രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ | Benefits of wearing Rudraksha

Benefits of wearing Rudraksha,rudraksha benefits,benefits of wearing rudraksha,benefits of wearing rudraksha mala,benefits of wearing rudraksh,benefits of rudraksha,rudraksha,what are the benefits of wearing a rudraksha,benefits and importance of rudraksha,rudraksha mala,rules of wearing rudraksha,sadhguru rudraksha,benefits of wearing a rudraksha,benefits of wearing the rudraksha,what are benefits of wearing a rudraksha,rudraksha diksha,rules of wearing rudraksha and their benefits,disadvantages of wearing rudraksha,benefits of wearing rudraksha for female,scientific benefits of wearing rudraksha,how to wear rudraksha in neck,can we wear rudraksha with gold chain,how to wear rudraksha in gold chain,rudraksha wearing rules for females, rudraksha should not touch metal,രുദ്രാക്ഷം,രുദ്രാക്ഷം എവിടെ കിട്ടും,രുദ്രാക്ഷം എങ്ങനെ തിരിച്ചറിയാം,രുദ്രാക്ഷ,മുഖ രുദ്രാക്ഷം,രുദ്രാക്ഷം മാല,ഒരു മുഖ രുദ്രാക്ഷം,രുദ്രാക്ഷം ധരിച്ച്,രുദ്രാക്ഷം എന്താണ്,എന്താണ് രുദ്രാക്ഷം,മരം നിറയെ രുദ്രാക്ഷം,രുദ്രാക്ഷം ഗുണങ്ങള്,രുദ്രാക്ഷ ധാരണം,രുദ്രാക്ഷം തട്ടിപ്പ്,രുദ്രാക്ഷം ധരിക്കേണ്ടത് എങ്ങനെ,രുദ്രാക്ഷം ധരിച്ച് മത്സ്യമാംസാദികളും,രുദ്രാക്ഷം കൊണ്ട് പ്രഭാവശാലിയായ വശ്യ തിലകം,രുദ്രാക്ഷം ധരിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്,രുദ്രാക്ഷമാല,സദ്ഗുരു


ഭക്തൻമാർ ശരീരത്തിൽ ധരിക്കുന്ന ഒരു പരിശുദ്ധ വസ്തുവാണ് രുദ്രാക്ഷം.ഹിന്ദുപുരാണത്തിൽ രുദ്രാക്ഷത്തിന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു .21 തരം രുദ്രാക്ഷങ്ങളുണ്ട് (ഒരു മുഖമുള്ള രുദ്രാക്ഷം മുതൽ 21 മുഖമുള്ള രുദ്രാക്ഷം വരെ )ഇതിൽ 14 മുഖം വരെയുള്ള രുദ്രാക്ഷം മാത്രമേ ശരീരത്തിൽ ധരിക്കാറുള്ളു .ശിവന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശാസം

ത്രിപുരൻ എന്നു പേരുള്ള  അതിശതിമാനും പരാക്രമിയുമായ ഒരു അസുരൻ പണ്ട് ജീവിച്ചിരുന്നു .ഈ അസുരൻ  ദേവന്മാരെയും ദേവാധിപരെയും തോൽപ്പിച്ച് ഏകഛത്രാധിപതിയായിത്തീർന്നു. അതുമൂലം  ദേവന്മാർ വളരെ സങ്കടത്തിലായി.ദേവന്മാരെല്ലാം ചേർന്ന് ശിവന്റെ അടുക്കൽ ചെന്ന് സങ്കടങ്ങളെല്ലാം ബോധിപ്പിച്ചു .ത്രിപുരൻ എന്ന അസുരനെ  എങ്ങനെ വധിക്കണമെന്നുള്ള വിചാരത്തിൽ ശിവൻ അൽപസമയം കണ്ണുമടച്ചിരുന്നു ആ ഇരുപ്പ് കുറെ വർഷങ്ങൾ നീണ്ടുപോയി .അതിനുശേഷം കണ്ണ് ഒന്നു തുറന്നടച്ചപ്പോൾ .കണ്ണിൽനിന്നും  അശ്രുബിന്ദുക്കൾ താഴെ വീണു. ഈ ബാഷ്പബിന്ദുക്കളിൽ നിന്നാണ് രുദ്രാക്ഷ വൃക്ഷങ്ങളുണ്ടായിട്ടുള്ളത്. എന്നാണ് വിശ്വാസം 


രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
1 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
വളരെ അമൂല്യമായതും കിട്ടാൻ വളരെ പ്രയാസവുമാണ് ഒരു മുഖമുള്ള രുദ്രാക്ഷം (ഏകമുഖി രുദ്രാക്ഷം)ഒരു മുഖം മാത്രമുള്ള രുദ്രാക്ഷം ശിവസ്വരൂപമാണ്. അതിനെ ധരിച്ചാൽ ബ്രഹ്മഹത്യാപാപം നശിക്കും.ഈ രുദ്രാക്ഷത്തിൽ ത്രിശുലം,നാഗസര്‍പ്പങ്ങള്‍, ശിവലിംഗം എന്നിവ ദൃശ്യമാകും. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയെല്ലാം സഫലമാകും
2 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
രണ്ടുമുഖം മാത്രമുള്ള രുദ്രാക്ഷം ദേവീദേവസ്വരൂപമാണ്. ഇതിനെ ഗൗരീശങ്കരമെന്നു പറയും. ഈരുദ്രാക്ഷത്തെ ധരിച്ചാൽ അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള പാപങ്ങളെല്ലാം നശിക്കും.ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും
3 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
മൂന്നു മുഖമുള്ള രുദ്രാക്ഷം അഗ്നിസ്വരൂപമാണ്.ഇതിനെ ധരിച്ചാൽ സ്ത്രീഹത്യാപാപം തീരും.സ്ത്രീകള്‍ താലിയോടൊപ്പം മൂന്നുമുഖമുള്ള  രുദ്രാക്ഷം ധരിച്ചാൽ സൗഭാഗ്യവതിയും ദീര്‍ഘസുമംഗലിയുമായി ഭവിക്കുമെന്നാണ് വിശ്വാസം
4 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
നാലുമുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്.ഇത് ധരിച്ചാൽ നരഹത്യാപാപം നശിക്കും.ഓര്‍മ്മ ശക്തി, ബുദ്ധി എന്നിവ വർദ്ധിക്കും
5 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
അഞ്ചു മുഖമുള്ള രുദ്രാക്ഷം കാലാഗ്നി സ്വരൂപമാണ്. സർവ്വപാപങ്ങളും പഞ്ചമുഖി രുദ്രാക്ഷം കൊണ്ടു ശമിക്കും.രതസമ്മര്‍ദ്ദം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവ പഞ്ചമുഖി രുദ്രാക്ഷം ധരിച്ചാൽ ശമിക്കും 
6 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
ആറു മുഖമുള്ള രുദ്രാക്ഷം ഷൺമുഖ സ്വാമിയായ കാർത്തികേയനാണ്. അതിനെ വലത്തെ കൈയിൽ ധരിച്ചാൽ ബ്രഹ്മഹത്യ തുടങ്ങിയുള്ള സകലപാപങ്ങളും നശിക്കും..വിദ്യാര്‍ത്ഥികള്‍ ഈ  രുദ്രാക്ഷം ധരിച്ചാൽ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായിക്കും
7 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
ഏഴുമുഖമുള്ള രുദ്രാക്ഷം കാമദേവസ്വരൂപമാണ്.ഇത് ധരിച്ചാൽ സുവർണ്ണസ്തേയം  മുതലായ പാപങ്ങൾ നശിക്കും.കൂടാതെ  സാമ്പത്തിക വിഷമങ്ങൾ മാറും .ശനിദോഷമുള്ളവരും ഇത് ധരിക്കുന്നത് നല്ലതാണ്
8 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
എട്ടു മുഖമുള്ള രുദ്രാക്ഷം മഹാസേനാധിപനായ വിനായകദേവനാകുന്നു. ഈ രുദ്രാക്ഷം ധരിച്ചാൽ അന്നവഞ്ചനപാപവും, കള്ളത്താപ്പും കള്ളത്തൂക്കവും വെച്ച പാപവും,   അന്യസ്ത്രീയെ പ്രാപിച്ച പാപവും, ഗുരുപത്നിയെ സ്പർശിച്ച പാപവും ഇതുപോലെയുള്ള മറ്റു സകലപാപങ്ങളും നശിക്കുന്നതും വിഘ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുന്നതുമാണ്. നേത്രരോഗങ്ങള്‍ ശ്വാസകോശരോഗങ്ങള്‍ എന്നിവ മാറാനും ഇത് ധരിക്കുന്നത് വളരെ നല്ലത്
