പപ്പായ (ഒമയ്ക്ക) ഔഷധഗുണങ്ങൾ

പപ്പായയുടെ ഗുണങ്ങൾ,പപ്പായയുടെ ഗുണങ്ങള്,പപ്പായയുടെ ആരോഗ്യഗുണങ്ങൾ,പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ,പപ്പായ കുരുവിന്റെ ഔഷധഗുണങ്ങൾ,പപ്പായയുടെ 10 ഗുണങ്ങൾ അറിയാം health benefits of papayas,പപ്പായ ഇലയുടെ ഗുണങ്ങൾ,പപ്പായ ഗുണങ്ങൾ,പപ്പായ ഗുണങ്ങള്,പാപ്പയാസീഡിൻറെ ഔഷധ ഗുണങ്ങൾ !!!,പച്ച പപ്പായ ഗുണങ്ങള്,പപ്പായ കുരുവിന്റെ ഗുണങ്ങള്,പപ്പായ ദോഷങ്ങള്,ഓമയ്ക്കയുടെ ആരോഗ്യഗുണങ്ങൾ,പപ്പായ,ആരോഗ്യഗുണങ്ങൾ,ആരോഗ്യ ഗുണങ്ങൾ,പപ്പായ ഇല,പപ്പായ ഇല കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ലഭിക്കും,പപ്പായ കുരു


ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ഓമയ്ക്ക അഥവാ പപ്പായ .കേരളത്തിൽ ഏറ്റവും കൂടുതൽ പേരുകളിൽ അറിയപ്പെടുന്ന ഒരു ഫലം കൂടിയാണ് പപ്പായ .ഇംഗ്ലീഷിൽ "പപ്പോ "എന്ന പേരിലും സംസ്‌കൃതത്തിൽ ഏരണ്ഡകർക്കിടി എന്ന പേരിലും അറിയപ്പെടുന്നു .

കേരളത്തിൽ  പപ്പായയുടെ വിവിധ പേരുകൾ .

 1. തിരുവനതപുരം ജില്ല -പപ്പാളിക്ക, കപ്പക്ക, പപ്പക്ക 
 2. പത്തനംതിട്ട ജില്ല -ഓമയ്ക്ക,
 3. കൊല്ലം ജില്ല -കപ്പക്ക, ഓമക്ക, പപ്പക്ക
 4. കോട്ടയം ജില്ല -കപ്ലങ്ങ, കപ്പളം, കപ്പളങ്ങ
 5. ഇടുക്കി ജില്ല -ഓമക്ക, കപ്ലങ്ങ 
 6. ആലപ്പുഴ ജില്ല -പപ്പരങ്ങ, പപ്പരക്ക, ഓമക്ക, പപ്പര
 7. എറണാകുളം ജില്ല -ഓമക്കായ, കപ്ലിങ, കപ്പക്ക, കപ്പങ്ങ
 8. തൃശ്ശൂർ ജില്ല -കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കൊപ്പക്കായ, കപ്പങ്ങ
 9. പാലക്കാട് ജില്ല -ഓമക്ക, കറുവത്തും കായ, പപ്പാളങ്ങ, കറുകത്ത്
 10. മലപ്പുറം ജില്ല -ഓമക്ക, കരുമൂച്ചി, കർമൂസ, കറുമത്തി, കരൂത്ത 
 11. വയനാട്  ജില്ല -കറുമൂസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക, കറൂത്തക്കായ
 12. കോഴിക്കോട് ജില്ല -കർമൂസ്, കപ്ലങ്ങ, കറൂത്ത 
 13. കണ്ണൂർ ജില്ല -കർമൂസ്, കപ്പക്ക, അപ്പക്കായി
 14. കാസർകോട് ജില്ല -പപ്പങ്ങായി, ബപ്പങ്ങായി, ബാപ്പക്കായി, കപ്പങ്കായ, കൂപ്പക്കായി, പരാങെ, കോപ്പായ

ആവാസമേഖല .

