| ഔഷധങ്ങളും |
യോഗങ്ങളും |
|---|---|
| ത്രികടു |
ചുക്ക്, മുളക്, തിപ്പലി |
| ത്രിഫല | നെല്ലിക്ക, താന്നിക്ക, കടുക്ക |
| ഹ്രസ്വതിഫല |
കുമിഴിൻകായ്, മുന്തിരിങ്ങ, ത്രിഫല |
| ത്രിമദം | വിഴാലരി, മുത്തങ്ങ, കൊടുവേലിക്കിഴങ്ങ് |
| ത്രിമധുരം | തേൻ, പഞ്ചസാര, കദളിപ്പഴം |
| ത്രിത്രിഫല | കുടകപ്പാലയരി, ചെറുപുന്നയരി, വിഴാലരി, കാർകോലരി, നീരൊട്ടിക്കുരു, ചേർക്കുരു, കടുക്ക, നെല്ലിക്ക, താന്നിക്ക |
| ത്രികാർഷികം | അമൃത്, ചുക്ക്, കൊത്തമല്ലി |
| തിക്ഷാരം (ക്ഷാരത്രയം) | ചവർക്കാരം, തുവർച്ചിലക്കാരം, പൊൻകാരം |
| തിജാതം | ഏലത്തരി, ഇലവങ്കം, പച്ചില |
| ത്രിലവണം | ഇന്തുപ്പ്, വിളയുപ്പ്, തുവർച്ചിലയുപ്പ് |
| സുഗന്ധിത്രിഫല | ജാതിക്ക, ഏലത്തരി, ഇലവങ്കം |
| ചതുർജാതം | ത്രിജാതം, നാഗപ്പൂ |
| ചതുർഭദ്രകം | ചുക്ക്, അതിവിടയം, മുത്തങ്ങ, അമൃത് |
| ചതുരാമ്ലം | ലന്ത, താളിമാതളം, കോൽപുളി, ഞെരിഞ്ഞാമ്പുളി |
| ചതുർബീജം | ഉലുവ, ആശാളി, കരിഞ്ജീരകം, അയമോദകം |
| പഞ്ചലവണം | ഇന്തുപ്പ്, വിളയുപ്പ്, തുവർച്ചിലയുപ്പ്, കടലുപ്പ്, ഉവരുപ്പ് |
| പഞ്ചകോലം | തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടു വേലിക്കിഴങ്ങ്, ചുക്ക് |
| പഞ്ചപല്ലവം | മാവ്, ഞാവൽ, വിളാർമരം, വള്ളിനാരകം (മാതളനാ രകം), കൂവളം ഇവയുടെ തളിരുകൾ |
| പഞ്ചാമ്ലം |
കോൽപ്പുളി , കുടപ്പുളി, ഞെരിഞ്ഞാമ്പുളി, മരപ്പുളി, പിണർപുളി |
| പുളിദ്വന്ദ്വം | കോൽപ്പുളി, കുടപ്പുളി |
| പഞ്ചവല്ക്കം |
അത്തി, ഇത്തി, പേരാൽ, അരയാൽ, കല്ലാൽ ഇവയുടെ തൊലി |
| പഞ്ചലോഹങ്ങൾ | സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം |
| പഞ്ചസുഗന്ധം | ഗ്രാമ്പൂ, ജാതിക്ക, ജാതിപത്രി, ഏലം, കർപ്പൂരം |
| പഞ്ചഗവ്യം | പശുവിൻപാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം |
| പഞ്ചാമൃതം | ശർക്കര, പഞ്ചസാര, തേൻ, നെയ്യ്, കദളിപ്പഴം |
| ജീവനപഞ്ചമൂലം | ശതാവരി, കോവൽക്കിഴങ്ങ്, അടപതിയൻകിഴങ്ങ്,ജീവകം, ഇടവകം |
| തൃണപഞ്ചമൂലം | കുശവര് ,ആറ്റുദർഭവേര് ,ദർഭവേര് ,കരിമ്പിൻ വേര് ,നായ്കരിമ്പിൻ വേര് മറ്റൊരു മതഭേദം വരിനെല്ലിൻവേര്, കുശ, ദർഭ, അമവേര്, കരിമ്പിൻവേര് |
