അടയ്ക്കാമരം | കവുങ്ങ്

 

കവുങ്ങ്,കുള്ളൻ കവുങ്ങ്,കവുങ്ങ് കൃഷി,കവുങ്ങ് തോട്ടം,കവുങ്ങ് തൈകൾ,കവുങ്ങ് വളപ്രയോഗം,കവുങ്ങ് കൃഷി രീതികൾ,കവുങ്ങ് എങ്ങനെ കൃഷി,കുള്ളൻ കവുങ്ങ് കൃഷി,കവുങ്ങ് നടുന്ന രീതി,ഏറ്റവും നല്ല കവുങ്ങ്,കവുങ്ങ് കൃഷി വളപ്രയോഗം,ഒന്നാനാം നല്ലൊരിളം കവുങ്ങ്,കവുങ്,കവുങ്ങ് നഴ്സറി,കവുങ്ങ് എങ്ങനെ,കവുങ്ങ് ഇനങ്ങൾ,കുള്ളന് കവുങ്ങ്,കവുങ്ങ് രോഗങ്ങൾ,കവുങ്ങ് കൃഷി രീതി,കവുങ്ങ് കൃഷി വള്ളം,കുള്ളൻ കവുങ്ങ് ലാഭം,കുള്ളന് കവുങ്ങ് കൃഷി,കവുങ്ങ് തൈകൾ മരുന്ന്,കവുങ്ങ് കൃഷി മരുന്ന് അടയ്ക്കാമരം,അടയ്ക്ക,അടക്കാ,പാക്ക് മരം,അടക്ക,അടക്ക വിൽക്കാൻ വരട്ടെ,അടക്ക കൃഷി ലാഭം,അടക്ക പൊളിക്കുന്ന മെഷീൻ,പാക്ക്,ഇന്നത്തെ അടക്ക വില,മാർക്കറ്റ്,എത്രം,യത്രം,കമുക്,സുഖകരം,മരുന്ന്,കാസർകോഡ്,അതൊക്കെ വിളിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ സൂക്ഷിക്കുക,കവുങ്ങ് കൃഷി രീതികൾ,കവുങ്ങ് കൃഷി വളപ്രയോഗം,kl,kl06,kl06 farn,kl06 form,kl6,health benefits of arecanut tree,vishachedikal,poisonous plants,poisonous flowers,plants,poison,vishasasyangal,areca catechu,areca catechu (organism classification),areca nut,catechu,areca catechu l. nut,betelnoot (areca catechu),areca palm,natural areca catechu fruit prepare for my grandma,areca,areca nut farming,areca nut farming in karnataka,catechin,areca nut cultivation,areca nut palm,areca nut tree,areca nut extract,areca nut farming in india,areca seed,how to draw areca nut tree easy from letter x,how to buy areca nut extract,areca nut plantation,betel nut,areca nut,betel nut farming,betel nut cultivation,betel nut tree,betel nut plantation,betel nut palm,betel nut plant,areca nut farming,areca palm,betel,how to grow betel nut tree from seed,betel palm,areca nut palm,betel nut farm,betel nut girls,hot to betel nut,how to betel nut,betel nut plant care,red areca nut palm,what is betel nut,betel nut processing,betel nut machine,how to do betel nut,betel nut effects,adakka raju,adakka market vila,adakka,adakka krishi,adakka kavungu,karshakar,karshakan,adukkalathottam,arecanut malayalam,kullan kamuk krishi,idukki framing vlog,arecanut market rate,chunkapura,kavungu krishi malayalam,kavungu valam,areca nut farming malayalam,areca nut farming in kannada,jose chunkapura,areca nut farming in karnataka,kuliner sama cici,chunkapura nursery,farm,areca nut cultivation in karnataka