ട്രോപ്പിക്കൽ അമേരിക്കയിൽ ജന്മം കൊണ്ട് കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഫലവൃക്ഷം .ഇപ്പോൾ ഇന്ത്യയുൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം പപ്പായ വളരുന്നു .പൊതുവെ നാട്ടിലാണ് പപ്പായ കാണപ്പെടുക .കാടുകളിൽ ഇവയെ കാണാറില്ല .

 • Binomial name : Carica papaya
 • FamilY : Caricaceae
 • Common name : Melon tree, Pawpaw, Papaya, Tree melon
 • Hindi :  Arand kharbuza, papaiya, papita
 • Tamil :  kaniyamanakku, pappali
 • Telugu : Boppayi
 • Kannada : papaya,paramgi
 • Bengali : Pempe
 • Gujarati: Papayo, Papayun
 • Marathi : Pappayi
 • Sanskrit : Erand karkati
സസ്യവിവരണം .

7 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത ഫലവൃക്ഷം .പെട്ടന്നാണ് ഇവയുടെ വളർച്ച .മിക്കവാറും ഒറ്റത്തടിയായി വളരുന്നു .എങ്കിലും ചിലതിന് ശിഖിരങ്ങൾ ഉണ്ടാകാറുണ്ട് .മൃദു കാണ്ഡമാണ് ഇവയുടേത് .അകം പൊള്ളയായിരിക്കും .ഇവയുടെ പുറംതൊലിക്ക് നരച്ച വെള്ള നിറമായിരിക്കും .

ഇല പൊഴിഞ്ഞുപോയ പാടുകൾ ഇവയുടെ കാണ്ഡത്തിൽ കാണാൻ കഴിയും .ഈ സസ്യത്തിൽ ആകെമാനം വെളുത്ത പാലുപോലെയുള്ള കറ അടങ്ങിയിരിക്കുന്നു .കാണ്ഡത്തിന്റെ അഗ്രഭാഗത്ത് വലിയ ഇലകൾ ഉണ്ടാകുന്നു .ഇലയുടെ തണ്ടിന് നല്ല നീളമുണ്ട്‌ .അകം പൊള്ളയാണ് .ഇനമനുസരിച്ച് ഇവയുടെ തണ്ടുകൾ പച്ചയോ നീലയോ നിറത്തിൽ കാണപ്പെടുന്നു .

വർഷം മുഴുവൻ ഇവയ്ക്ക് പൂക്കാലമാണ് .പപ്പായ ആൺ പെൺ മരങ്ങളുണ്ട് .ആൺമരങ്ങൾ പുഷ്പ്പിക്കുക മാത്രമേയൊള്ളു .കായകൾ ഉണ്ടാകാറില്ല .ഇവയുടെ പൂക്കൾ വെള്ള നിറത്തിലോ ഇളം മഞ്ഞ നിറത്തിലോ കാണപ്പെടുന്നു ,പെൺ പൂക്കൾ ആൺപൂക്കളേക്കാൾ വലുതായിരിക്കും .

ഇവയുടെ ഫലം അകം പൊള്ളയായ ബെറി .ഇവ പഴുക്കുമ്പോൾ ആകർഷമായ ചുവപ്പുകലർന്ന മഞ്ഞ നിറമാകും .ഉള്ളിൽ കറുത്ത നിറത്തിലുള്ള നിരവധി വിത്തുകളുണ്ട് .മണ്ണിൽ വീഴുന്ന എല്ലാ വിത്തുകളും മുളയ്ക്കാറുണ്ട് .വിത്ത് വഴിയാണ് വംശ വർധന നടക്കുന്നത് .


പപ്പായ ഉപയോഗം .

