താമര | താമരയുടെ ഔഷധഗുണങ്ങൽ | Nelumbo nucifera

  

medicinal uses of lotus,health benefits of lotus flower,lotus tea benefits,lotus flower uses,lotus oil uses,benefits of lotus extract,lotus flower for skin,uses of lotus flower,benefits of lotus,lotus flower pink,താമര,താമര തൈകൾ,താമര വിവരണം,താമര വിത്ത്,താമര കുറിപ്പ്,താമര ആമ്പൽ lovers,താമര നടുന്ന ശരിയായ രീതി,ദേശീയ പുഷ്പം താമര കുറിപ്പ്,താമരയെ കുറിച്ച് വിവരണം,താമര കുറിപ്പ് തയ്യാറാക്കാം,ഇന്ത്യയുടെ ദേശീയ പുഷ്പം താമര,താമരയെ കുറിച്ച് കുറിപ്പ്,താമരകൃഷി,വളരെ എളുപ്പത്തിൽ താമര വീട്ടിൽ വളർത്താം,#lotus plant# താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാo,how to grow lotus plant at home,how to grow lotus,how to grow lotus from seed,how to plant lotus flower at home, orithal thamarai,thamarai,thamara,thamara vithu,vazhipadu gunangal,thamarai poo,thamarai vidhai,orithal thamarai uses,orithal thamarai chedi,kudangal thoran,thamarai medicine,orithal thamarai in tamil,thamarai for diabetes,thamarai poo uses in tamil,orithazh thamarai powder,orithal thamarai benefits tamil,orithal thamarai podi benefits tamil,thamarai poo benifits in tamil,orithal thamarai powder benefits tamil,acharangal,kan mangal kunamaga,nelumbo nucifera,nelumbo nucifera tea,vol. 3 nelumbo nucifera,nelumbo nucifera lotus,nelumbo nucifera powder,nelumbo nucifera flower wax,nelumbo nucifera how to grow,nelumbo nucifera pronunciation,nelumbo nucifera growing from seed,nelumbo nucifera leaf extract skin,nelumbo nucifera vs nymphaea caerulea,nelumbo nucifera in the botanical garden in jerusalem,lotus #indian lotus #nelumbo nucifera #莲花#蓮花#บัว #ดอกบัว#蓮 #蓮根,red nelumbo,elite red nelumbo,sacred lotus yoga,sacred lotus,lotus,pink sacred lotus,red sacred lotus,sacred lotus plant,sacred lotus flower,sacred,growing sacred lotus,planting sacred lotus,how to make sacred lotus flower,red lotus,crystal bowls & buddhist music sacred lotus,lotus seed,red lotus flowers,favorite red lotus,big red lotus flowers,lotus care tips,lotus plant care,lotus bowl,lotus plant,lotus care in winter,lotus flower,lotus flowers,how to plant lotus seeds

ദക്ഷിണേന്ത്യയിലെ കുളങ്ങളിലും തടാകങ്ങളിലും കാണപ്പെടുന്ന സസ്യമാണ് താമര .ശുദ്ധജലത്തിൽ മാത്രമേ താമര വളരാറൊള്ളു ,ഇന്ത്യയുടേയും ഇജിപ്റ്റിന്റെയും ദേശീയപുഷ്പ്പമാണ് താമര .ഇന്ത്യയാണ് താമരയുടെ ജന്മദേശം .മലിനജലത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് താമരയ്ക്കുണ്ട് .മാലിന്യങ്ങളെയും രാസമാലിന്യങ്ങളെയും, ക്ളോറിനേയും  വലിച്ചെടുത്ത് നശിപ്പിക്കാൻ താമരയ്ക്ക് കഴിയും .ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് താമര .സ്ത്രീകളുടെ ഭംഗിയുള്ള കണ്ണുകളെ താമരപ്പൂവിനോട് ഉപമിക്കാറുണ്ട് .സൂര്യന്റെ പ്രണയിനിയെന്ന് നമ്മൾ പാടി പുകഴ്ത്തിയ നമ്മുടെ ഈ ദേശീയ പുഷ്പ്പത്തിനുള്ള പ്രധാന്യം മറ്റൊരു പുഷ്പ്പത്തിനും ഇല്ലെന്നു തന്നെ പറയാം .മഹാവിഷ്ണുവിന്റെ നാഭിയിൽ വിരിഞ്ഞ താമരപ്പൂവിൽ സ്ഥിതിചെയ്യുന്ന ബ്രഹ്മാവും .താമരപ്പൂവിൽ തന്നെ ഇടം കണ്ടെത്തിയ ലക്ഷ്മിദേവിയും ,സരസ്വതിദേവിയും താമരപ്പൂവ് മാത്രം ഭക്ഷിക്കുന്ന സ്വർഗീയ പക്ഷിയായ അരയന്നവുമെല്ലാം നമ്മുടെ പുണ്ണ്യ സംസ്ക്കാരത്തിന്റെ ഭാവനകളാണ് .കുളങ്ങളിലും ,തടാകങ്ങളിലും പൊങ്ങിനിന്നു വളരുന്ന താമരയുടെ വേരും കിഴങ്ങും മണ്ണിലടിയിലാണ് .തണ്ടുകൾ വെള്ളത്തിന്റെ മുകളിൽ വന്ന് അതിൽ നിന്നും ഒന്നോ രണ്ടോ ഇലകൾ ഉണ്ടാകുന്നു .തണ്ടുകൾക്ക്‌ താങ്ങാൻ പറ്റാത്ത വിധം വലിപ്പമുണ്ട് ഇലകൾക്ക് വൃത്താകൃതിയിലുള്ള ഇലകൾ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്നു .ഇലയുടെ മുകളിൽ മെഴുകുപോലെയുള്ള ആവരണം ഉള്ളതിനാൽ വെള്ളം വേഗം വാർന്നു പോകും .ഇതിന്റെ തണ്ടിൽ വായു അറകൾ ഉണ്ട് .തണ്ടിൽ നിന്നാണ് പൂക്കളും ഇലയും ഉണ്ടാകുന്നതു .റോസ് നിറത്തിലും, വെള്ള നിറത്തിലുമുള്ള വലിയ പൂക്കളാണ് താമരയുടേത് .പൂക്കൾ പരാഗണം നടന്ന് കറുത്തനിറത്തിലുള്ള വലിപ്പമുള്ള വിത്തുകൾ ഉണ്ടാകും .വിത്തുവഴിയാണ് താമര സ്വാഭാവിക വംശവർദ്ധനവ് നടത്തുന്നത് .നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന ജലാശയത്തിലാണ് താമര സമൃദ്ധമായി വളരുന്നത് .വലിയ ചട്ടികളിൽ താമര ഒട്ടുമിക്ക വീടുകളിലും വളർത്തുന്നുണ്ട് .താമരയുടെ തണ്ട് ,കിഴങ്ങ് ,പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


