കരിങ്ങാലി | കരിഞ്ഞാലി | ഔഷധഗുണങ്ങൾ | Acacia catechu

 

കരിങ്ങാലി,കരിങ്ങാലി പുഞ്ച,കരിങ്ങാലി പുഞ്ചാ,രിങ്ങാലി പുഞ്ച,കരിങ്കാളി (കരിങ്ങാലി) മാലയുടെ പ്രയോജനങ്ങൾ,കരിങ്ങാലി വെള്ളവും പ്രമേഹവും,കരിങ്ങാലി വെള്ളത്തിന്റെ ഗുണങ്ങള്‍,കരിങ്ങാലി വെള്ളം ദിവസവും കുടിക്കാം,കരിങ്ങാലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍,ഇനങ്ങൾ,ചപ്പങ്ങം,ഉപയോഗങ്ങൾ,ഔഷധ സസ്യങ്ങൾ,രഹസ്യങ്ങള്‍,രക്തം ശുദ്ധീകരിക്കാൻ ഒറ്റമൂലി,ജപമാല,ഗായത്രി,medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,acacia catechu,ദന്തധാവന,ഖദിര,രക്തസാരം,യ്ഞജാംഗ,karinkali,karingali,karingali attam,karungali,#karungali,karinkaali,karinkali alle,karungali tree,karungali malai,karungali maram,karungali malai original,karungali kattai,karungali malai nanmai,karinkali alle kodungallur,karungali benefits,karungali maram in tamil,karunkali,karungali kattai uses,benefits of karungali,karungali tree uses in tamil,karungali benefits in tamil,karinkali alle kodungallur reels,karinkali alle kodungallur lyrics,karingali,karingali water,karingali water malayalam,karingali water in malayalam,karungali,karungali malai,karungali maram,karungali malai original,drinking karingali water,#karungali,karungali malai nanmai,karungali maram in tamil,karungali tree,chukku vellam,karungali tree uses in tamil,karungali benefits in tamil,karungali kattai,karungali malai benefits in tamil,karungali benefits,karungali thayathu tamil,benefits of drinking karingali water,കരിങ്ങാലി,കരിങ്ങാലി വെള്ളം,കരിങ്ങാലി വെളളം ഗുണങ്ങൾ,കരിങ്ങാലി വെള്ളം ദിവസവും കുടിക്കാം,പതിമുഖം വെള്ളം ഗുണങ്ങൾ,പതിമുഖം വെള്ളം,കരിങ്ങാലി വെള്ളത്തിന്റെ ഗുണങ്ങള്‍,കരിങ്ങാലി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍,പതിമുഖം ചേർത്ത വെള്ളം. ഇഞ്ചി വെള്ളം,കരിങ്കാളി (കരിങ്ങാലി) മാലയുടെ പ്രയോജനങ്ങൾ,രാമച്ചം വെള്ളം ഗുണങ്ങൾ,രാമച്ചം വെള്ളം,എത്ര ലിറ്റർ വെള്ളം കുടിക്കണം,കുടിക്കാനുള്ള വെള്ളം,ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം?,രോഗം തടയാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ,ഏലക്കാ വെളളം ഗുണങ്ങൾ,acacia catechu,acacia catechu tree,acacia catechu uses,acacia catechu benefits,catechu,catechu plant,black catechu,senegalia catechu,buy acacia catechu,acacia,acacia tree,acacia catechu plant,acacia catechu willd,uses of acacia catechu,acacia catechu family,acacia catechu extract,organic acacia catechu,acacia catechu in hindi,acacia catechu in tamil,acacia catechu saplings,acacia catechu planting,acacia catechu business,acacia catechu for health

10 മീറ്ററിന് മുകളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് കരിങ്ങാലി .ഇതിന്റെ തടിയിലും ശാഖകളിലും മുള്ളുകളുണ്ട് .മരത്തിന്റെ തൊലിക്ക് മഞ്ഞനിറമോ വെള്ളനിറമോ ആയിരിക്കും .കരിഞ്ഞാലി  എന്ന പേരിലും ഇതിനെ അറിയപ്പെടും .കേരള ,കർണ്ണാടക ,തമിഴ്‌നാട്ടിൽ ചില ഭാഗങ്ങളിലും ഹിമാലയം തുടങ്ങിയ ഭാഗങ്ങളിലും ഇത് കണ്ടുവരുന്നു .കേരളത്തിലെ വനങ്ങളിൽ  കരിങ്ങാലി വളരുന്നുണ്ട് . മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കൂടിയാണ് കരിങ്ങാലി .

