കാലിലെ വളംകടി ഇല്ലാതാക്കാൻ ഫലപ്രദമായ ഒറ്റമൂലികൾ | home remedy for athlet's foot

വളംകടി,വളംകടി മാറ്റാൻ,വളംകടി ഒറ്റമൂലി,വളംകടി വരാതിരിക്കാൻ,വളം കടി,വളംകടി മാറ്റാൻ /athletes foot malayalam,വളം കടി മാറാൻ,വളം കടി ഒറ്റമൂലി,വളംകടിക്കി പരിഹാരം,വളം കടി ഇല്ലാതാക്കാൻ,കാലിലെ വളം കടി മാറാന്‍,വളം കടി മാറാൻ എളുപ്പവഴി,വളം കടിക്കുളള ആയുർവേദ മരുന്നുകൾ,കാലിലെ വളം കടി വേഗത്തില്‍ പോകുവാന്‍,പുഴുക്കടി ഒറ്റമൂലി,പുഴുക്കടിക്കുളള പരിഹാ,പുഴുക്കടി എങ്ങനെ മാറ്റാം,പുഴുക്കടി മാറ്റാനുളള മരുന്ന്,കാൽ വെടിച്ചു കീറൽ,valamkadi,#valamkadi,valamkadi home remedy,#valamkadi #homeremedies,kalile valamkadi engne mataam,valamkadi treatment malayalam,valankai,valam kadi,#valamkadimaran,valam kadi maattam,valam kadi medicine,valam kadi malayalam,rainy days valam kadi,valam kadi malayalam tips,home remdys for valam kadi,valam kadi maran malayalam,valam kadi maattam malayalam,valam kadi medicine malayalam,#valamkadimattameluppathil,puzhukadi malayalam,വളം കടി മാറാന് എന്ത് ചെയ്യണം,Valam kadi medicine,ഫംഗസ്,Valam kadi medicine malayalam,കാലിലെ പുഴുക്കടി,പുഴുക്കടി ഒറ്റമൂലി,ഫങ്കസ് രോഗങ്ങള്,പുഴുക്കടിക്ക് കാരണം,




സർവസാധാരണമായി കണ്ടുവരുന്ന ഒരു ചർമ്മപ്രശ്നമാണ് വളംകടി .ഇത് അത്‌ലറ്റ്‌സ് ഫൂട്ട് എന്ന് അറിയപ്പെടുന്നു .കായിക താരങ്ങളെ സാധാരണയായി ബാധിക്കുന്ന ഒരു രോഗമായതിനാലാണ് ഇതിനെ അത്‌ലറ്റ്‌സ് ഫൂട്ട് എന്ന പേരിൽ അറിയപ്പെടുന്നത് .എന്നിരുന്നാലും ആർക്ക് വേണമെങ്കിലും ഈ രോഗം വരാം .കൃഷിക്കാരിലാണ് ഇപ്പോൾ കൂടുതലായും ഈ രോഗം ഉണ്ടാകുന്നത്.  ഡെര്‍മാറ്റോഫൈറ്റിനത്തില്‍പ്പെടുന്ന ഫംഗസ് അണുബാധമൂലമാണ് ഈ രോഗം ഉണ്ടാകുന്നത് .


 മഴക്കാലത്താണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത് .കൂടുതൽ സമയം കാൽപാദം നനവുള്ളതാകുന്നതും ,പൊതു കുളിമുറികളിൽ കുളിക്കുന്നതും ,ചെളി വെള്ളത്തിൽ കൂടി നടക്കുന്നതും ,നനഞ്ഞ ഷോക്‌സ് ധരിക്കുന്നതും ,വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ ചെരുപ്പില്ലാതെ നടക്കുന്നതും തുടങ്ങിയ കാരണങ്ങൾ കൊണ്ട് വളംകടി ഉണ്ടാകാം .വളംകടി ഉണ്ടായാൽ കാൽ വിരലുകൾക്കിടയിൽ അസഹനീയമായ ചൊറിച്ചിലും നീറ്റലും ഉണ്ടാകും .കൂടാതെ വിരലുകൾക്കിടയിൽ അഴുകിയതുപോലെ കാണപ്പെടുകയും ദുർഗന്ധം എടുക്കുകയും ചെയ്യും .

1 , വെളുത്തുള്ളിയും മഞ്ഞളും ചേർത്തരച്ച് വളംകടിയുള്ള ഭാഗത്ത് പുരട്ടുക .
2 ,പറങ്കിമാവിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കാൽ കഴുകുക .
3 ,വേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുക .
4 ,കശുവണ്ടിത്തോട് ചൂടാക്കുമ്പോൾ പുറത്തുവരുന്ന കറ പുരട്ടിയാൽ വളംകടി പെട്ടന്ന് ശമിക്കും .
5 ,മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുക .
6 ,നെല്ലിക്ക അരച്ച് തൈരിൽ ചാലിച്ച് പുരട്ടുക .
7 ,പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കാല് കഴുകുക .
8 ,എരുമക്കള്ളിയുടെ കറ പുരട്ടുക .
9 ,അമ്പഴത്തിന്റെ ഇല അരച്ച് പുരട്ടുക .
10 ,കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുക .
11 ,കടലാവണക്കിന്റെ കറ പുരട്ടുക .
12 ,കുടവന്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുക .
13 ,ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക .
14 ,100 മില്ലി വെളിച്ചെണ്ണയിൽ 20 ഗ്രാം കല്ലുപ്പും 10 ഗ്രാം കർപ്പൂര തുളസിയുമിട്ട് അടുപ്പത്ത് വച്ച് ചൂടാക്കുക .കർപ്പൂര തുളസിയില കരിഞ്ഞു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ എണ്ണ പുരട്ടിയാൽ വളംകടി പെട്ടന്ന് ശമിക്കും ,പുഴുക്കടി ,ചിരങ്ങ് ,ചൊറി എന്നിവയ്ക്കും ഈ എണ്ണ വളരെ നല്ലതാണ് .
15 ,വെളിച്ചെണ്ണയോ ,മണ്ണെണ്ണയോ കാലുകളിൽ പുരട്ടി പുറത്തുപോയാൽ വളം കടിക്കുകയില്ല .







Previous Post Next Post