മുഖക്കുരു മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Mukhakkuru maran

മുഖക്കുരു മാറാൻ,മുഖക്കുരു,മുഖക്കുരു പെട്ടന്ന് മാറാന്,മുഖക്കുരു മാറാന്,മുഖക്കുരു മാറാൻ എളുപ്പവഴി,മുഖക്കുരു മാറാൻ എളുപ്പ വഴി,മുഖക്കുരു കറുത്ത പാടുകൾ മാറാൻ,മുഖക്കുരു അകറ്റാൻ,മുഖക്കുരു പോകാൻ,മുഖക്കുരുവും പാടുകളും മാറാൻ,നെറ്റിയിലെ തരുതരുപ്പ് പോലുള്ള മുഖക്കുരു മാറാൻ എളുപ്പവഴി,മുഖക്കുരു വന്ന പാടുകൾ,മാറാൻ,മുഖ കുരു പെട്ടന്ന് മാറാന്,മുഖക്കുരു കറുത്ത പാടുകൾ പെട്ടെന്ന് മാറാന്‍,മുഖക്കുരു എളുപ്പത്തിൽ സുഖപെടുത്താം,മുഖക്കുരുമാറ്റാൻ പ്രകൃതിദത്ത മരുന്ന്,മുഖക്കുരുവിന് പേരയില,mukhakkuru maran,mukhakkuru,mukhakkuru padukal maran,mukhakkuru maran tips malayalam,mugakuru maran,mukhakkuru maran tips,mukhakkuru maran malayalam,mukakuru karutha padu maran,mukakuru maran malayalam,muka kuzhi maran,mukakuru maran,muga kkuru maran,mukakuru padu maran,mugathe kuzhikal maran,mugakkuru maran malayalam,mukathe karutha padukal maran,pimples maran,how to remove pimples and acne marks naturally,how to get rid of pimples,how to remove pimples,how to remove acne,how to get rid of acne,how to remove pimples overnight,how to get rid of pimples overnight,pimple remove,remove pimples naturally,how to remove pimples at home,how to remove pimple 1 day,how to get rid of acne overnight,how to remove pimples naturally,remove pimples,how to pop a pimple,how to remove acne from face,remove pimples from face,how to get rid of acne fast
 എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു . മുഖത്ത് മാത്രമല്ല കഴുത്ത് ,നെഞ്ച് ,തോൾ എന്നിവിടങ്ങളിലും ഇത് കാണാം .യുവതി യുവാക്കളിലാണ് ഈ പ്രശ്‍നം കൂടുതലായും കാണപ്പെടുന്നത് . പല കാരണങ്ങൾകൊണ്ട് മുഖക്കുരു ഉണ്ടാകാം .എണ്ണമയം അധികമുള്ള ചർമ്മത്തിലാണ് മുഖക്കുരു കൂടുതലായും ഉണ്ടാകുന്നത് . ചില ഹോര്മോണുകളുടെ വ്യതിയാനം മൂലവും ,ചർമ്മത്തിൽ പറ്റിപ്പിടിക്കുന്ന പൊടികൾ മൂലവും ,കൊഴുപ്പ് കൂടിയ ആഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മുഖക്കുരു വരാം . മുഖക്കുരു വന്നാൽ അത് കൈകൊണ്ട് ഒരിക്കലും ഞെക്കിപ്പൊട്ടിക്കരുത് .ഞെക്കി പൊട്ടിച്ചാൽ മുഖത്ത് പാടുകൾ ഉണ്ടാകാൻ കാരണമാകും . മുഖക്കുരു ഉള്ളവർ ബേക്കറി സാധനങ്ങളും , മധുര പലഹാരങ്ങളും പൂർണമായി ഒഴിവാക്കണം . ഇറച്ചി ,മുട്ട , അച്ചാറുകൾ ,തൈര് തുടങ്ങിയവയുടെ ഉപയോഗങ്ങളും കുറയ്ക്കണം . ദിവസവും ധാരാളം വെള്ളം കുടിക്കണം .ദിവസം പലപ്രാവശ്യം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം . ഇത്രയും ശ്രദ്ധിച്ചാൽ മുഖക്കുരു മരുന്നുകൾകൊണ്ട് ഇല്ലാതാക്കാൻ കഴിയും .