സസ്യകുടുംബം : Nymphaeaceae

ശാസ്ത്രനാമം : Nelumbo nucifera

മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് :Sacred Lotus

സംസ്കൃതം: അംബുജം, കമലം, ശതപ്രതം, പദ്മം ,രാജീവം, നളിനം

ഹിന്ദി : കൻവൽ

തമിഴ്: താമരൈ

തെലുഗു : താമര

ബംഗാളി : കമൽ

 

രസാദി ഗുണങ്ങൾ

രസം :മധുരം, കഷായം, തിക്തം

ഗുണം :ലഘു, സ്നിഗ്ധം, പിശ്ചിലം

വീര്യം :ശീതം

വിപാകം :മധുരം


രാസഘടകങ്ങൾ 

താമരയുടെ വിത്തിലും കിഴങ്ങിലും റെസിൻ ,ടാനിൻ ,ഗ്ളൂക്കോസ് ,കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു .Nornuciferine , Remerine , Neferine, Asimilobine എന്നീ ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട് 

ഔഷധഗുണങ്ങൽ 

ശരീരത്തിന് കുളിര് നൽകുകയും മൂത്രം വർദ്ധിപ്പിക്കുകയും ചെയ്യും ,ചുട്ടുനീറ്റൽ ,മഞ്ഞപിത്തം ,പനി ,അതിസാരം എന്നിവ ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

താമരയുടെ പൂവിന്റെ ഇതളും മഞ്ഞളും അരച്ച് പതിവായി പുരട്ടിയാൽ  മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറും

താമര അല്ലിയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് കഴിച്ചാൽ വാക്ക് ശുദ്ധിയില്ലായ്മ മാറിക്കിട്ടും 

താമരയുടെ ഇല അരച്ച് വെണ്ണയിൽ ചേർത്ത് കൊടുത്താൽ കുട്ടികളുടെ വയറ്റിൽനിന്നും പച്ചനിറത്തിൽ മലം പോകുന്നത് മാറിക്കിട്ടും 

 താമരയുടെ പൂവിന്റെ ഇതളും കടലമാവും പാലും ചേർത്ത് അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് നല്ല തിളക്കം കിട്ടും

താമരപ്പൂവ് അരച്ച് ശരീരത്തിൽ പുരട്ടിയാൽ ശരീരത്തിലനുഭവപ്പെടുന്ന ചുട്ടുനീറ്റൽ മാറിക്കിട്ടും 

താമരയുടെ തണ്ട് അരച്ച് കുടിച്ചാൽ മുത്രക്കടച്ചിൽ മാറിക്കിട്ടും

 


 

താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ അതിസാരം ,മഞ്ഞപ്പിത്തം ,കോളറ ,ജ്വരം അതിസാരം എന്നിവ ശമിക്കും 

താമരപ്പൂവ്‌  മൊത്തത്തിൽ അരച്ച് ഇടവിട്ട് ഇടവിട്ട് കുടിച്ചാൽ പാമ്പ് വിഷം ശമിക്കും 

വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ  അരച്ച് കൺപോളകൾക്കു ചുറ്റും പുരട്ടിയാൽ രാത്രിയിൽ കണ്ണുകാണാൻ പറ്റാത്ത അവസത മാറിക്കിട്ടും

താമരയുടെ കിഴങ്ങ് പശുവിൻ പാലിൽ അരച്ച് കഴിച്ചാൽ വെള്ളപോക്ക് ശമിക്കും 

താമരയുടെ കിഴങ്ങ് അരച്ച് പാലിൽ കുറുക്കി കഴിച്ചാൽ ഗർഭസ്രാവം ശമിക്കും Previous Post Next Post