 കേരളത്തിലെ പ്രസിദ്ധമായ ഒരു കാർഷിക വിളയാണ് അടയ്ക്ക .കേരളത്തിൽ വ്യാപകമായി അടയ്ക്ക കൃഷി ചെയ്യുന്നു .കൂടാതെ തമിഴ്നാട് ,കർണ്ണാടകം ,മഹാരാഷ്ട്ര ,പശ്ചിമബംഗാൾ ,ഒഡീഷ ,ആന്ധ്രാ എന്നിവിടങ്ങളിലും അടയ്ക്ക കൃഷി ചെയ്യുന്നു .അടയ്ക്ക ആദ്യം കൃഷി ചെയ്തത് ആഫ്രിക്കയിലാണെന്ന് പറയപ്പെടുന്നു. വിയറ്റ്നാമോ ,ഇന്ത്യയോ  ആണ് ഇതിന്റെ ജന്മദേശം എന്ന് കരുതുന്നു.ഇപ്പോൾ ആഫ്രിക്ക, അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും അടയ്ക്കാ കൃഷി ചെയ്യുന്നുണ്ട് .


ഏകദേശം 23 മീറ്റർ ഉയരത്തിൽ വളരുന്ന അടയ്ക്കാമരത്തിന്റെ (കവുങ്ങ് )ഇതിന്റെ സിലിണ്ടറാകൃതിയുള്ള കാണ്ഡത്തിന് 10മുതൽ 15 cm വരെ ചുറ്റുവണ്ണമുണ്ടാകും.നാടൻ അടയ്ക്കാമരം കായ്ക്കാൻ 6 മുതൽ 8 വർഷം വരെ വേണ്ടിവരും. ഇതിന്റെ പച്ചനിറത്തിലുള്ള ഫലങ്ങൾ (പാക്ക് )പാകമാകാൻ 10 മാസം വേണ്ടിവരും. ഇത് പഴുക്കുമ്പോൾ ഓറഞ്ചു നിറത്തിലാകുന്നു. ഇതിനെ പഴുക്ക എന്ന പേരിൽ അറിയപ്പെടുന്നു . ഇത് ഉണക്കി എടുക്കുമ്പോൾ കൊട്ടപ്പാക്ക് എന്ന പേരിൽ അറിയപ്പെടും . ഇത് ഉണക്കി തോട് കളഞ്ഞു മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു . ഇതിന് കട്ടി വളരെ കൂടുതലാണ് . അതുകൊണ്ട് ചെറുതായി നുറുക്കിയോ പൊടിച്ചോ ആണ് ഉപയോഗിക്കുന്നത് . ഇതിന്റെ കൂടെ മറ്റു നിറങ്ങളും ,സുഗന്ധങ്ങളും ചേർത്ത് പല പേരുകളിൽ കടയിൽ വാങ്ങാൻ കിട്ടുന്നത് .മുറുക്കുന്നതിന് വേണ്ട പ്രധാന ഘടകം അടയ്ക്കായാണ് .പഴുത്ത  അടയ്ക്ക് ചേർത്ത് മുറുക്കുന്നവർ ധാരാളമുണ്ട്.  ഇത് ദിവസവും കിട്ടാൻ പ്രയാസമാണ് . അതുകൊണ്ട് അടയ്ക്ക് ചെറുതായി വെയിലത്ത് ഇട്ട് ഉണക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുകയാണ് പതിവ് . ഇത്  കുറേക്കാലം കേടുകൂടാതെ വെള്ളത്തിൽ കിടക്കുകയും ചെയ്യും. ഇതിനെയാണ് നീറ്റടയ്ക്ക് എന്ന പേരിൽ അറിയപ്പെടുന്നത് .

കളിയടയ്ക്ക

അടയ്ക്ക  തോടുകളഞ്ഞ് വെള്ളത്തിൽ പുഴുങ്ങിയെടുത്ത് വട്ടത്തിൽ നുറുക്കി . അതേ വെള്ളത്തിൽ തന്നെ ജീരകം, ശർക്കര, അക്കിക്കറുക എന്നിവ ചേർത്ത് കുറുക്കി . അയമോദകപ്പൊടിയും ചേർത്ത് ഉണക്കിഎടുക്കുന്നതാണ് കളിയടയ്ക്ക  എന്ന പേരിൽ അറിയപ്പെടുന്നത്.

