തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍ ഇതിനെ വിറവാതം , കമ്പവാതം എന്നിങ്ങനെ ആയൂർവേദത്തിൽ അറിയപ്പെടും .കൈകാലുകളിൽ അനുഭവപ്പെടുന്ന വിറയലാണ് പ്രധാന രോഗലക്ഷണം .തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്നത് മൂലമാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് .കൈകാലുകളിൽ അനുഭവപ്പെടുന്ന വിറയൽ ,പേശികള്‍ക്കുള്ള ചലനക്കുറവ്, നടക്കുമ്പോള്‍ വീഴുക തുടങ്ങിയ രോഗലക്ഷണങ്ങൾ പാര്‍ക്കിന്‍സണ്‍ രോഗിയില്‍ കാണപ്പെടുന്നു കൂടാതെ സംസാരിക്കുമ്പോൾ ശബ്ദം കുറഞ്ഞുപോകുക , ഉമിനീരൊലിപ്പ്. മറവി,വിഷാദം തുടങ്ങിയവ പാര്‍ക്കിന്‍സണ്‍ രോഗികളിൽ കാണുന്ന ചില പ്രധാന ലക്ഷണങ്ങളാണ്.
ആട്ടിൻകുടൽ കഴുകി വൃത്തിയാക്കി പുഴുങ്ങി ചെറിയ കഷണങ്ങളാക്കി മുറിച്ച് കുരുമുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ഇഞ്ചി,ജീരകം,എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് വറുത്ത് പതിവായി കഴിക്കുക ഇങ്ങനെ പതിവായി കഴിച്ചാൽ പാർക്കിൻസൺ പൂർണ്ണമായും മാറും.വയറിളക്കിയ ശേഷം മാത്രമേ ചികിത്സ തുടങ്ങാവൂ.
ആനക്കുറുന്തോട്ടിയുടെ വേരും ചുക്കും ചേർത്ത് കഷായം വച്ച് ചെറുതിപ്പലി പൊടിച്ചത് മേമ്പൊടി ചേർത്ത് രാവിലെ വെറുംവയറ്റിലും വൈകിട്ട് ആറുമണിക്കും കഴിക്കുക .ഇങ്ങനെ പതിവായി കഴിച്ചാൽ പാർക്കിൻസൺ മാറും
അജമാംസഘൃതം രാത്രി കിടക്കാൻ നേരത്ത് കഴിക്കുക.
അശ്വഗന്ധചൂർണ്ണം 5 ഗ്രാം വീതം പാലിൽ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണശേഷവും തുടർച്ചയായി ഒരു വർഷം കഴിച്ചാൽ രോഗം പൂർണ്ണമായും മാറും
അമൽപ്പൊരിയുടെ വേര്, ബ്രഹ്മി, കിളിതീനിപ്പഞ്ഞി, കരിംകുറത്തിവേര്, ചെത്തി, ശംഖുപുഷ്പം എന്നിവ സമം കഷായം വച്ച് പതിവായി കുടിക്കുക