കറിവേപ്പ് | കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ | Murraya koenigii

കറിവേപ്പ്,കറിവേപ്പ് വളം,കറിവേപ്പ് കൃഷി,കറിവേപ്പ് തഴച്ചു വളരാൻ,കറിവേപ്പില,കറിവേപ്പ് തഴച്ചുവളരാന്‍,കറിവേപ്പില കൃഷി,#കറിവേപ്പ്,കറിവേപ്പില തഴച്ചു വളരാൻ,കറിവേപ്പ് വളർത്താം,കറിവേപ്പ് എവിടെ നടാം,കറിവേപ്പ് നടുന്ന വിധം,കറിവേപ്പില കറി,കറിവേപ്പ് തഴച്ച് വളരാൻ,കറിവേപ്പില തഴച്ചുവളരാൻ ചില വഴികൾ,കറിവേപ്പില നന്നായി പിടിച്ചു കിട്ടാൻ,കറിവേപ്പ് വളർത്താം ഈസി ആയി,#inshot കറിവേപ്പ് തഴച്ചു വളരാൻ,ചെടി ചട്ടിയിൽ കറിവേപ്പില കൃഷി,കറിവേപ്പിലയുടെ ഗുണങ്ങൾ,കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ,കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍,കറിവേപ്പിലയുടെ ഗുണങ്ങള്,കറിവേപ്പില ഔഷധ ഗുണങ്ങൾ,കറിവേപ്പില,കറിവേപ്പില എണ്ണ,കറിവേപ്പ്,മുടി വളര്‍ത്തും കറിവേപ്പില,കറിവേപ്പില ശരീരത്തിന് ഗുണകരമാകാൻ,കറിവേപ്പ് വളം,#കറിവേപ്പില തഴച്ചു വളരാൻ,കറിവേപ്പില അരച്ച് ഒരു മാസം കുടിച്ചാൽ,കറിവേപ്പില തിളപ്പിച്ച വെള്ളം കുടിച്ചാൽ,കറിവേപ്പ് തഴച്ചു വളരാൻ,കറിവേപ്പില നന്നായി പിടിച്ചു കിട്ടാൻ,കറിവേപ്പ് തഴച്ചുവളരാൻ,ഔഷധ സസ്യങ്ങൾ,കാരിയാപ്പില,kariveppu,kariveppu krishi,karivepp,kariveppu care,kariveppu kadupole,kariveppu malayalam,kariveppu nadunnathu,kriveppu plant,kariveppu krishi malayalam,kariveppu thazhathu valara,kariveppu thazhachu valaran,karivepp cultivation,kari veppu,kariveppila,veppu,veeppu,kariveppila krishi,kariveppilakrishi,karuveppila,karry veppila,karuveppilai,kariveppila malayalam,curryveppu care,curryveppu,curry veppu,curryveppu krishi,veppila,murraya koenigii,bergera koenigii,murraya koenigii.,murraya koenigii seed,bulk murraya koenigii,murraya koenigii plant,selling murraya koenigii,murraya koenigii supplier,koenigii,chalcas koenigii,murraya,murraya (organism classification),#murrayakoenigii,terrace gardening inspiration,surabhinimba,curry,organic terrace gardening,#akobi,pruning curry leaf,terrace garden ideas aesthetic,curry tree pakistan,curry plant pakistan,curry leaves benefits,curry tree,curry leaf,curry leaf plant,curry,curry tree (food),curry plant,curry leaf plant care,curry leaves plant,curry leaves,curry leaf tree,curry tree care and tips,curry plant care,curry patta,curry leaf plant from cuttings,curry patta plant,how to grow curry leaf plant,curry tree (organism classification),curry patta care,curry leaves care,right way to grow curry leaf plant,tree,curry tv,curry patta plant care


മലയാളികളുടെ നിത്യഭക്ഷണത്തിൽ  ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പ് .മണത്തിനും രുചിക്കും വേണ്ടി മാത്രം ഭക്ഷണഗങ്ങിൽ ചേർക്കുന്നു .ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ കറിവേപ്പില വലിച്ചെറിയുന്നു .എന്നാൽ വലിച്ചെറിയാനുള്ളതല്ല കറിവേപ്പ് അതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ മാത്രമേ നാം മനസിലാക്കു .ഏകദേശം 5 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെറു വൃക്ഷം തമിഴ്നാട് ,കർണ്ണാടക ,ഗുജറാത്ത് എന്നിവിടങ്ങളിൽ സുഗന്ധവ്യഞ്ജനായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .വീട്ടുവളപ്പിൽ സമൃദ്ധമായി വളരുന്ന കറിവേപ്പിന്റെ തൊലിക്ക് ചാര നിറമാണ് .പൂർണ്ണ വളർച്ചയെത്തിയ കറിവേപ്പിൽ ധാരാളം ശാഖകൾ ഉണ്ടായിരിക്കും .ഇലകൾക്ക് കടും പച്ചനിറവും നല്ല സുഗന്ധവും ഉണ്ടായിരിക്കും .ഇതിന്റെ കായ്കൾ പച്ച നിറത്തോടുകൂടിയതും ഉരുണ്ടതും വളരെ ചെറുതുമാണ് .വിത്തുകൾ മുഖേനയും മണ്ണിനടിയിലെ  വേരുകളിൽ നിന്നും പൊട്ടിവരുന്ന തൈകൾ  പറിച്ചുനട്ടും കറിവേപ്പ് വളർത്തിയെടുക്കാം .നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങങ്ങളിൽ നട്ടാലേ കറിവേപ്പ് കരുത്തോടെ വളരുകയൊള്ളു .കൈഡര്യാദികഷായം കറിവേപ്പില പ്രധാനമായി ചെത്തുണ്ടാക്കുന്ന ഔഷധമാണ് .കറിവേപ്പിന്റെ ഇലയും ,വേരും ,തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