ഭക്ഷ്യവസ്തു എന്ന രീതിയിലാണ് പപ്പായയുടെ സാധാരണ ഉപയോഗം .ഇളം കായകൾ പച്ചക്കറിയായും .വിളഞ്ഞവ പഴമായും ഉപയോഗിക്കുന്നു .ഇവ നേരിട്ടോ പാനീയം ,ജാം ,ക്യാൻഡി എന്നിവ ആക്കിയോ കഴിക്കുന്നു .

പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന പപ്പയിൻ ഔഷധ നിർമ്മാണത്തിനും സോപ്പ് ,ഷാംപു ,ബബിൾ ഗം തുടങ്ങിയവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .മാംസം മൃദുവാക്കാൻ പപ്പയിൻ ഉപയോഗിക്കുന്നു .മാംസം പാചകം ചെയ്യുമ്പോൾ പച്ച പപ്പായയുടെ കഷണങ്ങൾ മാംസത്തോടൊപ്പം ചേർക്കുന്നത് മാംസം മൃദുവാക്കാൻ സഹായിക്കുന്നു .

പണ്ട് കാലത്ത് നാടൻ വാറ്റു ചാരായം ഉണ്ടാക്കാൻ പപ്പായയുടെ തണ്ട് ഉപയോഗിച്ചിരുന്നു .ഈ പപ്പായയുടെ തണ്ടിലൂടെയാണ് ചാരായം കുപ്പിയിലേക്ക്  വീഴുന്നത് .ഇന്ന് അതിനു പകരം റബ്ബർ പൈപ്പുകൾ ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

ദഹനപ്രക്രിയയെ സഹായിക്കുന്ന Papaine എൻസൈം കറയിൽ അടങ്ങിയിട്ടുണ്ട് ,പഴുത്ത ഫലത്തിൽ 88 % ജലമാണ് .വിറ്റാമിൻ A,B,C എന്നിവയും അടങ്ങിയിട്ടുണ്ട് ,ഇലയിൽ കാർപ്പയിൻ എന്ന ആൽക്കലോയിഡും ,വിറ്റാമിൻ C,D,E എന്നിവയും അടങ്ങിയിട്ടുണ്ട്.

പപ്പായ ഔഷധഗുണങ്ങൾ .

നിരവധി ഔഷധഗുണങ്ങളുള്ളൊരു സസ്യമാണ് പപ്പായ .ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാൻ ഓമയുടെ തളിരിലയുടെ നീര് കഴിച്ചാൽ മതിയാകും .പഴുത്ത പപ്പായ പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു .പപ്പായ ദഹനശക്തി വർധിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നു.ആർത്തവം ക്രമപ്പെടുത്തുന്നു.പുഴുക്കടി ശമിപ്പിക്കുന്നു  .വേദന ,ചർമ്മരോഗങ്ങൾ ,മലബന്ധം ,പ്രാണിവിഷം ,രക്തസ്രാവം എന്നിവയുടെ  ചികിത്സയ്ക്കും ഓമയുടെ വിവിധഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കിന്നു .

ഔഷധയോഗ്യഭാഗങ്ങൾ-ഫലം ,കറ ,വിത്ത്,ഇല 

രസാദിഗുണങ്ങൾ .

 • രസം :കടു, തിക്തം
 • ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം
 • വീര്യം :ഉഷ്ണം
 • വിപാകം :കടു

ചില ഔഷധപ്രയോഗങ്ങൾ .

ക്രിമിശല്ല്യം ഇല്ലാതാക്കാൻ .

പപ്പായയുടെ വിത്ത് ഉണക്കി പൊടിച്ച് 5 ഗ്രാം ഒരു സ്പൂൺ തേനിൽ കലർത്തി രാവിലെ വെറുംവയറ്റിൽ കഴിക്കണം .10 മിനിറ്റിന് ശേഷം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഒരു നുള്ള് ഉപ്പും ,ഒരുനുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കണം .ഇപ്രകാരം അഞ്ചുമുതൽ ഏഴ് ദിവസം വരെ തുടർച്ചയായി കഴിച്ചാൽ ഉദരകൃമി പൂർണ്ണമായും നശിക്കും . (8 വയസിൽ താഴെയുള്ള കുട്ടികൾക്ക് 3 ഗ്രാം പപ്പായയുടെ ഉണക്കി പൊടിച്ച പൊടിയാണ് നൽകേണ്ടത് )

തേൾ വിഷം ശമിപ്പിക്കാൻ .

