ഇൻസുലിൻ ചെടി

ഇൻസുലിൻ ചെടി,ഇൻസുലിൻ ചെടി ഔഷധ ഗുണങ്ങൾ,ഇൻസുലിൻ പ്ലാന്റ്,ഇൻസുലിൻ പച്ച,#insuline plant #ഇൻസുലിൻ ചെടി.. #mosquito repellant,ഇൻസുലിൻ റെസിസ്റ്റൻസ്,എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ്,തുടക്കത്തിൽത്തന്നെ ഇൻസുലിൻ ചികിത്സ ആവശ്യമാണോ,ഷുഗർ ഒറ്റമൂലി,പ്രമേഹം ഒറ്റമൂലി,niti saxena,best low light plants,gardening channel,medicinal plant,insulin plant,chamaecostus cuspidatus,chamaecostus cuspidatus plant,costus cuspidatus,#chamaecostus cuspidatus plant,costus pictus,#comocultivarcostusspicatus,costus igneus,costus igneous,fiery costus,medicinal properties of costus.,corosolic acid,focus,#comotratarcistite,speech,name of poisonous plants,covid-19,natural diabetes treatment,spiral flag,coco martin,managing diabetes naturally,corona virus,speechdelay,diabetes cure,#canademacaco


ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്  ഇൻസുലിൻ ചെടി .കേരളത്തിൽ ഇൻസുലിൻ പച്ച എന്ന പേരിലും അറിയപ്പെടും.

Binomial name : Chamaecostus cuspidatus
Family : Costaceae (Spiral Ginger family)
Synonyms : Costus hieroglyphica, Costus mexicanus, Costus congestus
Common name : Painted Spiral Ginger, Spotted Spiral Ginger 

രൂപവിവരണം .

ഏകദേശം ഒന്നര  മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് നല്ല നീളമുള്ളതും തണ്ടുകൾ വളരെ മൃദുവുമാണ് .ഇവയുടെ തണ്ടുകൾക്ക് ചുവപ്പു നിറമാണ് . ഇലകൾക്ക് പുളിരസം കലർന്ന ചവർപ്പ് രുചിയുമാണ് .ഇവയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളുണ്ടാവും .യാതൊരു പരിചരണവുമില്ലാതെ വന്യമായി വളരുന്ന ഒരു സസ്യമാണ് ഇൻസുലിൻ ചെടി .ഇതിന്റെ ചുവട്ടിൽ നിന്നും ധാരാളം പുതിയ തൈകൾ മുളച്ചു വരുന്നു .ഒരു തൈ നട്ടാൽ ഒന്നോ രണ്ടോ വർഷം കൊണ്ട് ആ സ്ഥലം മുഴുവൻ ഇത് വ്യാപിക്കും . നട്ടുവളർത്തുന്നവർ ചെടിച്ചട്ടിയിലോ മറ്റോ നട്ടുവളർത്തണം  . തറയിൽ നട്ടാൽ പിന്നീട് ഇതിനെ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ് .കാരണം അതുപോലെ പടർന്നു വ്യാപിക്കും .


ഇൻസുലിൻ ചെടിയുടെ ഔഷധഗുണങ്ങൾ .

പ്രമേഹ രോഗത്തിന്  വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം . കേരളത്തിൽ മാത്രമായി ഇപ്പോൾ പ്രമേഹ രോഗശമനത്തിന് ഔഷധമായി ഈ സസ്യം ഉപയോഗിക്കുന്നു . രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രമേഹരോഗത്തിൽ കഷ്ട്ടപ്പെടുന്നവുരുടെ എണ്ണം നമ്മുടെ നാട്ടിൽ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു .

മാറിയ ഭക്ഷണ രീതിയും പാരമ്പര്യമായി കടന്നു വരുന്ന ഘടകങ്ങളും പ്രമേഹ രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നു . കൃത്യമായ വൈദ്യപരിശോധനയും കർശനമായ ഭക്ഷണ നിയന്ത്രണവും ,വ്യായാമവും കൂടാതെ ഇൻസുലിൻ കുത്തിവയ്പ്പും ഇവർക്ക് വേണ്ടിവരുന്നു . എന്നാൽ പ്രമേഹ രോഗനിയന്ത്രണത്തിന് പ്രകൃതി ഒരുക്കിയ ഒരു പച്ചില മരുന്നാണ് ഇൻസുലിൻ ചെടി . ഇവയുടെ ഔഷധ ഗുണത്തെ പറ്റി ഇതുവരെ  ആധികാരികമായി  വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല .

എങ്കിലും ഈ ചെടിയുടെ ഒന്നോ രണ്ടോ അധികം മൂക്കാത്ത ഇലകൾ ദിവസവും കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും എന്ന് അനുഭവസ്ഥർ  പറയുന്നു . പച്ചയ്ക്കു കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്  ഈ ചെടിയുടെ ഇല തണലിൽ ഉണക്കിപ്പൊടിച്ച് ദിവസവും ഒരുടേബിൾ സ്പൂൺ വീതം കഴിക്കാവുന്നതാണ് .

Previous Post Next Post