 നമ്മുടെ നാട്ടിൽ കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം (കരിങ്ങാലി വെള്ളം ) ഹോട്ടലുകളിലും കല്യാണ സദ്യകൾക്കും  സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു .വളരെയേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കരിങ്ങാലി .ആയുർവേദത്തിൽ കരിങ്ങാലി പ്രധാനമായും ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾക്കാണ് .ത്വക് രോഗങ്ങളിൽ കുഷ്ഠത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത് .കരിങ്ങാലി മൂന്ന് തരത്തിൽ കാണപ്പെടുന്നുണ്ട് . ഇവിടെ പറയുന്നത് ചുവന്ന കരിങ്ങാലിയെ കുറിച്ചാണ്

ശാസ്ത്രനാമം

ചുവന്ന കരിങ്ങാലി (ഖദിരം) Acacia catechu
സസ്യകുടുംബം
Fabaceae
മറ്റു ഭാഷകളിലെ പേരുകൾ

Englesh Black Cutch Tree, black catechu, Cutch tree, cashoo, catechu, wadalee gum
Sanskrit  गायत्रिन् gayatrin, खदिरः or खादिरः khadira, पथिद्रुम pathi-drum, पयोर payor, प्रियसख priya-sakh
 Hindi दन्त धावन dant-dhavan, गायत्रिन् gayatrin, खैर khair, खयर khayar, मदन madan, पथिद्रुम pathi-drum, पयोर payor, प्रियसख priya-sakh
Tamil செங்கருங்காலி cenkarungali, காசுக்கட்டி kacu-k-katti, கறை karai
Telugu ఖదిరము khadiramu. కవిరిచండ్ర kaviricandra, నల్లచండ్ర nallacandra
Kannada ಕಾಚು kaachu, ಕದಿರ kadira, ಕಾದು kadu, ಕಗ್ಗಲಿ kaggali
Marathi खैर khair, खयर khayar, यज्ञवृक्ष yajnavrksa
Bengali খয়ের khayer
Gujarati ખેર khe

വെളുത്ത തടിയുള്ള കരിങ്ങാലി
ശാസ്ത്രനാമം
Acacia Senegal

മലഇഞ്ച അഥവാ കക്കിഞ്ച എന്നറിയപ്പെടുന്ന കാരിഞ്ച
ശാസ്ത്രനാമം Acacia Pennata

 


അധികം തണുപ്പുള്ള സ്ഥലങ്ങളിൽ കരിങ്ങാലി വളരാറില്ല .ഇവ ധാരാളമായി വളരുന്നത് തെക്കേയിന്ത്യയിലാണ് .നല്ല നനവുള്ള മണ്ണാണ്‌ ഇവയുടെ വളർച്ചയ്ക്ക് ആവിശ്യം . 1500 മീറ്റർ ഉയരമുള്ള ഇന്ത്യൻ വനങ്ങളിലാണ് കരിങ്ങാലി കൂടുതലായും വളരുന്നത് .കേരളത്തിൽ കാസർഗോഡ് വനങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത് .എന്നാൽ ഇതിന്റെ ഉപയോഗം മനസിലാക്കി ഒട്ടുമിക്ക വീടുകളിലും കരിങ്ങാലി നട്ടുവളർത്തുന്നുണ്ട് .
.
ഇതിന്റെ ഇലകൾക്ക് വാളൻ പുളിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇലയിലും ഇളം തണ്ടിലും രോമങ്ങളുണ്ട് .തടിയുടെ കാതലിന് ഇരുണ്ട ചുവപ്പ് നിറമാണ്  .കരിങ്ങാലിയുടെ കറയിൽനിന്നും എടുക്കന്ന ഒരു ഔഷധമാണ് "കാത്ത്" എന്ന പേരിൽ അറിയപ്പെടുന്നത് .ഉത്തരേന്ത്യക്കാർ മുറുക്കുമ്പോൾ കൂടുതൽ ചുവപ്പ് കിട്ടാൻ വേണ്ടി മുറുക്കനൊപ്പം ഈ കറയും ഉപയോഗിക്കുന്നു.