 


 

വെറ്റിലയ്ക്ക് ഒപ്പമാണ് അടയ്ക്ക് ചേർത്ത് മുറുക്കുന്നത്.
എന്നാൽ വെറ്റിലയ്ക്ക് മുമ്പ് അടയ്ക്ക് മാത്രം തിന്നുന്നത് വളരെ
ദോഷമാണെന്ന്  പണ്ടുള്ളവർ പറയും.വെറ്റില മുറുക്കുമ്പോൾ വെറ്റിലയ്ക്കു മുമ്പായി അടയ്ക്ക് തിന്നാൽ ബുദ്ധിനാശമോ. ദാരിദ്ര്യമോ സംഭവിക്കും. അവസാനം ഈശ്വരനെ സ്മരിക്കാതെ മരിക്കേണ്ടിവരും. എന്നാണ് വിശ്വാസം 

“അനിധായ മുഖേ പർണം
പുഗം ഖാദതിയോനരഃ
മതിഭ്യഷ്ടോ ദരിദ്രാസ്യാ
ദന്തോസ്മരതിനോഹരിം"

 


 അടയ്ക്കാത്തോട് അഴുക്കി വളമായും, ഇതിന്റെ പാള  പ്ലേറ്റ് തുടങ്ങിയ പലതരം വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു. നമ്മുടെ പൂർവ്വികരുടെ എ.സി  ആയിരുന്നു പാളകൊണ്ടുള്ള വിശറി. പണ്ട് കാലത്ത് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന് പാളയുടെ തൊട്ടി ഉപയോഗിച്ചിരുന്നു . ആഹാരം കഴിക്കുന്നതിനുള്ള പാത്രമായും ഉപയോഗിച്ചിരുന്നു. അതേപോലെ പ്ലാസറ്റിക് ക്യാരി ബാഗുകൾ  വരുന്നതിന് മുൻപ് കവുങ്ങിൻ പാള കോർത്ത് പച്ചക്കറികളും മീനും മറ്റും വാങ്ങാനുള്ള സഞ്ചിയായി ഉപയോഗിച്ചിരുന്നു. കർഷകർ പാടത്ത് പണിയെടുക്കുമ്പോൾ പാളയുടെ തൊപ്പി ഉപയോഗിച്ചിരുന്നു . കവുകിന്റെ തടിയുടെ പുറം ഭാഗത്തിന് നല്ല ബലവും ഈടുമുണ്ട്. കഴുക്കോൽ, പട്ടികകൾ, തൂണുകൾ തുടങ്ങിയ ആവശ്യങ്ങൾക്കു ഇത് ഉപയോഗിക്കുന്നു .

അടയ്ക്കയിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ജലത്തിൽ ലയിക്കുന്നതും എണ്ണമയ മുള്ളതുമായ ഒരു കറ അടയ്ക്കയിലുണ്ട്. ഇതാണ് ഏറ്റവും വിഷഗുണമുള്ള ഘടകം. ചവർപ്പുരസമുള്ള ഈ ഘടകം പച്ച പാക്കിൽ കൂടുതലായിട്ടുണ്ട്. പാകമാകാത്ത അടയ്ക്ക് തനിയെ ചവയ്ക്കുമ്പോഴാണ് പലപ്പോഴും വിഷലക്ഷണങ്ങൾ ഉണ്ടാകുന്നത്. അധികമായ അളവിൽഉള്ളിൽ ചെന്നാൽ ഛർദിയും ,വയറിളക്കവും ,ശക്തിയായ വയറുവേദനയും ഉണ്ടാകും. കൂടാതെ  ശരീരം വിയർക്കുക, വെള്ളദ്ദാഹം, തലകറക്കം, മോഹാലസ്യം, ശ്വാസംമുട്ടൽ എന്നിവയും ഉണ്ടാകും.

