നിലമാങ്ങാ | Earth Mango | Sclerotium Stipitatum

 

നിലമാങ്ങ,ചിതൽ മാങ്ങ,പുറ്റ് മാങ്ങ,what is nilamanga,nilamanga malayalam,oushadha koonukal,chithal kizhangu,how to use nilamanga,how to use nilamanga malayalam,what is chithal kizhangu,harish hangout,harish thali,medicinal mushrooms,sclerotium stipitatum

പഴയ പുരത്തറ ഇളക്കി മാറ്റുമ്പോഴും കയ്യാലകൾ പൊളിക്കുമ്പോഴും കറുത്ത നിറത്തിൽ കണ്ണിമാങ്ങയുടെ ആകൃതിയിൽ കാണുന്ന  കൂൺ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധമാണ് നിലമാങ്ങാ. (Earth Mango) ശാസ്ത്രനാമം സ്ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (Sclerotium Stipitatum) . സംസ്‌കൃതത്തിൽ വല്മീകാമ്രം എന്നാണ് പേര്  .ഇതിനെ ചിതൽക്കിഴങ്ങ് എന്ന പേരിലും അറിയപ്പെടും . ഇവ കുലകളായും ഒറ്റയ്ക്കും കാണപ്പെടുന്നു .മിഥുനം കർക്കിടക മാസങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത് . കൂൺ വർഗ്ഗത്തിൽ പെട്ടതാണെങ്കിലും കൂണുപോലെ അത്ര ദുർബലമല്ല  നല്ല കട്ടിയുള്ളതാണ് . മുറിച്ചുനോക്കിയാൽ കൊട്ടതേങ്ങ പോലെയിരിക്കും .ഇപ്പോൾ വളരെ അപൂർവ്വമായേ ഇത് കാണാറുള്ളു  വംശനാശം വന്നുകൊണ്ടിരിക്കുകയാണ് .കിട്ടുന്നവർ ഇത് നിഴലിൽ ഉണക്കി ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ് .

 

ചില ഔഷധപ്രയോഗങ്ങൾ

 ശക്തമായ വയറിളക്കത്തിനും ,ഛർദ്ദിയ്ക്കും നിലമാങ്ങാ ചതച്ച് വെള്ളത്തിൽ തിളപ്പിച്ച്  കുറുക്കി തണുത്തതിനു ശേഷം തേൻ ചേർത്ത് കഴിച്ചാൽ മതിയാകും .കുട്ടികളുടെ വയറിളക്കത്തിന് 5 ഗ്രാം നിലമാങ്ങാ അരച്ച് കൊടുത്താൽ മതിയാകും .

കഴുകി വൃത്തിയാക്കിയ നിലമാങ്ങാ വെള്ളവും ചേർത്ത് അരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.

വീഴ്ച്ച  ,അടി മുതലായവ കൊണ്ടുണ്ടാകുന്ന ശരീരവേദനയ്‌ക്ക്‌ നിലമാങ്ങാ അരച്ച് പുറമെ പുരട്ടിയാൽ മതിയാകും.

നിലമാങ്ങാ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ ചുമ മാറും .

നിലമാങ്ങയും പുറ്റുമണ്ണും ഒരേ അളവിൽ അരച്ച് പുരട്ടിയാൽ പഴുതാര വിഷം ശമിക്കും .

നിലമാങ്ങാ ചതച്ച് വെളിച്ചെണ്ണയിൽ കാച്ചിയ എണ്ണ ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും .

നിലമാങ്ങാ ,ചുക്ക് ,അയമോദകം എന്നിവ ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ,അരുചി ,ദഹനക്കേട് ,മനംപുരട്ടൽ എന്നിവ മാറിക്കിട്ടും.Previous Post Next Post