1 , ചെറുനാരങ്ങാ നീരുകൊണ്ട് ആദ്യം മുഖം നന്നായി തുടയ്ക്കണം .ശേഷം രക്തചന്ദനപ്പൊടിയും ചെറുതേനും തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടണം . 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു മാറി മുഖത്തിന് നല്ല നിറം കിട്ടുകയും ചെയ്യും .

2 , പഴുത്ത പേരയ്ക്ക  കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

3 , ഗരുഡകൊടിയുടെ ഇല അരച്ച് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറും .

4 ,ഓറഞ്ചുനീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി . 30 മിനിട്ടിന് ശേഷം കഴുകി കളയാം .ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കാര എന്നിവ പൂർണ്ണമായും മാറും .

5 ,തക്കാളി ,മുള്ളങ്കി ,ചെറുനാരങ്ങ എന്നിവയുടെ നീര് തുല്ല്യ അളവിൽ കലർത്തി.  മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം ..ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കാര എന്നിവ പൂർണ്ണമായും മാറും .

6 ,ചന്ദനവും ,അൽപ്പം കർപ്പൂരവും കൂട്ടിയരച്ച് കിടക്കാൻ നേരം മുഖത്ത് പുരട്ടുക .രാവിലെ കഴുകി കളയാം .പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

7 ,വേപ്പിലയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് മുഖത്ത് പുരട്ടുക . 30 മിനിട്ടിന് ശേഷം വേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .

8 ,ചന്ദനവും ,മഞ്ഞളും അരച്ച് മുഖത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകി കളയാം .

9 ,കടുക്കത്തോട് അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .

10 , ചെറുനാരങ്ങ നീര് ചൂടുവെള്ളത്തിൽ കലർത്തി പതിവായി കുടിച്ചാൽ മുഖക്കുരു മാറും .

11 , മുല്ലപ്പൂവ് തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ ഈ വെള്ളംകൊണ്ട് മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരുവിന് ശമനമുണ്ടാകും .

12 ,പേരയിലയും ,പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാം .പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

13 , മുരിങ്ങയിലയുടെ നീരും ,ചെറുനാരങ്ങാ നീരും തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ മുഖക്കുരു പൂർണ്ണമായും മാറും .

14 , കഴഞ്ഞിക്കുരു അരച്ച് പാലിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

15 ,നീർമരുതിൻ തൊലി അരച്ച് തേനിൽ ചാലിച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

16 ,പച്ചമഞ്ഞളും ,വേപ്പെണ്ണയും യോജിപ്പിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .

17 , മൈലാഞ്ചിയും ,പച്ചമഞ്ഞളും കൂട്ടിയരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .

18 , കുങ്കുമപ്പൂവ് തേങ്ങാപ്പാലിൽ ചാലിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .

19 , കടലമാവ് , മഞ്ഞൾപ്പൊടി ,വേപ്പില ,പാല് എന്നിവ കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയാം .തുടർച്ചയായി ചെയ്താൽ മുഖക്കുരുവും ,മുഖത്തെ പാടുകളും പൂർണ്ണമായും മാറും .

20 , ചുവന്നുള്ളി നീരും ,ചെറുനാരങ്ങ നീരും തുല്ല്യ അളവിൽ യോജിപ്പിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്തുപുരട്ടുക .രാവിലെ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .

21 ,കാഞ്ഞിരക്കുരുവിന്റെ പരുപ്പ് കുഴമ്പുപരുവത്തിൽ അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി കുറച്ചുദിവസം ചെയ്താൽ മുഖക്കുരു മാറും .

22 , ജീരകം ,കരിംജീരകം ,എള്ള് ,വെളുത്ത കടുക് എന്നിവ സമം പശുവിൻ പാലിൽ അരച്ച് മുഖത്ത് പുരട്ടുക . 20 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി കുറച്ചുദിവസം ചെയ്താൽ മുഖക്കുരു മാറും .

23 , വെളുത്തുള്ളി വിനാഗിരിയിൽ അരച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും .

24 , കസ്തൂരിമഞ്ഞളും ,രക്‌തചന്ദനവും അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിട്ടിന് ശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ മുഖക്കുരു മാറും .

Previous Post Next Post