1 ,പച്ചമഞ്ഞൾ അരച്ച് വെള്ളം തിളപ്പിച്ച് ഒരാഴ്ച കുളിക്കുക .
2 ,കരിന്തകരയില മോരിൽ അരച്ച് പുറമെ പുരട്ടുക .
3 ,കൊന്നയില ഇടിച്ചു പിഴിഞ്ഞ നീര് പുറമെ പുരട്ടുക .
4 ,തെങ്ങിന്റെ ഇളം വേര് ചതച്ച് വെളിച്ചെണ്ണ കാച്ചി പുറമെ പുരട്ടുക .
5 ,നിലപ്പാല സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി ഒരാഴ്ച കഴിക്കുക .
6 ,കറിവേപ്പിലയും ,പച്ചമഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക .
7 ,ഗന്ധകം വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്ത് വച്ച് ചൂടാക്കി തെളിഞ്ഞു വരുന്ന എണ്ണ ഊറ്റി പുരട്ടുക .
8 ,പൊന്നാംതകരയിലയും ,പച്ചമഞ്ഞളും കൂടി അരച്ച് പുരട്ടുക .
9 ,ചെറുനാരങ്ങാ നീരും ഗന്ധകവും കൂടി യോചിപ്പിച്ചു പുരട്ടുക .
10 ,കുളിർമാവിന്റെ ഇല അരച്ച് പുരട്ടുക .
11 ,തുളസി നീര് പുരട്ടുക .
12, നിലനാരകിത്തില അരച്ച് പുരട്ടുക .
13 ,വെള്ളെരുക്കിന്റെ വേര് അരച്ച് പാലിൽ കഴിക്കുക .
14 ,100 മില്ലി വെളിച്ചെണ്ണയിൽ 125 ഗ്രാം ചുവന്നുള്ളി അരിഞ്ഞിട്ടു മൂപ്പിച്ച എണ്ണ പുരട്ടുക .
15 ,നാല്പാമരത്തോൽ ,കുന്നിവേര് എന്നിവ കഷായം വച്ച് എണ്ണ ,പാൽ ,ഇരട്ടിമധുരവും അരച്ച് ചേർത്ത് കാച്ചി അരച്ച് പുരട്ടുക .ചൊറി ചിരങ്ങ് എന്നിവയ്ക്ക് വളരെ ഫലപ്രദം .