ആട്ടിടയനും ചെന്നായ്ക്കളും

 


ഒരിടത്ത് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു ,അവനു കുറെ ആടുകൾ ഉണ്ടായിരുന്നു ഒരിക്കൽ അവൻ ആടുകളെ മേയ്ക്കാൻ പോയപ്പോൾ ഗ്രാമവാസികളെ പറ്റിക്കാൻ വേണ്ടി ഒരു മരത്തിന്റെ മുകളിൽ കയറിയിരുന്നു "അയ്യോ" ചെന്നായ് വരുന്നേ ചെന്നായ് വരുന്നേ  രക്ഷിക്കണേ എന്നവൻ ഉറക്കെ വിളിച്ചു കൂവി .ഇതു കേട്ട് ഗ്രാമവാസികൾ എല്ലാം അവന്റെ സമീപത്ത് ഓടിക്കൂടി .എവിടെ ചെന്നായ് എന്നു ഗ്രാമവാസികൾ അവനോടു ചോദിച്ചു.ഹാ ...... ഹാ ......പറ്റിച്ചെ പറ്റിച്ചേ ഞാൻ എല്ലാവരെയും പറ്റിച്ചേ എന്നവൻ പൊട്ടിച്ചിരിച്ചു കൊണ്ടു   പറഞ്ഞു ഇതുകേട്ട ഗ്രാമവാസികൾ ദേഷ്യത്തോടെ തിരിച്ചുപോയി 

കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ആട്ടിടയൻ ഇതേ തന്ത്രം തന്നെ പ്രയോഗിച്ചു ."അയ്യോ" ചെന്നായ് വരുന്നേ ചെന്നായ് വരുന്നേ  രക്ഷിക്കണേ എന്നവൻ ഉറക്കെ വിളിച്ചു കൂവി.ഗ്രാമവാസികൾ ഓടിയെത്തി .എവിടെ ചെന്നായ് എന്നു ഗ്രാമവാസികൾ അവനോടു ചോദിച്ചു.ഹാ ...... ഹാ ......പറ്റിച്ചെ പറ്റിച്ചേ ഞാൻ എല്ലാവരെയും പറ്റിച്ചേ എന്നവൻ പൊട്ടിച്ചിരിച്ചു കൊണ്ടു   പറഞ്ഞു ഇതുകേട്ട ഗ്രാമവാസികൾ ദേഷ്യത്തോടെ തിരിച്ചുപോയി ഇതുപോലെ കുറെ പ്രാവിശ്യം അവൻ ഗ്രാമവാസികളെ പറ്റിച്ചു 

അങ്ങനെ ഒരു ദിവസം അവൻ ആടിനെ മേയ്ക്കാൻ പോയപ്പോൾ ശെരിക്കും കുറെ ചെന്നായ്ക്കൾ അവന്റെ ആട്ടിൻ കൂട്ടത്തിനു മേൽ ചാടി വീണു .ആട്ടിടയൻ ഉറക്കെ നിലവിളിച്ചു "അയ്യോ"ആരെങ്കിലും ഓടിവരനെ എന്റെ ആടുകളെ ചെന്നായ്ക്കൾ പിടിക്കുന്നെ ഓടിവരനെ രക്ഷിക്കണേ .എന്നാൽ ഗ്രാമവാസികൾ എല്ലാം അവന്റെ നിലവിളി കേട്ടിട്ടും ആരും പോയില്ല .കാരണം അവൻ തങ്ങളെ പറ്റിക്കാനുള്ള ശ്രമമാണെന്ന് അവർ കരുതി 

കുറെ സമയം വിളിച്ചു കൂവിയിട്ടും ആരും വരുന്നുല്ലന്നു കണ്ട ആട്ടിടയൻ തൊട്ടടുത്തുള്ള ഗ്രാമത്തിലേക്കു ഓടി അവിടെ എത്തിയിട്ടു പറഞ്ഞു അയ്യോ ഓടിവരനെ എന്റെ ആട്ടിൻ കൂട്ടത്തെ ചെന്നായ്ക്കൾ പിടിക്കുന്നെ രക്ഷിക്കണേ .പണ്ടു ഞാൻ കള്ളം പറഞ്ഞിട്ടുണ്ട് ഇപ്പോൾ പറയുന്നതു സത്യമാണേ എന്നെ സഹായിക്കണേ .അപ്പോൾ ഗ്രാമവാസികൾക്ക് തോന്നി അതു സത്യമാണെന്ന് .ഗ്രാമവാസികൾ അവനോടൊപ്പം ചെന്നു നോക്കിയപ്പോൾ അവൻ പറഞ്ഞത് സത്യമായിരുന്നു ,അവർ വന്നപ്പോഴേക്കും ആടുകളെ എല്ലാം ചെന്നായ്ക്കൾ പിടിച്ചിരുന്നു ,അവരെ കണ്ടപ്പോൾ ചെന്നായ്ക്കൾ ഓടിപ്പോകുകയും ആടുകൾ എല്ലാം അവിടെ ചത്തു കിടക്കുന്നതും അവർ കണ്ടു 

കൂട്ടുകാരെ നിരന്തരം കള്ളം പറയുന്നവനെ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല .ഒരു ആപത്ത് വരുന്ന സമയത്ത് ആരും സഹായിക്കാൻ കാണുകയുമില്ല .അതുകൊണ്ടു ആവശ്യമില്ലാതെ ആരോടും കള്ളം പറയരുത് 


Previous Post Next Post