പപ്പായയുടെ കറ തേൾ കുത്തിയ ഭാഗത്ത് പുറമെ പുരട്ടിയാൽ തേൾ വിഷം ശമിക്കും .മറ്റ് പ്രാണികൾ കടിച്ചുള്ള വിഷവികാരങ്ങൾ ശമിപ്പിക്കുന്നതിനും പപ്പായയുടെ കറ പുറമെ ഉപയോഗിക്കാം .

പനി ,വീക്കം ,മൂത്രതടസ്സം .

പപ്പായയുടെ ഇല കഷായം വച്ച് 20 -30 മില്ലി വീതം ദിവസം കഴിച്ചാൽ പനി ,വീക്കം ,മൂത്രതടസ്സം എന്നിവ മാറിക്കിട്ടും .

മലബന്ധം മാറാൻ .

പഴുത്ത പപ്പായ കുറച്ചുദിവസം പതിവായി കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

വിരശല്ല്യം ,പൈൽസ് .

പച്ച പപ്പായ മറ്റ് പച്ചക്കറികളോടൊപ്പം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയാൽ വിരശല്ല്യം ,പൈൽസ്  എന്നിവ ശമിക്കും . പപ്പായയുടെ വേര് വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം തുടർച്ചയായി ദിവസം ഒരു നേരം വീതം കഴിച്ചാൽ മൂലക്കുരു ശമിക്കും .

നീരും വേദനയും .

പപ്പായയുടെ ഇല അരച്ച് ചെറുതായി ചൂടാക്കി പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

രക്തസ്രാവം .

പപ്പായയുടെ കറ മുറിവുകളിൽ പുരട്ടിയാൽ മുറിവിൽ നിന്നുള്ള രക്തശ്രാവം നിലയ്ക്കും .

കരപ്പൻ ,വട്ടച്ചൊറി ,വായ്പുണ്ണ് ,പുഴുക്കടി,ആണിരോഗം .

പപ്പായയുടെ കറ രോഗബാധിത പ്രദേശത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ കരപ്പൻ , വട്ടച്ചൊറി ,വായ്പുണ്ണ് , പുഴുക്കടി, ആണിരോഗം എന്നിവ മാറിക്കിട്ടും .

ലൈംഗീകശക്തി വർധിപ്പിക്കാൻ .

പഴുത്ത പപ്പായ പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും.

മുഖത്തിന്റെ നിറം വർധിപ്പിക്കാൻ .

നല്ലപോലെ പഴുത്ത പപ്പായ ഉടച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തിന്റെ നിറം വർധിക്കും .

കുട്ടികളിലെ ഗ്രഹണി മാറാൻ  .

പപ്പായയുടെ കറ പപ്പടത്തിന്റെ മുകളിൽ പുരട്ടിയശേഷം ചുട്ട് കുട്ടികൾക്കു കൊടുത്താൽ കുട്ടികളുടെ ഗ്രഹണി ശമിക്കും .

ആർത്തവ പ്രശ്നങ്ങൾ .

പച്ച പപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസം രണ്ടു നേരം കഴിച്ചാൽ ആർത്തവം മുടങ്ങിയും, അൽപ്പാൽപ്പമായി വേദനയോടു കൂടിയ ആർത്തവം ക്രമപ്പെടും.

പശുക്കൾക്ക് പാൽ കൂടുതൽ ലഭിക്കാൻ .

പപ്പായ പുഴുങ്ങി പശുക്കൾക്ക് കൊടുത്താൽ പാൽ കൂടുതൽ കിട്ടും .
Previous Post Next Post