പണ്ടു കാലത്ത് കരിങ്ങാലിയുടെ കമ്പുകൾ ചതച്ച് ബ്രഷുപോലെയാക്കി പല്ലു തേയ്ക്കുവാൻ ഉപയോഗിച്ചിരുന്നു .സംസ്‌കൃതത്തിൽ കരിങ്ങാലിയുടെ പേര് ഖിദിര എന്നാണ് .ഇതിന്റെ അർഥം പല്ലുകൾ ബലപ്പെടുത്തുന്നത് ,രോഗങ്ങൾ ഇല്ലാതാക്കുന്നത് എന്നൊക്കെയാണ് .കൂടാതെ ഗായത്രീ എന്ന ഒരു പേരുകൂടി കരിങ്ങാലിക്കു സംസ്കൃതത്തിലുണ്ട് .ഇതിന്റെ അർഥം സ്വരങ്ങളെ നന്നാക്കുന്നു എന്നാണ് .കരിങ്ങാലിയുടെ കാതൽ .കറ ,തണ്ട് ,പുഷ്പ്പം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു  .

രസാദിഗുണങ്ങൾ

രസം തിക്തം, കഷായം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു

 


രാസഘടകങ്ങൾ 

തടിയുടെ കാതലിൽ പ്രധാനമായി കാറ്റെച്ചിൻ ,കാറ്റെച്ചു ,ടാനിക്ക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .കരിങ്ങാലിയുടെ കാതലിൽനിന്നും വേർതിരിച്ചെടുക്കുന്ന വസ്തുവാണ് കാറ്റെച്ചു 

ഔഷധഗുണങ്ങൾ 

ദുർമേദസ് കുറയ്ക്കും. ത്വക് രോഗങ്ങൾ ഇല്ലാതാക്കും, കുഷ്ഠം, ചുമ, ചൊറിച്ചിൽ, കൃമി, മേദോരോഗം എന്നിവ ശമിപ്പിക്കുന്നു. അരുചി, വ്രണം, മേഹം, ജ്വരം,വെള്ളപാണ്ട് എന്നിവവയ്ക്കും . രക്തക്കുറവിനും  കരിഞ്ഞാലിക്കാതൽ കഷായം വളരെ ഫലപ്രദമാണ്.ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ദശനസംസ്കാരം എന്ന ദന്തചൂർണം ഇവയെല്ലാം കരിങ്ങാലി  പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്.

 


 

ചില ഔഷധപ്രയോഗങ്ങൾ 

കരിങ്ങാലിക്കാതൽ   കഷായം വച്ച് കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താൽ കരപ്പൻ ശമിക്കും.
 
കരിങ്ങാലിക്കാതൽ കഷായം ബ്രഹ്മിഘൃതം ചേർത്ത് കഴിച്ചാൽ നല്ല ശബ്ദ മാധുര്യം ലഭിക്കുന്നതാണ് .

കരിങ്ങാലിയും ത്രിഫലയും കൂടി കഷായം വച്ച് നെയ്യും വിഴാലരി ചൂർണവും ചേർത്ത് കഴിച്ചാൽ ഭഗന്ദരം ശമിക്കും.

ദിവസവും രാവിലെ  കരിങ്ങാലിയുടെ  ചെറിയ കമ്പ് ചതച്ച് ബ്രഷുപോലെയാക്കി പല്ലുതേച്ചാൽ. മോണപഴുപ്പ്, വായനാറ്റം, മോണയിൽനിന്നും  ചോര വരിക, പല്ലിന് ബലമില്ലായ്മ, പുളിപ്പ്, പല്ലിന് ദ്വാരം വീഴൽ തുടങ്ങിയ ദന്തരോഗങ്ങൾ മാറിക്കിട്ടും .

കരിങ്ങാലിയുടെ പൂവ് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ രക്തപിത്തം ശമിക്കും .

കരിങ്ങാലിക്കാതൽ കഷായത്തിൽ കരിങ്ങാലി തൊലി അരച്ച്  ചേർത്ത് പാണ്ടുള്ളിടത്ത് പുരട്ടി വെയിൽ കൊണ്ടാൽ വെള്ളപാണ്ട് ശമിക്കും .

കരിങ്ങാലിക്കാതൽ, വേപ്പിൻതൊലി, ചിറ്റമൃത്, പടവലത്തണ്ട്, മരമഞ്ഞൾത്തൊലി, കൊടിത്തൂവവേര് ഇവ സമമെടുത്ത് കഷായമുണ്ടാക്കി പതിവായി കഴിച്ചാൽ  കുഷ്ഠം, ചർമരോഗങ്ങൾ  എന്നിവ  മാറിക്കിട്ടും.

കരിങ്ങാലിക്കാതലും, പാക്കും ചേർത്തുണ്ടാക്കിയ കഷായം കഴിച്ചാൽ പ്രമേഹം ശമിക്കും .

1 ഗ്രാം കരിങ്ങാലി സത്ത് മദ്യത്തിലോ, തൈരിലോ കലക്കി കുടിച്ചാൽ എത്ര പഴകിയ ചുമയും ശമിക്കും .Previous Post Next Post