തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തല്‍ഫലമായി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ മസ്തിഷ്ക കോശങ്ങൾക്ക് നാശം സംഭവിക്കുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് .ഒരു വശം തളർന്നു പോകുന്നതാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം .മുഖത്തും കൈകാലുകളിലും അനുഭവപ്പെടുന്ന മരവിപ്പ്. കാഴ്ച മങ്ങുക.ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന മരവിപ്പ്,നടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്
മുല്ലരിക്കിഴങ്ങിന്റെ കായ 2 എണ്ണം വീതം രാവിലെ വെറുംവയറ്റിൽ കഴിക്കുയും .ഉച്ചയ്ക്ക്ഭക്ഷണശേഷം 5 മില്ലി തേനിൽ 5 ഗ്രാം നെല്ലിക്കാചൂർണ്ണം ചേർത്ത്കഴിക്കുകയും . രാത്രി ഭക്ഷണശേഷം 20 ഗ്രാം തെങ്ങിൻ ശർക്കര (കരിപ്പട്ടി) കഴിക്കുകയും ചെയ്യുക . ഇങ്ങനെ തുടർച്ചയായി 6 മാസം ചെയ്താൽപക്ഷാഘാതം പൂർണ്ണമായും മാറും ,വെള്ളരി കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് മുല്ലരികിഴങ്ങ് കുരുവിക്കിഴങ്ങ്, കറുവച്ചക്ക , കറുമുറച്ചക്ക എന്നീ പേരുകളിലും അറിയപ്പെടും
ചെറുപുന്നയരി, ഇഞ്ചി, തിപ്പലി ഇവ പൊടിച്ച് ചെറിയ ഗുളികയാക്കി ദിവസം രണ്ടു നേരം വീതം പതിവായി കഴിക്കുക
ചെറുഞാവലിൻ കുരു ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം 5 മില്ലി ചെറുതേനിൽ കുഴച്ച് രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണശേഷവും കഴിച്ചാൽ പക്ഷാഘാതം മാറും. ഇങ്ങനെ ഒരു വർഷം പതിവായി ചെയ്താൽ രോഗം പൂർണ്ണമായും മാറും
ചേന ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം വെറുംവയറ്റിലും രാത്രി ഭക്ഷണശേഷവും കഴിക്കുകയും ആഴ്ചയിൽ ഒരു ദിവസം പുളിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചശേഷം ഇളം
വെറ്റിലയിൽ പശുവിൻ നെയ്യ് പുരട്ടി നെറ്റിയിൽ വെക്കുകയും ചെയ്യുക ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ പക്ഷാഘാതം ഭേദമാകും.
എരുക്കിലനീരിൽ എരുക്കില ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കടുകെണ്ണ ചേർത്തു വറ്റിച്ച് എണ്ണമാത്രമാക്കി . ഈ എണ്ണ എരുക്കിലയിൽ പുരട്ടി തീയിൽ ചൂടാക്കി പക്ഷാഘാതം ബാധിച്ച ഭാഗത്തു തലോടുക.
വെളുത്തുള്ളി , നെയ്യ്, എള്ളെണ്ണ, തേൻ ഇവ യോജിപ്പിച്ച് കഴിച്ചതിനു പുറമെ പാൽക്കഞ്ഞി കുടിക്കുക