 തുടർച്ചയായി അടയ്ക്ക് ഉപയോഗിക്കുന്നത് ധാതുക്ഷയത്തിനും ഓജസ്സ് നശിക്കുന്നതിനും കാരണമാകുന്നു. സ്ഥിരമായി അടയ്ക്ക് ഉപയോഗിക്കുന്നതുമൂലം മോണയിലെയും വായ്ക്കുള്ളിലെയും ശ്ലേഷ്മകലകൾക്ക് വീക്കമുണ്ടായി പല്ലുകൾക്ക് ബലക്കുറവുണ്ടാകുന്നു. ഇതുമൂലം കാൻസർ രോഗം വരാൻ കാരണമാകുന്നു.

അടയ്ക്കയുടെ വിഷത്തിന് പച്ചവെള്ളം കുടിക്കുകയും സ്നിഗ്ധപദാർഥങ്ങൾ ഉള്ളിൽ കഴിക്കുകയും ചെയ്യണം. ഉപ്പോ , പഞ്ചസാരയോ തിന്നുകയോ ശംഖിൻപൊടി മണപ്പിക്കുകയോ ചെയ്യുന്നതും അടയ്ക്കയുടെ ലഹരി കുറയ്ക്കുന്നതിന് സഹായിക്കും. അമിതമായ അളവിൽ ഉള്ളിൽ കഴിച്ചാൽ അട്രോപ്പിൻ പ്രത്യൗഷധമായി കുത്തി വയ്ക്കണം . ആവശ്യമെങ്കിൽ കൃത്രിമശ്വാസോച്ഛ്വാസം നൽകണം.

 


 

രാസഘടകങ്ങൾ 

അടയ്ക്കായുടെ വിത്തിന് ഔഷധഗുണമുണ്ട് . ഇതിൽ അരക്കോളിൻ, അരെക്കെയിഡിൻ, ഗുവാസിൻ, ഗുവാകോളിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ  കൊഴുപ്പ്, പ്രോട്ടീൻ.ടാനിൻ, കാർബോഹൈഡ്രേറ്റ് എന്നിവയും ലൈലിക്ക് അമ്ലവും അടങ്ങിയിട്ടുണ്ട്‌.

ഔഷധഗുണങ്ങൾ 

അടയ്ക്ക് ഒരു വിരനാശിനിയാണ്. അണുനാശകശക്തിയുണ്ട്.
വായ്നാറ്റം, പല്ലിന്റെ ബലക്കുറവ്, പ്രമേഹം,ഛർദി ,ത്രിദോഷ കോപം  എന്നിവ ശമിപ്പിക്കും  .മലത്തെ ഇളക്കും ,ദഹനത്തെ ഉണ്ടാക്കും ,വിരസത നശിപ്പിക്കും ,
ചിലപ്പോൾ മോഹാലസ്യവും അസ്വസ്ഥതയും ഉണ്ടാക്കും.

 ഔഷധങ്ങൾക്ക് ഉപയോഗിക്കുമ്പോൾ അടയ്ക്ക ശുദ്ധിചെയ്താണ് ഉപയോഗിക്കുന്നത് . അടയ്ക്ക് തോടു കളഞ്ഞ് വെള്ളത്തിലിട്ട് നല്ലവണ്ണം വേവിച്ച്‌ . വെയിലത്തുവച്ച് ഉണക്കിയെടുത്താൽ ശുദ്ധിയാകുന്നതാണ്.

അടയ്ക്കാമരം
Botanical nameAreca catechu
 FamilyArecaceae (Palm family)
Common name Betel Palm, Areca palm, Areca-nut palm
Sanskrit Kramuka, Guvagom , Adokam ,Pumga
Hindi Chamarpushpa, Guvak, Guwa, Khapur, Pug, Pugi, Pungi, Supari, Udveg
Tamil Kamuhu,Pakku ,
MalayalamAdaykka ,Kamuku, Paakku
Telugu Vakka, Chikni ,Paka Kaya
Bengali Supari
Gujarati Supari , Ayrike
Marathi Supari
Punjabi Supari
OdiaTebelu
Kannada  Asike ,Pugee Phala
രസാദിഗുണങ്ങൾ

 രസം
കഷായം, മധുരം
ഗുണം ഗുരു, രൂക്ഷം
വീര്യം ശീതം
വിപാകം കടു


ചില ഔഷധപ്രയോഗങ്ങൾ 

അടയ്ക്ക ,കരിങ്ങാലിക്കാതൽ ,വെങ്ങാക്കാതൽ എന്നിവ തുല്യ അളവിൽ കഷായം വച്ച് രാവിലെയും ,വൈകിട്ടും പതിവായി കുടിച്ചാൽ പ്രമേഹം ശമിക്കും .

