അൽഫാൽഫാ | Alfalfa | Medicago sativa

 

Alfalfa,അൽഫാൽഫാ,alfalfa,alfalfa sprouts,growing alfalfa,alfalfa benefits,alfafa,alfalfa hay,how to grow alfalfa sprouts,how to grow alfalfa,how to sprout alfalfa,alfalfa sprouts recipe,growing alfalfa sprouts,alfalfa rip,rip alfalfa,sbl alfalfa,alfalfa sbl,alfalfa sprouts benefits,alfalfa bale,alfalfa skin,alfalfa hair,alfalfa died,alfalfa malt,alfalfa seeds,alfalfa tonic,alfalfa syrup,baling alfalfa,alfalfa health,alfalfa leaves,seeding alfalfa,medicago sativa,the beauty of medicago sativa,البرسيم الحجازي medicago sativa,medicago,sativa,alternative medicine,medicine zone alternative,ideas creativas,cultivos,natural medicine,vivasayam,te aromatico,salud fisica,goat,remedio casero,plant medicine,prati,vacas,herbal medicine,remedio natural,vacas de engorde,natural remedies,agathi,plantes sauvages comestibles,breeding,survival,plantas medicinales,hierbas medicinales,multicut

അൽഫാൽഫാ എന്നത്  Fabaceae കുടുംബത്തിലെ ഒരു ബഹുവർഷിയായ സസ്യമാണ്  .സാധാരണ പേരും ഇംഗ്ലീഷിലുള്ള പേരും അൽഫാൽഫാ എന്നു തന്നെയാണ് . മെഡിക്കാഗോ സറ്റൈവ (Medicago sativa) എന്നാണ് ബൊട്ടാണിക്കൽ നാമം. ബ്രിട്ടൻ അമേരിക്ക ,ജർമനി എന്നീ രാജ്യങ്ങളിൽ സമൃദ്ധമായി വളരുന്നു .ഇപ്പോൾ ലോകമെമ്പാടും കൃഷി ചെയ്യുന്നു . 4 അടി ഉയരത്തിൽ വരെ വളരുന്ന ഈ ചെടിയുടെ വേരുകൾക്ക് നല്ല നീളമുണ്ടാകും. 15 അടി വരെ ആഴത്തിൽ മണ്ണിൽ ആഴ്ന്നിറങ്ങും .ഈ ചെടിയിൽ നീല നിറത്തിലുള്ള ധാരാളം പൂക്കളുണ്ടാകും .


 അൽഫാൽഫാ അന്തരീക്ഷത്തിൽ നിന്ന് ധാരാളം നൈട്രജൻ സ്വീകരിച്ച് മണ്ണിൽ നിക്ഷേപിക്കുന്നു .അതുകൊണ്ടു തന്നെ ഈ പുല്ല് കൃഷി  ചെയ്യുന്ന മണ്ണ് കൂടുതൽ ഫലഭൂയിഷ്ഠമാകുന്നു . വളരെയേറെ പോഷകാംശങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് അൽഫാൽഫാ. കന്നുകാലികളുടെ വളർച്ചയ്ക്ക് ആവിശ്യമായ പല പോഷകങ്ങളും. പാൽ കൂടുതൽ ഉൽപാദിപ്പിക്കാനുള്ള പല ഘടകങ്ങളും. ഈ ചെടിയിൽ ധാരാളം അടങ്ങിയിരിക്കുന്നു . അതുകൊണ്ടു തന്നെ ലോകമെമ്പാടും ഈ ചെടി കാലിതത്തീറ്റയായി ഉപയോഗിക്കുന്നു .

 


 

ഈ ചെടിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ മുട്ട കൂടുതൽ ലഭിക്കാൻ വേണ്ടി കോഴി ,താറാവ് എന്നിവയ്ക്ക് തീറ്റയായി ഈ ചെടി  ചെറുതായി അരിഞ്ഞു കൊടുക്കുന്നു. ഈ ചെടിയിൽ  വിറ്റാമിൻ K, വിറ്റാമിൻ A, വിറ്റാമിൻ C, വിറ്റാമിൻ B1, വിറ്റാമിൻ B2, വിറ്റാമിൻ B3, വിറ്റാമിൻ B6, വിറ്റാമിൻ B12 തുടങ്ങിയ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മെഗ്നീഷ്യം, കോപ്പർ, മാംഗനീസ്, സെലീനിയം എന്നീ ധാതുക്കളും  അടങ്ങിയിട്ടുണ്ട്. അൽഫാൽഫാ പല ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. ഹോമിയോയിൽ അൽഫാൽഫാ എന്ന പേരിൽ ഒരു മരുന്നുണ്ട് .ഈ മരുന്ന് ശരീരത്തിലുണ്ടാകുന്ന വിളർച്ച മാറാനും ആരോഗ്യവർദ്ധനവിനും ഉപയോഗിക്കുന്നു .


ഈ സസ്യം ഉണക്കിപ്പൊടിച്ച് അതെ അളവിൽ ഗോതമ്പു പൊടിയോ ,അരിപ്പൊടിയോ ചേർത്ത് ചപ്പാത്തി ദോശ മുതലായ പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുന്നത്. അരി ,ഗോതമ്പ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കാൻ സാധിക്കുകയും. പോഷകഗുണം കൂടുതൽ ഉണ്ടാകുന്നതിനാൽ പ്രമേഹരോഗികൾക്കും ഇത് ഒരു ഉത്തമ ആഹാരമാണ് .

 


 

അൽഫാൽഫാ ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് കുറച്ചുനാൾ കഴിച്ചാൽ മുലപ്പാൽ കുറഞ്ഞ സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യും .കൂടാതെ വയറുവേദന ,വിശപ്പില്ലായ്മ ,ദഹനക്കുറവ് എന്നിവയ്ക്കും ഇത് വളരെ ഫലപ്രദമാണ്. 

 



 

 .

 

 

 

Previous Post Next Post