| വലിയപഞ്ചമൂലം | കൂവളവേര്, കുമ്പിൾവേര്, പാതിരിവേര്, പലകപയ്യാനിവേര്, മുഞ്ഞവേര് |
| ചെറിയപഞ്ചമൂലം |
ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന ,ഞെരിഞ്ഞിൽ (ദശമൂലം ഇവ രണ്ടും ചേരുന്നത് ) |
| മദ്ധ്യമപഞ്ചമൂലം |
കുറുന്തോട്ടിവേര്, തഴുതാമവേര്, വെളുത്താവണക്കിൻവേര്, കാട്ടുഴുന്നിൻവേര്, കാട്ടുപയറ്റിന്റെ വേര് |
| വല്ലിപഞ്ചമൂലം | പാൽമുതുക്ക്, നറുനീണ്ടി, മഞ്ചട്ടി, അമൃതവള്ളി,ചക്കരക്കൊല്ലി |
| ദശപുഷ്പം | പൂവാങ്കുറുന്തൽ, മുയൽചെവി, മൂക്കുറ്റി, കയ്യോന്നി,നിലപ്പന, കറുക, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ |
| അഷ്ടവർഗ്ഗം | ജീവകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി, ഋദ്ധി, വൃദ്ധി |
| അഷ്ടപത്രം | കയ്യോന്നി, കൂവളം, ചെറുവഴുതിന, പനിക്കൂർക്ക, പടവലം,മുക്കാപ്പീരം, ആടലോടകം, പൊന്നാരവീരൻ എന്നിയുടെ ഇലകൾ. |
| ശാക്തേയാഷ്ടഗന്ധം |
അകിൽ, കച്ചോലം, വെള്ളക്കൊട്ടം, കുങ്കുമം,കണ്ടിവെണ്ണ (പകരം മീറ) ഗോരോചനം, മാഞ്ചി, ചന്ദനം |
| ദുർഗ്ഗാഷ്ടഗന്ധം | സാമ്പ്രാണി, പച്ചക്കർപ്പൂരം, കുങ്കുമം, ഗോരോചനം.രാമച്ചം, ചന്ദനം. കണ്ടിവെണ്ണ, ഗുഗ്ഗുലു |
| ഭൂതാഷ്ടഗന്ധം | പരുത്തിക്കുരു, വെളുത്തുള്ളിത്തൊലി, ഗുൽഗുലു,പീനാറി, ജഡാമാഞ്ചി, കൊട്ടം, അകിൽ, രാമച്ചം |
| ഗണേശാഷ്ടഗന്ധം | അകിൽ, കച്ചോലം, ഗുൽഗുലു, ചന്ദനം, കുങ്കുമം,രാമച്ചം, ഇരുവേലി |
| അഷ്ടചൂർണ്ണം | ചുക്ക്, മുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം,കരിംജീരകം, കായം എന്നിവയുടെ പൊടി |
| ചന്ദനം രണ്ട് | ചന്ദനം, രക്തചന്ദനം |
| മഞ്ഞൾ രണ്ട് |
വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി |
| ജീരകം രണ്ട് | ജീരകം, കരിംജീരകം |
| ജീരകം മൂന്ന് | ജീരകം, കരിംജീരകം, പെരുംജീരകം |
| അരിയാറ് | ഏലത്തരി, കൊത്തമല്ലി, കുടകപ്പാലയരി, കാർകോലരി,ചെറുപുന്നയരി, വിഴാലരി |
| കൊമ്പഞ്ച് | ആനക്കൊമ്പ്, ആട്ടിൻ കൊമ്പ്, പശുവിൻകൊമ്പ്.പോത്തിൻകൊമ്പ്, മാൻകൊമ്പ് |
| കലംകൊമ്പ് | പന്നിത്തേറ്റ , ആനക്കൊമ്പ്, പശുവിൻകൊമ്പ്, ആട്ടിൻ കൊമ്പ് |
| കുളമ്പഞ്ച് | ഒട്ടകം, കുതിര, മാൻ, പന്നി, കഴുത എന്നിവയുടെ കുളമ്പ് |
Tags:
ഔഷധങ്ങൾ
