കറുപ്പ് | കറപ്പുചെടി | അഫീൻ | Papaver somniferum

 

കറപ്പുചെടി,   കറുപ്പ് , കറപ്പുചെടി, അഫീൻ , Papaver somniferum,എന്താണ് കറുപ്പ് ,കറുപ്പ് എന്തിന് ഉപയോഗിക്കുന്നു ,papaver somniferum,somniferum,papaver,growing papaver somniferum,papaver somniferum time lapse,papaver somniferum timelapse,papaver somniferum album opio,papaver somniferum germination,papavers,papaverina,papaveraceae,papava,overseas,safer use,life,pavot,travel,flowers,poppys as a painkiller,opium drug,opium fruit,painkiller,zeitraffer,where does heroin come from,what is opium,paarse bloem,poppy flowers,the opium wars,winter harvest

60 മുതൽ 120 സെമി ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി ചെടിയാണ് കറുപ്പ് .ഇതിന്റെ തണ്ട് വളരെ മൃദുലവും രോമങ്ങൾ നിറഞ്ഞതുമാണ് .ഇതിന് ശാഖകൾ വളരെ കുറവായിരിക്കും .ഇതിന്റെ പൂക്കളുടെ നിറം വെള്ളയോ വയലറ്റ് നിറമോ ,ചുവപ്പോ ആയിരിക്കും .പൂക്കൾ വലുതും കാണാൻ ഭംഗിയുള്ളതുമാണ് .ഇതിന്റെ കായ്കൾക്ക് ഗോളാകൃതിയിലും നല്ല മിനുസമുള്ളതുമാണ് .ഇതിന്റെ അധികം മൂക്കാത്ത കായുടെ പുറംതൊലിയിൽ കത്തികൊണ്ട് മുറിവൊണ്ടാക്കി നിർത്തുമ്പൾ ഊറിവരുന്ന കറയാണ് കറുപ്പ് .ഇതിൽ വിഷാംശം ഉള്ളതാണ് .കായ്കൾ വിളയുംതോറും കറയുടെ വിഷശക്തി കുറയുന്നു .ഈ കായിൽ അനവധി വിത്തുകൾ കാണും .എന്നാൽ വിത്തിന് വിഷശക്തിയില്ല .വിത്തിന് കറുപ്പുനിറമാണ് .ഈ വിത്താണ് ഖസ്ഖസ്(കശകശ ) എന്ന പേരിൽ അറിയപ്പെടുന്ന മസാല .കറുപ്പുചെടിയിൽനിന്നാണ്. ബ്രൗൺഷുഗർ നിർമ്മിക്കുന്നത് .


ഉത്തർപ്രദേശ് ,മധ്യപ്രദേശ് ,ബീഹാർ ,രാജസ്ഥാൻ ,ജമ്മുകശ്മീർ ,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഔഷധനിർമ്മാണത്തിന്റെ ആവിശ്യങ്ങൾക്കായി നിയന്ത്രിത തോതിൽ കൃഷി ചെയ്യുന്നു .പണ്ട് കറുപ്പ് ധാരാളമായി നട്ടുവളർത്തിയിരുന്നു .കറുപ്പ് കഞ്ചാവുപൊലെ ലഹരി വസ്തു ആയതുകൊണ്ടും .കറുപ്പ് ഉപയോഗിക്കുന്ന ദോഷഫലങ്ങൾകൊണ്ടും  ഗവൺമെന്റ് ഇതിന്റെ കൃഷി നിയന്ത്രണത്തിലാക്കി .വളരെ സാമ്പത്തികപ്രാധാന്യം ഉള്ള ഒരു ചെടിയാണ് കറുപ്പ് .Opium എന്ന വിലപിടിപ്പുള്ള മരുന്ന് കറുപ്പിൽ നിന്നുമാണ് ഉണ്ടാക്കുന്നത്.കറുപ്പുചെടിയുടെ കറ ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. കർപ്പൂരരസം, അഹിഫേനാസവം,ദുഗ്ദ്ധവടിക എന്നിവയിൽ  കറുപ്പ് ഒരു പ്രധാന ചേരുവയാണ്.

