മുഖത്തെ പാടുകൾ മാറാൻ

മുഖത്തെ കറുത്ത പാടുകൾ മാറാൻ,മുഖത്തെ പാടുകൾ മാറ്റാം,കുരുക്കൾ മാറാൻ,മുഖക്കുരു മാറാൻ,മുഖത്തെ കറുത്ത പുതിയ,കരിമംഗല്യം മാറാൻ,മുഖം തുടുക്കാൻ,മുഖക്കുരു മാറാന്‍,മുഖം വെളുക്കാൻ,ചുളിവുകൾ അകറ്റാൻ,മുഖത്തിന്റെ ഭംഗിയും മൃദുലതയും വര്‍ദ്ധിപ്പിക്കാന്‍,മുഖക്കുരു,വെള്ളപ്പാട്,മുഖ സംരക്ഷണം,മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ 4 തരം നാച്ചുറൽ ഒറ്റമൂലികൾ,വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ടിപ്‌സുകൾ,നിറം വെക്കാൻ,arogyam,arogyam malayalam,face,face whitening,face whitening cream,karutha padukal maran,mukathe karutha padukal maran,karutha padukal maran malayalam,mugathe padukal maran,mugathe karutha padukal maran,mugathe karutha padukal maaran,mukathe padukal mukathe padukal maran beauty tips,mukathe karutha padu maran,karuth paadukal maran,mukathe kara maran,karutha padukal maran tips,mukhathe karivalipp maran,mugathe karutha kuru maran,mukakuru maran quran,mukhathe karuthapadukal,mukakuru padu maran,karutha padukal,ശരീരത്തിലെ കറുത്ത പാടുകള് മാറാന്,മുഖത്തെ കരിമംഗല്യം മാറാന്,മുഖത്തെ കറുത്ത പാടുകള് മാറാന് ക്രീം,മുഖത്തെ കുരു മാറാന്,മുഖത്തെ വെളുത്ത പാട് മാറാന്,മുഖത്തെ കറുത്ത പാടുകള് കാരണങ്ങള്,മുഖക്കുരു വന്ന പാടുകള് മാറാന്,മുഖത്തെ കറുത്ത പാട്




ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്തെ പാടുകൾ .  പല കാരണങ്ങൾ കൊണ്ട് മുഖത്ത് ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകാം . മുഖക്കുരു വരുന്നത് , മുഖക്കുരു വന്നാൽ അത് ഞെക്കിപ്പൊട്ടിയ്ക്കുന്നത് . ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം ,അനാരോഗ്യമായ ജീവിതശൈലി തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് മുഖത്ത് പാടുകൾ ഉണ്ടാകാം . എന്നാൽ വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ  കഴിയും .

1 ,പാൽപ്പാട ,വെള്ളരിക്ക നീര് ,തേൻ , ഇവ തുല്ല്യ അളവിൽ കലർത്തി മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക .പതിവായി ചെയ്താൽ 15 ദിവസംകൊണ്ട് മുഖത്തെ പാടുകൾ ഇല്ലാതാകും .

2 , ചെറുനാരകത്തിന്റെ തളിരിലയും ,പച്ചമഞ്ഞളും ചെത്തരച്ച് മുഖത്ത് പുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക. പതിവായി ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്തപാടുകൾ തുടങ്ങിയവ മാറിക്കിട്ടും .

3 ,വേപ്പിലയും ,പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

4 , പച്ചമഞ്ഞൾ അരച്ച് തുളസിനീരിൽ ചാലിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ തുടങ്ങിയവ മാറിക്കിട്ടും .

5 , പുളിയാറില അരച്ച് പനിനീരിൽ ചാലിച്ച് മുഖത്തുപുരട്ടി  30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ തുടങ്ങിയവ മാറിക്കിട്ടും .

6 , അരിക്കാടി ഊറ്റിയതിന്റെ മട്ടിൽ രക്തചന്ദനം അരച്ച് ചാലിച്ച് മുഖത്തുപുരട്ടി   30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ,കാക്കപ്പുള്ളികൾ , കാരകൾ തുടങ്ങിയവ മാറിക്കിട്ടും .

7 , മഞ്ഞൾപ്പൊടി എരുക്കിന്റെ കറയിൽ ചാലിച്ച് പാടുള്ള ഭാഗത്തുപുരട്ടി  30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ പൂർണ്ണമായും മാറും .

8 , ജാതിക്ക അരച്ച് പാലിൽ ചാലിച്ച് മുഖത്തുപുരട്ടി  30 മിനിറ്റിനുശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

9 , രക്തചന്ദനം അരച്ച് വെള്ളരിക്ക നീരിൽ ചാലിച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

10 , പശുവിൻ പാൽ ,ചെറുനാരങ്ങാനീര് ,മഞ്ഞൾപ്പൊടി ,ഒരു നുള്ള് ഉപ്പ് എന്നിവ കൂട്ടിക്കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കടലമാവും ,ഇളം ചൂടുവെള്ളവും ഉപയോഗിച്ച് മുഖം കഴുകുക ,പതിവായി ചെയ്താൽ 15 ദിവസംകൊണ്ട് മുഖത്തെ പാടുകൾ മാറും .

11 , ഉമിക്കരിയും ,തേങ്ങയും തുല്ല്യ അളവിൽ അരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ രണ്ടാഴ്ചകൊണ്ട് മുഖത്തെ കറുത്ത പാടുകൾ മാറും .

12 ,ഗരുഡക്കൊടിയില അരച്ച് പതിവായി മുഖത്തുപുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറും .

13 ,ചുവന്നുള്ളിനീരും ,സമം തേനും യോജിപ്പിച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനുശേഷം കഴുകിക്കളയാം . പതിവായി ചെയ്താൽ രണ്ടാഴ്ചകൊണ്ട് മുഖത്തെ കറുത്ത പാടുകൾ മാറും .


Previous Post Next Post