സസ്യകുടുംബം : Rutaceae

ശാസ്ത്രനാമം :Murraya koenigii

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്: Curry tree

സംസ്‌കൃതം : കാലശകനി ,സുരഭിനിംബ ,ശ്രീപർണിക

ഹിന്ദി : കരയ്പാക്    

തമിഴ് : കരുവേപ്പിലൈയ് ,കറിവേപു

തെലുങ്ക് : കറിവേപു,കരേപാകു 

രസാദിഗുണങ്ങൾ 

രസം :കടു, തിക്തം, മധുരം

 ഗുണം :രൂക്ഷം, ഗുരു

 വീര്യം :ഉഷ്ണം

 വിപാകം :കടു

രാസഘടന 

കറിവേപ്പിന്റെ ഇലയിൽ Koenigin എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട് കൂടാതെ Koeninubine, Koenigicine , Curryangine ,Curryanaine എന്നീ ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട് . β -Caryophyllene , β - Elimine , β - Gurgunine എന്നീ രാസവസ്തുക്കളാണ് കറിവേപ്പിലയ്ക്ക് പ്രത്യേക സുഖന്ധം നൽകുന്നത്


ഔഷധഗുണങ്ങൾ 

ദഹനശക്തി വർദ്ധിപ്പിക്കുന്നു ,അതിസാരം ,വയറുകടി എന്നിവ ശമിപ്പിക്കുന്നു .കൃമിവികാരങ്ങളെ ശമിപ്പിക്കുന്നു ,വിഷത്തെശമിപ്പിക്കും തേൾവിഷവും വ്രണവും ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

കറിവേപ്പില നല്ലതുപോലെ അരച്ച് കോഴിമുട്ടയും അടിച്ചു ചേർത്ത് പൊരിച്ചോ പച്ചയ്‌ക്കോ കഴിച്ചാൽ ആമാതിസാരം (കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ )പ്രവാഹിക (കഫവും രക്തവും കൂടി കലർന്ന് അൽപ്പാൽപ്പമായി ദിവസം പല പ്രാവിശ്യം മലം പോകുന്ന അവസ്ഥ  ) എന്നിവ ശമിക്കും 

കറിവേപ്പില പാലിൽ പുഴുങ്ങി അരച്ച് പുരട്ടിയാൽ പഴുതാര ,തേൾ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചതു മൂലമുണ്ടാകുന്ന നീരും വേദനയും മാറും 

കറിവേപ്പില അരച്ച് നാരങ്ങാനീരിൽ  ചേർത്ത് ദിവസം മൂന്നു നേരം കഴിച്ചാൽ പനി ശമിക്കും

കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ പതിവായി ഒരു മാസത്തോളം കഴിച്ചാൽ അലർജി ശമിക്കും 

കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ  കഴിച്ചാൽ കൊളസ്‌ട്രോൾ കുറയും

കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ കാൽപ്പാദം വേടിച്ചു കീറുന്നത് മാറും  

 


 

കറിവേപ്പില നല്ലതുപോലെ അരച്ച് മുലപ്പാലിൽ ചേർത്ത് കൊടുത്താൽ കുഞ്ഞുങ്ങളുടെ വായ്പുണ്ണ് മാറും

കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് മോര് കാച്ചി പതിവായി ഉപയോഗിച്ചാൽ അലർജി മൂലമുണ്ടാകുന്ന കണ്ണു ചോറിച്ചിൽ  ,ചൊറിഞ്ഞു തടിക്കൽ ,തുമ്മൽ എന്നിവ മാറും

കറിവേപ്പിലയും മഞ്ഞളും അരച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും 

കറിവേപ്പില അരച്ച് നെയ്യും ചേർത്ത് കാച്ചി പതിവായി കഴിച്ചാൽ ശരീരം തടിക്കും 

കറിവേപ്പില അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് ഛർദി ,പുളിച്ചുതികട്ടൽ എന്നിവ മാറാൻസഹായിക്കും 

കറിവേപ്പിലയും ,വാളൻ പുളിയുടെ ഇലയും ഇട്ട് വെള്ളം തിളപ്പിച്ചു കുളിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചിരങ്ങും ,ചൊറിയും മാറും 

പൂച്ച കടിച്ചാൽ കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതിയാകും 

രണ്ട് തണ്ടു കറിവേപ്പിലയും കാൽ  ടീസ്പൂൺ കുരുമുളകും ചേർത്ത് അരച്ച് പുളിച്ച മോരിൽ കലക്കി കുടിച്ചാൽ ദഹനക്കേട് മാറും 

കറിവേപ്പിലയും പൂവരശിന്റെ ഇലയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കരപ്പനുള്ള ഭാഗം കഴുകിയിയാൽ കരപ്പൻ പെട്ടന്ന് സുഖപ്പെടും 

കറിവേപ്പിന്റെ കുരു അരിക്കാടിയിൽ അരച്ച് കുറച്ചു ദിവസം  തലയിൽ പുരട്ടിയാൽ തലയിലെ പേനും ,താരനും മാറും

 
Previous Post Next Post