അടയ്ക്ക പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് പഞ്ചസാരയും ,തേനും ,ഏലയ്ക്കയും പൊടിച്ചു ചേർത്ത് കഴിച്ചാൽ വയറുവേദന ,അതിസാരം ,ഗ്രഹണി എന്നിവ ശമിക്കും.

കമുങ്ങിന്റെ തൊലി ഇടിച്ചു പിഴിഞ്ഞ നീരും അതെ അളവിൽ എണ്ണയും ചേർത്ത് കാച്ചി പുരട്ടിയാൽ മുതുക് വേദന, ഇടുപ്പ് വേദന എന്നിവ ശമിക്കും .

കമുങ്ങിന്റെ വേര് കഷായം വച്ച് അതിൽ തേൻ ചേർത്ത് കുറുക്കി ചുണ്ടുകളിൽ പുരട്ടിയാൽ ചുണ്ട് വിള്ളുന്നത് മാറിക്കിട്ടും.

അടയ്ക്ക കഷായം വച്ച് ദിവസവും പലപ്രാവശ്യം കവിൾ  കൊണ്ടാൽ ,വായ്നാറ്റം ,പല്ലിന്റെ ബലക്കുറവ് ,മുഖപാകം ,ഗളശോഫം എന്നിവ ശമിക്കും .

ഒരു ചെറിയ പച്ചപ്പാക്ക് അരച്ച് പാലിൽ കലക്കി കുടിച്ചാൽ വയറ്റിലെ വിര നശിക്കും .

പഴുത്ത അടയ്കയുടെ തൊലി (പഴുക്ക )ചതച്ച് കിട്ടുന്ന നീര് കുഴിനഖത്തിൽ പതിവായി പുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും.  ഈ നീര് പുഴുക്കടിയുള്ള ഭാഗത്ത് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും . ഇത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ട് വെടിച്ച് കീറുന്നത് മാറിക്കിട്ടും . ഈ ചാറ് പഴുതാര കടിച്ച ഭാഗത്ത് പുരട്ടുകയും സ്വല്പം ഉള്ളിൽ കഴിക്കുകയും ചെയ്താൽ പഴുതാര വിഷം ശമിക്കും.

കമുകിന്റെ പൂക്കുല, തെങ്ങിന്‍ പൂക്കുല,അശോകത്തിന്റെ തൊലി,നിലപ്പനക്കിഴങ്ങ് ,ശതാവരിയുടെ കിഴങ്ങ് ,നറുനീണ്ടിക്കിഴങ്ങ് എന്നിവ ഓരോന്നും 50 ഗ്രാം വീതം ഉണക്കിപ്പൊടിച്ച്, 5 ഗ്രാം കല്ലുവാഴയുടെ കുരുവും (മലവാഴ )പൊടിച്ചു ചേർത്ത് അര സ്പൂൺ വീതം തേൻ ചേർത്ത് ദിവസവും കഴിച്ചാൽ അസ്ഥിസ്രാവം മാറിക്കിട്ടും. 

അടയ്ക്ക ചുട്ട കരിയും ,അതെ അളവിൽ കരിങ്ങാലിക്കാതൽ പൊടിച്ചതും അതിന്റെ കാൽഭാഗം ഇലവംഗത്തൊലിയും പൊടിച്ച് ചേർത്ത് പല്ലുതേച്ചാൽ ദന്തരോഗങ്ങൾ ശമിക്കും.

Previous Post Next Post