 


 

ലഹരിക്ക്‌ വേണ്ടി കറുപ്പ് പലരും ചെറിയ രീതിയിൽ ഉപയോഗിക്കാറുണ്ട് .കുറച്ചു ദിവസം തുടർച്ചായി ഉപയോഗിച്ചാൽ അതിന് അടിമപ്പെടുകയും ചെയ്യും .ഇവരെ കണ്ടാൽ തിരിച്ചറിയാനും കഴിയും .വിളർച്ചയും ശരീരഭാരം വളരെ കുറവായിരിക്കും .വായിലും ,കവിളിലും കൺപോളകളിലും നിറവ്യത്യാസം ഉണ്ടായിരിക്കും .ആത്മഹത്യക്കുവേണ്ടിയും കറുപ്പ് ഉപയോഗിക്കാറുണ്ട് .കറുപ്പ് 2 ഗ്രാം അളവിൽ കഴിച്ചാൽ മരണം സംഭവിക്കും .കറുപ്പ് അധിക അളവിൽ കഴിച്ചാൽ വിഷലക്ഷണങ്ങൾ അരമണിക്കൂറിനുള്ളിൽ തന്നെ പ്രകടമാകും .മോഹാലസ്യപ്പെടുകയും ഗാഢനിദ്രയിലാകുകയും ചെയ്യും .ശരീരം അധികമായി തണുക്കുകയും മുഖം വിളറുകയും ചെയ്യും .ശ്വാസം എടുക്കാൻ പ്രയാസമാകും..മറുമരുന്ന് ചെയ്തില്ലെങ്കിൽ 5  മുതൽ 12  ണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.

 


 


ശാസ്ത്രനാമം Papaver somniferum
സസ്യകുടുംബം Papaveraceae
മറ്റു ഭാഷകളിലെ പേരുകൾ

English common poppy, opium poppy, breadseed poppy
Hindi अफीम का पौधा (afeeam ka podha), अहिफेन (ahiphen)
Tamil அபினி (Apiṉi)
Telugu  గసగసాలు (gasagasalu)నల్లమందు (nallamandu)
Sanskrit Ahiphena
സാദിഗുണങ്ങൾ
രസം തിക്തം, കഷായം
ഗുണം സൂക്ഷ്മം, രൂക്ഷം, വ്യവായി
വീര്യം ഉഷ്ണം
വിപാകം കടു

 

 


കറുപ്പ് ശുദ്ധി ചെയ്യേണ്ട വിധം 

മൂന്നു ദിവസം പശുവിൻ പാലിൽ പുഴുങ്ങിയാൽ കറുപ്പ് ശുദ്ധിയാകും . ഓരോ ദിവസവും പാൽ മാറ്റി പുതിയ പാൽ ഉപയോഗിക്കേണ്ടതാണ് .കറുപ്പ് ഉള്ളിൽ കഴിക്കുന്നതിനുള്ള മരുന്ന് നിർമ്മിക്കാൻ മാത്രമേ ശുദ്ധി ചെയ്യേണ്ടതൊള്ളൂ .


രാസഘടകങ്ങൾ

കറുപ്പുചെടിയിൽ നാർക്കോട്ടിൻ, മോർഫിൻ, കൊഡീൻ, തെബെയിൻ,പപ്പാവെറിൻ, നാർസീൻ എന്നീ വിഷഗുണങ്ങളുള്ള ആൽക്കലോയിഡുകൾ പ്രധാനമായും അടങ്ങിയിരിക്കുന്നു .മോർഫിൻ എന്ന ഘടകത്തിനാണ് ഏറ്റവും കൂടുതൽ  വിഷവീര്യമുള്ളത്.

 

 ഔഷധഗുണങ്ങൾ 

അതിസാരം, വിഷൂചിക തുടങ്ങിയ രോഗങ്ങളിൽ കറുപ്പു ചേർന്ന മരുന്നുകൾ ഉള്ളിൽ കഴിക്കുന്നത് ഫലപ്രദമാണ്.വളരെ ചെറിയ അളവിൽ ഉപയോച്ചാൽ ശാരീരികമായും മാനസികമായും ഉത്തേജനം കിട്ടും. ഉറക്കക്കുറവുള്ളവർക്ക്‌ ഇത് ചെറിയ അളവിൽ  ഉപയോഗിച്ചാൽ നല്ല ഉറക്കം കിട്ടും .പ്രമേഹത്തിനും കറുപ്പ് ഔഷധമായി ചെറിയ അളവിൽ ഉപയോഗിക്കാം . ഉദരശൂല, അതിസാരം, വാതജന്യമായ വേദന,  കാസം,ശീഘ്രസ്ഖലനം എന്നിവയ്ക്ക് ചെറിയ അളവിൽ കറുപ്പ് ഔഷധമായി ഉപയോഗിക്കുന്നു.ദിവസം 30 മുതൽ 100 മില്ലിഗ്രാം കറുപ്പ് ഔഷധമായി ഉപയോഗിക്കാം .മുലയൂട്ടുന്ന സ്ത്രീകൾക്കും ,കുഞ്ഞുങ്ങൾക്കും കറുപ്പോ കറുപ്പു ചേർന്ന ഔഷധങ്ങളോ കഴിക്കാൻ പാടുള്ളതല്ല .





Previous Post Next Post