9 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
9 മുഖമുള്ള  രുദ്രാക്ഷം ഭൈരവസ്വരൂപമാണ്. ഇത് പുരുഷന്മാർ  ഇടതുകൈയിൽ വേണം ധരിക്കുവാൻ.സ്ത്രീകൾ വലതുകൈയിലും ധരിക്കണം . അങ്ങനെ ചെയ്താൽ ഈശ്വരനെപ്പോലെ ബലമുള്ളവനായിത്തീരുകയും അവന് ഭക്തിയും മുക്തിയും സിദ്ധിക്കുകയും ചെയ്യും. ഈ രുദ്രാക്ഷം ധരിച്ചാൽ സന്താന പ്രാതി ഉണ്ടാകും ഹൃദ്രോഗങ്ങള്‍, ചർമ്മ രോഗങ്ങള്‍, എന്നിവ തടയുമെന്നുമാണ് വിശ്വാസം.
10 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
പത്തുമുഖമുള്ള രുദ്രാക്ഷം സാക്ഷാൽ ജനാർദ്ദനസ്വരൂപം തന്നെ. ഈ രുദ്രാക്ഷം ധരിച്ചാൽ ദുഷ്ടഗഹം, പിശാച്, പ്രേതം, മുതലായവ അടുത്തുവരില്ല .സർപ്പവിഷം ഏൽക്കുകയുമില്ല .ചുമ, വലിവ്, ടെന്‍ഷന്‍, ഹൃദ് രോഗങ്ങള്‍ എന്നിവ തടയാന്‍ ഇത് ധരിക്കുന്നത് വളരെ നല്ലതാണ്
11 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ഏകാദശരുദ്രരൂപമാണ്. ഈ രുദ്രാക്ഷം ശിരസ്സിലാണ് ധരിക്കേണ്ടത്.അങ്ങനെ ചെയ്താൽ ആയിരം അശ്വമേധയാഗവും നൂറ്വാജപേയയാഗവും ചെയ്താലുണ്ടാകുന്ന പുണ്യം ലഭിക്കും ,ഒപ്പം സന്താന പ്രാപ്തി . ജ്ഞാനം, അറിവ്, ഭാഷാ പരിജ്ഞാനം,എന്നിവയ്ക്കും ഇത് ധരിക്കുന്നത് ഗുണം ചെയ്യും
12 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
പന്ത്രണ്ടുമുഖമുള്ളത് ദ്വാദശാദിത്യന്മാർ സ്ഥിതിചെയ്യുന്ന രുദ്രാക്ഷമാണ്. ഇത് ചെവിയിൽ വേണം ധരിക്കുവാൻ. അങ്ങനെ ചെയ്താൽ . ഗോമേധം, അശ്വമേധം മുതലായ യാഗങ്ങൾചെയ്താലുണ്ടാകുന്ന ഫലവും അവനു സിദ്ധിക്കുന്നതാണ്. കൊമ്പുകൊണ്ട് കുത്തുന്ന മൃഗങ്ങളും, പല്ലുകൊണ്ട് കടിക്കുന്ന മൃഗങ്ങളും അവനെ ബാധിക്കുകയില്ല. ആധിയും വ്യാധിയും തീണ്ടുകപോലുമില്ല.വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപെടാനും ഇത് ധരിക്കുന്നത്  ഉത്തമാണെന്നാണ് വിശ്വാസം
13 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
പതിമൂന്നു മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവൻ സാക്ഷാൽ കാർത്തികേയനു തുല്യനായിരിക്കുന്നതാണ്.അവന് സർവ്വാഭീഷ്ടങ്ങളും സാധിക്കും. മാതാവ്, പിതാവ്, സഹോദരൻ മുതലായവരെ നിഗ്രഹിച്ച മഹാപാതകങ്ങൾ  ഇല്ലാതാകുനനതാണ്.ധനം, സംതൃപ്തി, സന്താനലബ്ധി, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നു
14 മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ
പതിന്നാലു മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവൻ സാക്ഷാൽ പരമശിവനു സമാനനായിത്തീരും.ഇത് ധരിച്ചാൽ ആറാം ഇന്ദ്രിയം ഉണര്‍ന്ന് അന്തര്‍ജ്ഞാനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.ഈ രുദ്രാക്ഷം ആരോഗ്യം, ധനം എന്നിവ പ്രധാനം ചെയ്യുന്നുന്നു

Previous Post Next Post