms | Securinega leucopyrus, Phyllanthus leucopyrus |
Family | Phyllanthaceae (Amla family) |
Common name | Bushweed, Cool pot, Indian snow berry, Thermacole plant |
Malayalam | Amboorippachila, Mulpulanji ,Perimklavu ,Vellamullaram ,Cerimklaav |
Hindi | Ghat baur, Shinar |
Tamil | Mulluppulatti |
Telugu | Pulugudu |
Kannada | Kandekuvana |
Marathi | Pandharphali |